അടുക്കള തിരിച്ചുപിടിക്കാൻ പൊരുതേണ്ടിവരും
text_fieldsകോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി, ഒട്ടും ആസൂത്രണമില്ലാതെ ലോക്ഡൗൺ നടപ്പാക്കിയതിെൻറ പ്രത്യാഘാതങ്ങൾ ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുകയാണ് രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും. ലോക്ഡൗൺ പ്രഖ്യാപനത്തിെൻറ െതാട്ടടുത്ത മണിക്കൂറുകളിൽതന്നെ ആഭ്യന്തരപലായനത്തിെൻറ നടുക്കുന്ന ചിത്രങ്ങൾ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടപ്പോഴേ സാമാന്യബുദ്ധിയുള്ളവർ ഉറപ്പിച്ചിരുന്നു,കോവിഡിനു മുന്നേ തുടങ്ങിയ സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും രൂക്ഷമാകുമെന്ന്. ഭയപ്പെട്ടതുതന്നെ സംഭവിച്ചു.
രാജ്യം പട്ടിണിയിലേക്കു നീങ്ങിയേക്കുമെന്ന റിപ്പോർട്ടുകളാണ് പിന്നെ പുറത്തുവന്നത്. അേപ്പാഴൊക്കെയും അധികാരികൾ എല്ലാം ലാഘവബുദ്ധിയോടെ അവഗണിക്കുകയായിരുന്നു. മാസങ്ങൾ പിന്നിട്ടപ്പോൾ, രാജ്യത്തുനിന്നും പട്ടിണിയുടെ ബീഭത്സമായ കഥകൾ പുറത്തുവന്നു. ഇന്ത്യയിൽ വലിയൊരു വിഭാഗം ജനങ്ങളും ഭക്ഷണം മൂന്നു നേരത്തിൽനിന്ന് രണ്ടാക്കി ചുരുക്കിയെന്ന റിപ്പോർട്ടുകൾ, വരാനിക്കുന്ന ഭീതിദമായ അപകടത്തിെൻറ പ്രത്യക്ഷ സൂചനകൾ തന്നെയായിരുന്നു. ലോക്ഡൗണിൽ കാര്യമായ അയവ് വരുകയും ജനങ്ങൾ പഴയ ജീവിതത്തിലേക്കു മടങ്ങിത്തുടങ്ങുകയും ചെയ്തിട്ടും പട്ടിണിയുടെ ഇൗ നിഴൽ മാഞ്ഞിട്ടില്ല. എന്നല്ല, അത്തരെമാരു സാഹചര്യത്തിലേക്ക് എത്തിപ്പെടാനുള്ള സാധ്യത ഏറെ അടുത്തുവരുകയും ചെയ്തിരിക്കുന്നു. ആദ്യഘട്ടത്തിൽ മഹാമാരി സൃഷ്ടിച്ച അനിശ്ചിതാവസ്ഥയായിരുന്നു കാരണമെങ്കിൽ, ഇക്കുറി അതിെൻറ ഉത്തരവാദിത്തം ഭരണകൂടത്തിനു മാത്രമാണ്.
കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട സകല സമാശ്വാസ പദ്ധതികളിൽനിന്നും കേന്ദ്രം പിന്നാക്കം പോവുകയും ഭരണകൂടത്തിെൻറ സർവ സാമ്പത്തികഭാരവും ഇൗ കെട്ടകാലത്തും സാധാരണക്കാരുടെ മേൽ കെട്ടിവെക്കുകയും ചെയ്തിരിക്കുന്നു. പലവിധത്തിലുള്ള ഏകാധിപത്യ, കോർപറേറ്റ് പ്രീണന, ജനവിരുദ്ധ പദ്ധതികളിലൂടെ അരപ്പട്ടിണിയിൽനിന്ന് മുഴുപ്പട്ടിണിയിലേക്ക് ജനങ്ങളെ തള്ളിവിടുകയാണ് മോദി ഭരണകൂടം. കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടരുന്ന ഇന്ധനവില വർധനയും ഇതിെൻറ ഭാഗം മാത്രമാണ്.
കഴിഞ്ഞ മേയിൽ ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിെൻറ വില 600 രൂപയിൽ താഴെയായിരുന്നു. ഒമ്പതു മാസത്തിനുശേഷം അത് 830ലെത്തിയിരിക്കുന്നു. തിങ്കളാഴ്ച മാത്രം, 25 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 96 രൂപയുമാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതേ കാലയളവിൽ പെട്രോൾ, ഡീസൽ വിലയിലും ഗണ്യമായ വർധനയുണ്ടായി. അന്താരാഷ്ട്ര വിപണിയിലെ വിലവ്യത്യാസം ചൂണ്ടിക്കാണിച്ചാണ് പൊതുവിൽ ഇത്തരം നടപടികളെ സർക്കാർ ന്യായീകരിക്കാറുള്ളത്. ഇൗ ന്യായത്തെ മുഖവിലക്കെടുത്താൽ പെട്രോളിനും ഡീസലിനും പാചകവാതകത്തിനുമെല്ലാം വില കുറയുകയാണ് വേണ്ടത്.
