ഭാവനാത്മകം; പക്ഷേ, ചോദ്യങ്ങൾ ബാക്കി
text_fields
ചുവന്ന പട്ടിൽ പൊതിഞ്ഞ ബജറ്റ് പ്രമാണങ്ങൾ ഡിജിറ്റലൈസ് ചെയ്തുവെന്നല്ലാതെ, കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമെൻറ വാഗ്ദാനപുസ്തകത്തിൽ പുതുതായെന്തെങ്കിലുമുണ്ടോ എന്ന് സംശയമാണ്. അവശേഷിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളുടെകൂടി ഒാഹരി വിറ്റഴിക്കുക, സാധാരണക്കാരനുമേൽ പലരൂപത്തിൽ സാമ്പത്തികഭാരം അടിേച്ചൽപിക്കുക തുടങ്ങിയ പതിവു പരിപാടികൾക്കൊന്നും ഇക്കുറിയും മാറ്റമില്ല; മറുവശത്ത്, കോർപറേറ്റ് സേവയുടെ പഴയ വീഞ്ഞും യഥേഷ്ടം ഉപയോഗിച്ചിട്ടുണ്ട്. എന്നിട്ടും, കഴിഞ്ഞവർഷം ഉയർന്നുകേട്ട വിമർശനങ്ങൾ ഇക്കുറിയില്ല. ബജറ്റിന് സമ്മിശ്രപ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അതിലൊരു 'നിർമല മാജിക്' ഒളിഞ്ഞിരിപ്പുണ്ട്. പോയവർഷം മറയില്ലാതെ നടപ്പാക്കിയ 'വിറ്റഴിക്കൽ' മഹാമഹമടക്കമുള്ള കാര്യങ്ങൾ ഇത്തവണയും ആവർത്തിക്കുന്നുണ്ടെന്ന് ബജറ്റ് രേഖയുടെ പ്രാഥമിക വായനയിൽനിന്ന് വ്യക്തമാകും. പക്ഷേ, അൽപം ജനപ്രിയ പ്രഖ്യാപനങ്ങളുടെ അകമ്പടിയോടെയാണ് അവയെല്ലാം അവതരിപ്പിച്ചിരിക്കുന്നത്. കോവിഡ് സൃഷ്ടിച്ച മാന്ദ്യത്തിൽനിന്ന് രാജ്യത്തെ കരകയറ്റുന്നതിന് അടിസ്ഥാനസൗകര്യ വികസനം, ആരോഗ്യം എന്നീ മേഖലകളിൽ ഉൗന്നിയുള്ള ബജറ്റാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ആരോഗ്യമേഖലക്ക് 64,180 കോടി മാറ്റിവെച്ചിരിക്കുന്നു; കോവിഡ് വാക്സിനേഷന് 35,000 കോടിയും.
ദേശീയപാത, തുറമുഖം, റെയിൽ ഗതാഗതം തുടങ്ങിയവയുടെ വികസനമടക്കം അടിസ്ഥാനസൗകര്യ വിപുലീകരണത്തിനും പതിവിൽനിന്ന് ഭിന്നമായി വലിയ തുക മാറ്റിവെച്ചിരിക്കുന്നു. എന്നാൽ, മുൻവർഷത്തെപ്പോലെ സാധാരണക്കാരെന പിഴിയുന്ന പ്രത്യക്ഷ നികുതികൾ കാര്യമായി ഏർപ്പെടുത്തിയിട്ടുമില്ല. നികുതിഘടനയിലടക്കം മാറ്റമില്ല. പ്രവാസികളുടെ ഇരട്ടനികുതി പോലുള്ള ചൂഷണപരിപാടികൾ അവസാനിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഒറ്റനോട്ടത്തിൽ ഏറെ മികച്ചതെന്ന് തോന്നിക്കുന്ന പ്രഖ്യാപനങ്ങളാണിവത്രയും. എന്നാൽ, വാഗ്ദാനങ്ങളുടെ വിശദാംശങ്ങളിലേക്ക് കടക്കുേമ്പാൾ ഇതൊക്കെ പ്രായോഗികമോ എന്ന ചോദ്യമുയരുക സ്വാഭാവികം.
