ഇവിടെ ചോദ്യങ്ങൾ വിലക്കിയിരിക്കുന്നു
text_fieldsസി.പി.െഎ നേതാവും പാർലമെൻറംഗവുമായ ബിനോയ് വിശ്വം ആഗസ്റ്റ് ആദ്യവാരം ഒരു ചോദ്യം രാജ്യസഭ സെക്രേട്ടറിയറ്റിന് എഴുതി നൽകിയിരുന്നു. ചാരപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ച പെഗസസ് സ്പൈവെയർ നിർമാതാക്കളായ ഇസ്രായേലിലെ എൻ.എസ്.ഒ ഗ്രൂപ്പുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഏതെങ്കിലും തരത്തിൽ ധാരണയിലെത്തിയിരുന്നുവോ എന്നായിരുന്നു ആ ചോദ്യത്തിെൻറ ഉള്ളടക്കം. പാർലമെൻറിെൻറ നടപടിക്രമമനുസരിച്ച്, ഇൗ ചോദ്യം രാജ്യസഭ സെക്രേട്ടറിയറ്റ് ബന്ധപ്പെട്ട മന്ത്രാലയത്തിന് കൈമാറണം; തുടർന്ന്, വകുപ്പുമന്ത്രി നിശ്ചിത ദിവസം അതിനുള്ള ഉത്തരം പാർലമെൻറിൽ അവതരിപ്പിക്കണം. അപ്രകാരം, ആഗസ്റ്റ് 12ന് രാജ്യസഭയിൽ ഇൗ ചോദ്യത്തിന് മറുപടിയുണ്ടാകേണ്ടതായിരുന്നു. എന്നാൽ, സാേങ്കതിക ന്യായങ്ങൾ നിരത്തി അധികാരികൾ ആ ചോദ്യംതന്നെ മരവിപ്പിച്ചു. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ, പെഗസസ് എന്ന പരാമർശം പോലും ചട്ടവിരുദ്ധമാണെന്നായിരുന്നു സർക്കാർ വാദം. എന്നല്ല, പെഗസസിെൻറ ഒച്ചപ്പാടുകൾക്കിടിയിൽ നിശ്ചയിച്ചതിലും രണ്ടുദിവസം മുന്നേ പാർലമെൻറിെൻറ വർഷകാല സമ്മേളനം അവസാനിപ്പിക്കുകയും ചെയ്തു.
രാജ്യത്തെ പ്രമുഖരായ പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തകർ, അഭിഭാഷകർ, മാധ്യമപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ, ന്യായാധിപർ തുടങ്ങിയവരുടെ മൊബൈൽ ഫോൺ െപഗസസ് സ്പൈവെയർ ഉപയോഗിച്ച് ഹാക്ക് ചെയ്തുവെന്ന വിവരം പുറത്തുവന്ന പശ്ചാത്തലത്തിലായിരുന്നു ചോദ്യം. നേരേത്തതന്നെ, ഇൗ ഹാക്കിങ് സംബന്ധിച്ച് പൊതുസമൂഹത്തിന് സംശയമുണ്ടായിരുന്നുവെങ്കിലും വേണ്ടത്ര തെളിവുകൾ ലഭിച്ചിരുന്നില്ല. എന്നാൽ, ഹാക്കിങ്ങിന് ഇരയായ 150ലധികം ആളുകളുടെ പേരുവിവരങ്ങൾ പുറത്തുവരുകയും പിന്നീട് എൻ.എസ്.