എന്നാൽ, അന്താരാഷ്ട്ര വിപണിയിൽ വില കുറയുന്നതിനനുസരിച്ച് വിവിധ നികുതികൾ വർധിപ്പിച്ചുള്ള 'വില നിയന്ത്രണ പരിപാടി'യാണ് കുറച്ചുകാലമായി മോദിസർക്കാർ നടത്തിപ്പോരുന്നത്. പാചകവാതകത്തിെൻറ കാര്യത്തിൽ, വിലക്കയറ്റത്തിന് ആനുപാതികമായി സബ്സിഡി നിരക്കും വർധിപ്പിക്കുന്നുവെന്ന സർക്കാർവാദത്തിലും കഴമ്പില്ല. സിലിണ്ടറിെൻറ വില പൂർണമായും ആദ്യം ഉപഭോക്താവ് അടക്കുക, ശേഷം സബ്സിഡി തുക ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുക എന്ന സർക്കാർ നയത്തിൽ ഗുരുതരമായ പാളിച്ചകൾ ഇതിനകംതന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടതാണ്.
കൂടാതെ, സിലിണ്ടറിെൻറ വിപണിവിലക്ക്അനുസൃതമായി ഉപഭോക്താവ് ജി.എസ്.ടിയും അടക്കേണ്ടിവരുന്നുണ്ട്. ഇതൊക്കെ ഫലത്തിൽ സബ്സിഡിയുടെ സൗജന്യം ഇല്ലാതാക്കുന്നു. ഇപ്പോഴാകെട്ട, സബ്സിഡി തന്നെയും ഇല്ലാതായിരിക്കുന്നു. കഴിഞ്ഞ എട്ടു മാസമായി ഗാർഹിക സിലിണ്ടറുകൾക്ക് സബ്സിഡി കിട്ടുന്നില്ല. അന്താരാഷ്ട്ര വിപണിയിൽ വിലകുറഞ്ഞതോടെ എല്ലാതരം പാചകവാതകങ്ങളുടെയും വില തുല്യമാണെന്ന വിചിത്രന്യായം നിരത്തിയിരിക്കുന്നു കേന്ദ്ര പെട്രോളിയം മന്ത്രാലയം. അഥവാ, പ്രഖ്യാപിക്കപ്പെട്ട സൗജന്യങ്ങൾ ഒരു വശത്ത് പൂർണമായും നിഷേധിക്കപ്പെടുന്നു; മറുവശത്ത് അന്താരാഷ്ട്ര വിപണിവില വർധനയുടെ പേരിൽ കടുംകൊള്ളയും അരങ്ങേറുന്നു. ഇതിന് രണ്ടിനുമിടയിൽ വെന്തുരുകാനാണ് ജനങ്ങളുടെ വിധി.
മാസങ്ങളായി സാമ്പത്തികഞെരുക്കത്തിലും തൊഴിലില്ലായ്മയിലുംപെട്ട് ഉഴലുന്ന ജനങ്ങളെ ഇതൊക്കെ എങ്ങനെ ബാധിക്കുമെന്ന് ഉൗഹിക്കാവുന്നതേയുള്ളൂ. ഇന്ധനക്കൊള്ള ഇതിനകംതന്നെ വലിയ വിലക്കയറ്റത്തിന് കാരണമായിത്തീർന്നിട്ടുണ്ട്. വിലക്കയറ്റംമുലം സാധാരണക്കാർക്ക് അവശ്യസാധനങ്ങൾപോലും അപ്രാപ്യമാകുേമ്പാൾ പിന്നെ, അടുക്കളകൾക്ക് താഴുവീഴുക സ്വാഭാവികം മാത്രം. ഇത്തരത്തിൽ പട്ടിണി മുന്നിൽകണ്ട് നിൽക്കുന്ന ജനങ്ങളുടെ അവശേഷിക്കുന്ന ഭക്ഷണവിഹിതംകൂടി തട്ടിയെടുക്കാനും ഇൗ ഫാഷിസ്റ്റ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നു.
നിതി ആയോഗ് നിർദേശപ്രകാരം, രാജ്യത്തെ 10 കോടി ജനങ്ങളുടെ സൗജന്യ ഭക്ഷ്യധാന്യ റേഷൻ നിർത്തലാക്കാനൊരുങ്ങുകയാണ് കേന്ദ്രം. മറ്റൊരുതരത്തിൽ പറഞ്ഞാൽ, രാജ്യത്തെ പകുതിപേർക്കും ഇനി സൗജന്യ റേഷൻ ലഭിക്കുകയില്ല. 107 രാജ്യങ്ങളടങ്ങിയ ആഗോള പട്ടിണി സൂചികയിൽ 94ാം സ്ഥാനത്തുള്ള ഒരു രാജ്യത്തിെൻറ തീരുമാനമാണിത്. സൂക്ഷ്മവിശകലനത്തിൽ ഒരുകാര്യം വ്യക്തമാകും: ഇൗ ഭരണകൂടത്തെ പ്രതിരോധത്തിലാക്കുന്ന പ്രക്ഷോഭങ്ങളോ തെരഞ്ഞെടുപ്പ് ഫലങ്ങളോ പുറത്തുവന്നാലുടൻ സർക്കാർ ചെയ്യുന്ന പ്രതികാര നടപടികളിലൊന്നാണ് വിലക്കയറ്റം.
പൗരത്വസമരകാലത്തും ഡൽഹിയിൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോഴുമെല്ലാം അത് കണ്ടു. ഇപ്പോൾ കർഷകസമരം രാജ്യം മുഴുവൻ പടർന്നേപ്പാൾ ഇന്ധനത്തിന് തിരികൊളുത്തി അതിനെ അമർച്ച ചെയ്യാനാണ് മോദിയും കൂട്ടരും ശ്രമിക്കുന്നത്. പോരാടുക മാത്രമാണ് ഇൗ ഘട്ടത്തിൽ ജനാധിപത്യസമൂഹത്തിന് ചെയ്യാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.