ഇൗ വാഗ്ദാനപ്പെരുമഴക്കുള്ള പണം എവിടെനിന്ന് കണ്ടെത്തുെമന്നതാണ് ഏറെ പ്രധാനപ്പെട്ട ചോദ്യം. അതിന് മുൻവർഷത്തെ ബജറ്റ് തന്നെ ഉത്തരം -സർവം വിറ്റഴിക്കുക. പോയവർഷത്തെ വാർഷിക ബജറ്റിലും മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ മേയ് 16ന് അവതരിപ്പിക്കപ്പെട്ട സാമ്പത്തിക ഉത്തേജന പാക്കേജിെൻറയും സവിശേഷത പൊതുമേഖല സ്ഥാപനങ്ങളുടെ ഒാഹരി വിറ്റഴിക്കുകയായിരുന്നല്ലോ. അതുതന്നെ ഇക്കുറിയും ആവർത്തിച്ചു. ബി.എസ്.എൻ.എൽ, ബി.പി.സി.എൽ, എയർ ഇന്ത്യ എന്നിവക്കു പിന്നാലെ കഴിഞ്ഞ ബജറ്റിൽ എൽ.െഎ.സിയുടെ ഒാഹരിയാണ് വിൽപനക്കുവെച്ചത്.
സൈനിക, ബഹിരാകാശ, ഖനന മേഖലകളിൽ കൂടുതൽ സ്വകാര്യ-വിദേശനിക്ഷേപത്തിന് അനുമതി നൽകുകയും വിമാനത്താവളങ്ങൾ പലതും ലേലത്തിൽവെക്കുകയും ചെയ്തത് 'ഉത്തേജന പാക്കേജി'െൻറ ഭാഗമായിട്ടായിരുന്നു. ഇക്കുറി ഇൻഷൂറൻസ് മേഖലയിലാണ് കണ്ണുവെച്ചിരിക്കുന്നത്. 49 ശതമാനം വിദേശ നിക്ഷേപം 74 ശതമാനത്തിലേക്കുയർത്തിയിരിക്കുന്നു. ഇതുപോലെ വേറെയും സ്ഥാപനങ്ങളുടെ ഒാഹരികൾ വരുംദിനങ്ങളിൽ സ്വദേശത്തെയും വിദേശത്തെയും കുത്തകകൾക്ക് ലഭിക്കും. ഏതാണ്ട് ഒന്നേ മുക്കാൽ ലക്ഷം കോടിയോളം രൂപ ഇൗയിനത്തിൽ കണ്ടെത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
അധിക വരുമാനത്തിനുള്ള മറ്റൊരു മാർഗം, പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്തുകയാണ്. കർഷകക്ഷേമത്തിനെന്ന പേരിൽ നടപ്പാക്കുന്ന ഇൗ ചൂഷണത്തിന് പറയുന്ന ന്യായം, ഇതുവഴി ഇന്ധനവില കൂടില്ല എന്നാണ്. നിലവിലെ എക്സൈസ് തീരുവയിൽ ഇളവുചെയ്ത് മുന്നോട്ടുപോകാനാകുമത്രേ. തൽക്കാലത്തേക്ക് വില കൂടില്ലായിരിക്കാം. പക്ഷേ, ഭാവിയിൽ എക്സൈസ് തീരുവ വർധിക്കുന്ന മുറക്ക് എണ്ണയുടെ വില കുതിച്ചുയരുകതന്നെ ചെയ്യും. ഫലത്തിൽ, അത് കർഷകർ അടക്കമുള്ള സാധാരണക്കാരുടെ നെട്ടല്ലൊടിക്കുകയും ചെയ്യും. കസ്റ്റംസ് തീരുവ വർധിപ്പിച്ച് പണം കണ്ടെത്താനുള്ള മാർഗം വലിയ വിലക്കയറ്റത്തിലേ കലാശിക്കൂ എന്നതും യാഥാർഥ്യമാണ്. ചുരുക്കത്തിൽ, മേൽസൂചിപ്പിച്ച മൂന്ന് സമ്പദ് വർധക സ്രോതസ്സുകളും ആത്യന്തികമായി സാധാരണക്കാർക്ക് കൂടുതൽ കുരുക്കാവുകയേയുള്ളൂ. അതേസമയം, ഇൗ മേഖലയിലെല്ലാം കോർപറേറ്റുകൾക്ക് കാര്യമായ തലവേദനയൊന്നുമില്ല. അവർക്ക് സവിശേഷമായ വേറെയും പദ്ധതികളുണ്ട്.
