Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2018 12:54 PM IST Updated On
date_range 3 March 2018 12:54 PM ISTെഎ.െഎ.എം-കെയുടെ വിജയം
text_fieldsbookmark_border
കോഴിക്കോെട്ട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറ് (െഎ.െഎ.എം-കെ) സവിശേഷമായ ഒരു വിദ്യാർഥിസമരത്തിന് സാക്ഷ്യം വഹിച്ചു. ഏപ്രിലിൽ നടക്കുന്ന ബിരുദദാനചടങ്ങിൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ ഇംഗ്ലീഷിനുപുറമെ ഹിന്ദിയിലും വിദ്യാർഥികൾ പേരെഴുതി സമർപ്പിക്കണമെന്ന് അധികൃതർ നിർദേശിച്ചിരുന്നു. ഇത് അന്യായമായി ഹിന്ദി അടിച്ചേൽപ്പിക്കലാണെന്നും ബിരുദസർട്ടിഫിക്കറ്റ് സാധാരണപോലെ ഇംഗ്ലീഷിൽ മതിയെന്നും രണ്ടാമതൊരു ഭാഷ ഉൾപ്പെടുത്തുന്നുവെങ്കിൽ അത് മാതൃഭാഷയാകണമെന്നും ഹിന്ദിക്കാരല്ലാത്ത വിദ്യാർഥികൾ ശഠിച്ചു. ഇൗ യുക്തിക്കുമുന്നിൽ അധികൃതർക്ക് വഴങ്ങുകയല്ലാതെ നിവൃത്തിയില്ലായിരുന്നു. സർട്ടിഫിക്കറ്റിൽ ഹിന്ദി ചേർക്കാനുള്ള തീരുമാനം അവർ പിൻവലിച്ചു.െവറുമൊരു സ്ഥാപനത്തിലെ ബിരുദസർട്ടിഫിക്കറ്റിെൻറ വിഷയം മാത്രമല്ല ഇതെന്നതിനാൽ വിദ്യാർഥികളുടെ ചെറുത്തുനിൽപ്പും വിജയവും ജനങ്ങളുടെ പൊതുവായ പിന്തുണയും ആദരവും അർഹിക്കുന്നുണ്ട്. ഭാഷ ആശയവിനിമയോപാധിയും സംസ്കാരവും ചരിത്രവുമൊക്കെയാണെന്നിരിക്കെ മാതൃഭാഷയെ തട്ടിമാറ്റിക്കൊണ്ടുപോലും ഹിന്ദി അടിച്ചേൽപിക്കാനുള്ള ശ്രമം അത്ര നിഷ്കളങ്കമോ സദുദ്ദേശ്യപരമോ അല്ല. ഹിന്ദി എത്രത്തോളം ഇന്ത്യൻ ഭാഷയാണോ അത്രതന്നെ ഇന്ത്യനാണ് മലയാളവും തമിഴും ബംഗാളിയും ഒഡിയയുമൊക്കെ എന്ന് ഉൗന്നിപ്പറയേണ്ട സമയം വൈകിയിരിക്കുന്നു. ഇംഗ്ലീഷ് തന്നെയും ഇന്ത്യയുടെ തനത് ഭാഷയായിട്ടുണ്ട്. എന്നാൽ, ഒരുകാലത്ത് ഹിന്ദിവിരുദ്ധപ്രേക്ഷാഭത്തിെൻറ കളരിയായിരുന്ന തമിഴ്നാട്ടിൽപോലും ഹിന്ദിയുടെ കടന്നുകയറ്റം ശക്തിപ്പെടുകയാണ്. നിരത്തുകളിലെ മൈൽക്കുറ്റികളിൽ ഇംഗ്ലീഷിലും തമിഴിലും എഴുതിയിരുന്നതിൽ ഇംഗ്ലീഷ് മായ്ച്ച് ഹിന്ദി എഴുതിയത് കഴിഞ്ഞവർഷമാണ്. പ്രധാനമന്ത്രിയുടെ ഒാഫിസിലേക്ക് വിവരാവകാശ നിയമപ്രകാരം അയച്ച ഒരു അപേക്ഷ തള്ളിയതിനുകാരണം അത് തമിഴിലാണ് എഴുതിയതെന്നതായിരുന്നു. തമിഴിൽ കുറിച്ച പരാതി തള്ളിക്കൊണ്ട് സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ ഉപഭോക്താവിനോട് പറഞ്ഞത് ഹിന്ദിയിലോ ഇംഗ്ലീഷിലോ എഴുതാനായിരുന്നു. തമിഴ്നാട്ടിൽവരെ ഇങ്ങനെ നടക്കുേമ്പാൾ മറ്റിടങ്ങളിലെ സ്ഥിതി പറയേണ്ടതില്ല. ഒഡിഷയിൽ നടന്ന ഒരു കേന്ദ്രസർക്കാർ പരിപാടിയുടെ ക്ഷണക്കത്ത് ഹിന്ദിയിൽ മാത്രം അച്ചടിച്ചപ്പോൾ ബി.ജെ.പിക്കാരനായ സ്ഥലത്തെ എം.പി തഥാഗത സത്പതി ഒഡിയഭാഷയിൽ ക്ഷണം തള്ളിക്കൊണ്ട് മറുപടി അയച്ചതോർക്കുക. മഹാരാഷ്ട്രക്കാരനായ യാത്രികൻ റെയിൽവേക്ക് മറാഠിയിൽ പരാതി സമർപ്പിച്ചപ്പോൾ ഹിന്ദിയിൽ വേണമെന്ന് ആവശ്യപ്പെട്ട സംഭവവും അടുത്തുണ്ടായതാണ്.