ഒ ഗ്രൂപ്പിന് ഇന്ത്യൻ ഭരണനേതൃത്വവുമായുള്ള ബന്ധം വ്യക്തമാവുകയും ചെയ്തതോടെയാണ് വിഷയം രാജ്യമെങ്ങും ചർച്ചയായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി 2017ൽ നടത്തിയ ഇസ്രായേൽ സന്ദർശനം പെഗസസുമായുള്ള കരാറിന് വേദിയായെന്ന ആരോപണവും സാഹചര്യത്തെളിവുകളാൽ നിലനിൽക്കുന്നതാണ്. സ്വാഭാവികമായും ഇക്കാര്യങ്ങളെല്ലാം പാർലമെൻറ് സമ്മേളനത്തിൽ ഉയർന്നുവരും. പ്രസ്തുത ചോദ്യവും അതിെൻറ ഭാഗമായിട്ടായിരുന്നു. രാജ്യത്തിെൻറ െഎ.ടി നയം അനുസരിച്ച് പൗരജനങ്ങളെ നിരീക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ഇതുപോലുള്ള സ്പൈവെയറുകൾ ഉപയോഗിക്കുന്നത് ക്രിമിനൽ കുറ്റമാണ്. അത്തരമൊരു കുറ്റകൃത്യത്തിന് കേന്ദ്രം ഇസ്രായേലി കമ്പനിയുമായി ധാരണയിലെത്തി എന്നാണ് പ്രതിപക്ഷത്തിെൻറയും സിവിൽ സമൂഹത്തിെൻറയും ഗൗരവതരമായ ആരോപണം. അതിന് മറുപടി പറയാൻ ഒരു ജനാധിപത്യ സർക്കാർ ബാധ്യസ്ഥമായിരിക്കെ, അതിനുള്ള വേദിയെത്തന്നെ ഭരണകൂടം നിശ്ചലമാക്കിക്കളഞ്ഞു.
ജനാധിപത്യത്തിെൻറ ശ്രീകോവിൽ എന്നാണ് പാർലമെൻറിനെ വിശേഷിപ്പിക്കാറ്. രാജ്യനിവാസികളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും സങ്കടങ്ങളുമെല്ലാം പ്രതിഫലിക്കുന്ന വേദിയെന്ന നിലയിലാണ് അങ്ങനെയൊരു വിശേഷണം. ജനങ്ങൾക്ക് ക്ഷേമവും സമാധാനവും ഉറപ്പുവരുത്തുന്നതിനായി ആവശ്യമായ നിയമനിർമാണം നടത്തേണ്ടതും ഇതേ വേദിയാണ്. എന്നിരിക്കെ, പൗരെൻറ സ്വകാര്യതയെ അപകടകരമാംവിധം ഹനിക്കുന്ന പെഗസസ് പോലൊരു 'ചാരവൈറസ്' ഭീഷണിയായി നിൽക്കുേമ്പാൾ അക്കാര്യം മിണ്ടരുതെന്ന തീട്ടൂരം ഇൗ ശ്രീകോവിലിെൻറ 'ജനാധിപത്യമഹിമ'യെ ശരിക്കും പ്രതിഫലിപ്പിക്കുന്നുണ്ട്. വൈദേശികാധിപത്യത്തിൽനിന്ന് രാജ്യം മോചിതമായതിെൻറ വജ്രജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരിക്കെ, നമ്മുടെ ജനാധിപത്യം എവിടെ എത്തിനിൽക്കുന്നുവെന്നും ഇത് വെളിപ്പെടുത്തുന്നു. അല്ലെങ്കിലും ഇൗ ഫാഷിസ്റ്റ് ഭരണത്തിനുകീഴിൽ നമ്മുടെ ജനാധിപത്യം വലിയ ഭീഷണി നേരിടുന്നുവെന്നത് ഇൗ രാജ്യത്തിെൻറതെന്ന അനുഭവമാണ്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇക്കണോമിക് ഇൻറലിജൻസ് യൂനിറ്റിെൻറ 'ജനാധിപത്യ സൂചിക'യിൽ ഒാരോ വർഷം ചെല്ലുംതോറും ഇന്ത്യ പിന്നാക്കം പോയിക്കൊണ്ടിരിക്കുന്നു.
