ഹർത്താൽ എന്ന അരാഷ്ട്രീയം
text_fieldsഒരു സമരരീതിയെന്ന നിലക്ക് ഹർത്താലിെൻറ പരിഹാസ്യത എല്ലാവരെയും ബോധ്യപ്പെടുത്തിയതിെൻറ ക്രെഡിറ്റ് ഭാരത ീയ ജനതാപാർട്ടിക്ക് വകവെച്ചു കൊടുത്തേ പറ്റൂ. വെള്ളിയാഴ്ചത്തെ ഹർത്താലിനുവേണ്ടി തട്ടിക്കൂട്ടിയ കാരണം ഒരിക് കൽകൂടി ഒരു വസ്തുത വ്യക്തമാക്കുന്നു. എത്ര ബാലിശമായും നിരുത്തരവാദപരമായുമാണ് ബി.ജെ.പി ഇത്തരം കാര്യങ്ങളിൽ പ്ര വർത്തിക്കുന്നതെന്ന്. പാർട്ടിയുടെ സാന്നിധ്യം സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനോ, പാർട്ടിക്കു പുറത്തും അതിനകത്തും നേതൃത്വത്തിെൻറ പ്രവർത്തനക്ഷമത തെളിയിക്കുന്നതിനോ വേണ്ടി വീണുകിട്ടുന്ന ഏത് അവസരവും ഹർത്താലാക്കി പരിവർത്തിപ്പിക്കുന്ന ഇൗ സാമർഥ്യത്തെ അഭിനന്ദിക്കാതെ വയ്യ. വേണുഗോപാലൻ നായർ എന്നയാൾ വ്യാഴാഴ്ച പുലർച്ചെ ഒന്നര മണിക്ക് സ്വന്തം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തുന്നു. ബി.ജെ.പി നേതാവ് സി.കെ. പത്മനാഭൻ ഇരിക്കുന്ന സമരപ്പന്തലിലേക്ക് ഒാടിക്കയറാൻ ശ്രമിക്കുന്നു. അവിടെയുള്ളവർ തീ കെടുത്തുന്നു; പൊലീസ് അയാളെ ആശുപത്രിയിലെത്തിക്കുന്നു; വൈകീേട്ടാടെ അയാൾ മരണപ്പെടുന്നു. പിന്നെ കാര്യങ്ങൾ നടക്കുന്നത് പെെട്ടന്നാണ്. ആൾ ആരെേന്നാ ഉദ്ദേശ്യം എന്തെന്നോ തീർച്ചപ്പെടുംമുമ്പ് അയ്യപ്പനെ വിളിച്ചാണ് അയാൾ ഒാടിവന്നതെന്ന ഒറ്റക്കാര്യത്തിന്മേൽ പിടിച്ച്, ബി.ജെ.പി ഹർത്താൽ പ്രഖ്യാപിക്കുന്നു. വേണുഗോപാലൻ നായർ ബി.ജെ.പിക്കാരനാണെന്ന് ആദ്യം അവകാശപ്പെെട്ടങ്കിലും അല്ലെന്ന് പിന്നീട് വ്യക്തമായി. സർക്കാറിെൻറ ശബരിമല നിലപാടിൽ മനംനൊന്താണ് വേണുഗോപാലൻ നായരുടെ ആത്മാഹുതി എന്ന് പാർട്ടി തീരുമാനിക്കുകയായിരുന്നു. അതാണ് ഹർത്താൽ ആഹ്വാനത്തിെൻറ അടിസ്ഥാനം. എന്നാൽ, ആത്മഹത്യ ചെയ്തയാളുടെ മരണമൊഴി പിന്നീടാണ് പുറത്തുവരുന്നത്. ഡോക്ടറും മജിസ്ട്രേറ്റും രേഖപ്പെടുത്തിയ മൊഴിയിൽ ശബരിമലയെപ്പറ്റിയോ അയ്യപ്പ ക്ഷേത്രത്തെപ്പറ്റിയോ ഒന്നും പരാമർശമില്ല. ജീവിതം മടുത്തെന്നാണത്രെ ആത്മഹത്യക്ക് കാരണം പറഞ്ഞത്. വ്യക്തിപരമായ കാരണങ്ങളാലാണ് ആത്മഹത്യയെന്ന് പൊലീസ് അനുമാനിക്കുന്നു. മരിച്ചയാളുടെ സഹോദരന്മാരും അത് ശരിവെക്കുന്നു. ഇതൊക്കെയായിട്ടും പരേതനെ തിടുക്കത്തിൽ ‘ബലിദാനി’യാക്കി ഹർത്താൽ പ്രഖ്യാപിച്ച ബി.ജെ.പി തിരുത്തിയില്ല. അതിന് സംസ്ഥാനത്തെ ജനങ്ങൾ കൊടുക്കേണ്ടിവന്ന വില വലുതാണ്.