ഹിന്ദി ദേശീയഭാഷയാണെന്ന തെറ്റായ വാദം വ്യാപകമായി പ്രചരിപ്പിച്ചാണ് ഇൗ അടിച്ചേൽപിക്കലിന് സർക്കാർതലംതൊട്ട് പിന്തുണ നൽകുന്നത്. ത്രിഭാഷപദ്ധതി പല തെന്നിന്ത്യൻ സംസ്ഥാനങ്ങളിലും നടപ്പിൽവരുത്തിയപ്പോൾ ഹിന്ദിസംസ്ഥാനങ്ങൾ അത് ചെയ്തില്ല എന്നോർക്കുക. ഇന്ത്യയുടെ ഭാഷാവൈവിധ്യത്തെയും സാംസ്കാരിക ബഹുത്വത്തെയും ഫെഡറലിസത്തെയും നിരാകരിക്കുന്നതാണ് ഹിന്ദി അടിച്ചേൽപിക്കൽ. ഇംഗ്ലീഷും ഹിന്ദിയും വിനിമയഭാഷകളായി ഉപയോഗിക്കുന്നുണ്ടെങ്കിലും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് പ്രായോഗികതലത്തിൽ ഇംഗ്ലീഷിെനക്കാൾ അന്യമാണ് ഹിന്ദി എന്നതൊരു വസ്തുതയാണ്. ദേശസ്നേഹത്തിെൻറ പേരുപറഞ്ഞും ഹിന്ദിയെ ചിലർ ഉയർത്തുന്നുണ്ട് -വാസ്തവത്തിൽ ഉത്തരേന്ത്യയിൽ വേരുകളുള്ള തീവ്രദേശീയതയുടെ തന്ത്രമാണതെന്ന് കാണാൻ പ്രയാസമില്ല. ഇന്ത്യയുടെ തനതുഭാഷകളിൽപെട്ട ബിഹാറി ഹിന്ദി ആധിപത്യത്തിൽ നശിച്ചുകൊണ്ടിരിക്കുന്നു- ഇതെങ്ങനെ ദേശസ്നേഹമാകും? അനേകം പ്രാദേശികഭാഷകൾ നശിക്കുന്നതും ഏകഭാഷാസംസ്കാരം വളരുന്നതും ഇന്ത്യൻബഹുത്വത്തിന് ചേരുമോ? പുതിയ കറൻസിനോട്ടിൽ ദേവനാഗരി അക്കം ചേർത്തത് ഒൗദ്യോഗികഭാഷാനയത്തിെൻറ ലംഘനമാണ്. ജെ.ഇ.ഇ പോലുള്ള പ്രധാന പരീക്ഷക്ക് ഇംഗ്ലീഷിനുപുറമെ ഹിന്ദിയും ചിലയിടത്ത് ഗുജറാത്തിയും മാത്രമാണ് മാധ്യമം. ഇതും അനേകം വിവേചനങ്ങളിൽ ഒന്നുമാത്രം. രാജ്യത്ത് മുഴുവനായി നടപ്പാക്കുന്ന കേന്ദ്രപദ്ധതികൾക്ക് പ്രാദേശികഭാഷകളിൽ പേരിടില്ലെന്ന വാശി ദേശസ്നേഹമോ പിടിവാശിയോ? ഭരണകൂടം വിവേചനം കൂടാതെ നൽകാൻ ബാധ്യസ്ഥമായ സേവനങ്ങളിൽ ഹിന്ദിക്ക് കിട്ടുന്ന അമിതപ്രാമുഖ്യം ഭാഷാഫാഷിസത്തോളമെത്തുന്നുണ്ട്. റെയിൽവേ ടിക്കറ്റുകളിൽപോലും പ്രാദേശികഭാഷയിൽ വിവരം കണ്ടുകിട്ടാൻ പ്രേക്ഷാഭം നടത്തേണ്ടിവരുന്നു. ഇംഗ്ലീഷ് അറിയാവുന്ന പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗം ഹിന്ദിയിൽ മാത്രമാക്കിയതിെൻറ ന്യായം ചോദ്യംചെയ്യപ്പെട്ടത് സ്വാഭാവികം.
ഇന്ത്യൻ ദേശീയതയുടെ വിലാസത്തിലാണ് ഹിന്ദി അടിച്ചേൽപിക്കൽ നടക്കുന്നതെങ്കിലും അതിെൻറ പിന്നിലുള്ള അധികാര കേന്ദ്രീകരണത്വരയും ഏകസംസ്കാരഭ്രമവും പണ്ഡിതന്മാർ തന്നെ ചൂണ്ടിക്കാട്ടിക്കഴിഞ്ഞതാണ്. 122 പ്രധാന ഭാഷകളും1600 ഒാളം ചെറുഭാഷകളുമുള്ള ഇന്ത്യയുടെ ഭാഷാപരവും സാംസ്കാരികവുമായ സമ്പന്നതയാണ് ഭീഷണി നേരിടുന്നത്. രാജ്യത്തിെൻറ മൊത്തം വിഭവങ്ങളുപയോഗിച്ചുകൊണ്ട് ഭാഷാവിവേചനം മുന്നോട്ടുനീക്കുേമ്പാൾ ചെറുത്തുനിൽപ് ആവശ്യമായിവരുന്നു. വിശാലമായ ഇൗ ഭൂമികയിലാണ് കോഴിക്കോട് െഎ.െഎ.എം വിദ്യാർഥികൾ നേടിയ വിജയം അർഥവത്താകുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story