നാണം മറയ്ക്കാൻ മതിൽ കെട്ടുന്നവർ
text_fieldsഈ മാസം 24ന് നടക്കാനിരിക്കുന്ന അമേരിക്കൻ പ്രസിഡൻറ് േഡാണൾഡ് ട്രംപിെ ൻറ അഹ്മദാബാദ് സന്ദർശനം ഇപ്പോഴേ വിവാദങ്ങൾക്ക് തിരികൊളുത് തിയതിൽ അത്ഭുതപ്പെടാനില്ല. ലോകത്തിലെ ഏറ്റവും ശക്തനായ രാഷ്ട്രത്ത ലവെൻറ ഇന്ത്യ സന്ദർശനം അതിെൻറ രാഷ്ട്രീയ മാനങ്ങളാലല്ല ശ്രദ്ധ യാകർഷിക്കുന്നതും വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയിരിക്കുന്നതു ം. മാസങ്ങൾക്കുമുമ്പ്് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഷികാഗോ സന്ദർ ശനവേളയിൽ സംഘടിപ്പിക്കപ്പെട്ട ‘ഹൗഡി മോദി’ സംഗമത്തെ കടത്തിവെട്ട ുന്നതാവും അഹ്മദാബാദിലെ സർദാർ വല്ലഭ് ഭായി പട്ടേൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ട്രംപിനെ സ്വീകരിക്കാനും ശ്രവിക്കാനും കൊണ്ടുവരപ്പെടുന്ന നാലുലക്ഷം പേരുടെ മഹാറാലി എന്നതുമല്ല ഇപ്പോഴത്തെ ചർച്ചാവിഷയം.
പിന്നെയോ? ട്രംപ് അഹ്മദാബാദ് ചുറ്റിക്കാണുേമ്പാൾ നഗരത്തിൽ പണ്ടേക്കുംപണ്ടേ സ്ഥിതിചെയ്യുന്ന ചേരിപ്രദേശങ്ങൾ മറയ്ക്കാൻ 150 തൊഴിലാളികൾ രാപ്പകൽ ഇടതടവില്ലാതെ ജോലിചെയ്ത് 500 മീറ്റർ നീളത്തിലും നാലടി ഉയരത്തിലുമായി നിർമിക്കുന്ന വൻമതിലിനെ ചൊല്ലിയാണ് വിവാദം അരങ്ങേറുന്നത്. രാജ്യത്തെ ഒന്നാംകിട വ്യവസായ നഗരങ്ങളിലൊന്നായ അഹ്മദാബാദ്, അക്കാരണത്താലല്ല ട്രംപ് സന്ദർശിക്കണമെന്ന് ആതിഥേയനായ നരേന്ദ്ര മോദിക്ക് നിർബന്ധമെന്നു വ്യക്തമാണ്.
താൻ 12 വർഷം തുടർച്ചയായി മുഖ്യമന്ത്രിയായി വാണ, തന്നെ താനാക്കി മാറ്റിയ ഗുജറാത്തിെൻറ തലസ്ഥാന നഗരം അമേരിക്കൻ പ്രസിഡൻറ് കാണാതെപോവരുത് എന്ന മോദിയുടെ ശാഠ്യമാണ് ട്രംപിെൻറ സന്ദർശന പട്ടികയിൽ അതുൾപ്പെടാൻ കാരണം. ഒപ്പം, തന്നെ സ്വീകരിക്കാൻ അമേരിക്കയിൽ തടിച്ചുകൂടിയതിെൻറ മൂന്നോ നാലോ ഇരട്ടി ജനങ്ങളെ പെട്ടെന്ന് സംഘടിപ്പിക്കാൻ സാധ്യമാവുന്നത് തെൻറ തട്ടകത്തിലാണെന്നും അദ്ദേഹം കരുതുന്നുണ്ടാവണം. വൻമതിലിെൻറ ചെലവുകൾ പുറത്തുവന്നിട്ടില്ല. കോടികൾ വേണ്ടിവരുമെന്നുറപ്പ്. അതിനേക്കാൾ ഗുരുതരം എത്രയോ വർഷങ്ങളായി ലോകത്തിലേറ്റവും വലുതെന്നു പറയപ്പെടുന്ന പട്ടേൽ ക്രിക്കറ്റ് സ്റ്റേഡിയത്തിെൻറ പരിസരത്ത് ആയിരക്കണക്കിന് മനുഷ്യജീവികൾ അന്തിയുറങ്ങുന്ന ചേരിപ്രദേശങ്ങൾ ഇപ്പോഴും മതിൽകെട്ടി മറയ്ക്കേണ്ട ഗതികേടിൽ നിലനിൽക്കുന്നതാണ്. ട്രംപ് കടന്നുപോവുന്ന വീഥിയുടെ പരിസരത്ത് കഴിയുന്ന 45 കുടുംബങ്ങളോട് ഉടൻ സ്ഥലം വിട്ടുകൊള്ളണമെന്നും ഉത്തരവു വന്നിരിക്കുന്നു. ദിവസങ്ങൾക്കകം അവരുടെ കുടിലുകൾ പൊളിച്ചുമാറ്റും. പോവേണ്ട സ്ഥലവും അവർ സ്വയം കണ്ടെത്തണം!