2021ലെ റിപ്പോർട്ട് പ്രകാരം, രണ്ട് റാങ്ക് പിന്നോട്ടുപോയി 53ാം സ്ഥാനത്താണിപ്പോൾ ഇന്ത്യ. ഒന്നാം മോദി സർക്കാർ അധികാരമേൽക്കുേമ്പാൾ ഇന്ത്യയുടെ സ്ഥാനം 27 ആയിരുന്നു. സൂചികയിലെ ഇൗ 'വളർച്ച' ചൂണ്ടിക്കാട്ടി തൃണമൂൽ കോൺഗ്രസ് നേതാവ് ശാന്ത ഛേത്രി രാജ്യസഭ സെക്രേട്ടറിയറ്റിന് അയച്ച ചോദ്യവും വെളിച്ചം കണ്ടില്ല. റാങ്ക് പട്ടിക തയാറാക്കുേമ്പാൾ ഇക്കണോമിക് ഇൻറലിജൻസ് യൂനിറ്റ് കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ടിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചോദ്യം തള്ളിയത്. ബഹുസ്വരത, രാഷ്ട്രീയ സംസ്കാരം, പൗരസ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം തുടങ്ങി 60ഒാളം സൂചകങ്ങളെ മുൻനിർത്തിയാണ് കഴിഞ്ഞ 15 വർഷമായി 'ജനാധിപത്യ സൂചിക' തയാറാക്കുന്നതെന്ന യാഥാർഥ്യം മറച്ചുവെച്ചാണ് കേന്ദ്രത്തിെൻറ ഇൗ ഒളിച്ചുകളി.
മേൽസൂചിപ്പിച്ച രണ്ട് ചോദ്യങ്ങളോടുള്ള അധികാരികളുടെ സമീപനം നമ്മുടെ നിയമനിർമാണ സഭക്ക് സംഭവിച്ച നിലവാരത്തകർച്ചയുടെ ആഴം വ്യക്തമാക്കുന്നുണ്ട്. ഒരുപേക്ഷ, അവ സഭയിൽ ഉന്നയിക്കപ്പെട്ടിരുന്നുവെങ്കിൽ ഇൗ നിലവാരത്തകർച്ചതന്നെയാകും യഥാർഥത്തിൽ ചർച്ചചെയ്യപ്പെടുക. അത്തരെമാരു ചർച്ച ഭരണകൂടം ആഗ്രഹിക്കുന്നില്ല. അപ്പോൾപിന്നെ ചോദ്യങ്ങളെ വിലക്കുകയാണ് 'പ്രതിവിധി'. അപ്രഖ്യാപിത സെൻസർഷിപ്പിലൂടെ മാധ്യമങ്ങളെയും ഉന്മാദരാഷ്ട്രീയത്തിെൻറ പിൻബലത്തിൽ ആൾകൂട്ടാക്രമണങ്ങളിലൂടെയും മറ്റും പൗരസമൂഹത്തെയും നിശ്ശബ്ദമാക്കിയ ഇന്ത്യൻ ഫാഷിസം പാർലമെൻറിലും അതിെൻറ വായ്മൂടിക്കെട്ടൽ നയം നടപ്പാക്കിയിരിക്കുന്നു. സ്വതവേ, ദുർബലമായ പ്രതിപക്ഷത്തുനിന്നുള്ള ഒറ്റപ്പെട്ട ശബ്ദങ്ങളെപ്പോലും ഇവ്വിധം ഇല്ലാതാക്കിയാൽ ഇൗ ജനാധിപത്യത്തിെൻറ ഭാവി അത്രയൊന്നും ശുഭകരമായിരിക്കില്ല. അക്കാദമിക വിദഗ്ധരും നിയമജ്ഞരുമൊന്നും വേണ്ടത്രയില്ലാത്ത ഇന്ത്യൻ പാർലമെൻറിെൻറ ദയനീയസ്ഥിതിയെക്കുറിച്ച് ഏതാനും ദിവസങ്ങൾക്കുമുമ്പ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ നൽകിയ മുന്നറിയിപ്പും ഇതോടൊപ്പം ചേർത്തുവായിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.