കോർപറേറ്റ് പ്രീണനമെന്നത് മോദിസർക്കാറിെൻറ പ്രഖ്യാപിത നയമായിരിക്കെ, നിർമല സീതാരാമെൻറ ഇൗ സമീപനത്തിൽ അത്ഭുതമൊന്നുമില്ല. അപ്പോഴും, മഹാമാരിയിൽ നടുവൊടിഞ്ഞ രാജ്യത്തെയും ജനങ്ങളെയും കരകയറ്റാനുള്ള എന്തെങ്കിലുമൊക്കെ അതിൽ പ്രതീക്ഷിച്ചവർക്കും നിരാശരാവേണ്ടി വന്നു. ആരോഗ്യമേഖലക്ക് നീക്കിവെച്ചുവെന്നു പറയുന്ന തുക ഒട്ടും പര്യാപ്തമല്ലെന്നതാണ് യാഥാർഥ്യം. സൗജന്യ കോവിഡ് വാക്സിൻ പ്രഖ്യാപിച്ച സർക്കാർ നീക്കിവെച്ചിരിക്കുന്നത് കേവലം 35,000 കോടിയാണ്. അപ്പോൾ വാക്സിൻ പൂർണമായും സൗജന്യമായിരിക്കില്ലെന്ന് കരുതേണ്ടിവരും.
മുൻബജറ്റിെന അപേക്ഷിച്ച് വിദ്യാഭ്യാസത്തിന് നീക്കിവെച്ച തുകയും കുറവാണ്. വാസ്തവത്തിൽ, കോവിഡിന് മുന്നേയുണ്ട് ഇവിടെ തൊഴിലില്ലായ്മയും സാമ്പത്തികമാന്ദ്യവും. നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ െതാഴിൽനഷ്ടമാണ് രാജ്യത്ത്. നമ്മുടെ നാടിനെ പട്ടിണിയിലേക്ക് നയിക്കുന്ന ഇൗ ഗുരുതര സന്ധി പരിഹരിക്കുന്നതിന് ക്രിയാത്മകമായ നിർദേശങ്ങളൊന്നുമില്ലെന്നു മാത്രമല്ല, തൊഴിലുറപ്പു പോലുള്ള പദ്ധതികൾക്ക് നീക്കിവെക്കാറുള്ള തുകയും കുറച്ചിരിക്കുന്നു. കർഷക സമരം കൊടുമ്പിരികൊള്ളുേമ്പാഴും താങ്ങുവിലയുടെ കാര്യത്തിൽ ഉറപ്പുമാത്രം നൽകി വിഷയം അവസാനിപ്പിക്കാനാണ് ബജറ്റ് ശ്രമിക്കുന്നത്.
ആകെക്കൂടിയുള്ളത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾക്ക് പ്രത്യേകമായ ചിലത് നീക്കിവെച്ചുവെന്നതുമാത്രമാണ്. ആ വകയിൽ വല്ലതും ലഭിച്ചുവെന്നല്ലാതെ കേരളത്തിന് മൊത്തത്തിൽ അവഗണനതന്നെയാണ് നിർമലയും കേന്ദ്രവും സമ്മാനിച്ചിരിക്കുന്നത്. തികഞ്ഞ ഭാവനയിൽ കെട്ടിപ്പൊതിഞ്ഞതും തീർത്തും അപ്രായോഗികവുമായ ഇതുപോലുള്ള പ്രഖ്യാപനങ്ങൾ തുടർച്ചയായ വർഷങ്ങളിൽ ആവർത്തിക്കുേമ്പാൾ രാജ്യത്തിെൻറ ഗതി എങ്ങോട്ടായിരിക്കുമെന്ന് ഉൗഹിക്കാവുന്നതേയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.