അപ്രഖ്യാപിത ചേരികളിൽ രാജ്യത്തുതന്നെ മൂന്നാം സ്ഥാനത്താണ് ഗുജറാത്ത്. 3.84 ലക്ഷം പേരാണ് 2058 ചേരികളിൽ കഴിയുന്നത്. ഇത് ഇന്ത്യയിലെ മൊത്തം അപ്രഖ്യാപിത ചേരികളുടെ 10 ശതമാനം വരും. മഹാരാഷ്്ട്രയും പശ്ചിമ ബംഗാളുമാണ് ഗുജറാത്തിെൻറ മുന്നിലുള്ള സംസ്ഥാനങ്ങൾ. രാജ്യത്താകെയുള്ള ചേരിനിവാസികളുടെ 2.48 ശതമാനം ഗുജറാത്തിലാണ്. 2010 മുതൽ ഇവരുടെ പുനരധിവാസപദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുന്നു എന്ന് നരേന്ദ്ര മോദി അവകാശപ്പെടുേമ്പാഴാണ് ഈ വൈരുധ്യം. ചേരികളുടെ കാര്യത്തിൽ സംസ്ഥാനത്ത് സൂറത്തിനുശേഷം രണ്ടാമതാണ് അഹ്മദാബാദ് എന്നതും ശ്രദ്ധേയമാണ്. വ്യാഴവട്ടക്കാലം അധികാരത്തിലിരുന്നശേഷം രാജ്യത്തിെൻറ മൊത്തം പ്രധാനമന്ത്രിയായി ആറുവർഷം ‘ഉജ്ജ്വല’ ഭരണം കാഴ്ചവെച്ചിരിക്കെയാണ് തെൻറ തട്ടകത്തിെൻറ അപശകുനം മതിൽകെട്ടി മറയ്ക്കാൻ മോദി നിർബന്ധിതനായിരിക്കുന്നത് എന്നതാണ് വിരോധാഭാസം.
ഗുജറാത്തിലെ 16.80 ലക്ഷം ചേരിനിവാസികളിൽ 10.14 ലക്ഷം മാത്രമാണ് സാക്ഷരർ. 20 ശതമാനമാണ് ചേരിക്കാരിൽ ദലിത്- ആദിവാസി വിഭാഗങ്ങൾ. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ കാര്യത്തിൽ നിതി ആയോഗിെൻറ 2019 -20ലെ കണക്കുകൾ പ്രകാരം കേരളം പ്രഥമസ്ഥാനത്ത് നിൽക്കുേമ്പാൾ ഒമ്പതാം സ്ഥാനത്താണ് ഗുജറാത്ത്.
കരുത്തുറ്റ ഒരു പ്രതിപക്ഷം പോലുമില്ലാതെ 12 സംവത്സരങ്ങളോളം അധികാരത്തിലിരുന്ന നരേന്ദ്ര മോദിക്ക് ഗാന്ധിജിയുടെയും സർദാർ പട്ടേലിെൻറയും തെൻറയും സ്വന്തം നാടായ ഗുജറാത്തിനെ വികസനകാര്യത്തിൽ ശരാശരിക്കപ്പുറമെത്തിക്കാൻ എന്തുകൊണ്ട് കഴിഞ്ഞില്ല എന്ന ചോദ്യം പ്രസക്തമാണ്. ഗുജറാത്തിനെയും തുടർന്ന് രാജ്യത്തെ മുഴുവനുമായും ഹിന്ദുത്വരാഷ്ട്ര നിർമിതിയുടെ പരീക്ഷണശാലയാക്കി മാറ്റാനുള്ള തത്രപ്പാടിൽ അദ്ദേഹവും ആർ.എസ്.എസും സ്വന്തം ജനതയെ മറന്നു എന്നതല്ലാതെ മറ്റൊരു ന്യായവും ഇതിന് പറയാനില്ല.
3000 കോടിയുടെ ചെലവിൽ സർദാർ വല്ലഭ് ഭായി പട്ടേലിെൻറ വിശ്വമഹാപ്രതിമ സ്ഥാപിക്കുേമ്പാൾ മോദി ഓർത്തില്ല സാധാരണക്കാരും പാവങ്ങളുമായ ജനലക്ഷങ്ങളെ. ചായക്കടക്കാരെൻറ മകനായും സഹായിയായും ജീവിച്ച തെൻറ ബാല്യത്തെക്കുറിച്ച് അദ്ദേഹം നിരന്തരം വാചാലനാവാറുണ്ട്. താൻ പിന്നാക്ക ജാതിക്കാരനാണെന്നും അവകാശപ്പെടാറുണ്ട്. എങ്കിൽ, അധഃസ്ഥിതരിൽ അധഃസ്ഥിതരായ ദലിതരെയും പട്ടികവർഗക്കാരെയും വാസയോഗ്യമായ പാർപ്പിടങ്ങളിൽ പുനരധിവസിപ്പിക്കാനെങ്കിലും അദ്ദേഹത്തിന് കഴിയാതെപോയതെന്തുകൊണ്ട്! തീർത്തും അനാദായകരമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടിയ അഹ്മദാബാദ്-മുംബൈ അതിവേഗ തീവണ്ടിപ്പാതക്കുവേണ്ടി 1,10,000 കോടി രൂപ തുലക്കുേമ്പാഴെങ്കിലും അതിെൻറ പത്തിലൊരംശം ചേരിനിർമാർജനത്തിനും നിവാസികളുടെ പുനരധിവാസത്തിനുമായി നീക്കിവെക്കാൻ അദ്ദേഹം തയാറാവാതിരിക്കുന്നതിനെന്തു ന്യായം? ഏറ്റവുമൊടുവിൽ പഠിച്ച തന്ത്രങ്ങൾ മുഴുവൻ പയറ്റിയിട്ടും ഡൽഹിയിൽ ആപ്പിനോട് അടിയറവുപറയേണ്ട ദുരനുഭവത്തിൽനിന്നെങ്കിലും അദ്ദേഹവും പാർട്ടിയും സർക്കാറും പാഠം പഠിച്ച് പാർശ്വവത്കരിക്കപ്പെട്ട ജനങ്ങളുടെ എരിയുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രദ്ധിച്ചാൽ അതവർക്ക് നല്ലത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.