Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2017 7:16 AM GMT Updated On
date_range 29 Nov 2017 7:16 AM GMTഹാദിയക്ക് ഇനി വേണ്ടത്
text_fieldsbookmark_border
ഒരു നാഗരികസമൂഹത്തിെൻറ ഔന്നത്യം അടയാളപ്പെടുത്തുന്നത് പൗരെൻറ മൗലികാവകാശങ്ങൾ ഉയർത്തിപ്പിടിക്കാൻ വ്യവസ്ഥിതി പ്രദർശിപ്പിക്കുന്ന ഔത്സുക്യത്തിലാണ്. രാജ്യം ഉറ്റുനോക്കിയ ഹാദിയ കേസിൽ തിങ്കളാഴ്ച ഇടക്കാല ഉത്തരവിലൂടെ സുപ്രീംകോടതി ഹാദിയ എന്ന 25കാരിക്ക് സ്വതന്ത്രജീവിതം അനുവദിച്ചുകൊടുത്തത് സങ്കീർണമായ ഒരു കേസിൽ വഴിത്തിരിവായി. നാടിെൻറ പിരിമുറുക്കം ലഘൂകരിക്കാൻ അത് സഹായകമാവുകയും ചെയ്തു. നൂറുകണക്കിന് ഹേബിയസ് കോർപസ് ഹരജികൾ കൈകാര്യംചെയ്യാറുള്ള തങ്ങളുടെ മുന്നിൽ ഇത്രയും സങ്കീർണമായ ഒരു കേസ് എത്തിയിട്ടിെല്ലന്ന മൂന്നംഗ ബെഞ്ചിന് നേതൃത്വംകൊടുക്കുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നിരീക്ഷണം, ഒരു യുവതിയുടെ വ്യക്തിസ്വാതന്ത്ര്യത്തിനപ്പുറത്തുള്ള കുറെ മാനങ്ങൾ ഉൾവഹിക്കുന്നതാണ് ഈ കേസെന്ന് ഓർമപ്പെടുത്തുന്നു. ഇക്കഴിഞ്ഞ മേയ് 16ന് ഹൈകോടതിയുടെ രണ്ടംഗ ബെഞ്ച് ഹാദിയയും കൊല്ലം സ്വദേശി ഷഫിൻ ജഹാനും തമ്മിലുള്ള വിവാഹം റദ്ദ് ചെയ്തുകൊണ്ട് പുറപ്പെടുവിച്ച വിധിക്കെതിരെ ഷഫിൻ സമർപ്പിച്ച അപ്പീലിലാണ് പരമോന്നത നീതിപീഠത്തിെൻറ ഇപ്പോഴത്തെ ഇടപെടൽ. ഹരജിക്കാരനെതിരെ ദേശീയ അന്വേഷണ ഏജൻസിയും ഹാദിയയുടെ പിതാവും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച പശ്ചാത്തലത്തിൽ കേസിെൻറ മറ്റു തലങ്ങളിലേക്ക് പ്രവേശിക്കാതെ, യുവതിയുടെ ഭാവിയെക്കുറിച്ച് മാത്രം ചില തീരുമാനങ്ങളെടുക്കുകയായിരുന്നു കോടതി. ഹാദിയയുടെ വൈദ്യപഠനം പൂർത്തിയാക്കാൻ സേലത്തെ ഹോമിയോ മെഡിക്കൽ കോളജിലേക്ക് തിരിച്ചുപോകാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. 11മാസത്തെ ഹൗസ് സർജൻസി അവിടെ പൂർത്തിയാക്കേണ്ടതുണ്ട്. പഠനസൗകര്യങ്ങൾ ഒരുക്കാൻ കോളജ് മേധാവിയും സുരക്ഷ നോക്കാൻ തമിഴ്നാട് സർക്കാറും ബാധ്യസ്ഥമായിരിക്കും. കേസ് ഹൈകോടതിയുടെ മുമ്പാകെ വന്നപ്പോൾ പഠനം മുടങ്ങിയത് പലതവണ പരാമർശിക്കപ്പെട്ടിരുന്നുവെങ്കിലും ഇത്തരത്തിലുള്ള മൂർത്തമായ മാർഗനിർദേശം ഹാദിയക്ക് കിട്ടിയിരുന്നില്ല.
പ്രായപൂർത്തിയായെങ്കിലും ദുർബലചിത്തയായ ഒരു യുവതിയാണ് ഹാദിയ എന്ന നിഗമനത്തിെൻറ അടിസ്ഥാനത്തിലാണ് ഷഫിൻ ജഹാനെ ജീവിതപങ്കാളിയാക്കാൻ അവൾ എടുത്ത തീരുമാനത്തെ ദുർബലപ്പെടുത്തി, മാതാപിതാക്കളുടെ രക്ഷാകർതൃത്വത്തിലേക്ക് ഹൈകോടതി കൈമാറിയത്. എന്നാൽ, സുപ്രീംകോടതിയുടെ മുമ്പാകെ ഹാദിയ മനസ്സ് തുറന്നപ്പോൾ എല്ലാ കാര്യങ്ങളിലും വ്യക്തമായ ധാരണയുള്ള സ്ത്രീയാണ് അവരെന്ന് സമർഥിക്കപ്പെട്ടു. ജീവിതസ്വപ്നമെന്താണെന്ന ചോദ്യത്തിന് സ്വാതന്ത്ര്യം എന്ന മറുപടി, നീതിയുടെ കാവലാളുകൾ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടാവാം. തന്നെ മനുഷ്യനായി പരിഗണിച്ച്, വിശ്വാസത്തിനനുസരിച്ച് ജീവിക്കാൻ അനുവദിക്കണമെന്ന കേണപേക്ഷ കേട്ട ഉന്നത ന്യായാസനം, ശോഭനമായ ഭാവി കരുപ്പിടിപ്പിക്കാനുള്ള മുന്നുപാധി എന്ന നിലക്കാണ് പഠനം പൂർത്തിയാക്കാൻ ഉപദേശിച്ചത്. എന്നാൽ, ഭർത്താവ് ഷഫിൻ ജഹാനുമായി ജീവിക്കണമെന്നും അദ്ദേഹമായിരിക്കണം ഭാവിയിൽ തെൻറ രക്ഷിതാവെന്നും അദ്ദേഹത്തിെൻറ ചെലവിലായിരിക്കണം തുടർപഠനമെന്നുമൊക്കെയുള്ള ഹാദിയയുടെ ആഗ്രഹങ്ങളെ കോടതി നിശ്ശബ്ദമായി നിരാകരിക്കുകയായിരുന്നു.