ബി.ജെ.പി ഇത് ആദ്യമായിട്ടല്ല കപടഹർത്താൽ നടത്തുന്നത്. ശബരിമല സംഘർഷസമയത്ത്, അയ്യപ്പഭക്തനായ ശിവദാസെൻറ മൃതദേഹം നവംബർ ആദ്യം വനത്തിൽ കണ്ടെത്തിയപ്പോഴും ആ പാർട്ടി എടുത്തുചാടി പത്തനംതിട്ട ജില്ലയിൽ അങ്ങ് ഹർത്താൽ വിളിച്ചു. ഒക്ടോബർ 16, 17 തീയതികളിലുണ്ടായ പൊലീസ് നടപടിയിൽ പരിക്കേറ്റാണ് ശിവദാസൻ മരിച്ചത് എന്നായിരുന്നു അവകാശവാദം. എന്നാൽ, ശിവദാസൻ ശബരിമലയിൽനിന്ന് മടങ്ങിയെന്നും 19ന് വീട്ടിലേക്ക് ഫോൺ ചെയ്തെന്നും പിന്നീടാണ് കാണാതായതെന്നും മകൻ വ്യക്തമാക്കി. ജില്ലക്കാർക്ക് ഒരു കപടഹർത്താൽ പാർട്ടിവക ദാനമായത് മിച്ചം. വൃശ്ചികം ഒന്നിന് മണ്ഡല തീർഥാടനം തുടങ്ങിയ ദിവസം ബി.ജെ.പി സംസ്ഥാന ഹർത്താൽ പ്രഖ്യാപിച്ചത് അർധരാത്രിയായിരുന്നു. അന്ന് തീർഥാടകരടക്കം ജനങ്ങൾ പ്രയാസപ്പെട്ടത് കുറച്ചൊന്നുമല്ല. നേതാക്കൾ ശബരിമലയിൽ പ്രക്ഷോഭത്തിന് പോയപ്പോൾ അറസ്റ്റ് ചെയ്തതിെൻറ പേരിൽ വ്യാപകമായ വഴിതടയലും പാർട്ടി നടത്തി. ഇപ്പോൾ കുടുംബപ്രശ്നത്തിലോ വ്യക്തിപരമായ കാരണങ്ങളാലോ ഒരാൾ ആത്മഹത്യ ചെയ്തതും സംസ്ഥാന ഹർത്താലിന് ഹേതുവാക്കി ബി.ജെ.പി കപട ഹർത്താലെന്ന പുതിയൊരു ശൈലി സ്ഥാപിച്ചെടുത്തിരിക്കുന്നു. മുമ്പ് ‘വാട്ട്സ് ആപ് ഹർത്താൽ’ എന്ന വ്യാജ ഹർത്താലിന് ആഹ്വാനം ചെയ്തതിന് പിടിക്കപ്പെട്ടയാൾക്കും സംഘ്പരിവാർ സംഘടനകളുമായി ബന്ധമുണ്ടായിരുന്നതായി കണ്ടെത്തിയതാണ്.