ഇരുകക്ഷികളും വിജയം അവകാശപ്പെടുന്ന ഇടക്കാലതീർപ്പ് യഥാർഥത്തിൽ പരമോന്നത നീതിപീഠത്തിെൻറ തന്ത്രപരവും ബുദ്ധിപൂർവവുമായ നീക്കമായി വിലയിരുത്തപ്പെടാം. ഒരു സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തിെൻറ പ്രശ്നമാണോ അതോ തീവ്രവാദചിന്ത ഉയർത്തുന്ന ഭീഷണിയെ കുറിച്ച് ദേശീയ അന്വേഷണ ഏജൻസി ഉയർത്തിയ ആരോപണങ്ങളാണോ ആദ്യം ചർച്ചചെയ്യേണ്ടത് എന്ന ചോദ്യം കോടതിമുറിയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചത് കേസിെൻറ സങ്കീർണതകളാണ് അനാവൃതമാക്കുന്നത്. വൻ സുരക്ഷസന്നാഹങ്ങളോടെ നേരേത്ത നിശ്ചയിച്ചപ്രകാരം കേരളത്തിൽനിന്ന് ഡൽഹിയിലെത്തിയ യുവതിയെ മണിക്കൂറുകളോളം കോടതിയിൽ നിർത്തിയിട്ട് അവരെ കേൾക്കാൻ ന്യായാധിപന്മാർ സന്നദ്ധമായില്ലായിരുന്നുവെങ്കിൽ പല വ്യാഖ്യാനങ്ങൾക്കും അത് വഴിെവക്കുമായിരുന്നു.
ഇനി ജനുവരി മൂന്നാംവാരം കേസ് കോടതിയുടെ പരിഗണനക്ക് വരുമ്പോഴാണ് ഷഫിൻ ജഹാനുമായുള്ള വിവാഹം റദ്ദാക്കിയ ഹൈകോടതി വിധി നിലനിൽക്കുമോ ഇല്ലേ എന്ന കാര്യത്തിൽ അന്തിമതീർപ്പുണ്ടാവുക. ഷഫിൻ ജഹാന് തീവ്രവാദബന്ധമുണ്ടെന്നും രാജ്യത്തിനു പുറത്തേക്ക് ഹാദിയയെ റിക്രൂട്ട് ചെയ്യുന്നതിന് ഒരു മറ മാത്രമാണ് ഈ വിവാഹബന്ധമെന്നുമാണ് ‘ലവ് ജിഹാദ്’ സിദ്ധാന്തത്തിൽ അടിയുറച്ചുനിൽക്കുന്ന ദേശീയ അന്വേഷണ ഏജൻസി കോടതിയിൽ വാദിച്ചത്. മതംമാറ്റത്തിന് എണ്ണയിട്ട യന്ത്രമായി ചില സംഘടനകൾ കേരളത്തിൽ സജീവമാണെന്നാണ് എൻ.ഐ.എയുടെ നിഗമനം. ഇതടക്കം 11 മതംമാറ്റ കേസുകൾ തങ്ങൾ പരിശോധിക്കുന്നുണ്ടെന്നും ഇത്തരം 89 കേസുകൾ കേരള പൊലീസ് റഫർ ചെയ്തിട്ടുണ്ടെന്നുമാണ് ഏജൻസി അവകാശപ്പെടുന്നത്. സംസ്ഥാനത്ത് നടക്കുന്ന മുഴുവൻ മതംമാറ്റങ്ങളെയും ഈ ഗണത്തിൽപ്പെടുത്തി ഐ.എസ് വിഹാരകേന്ദ്രമായി ചിത്രീകരിക്കാനുള്ള നീക്കം രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന വിലയിരുത്തലിൽ കഴമ്പുണ്ട്. ഹാദിയകേസ് ഇത്ര വിവാദമായതിനു കാരണവും മറ്റൊന്നല്ല. സമൂഹത്തിൽ വിഭാഗീയതയും സംഘർഷവും വളർത്തി രാഷ്ട്രീയമുതലെടുപ്പിന് ആരു ശ്രമിച്ചാലും അത് പരാജയപ്പെടുത്തേണ്ടതുണ്ട്. നിക്ഷിപ്ത താൽപര്യങ്ങൾക്കായി ഒരു സ്ത്രീയുടെ ജീവിതം അവതാളത്തിലാക്കുന്നത് ക്രൂരതയാണ്. ഹാദിയ സ്വസ്ഥമായി പഠിക്കട്ടെ. സമൂഹം ശല്യം ചെയ്യാതിരുന്നാൽ മതി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story