ഹർത്താലിനെ പരിഹാസ്യമാക്കുക മാത്രമല്ല ഇക്കുറി ബി.ജെ.പി ചെയ്തത്. വ്യാപാരസ്ഥാപനങ്ങളും ഗതാഗതവും മുടക്കാൻ ആഹ്വാനം ചെയ്തവർതന്നെ ഒരു സിനിമക്ക് തടസ്സമില്ലെന്ന ഇളവുകൂടി പ്രഖ്യാപിച്ചു. കച്ചവടം മുടക്കാം. അത്യാവശ്യമായ യാത്രകളും ചടങ്ങുകളും ചികിത്സയുമൊെക്ക നിർബന്ധപൂർവം തടയാം. പരീക്ഷകൾ മാറ്റിവെപ്പിക്കാം. സർക്കാർ ഒാഫിസുകളടക്കം സേവനരംഗം സ്തംഭിപ്പിക്കാം. ദിവസക്കൂലിക്കാരുടെ വരുമാനം മുടക്കാം. ഇതര സംസ്ഥാന തൊഴിലാളികളെ കഷ്ടപ്പെടുത്താം. എന്നാൽ, സിനിമപ്രേമികളുടെ ആവേശത്തെ പിടിച്ചുനിർത്താനാവില്ല. ഇത് വെറുമൊരു കൗതുകമായല്ല കാണേണ്ടത്. ഇക്കാലത്ത് ഹർത്താൽ നടത്തുന്ന പലരുടെയും മുൻഗണനകളുടെ ഒരു മാതൃകകൂടി ഇതിലുണ്ട്. ബന്ദ് കോടതി നിേരാധിച്ചപ്പോൾ അതിെൻറ പേരു മാറ്റിയതാണ് ഹർത്താൽ. ഇതുണ്ടാക്കുന്ന സാമ്പത്തിക നഷ്ടം രാഷ്ട്രീയസ്വാതന്ത്ര്യത്തിനുവേണ്ടി മറക്കാമെന്നുവെച്ചാലും മനുഷ്യാവകാശങ്ങൾക്കും സഞ്ചാര സ്വാതന്ത്ര്യത്തിനും പൊതു മുതലിനും ഇതുവരുത്തുന്ന ക്ഷതം അവഗണിക്കാനാവില്ല. ഹർത്താൽ ബി.ജെ.പിയുടെ കൈയിൽ പരിഹാസ്യമാകുന്നുവെങ്കിൽ, മറ്റു പാർട്ടികളുടെ ഹർത്താലുകൾ അക്രമത്തിനും അവകാശലംഘനങ്ങൾക്കും നിമിത്തമാകുന്നുണ്ടെന്നത് കാണാതിരുന്നുകൂടാ. ഏറ്റവും എളുപ്പത്തിൽ എന്നാൽ, ഏറ്റവും ആഘാതമുണ്ടാക്കുന്ന തരത്തിൽ സമൂഹത്തിൽ സാന്നിധ്യമുറപ്പിക്കാൻ ആർക്കും കഴിയുന്ന സൂത്രമായിരിക്കുന്നു ഹർത്താൽ. സംഘാടകർക്ക് ഒന്നും നഷ്ടപ്പെടാനില്ലാത്ത സമരരൂപം. ഇതിനെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന രാഷ്ട്രീയ പാർട്ടികളും സംഘടനകളും അതുവഴി സ്വന്തം പൊള്ളത്തരം ബോധ്യപ്പെടുത്തുന്നു. ഹർത്താലിെന ഏക രാഷ്ട്രീയ പ്രവർത്തനമാക്കുന്നവർക്ക് രാഷ്ട്രീയവുമില്ല, പ്രവർത്തനവുമില്ല എന്ന് സമൂഹം മനസ്സിലാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.