Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2018 12:48 PM IST Updated On
date_range 20 Aug 2018 12:48 PM ISTഇംറാൻഖാൻെറ പാക് സർക്കാർ
text_fieldsbookmark_border
പാകിസ്താനിൽ ഇംറാൻ ഖാെൻറ നേതൃത്വത്തിൽ 21അംഗ സർക്കാർ അധികാരമേറ്റിരിക്കുന്നു. ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിൽ തഹ്രീകെ ഇൻസാഫ് പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയതോടെ ഏകദേശം സുനിശ്ചിതമായിരുന്നു അദ്ദേഹത്തിെൻറ പ്രധാനമന്ത്രിപദവി. പഞ്ചാബ് പ്രവിശ്യയിൽ നവാസ് ശരീഫിെൻറ മുസ്ലിംലീഗിെൻറയും സിന്ധ് പ്രവിശ്യയിൽ ബിലാവൽ ഭുട്ടോയുടെ പി.പി.പിയുടെയും പരമ്പരാഗത സ്വാധീനത്തെ അതിജീവിച്ച ഇംറാന് അധികാരം നേടിക്കൊടുത്തത് പുതിയ പാകിസ്താൻ എന്ന ആശയത്തെ വമ്പിച്ച പ്രതീക്ഷയോടെ ഏെറ്റടുത്ത യുവാക്കളുെട പിന്തുണയാണ്. അഴിമതിയും കടുത്ത സ്വജനപക്ഷപാതവും നിറഞ്ഞ പരമ്പരാഗത പാക് രാഷ്ട്രീയത്തോടുള്ള പുതു തലമുറയുടെ പ്രതിഷേധത്തിെൻറ ഉത്തരമായി അധികാരമേൽക്കുന്നതുകൊണ്ടുതന്നെ അദ്ദേഹത്തിെൻറ സ്ഥാനാരോഹണത്തെ പാക് ജനത നോക്കിക്കാണുന്നത് വമ്പിച്ച പ്രതീക്ഷയോടെയാണ്. 33 സംവരണ സീറ്റുകളുടെ പിൻബലമുണ്ടെങ്കിലും പാർലമെൻറിൽ ഭൂരിപക്ഷം തെളിയിക്കാൻ ഇനിയും 14 സീറ്റുകളുടെ കുറവുണ്ട്. ചെറുകക്ഷികളുെട പിന്തുണ ഉറപ്പാക്കി ഭരണത്തെ നയിക്കാമെന്നാണ് ഇംറാെൻറ കണക്കുകൂട്ടൽ.
ഐതിഹാസിക വിജയം തീർച്ചയായും പുതിയ പാകിസ്താനെ സൃഷ്ടിക്കാൻ ഇംറാനെ പ്രചോദിപ്പിക്കുന്നതുതന്നെയാണ്. പഞ്ചാബ് പ്രവിശ്യയിൽ മുസ്ലിംലീഗ് (ക്യൂ)വുമായിച്ചേർന്ന് അധികാരം സ്ഥാപിക്കാനാകുന്നത് നവാസ് ശരീഫിന് കടുത്ത ആഘാതമാകും. സുപ്രീംകോടതി വിധിയാൽ അഴിമതിക്കേസിൽ 10 വർഷത്തേക്ക് ശിക്ഷിക്കപ്പെട്ട് ജയിലറയിലായ നവാസ് ശരീഫിന് പുറത്തേക്കുള്ള ഏക വഴി രാഷ്ട്രീയവിജയം മാത്രമാണ്. രാഷ്ട്രീയ കരുനീക്കത്തിൽ അഗ്രഗണ്യനായ അദ്ദേഹം രൂപപ്പെടുത്തുന്ന വിശാല പ്രതിപക്ഷത്തിെൻറ സർവകക്ഷിസഖ്യത്തെ അതിജീവിക്കുകയാകും ഇംറാൻ നേരിടുന്ന പ്രഥമ വെല്ലുവിളി. നിലവിൽ പി.പി.പി അതിെൻറ ഭാഗമാകാൻ തീരുമാനിച്ചിട്ടുണ്ട്. പാകിസ്താനിലെ ഡീപ് സ്റ്റേറ്റിൽ നവാസ് ശരീഫിനും പി.പി.പിക്കുമുള്ള സ്വാധീനം ശക്തവുമാണ്.
നവാസ് ശരീഫിെൻറ രാഷ്ട്രീയ കരുനീക്കങ്ങളെ മറികടക്കാൻ ഇംറാൻ ഖാന് കരുത്തുനൽകുന്നത് സൈന്യത്തിെൻറ സഹകരണമാണ്. അതോടൊപ്പം, പ്രാദേശികമായി ജനകീയമായ ചെറുപാർട്ടികളുടെ പിന്തുണ പാർലമെൻറിലും തെരുവിലും ഉപകാരപ്പെടും. എന്നാൽ, ഈ രണ്ട് ശക്തികൾ തന്നെയാവും പുതിയ പാകിസ്താനെ സൃഷ്ടിക്കുന്നതിൽ അകമേ ദുർബലപ്പെടുത്തുന്ന പ്രധാന ഘടകങ്ങളും. ഭരണപരിചയക്കുറവ് സൈന്യത്തിനുള്ള വിധേയത്വത്തിലേക്ക് നയിക്കപ്പെടുമെന്ന ഭീതി തെരഞ്ഞെടുപ്പ് ഫലം വന്നയുടനെത്തന്നെ ഉയർന്നിരുന്നു. ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് അതിലേക്ക് സൂചന നൽകി ഇന്ത്യക്കുള്ള അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
വൈകാരിക നിലപാടുകളും വിരുദ്ധസമീപനങ്ങളുമുള്ള ചെറുപാർട്ടികളുടെ സഹകരണവും ദീർഘകാലത്തേക്ക് ഇംറാനെ അജണ്ടകൾ വിജയിപ്പിക്കാൻ സഹായിക്കുമോ എന്ന കാര്യത്തിൽ സംശയമാണ്. സമീപകാല സാമൂഹികവിഷയങ്ങളിൽ ഇംറാെൻറ മുൻകാല നിലപാടിന് വിരുദ്ധമായ സമീപനം സ്വീകരിക്കാൻ ഇടവരുത്തിയത് ഇത്തരം സംഘങ്ങളുടെ സമ്മർദമായിരുന്നു. പെെട്ടന്ന് വിക്ഷുബ്ധനാകുന്ന പ്രകൃതം പ്രതിപക്ഷതന്ത്രങ്ങളിൽ അദ്ദേഹത്തെ കൊണ്ടുചെന്ന് ചാടിക്കുമോ എന്ന പേടി പാർട്ടിയുടെ അകത്തളത്തിൽ തന്നെയുണ്ട്. പ്രധാനമന്ത്രിയായി ചുമതലയേറ്റയുടനെ നടത്തിയ പ്രസംഗം രാഷ്ട്രത്തെ മുഴുവനായി അഭിമുഖീകരിക്കുന്നതിൽ പരാജയപ്പെട്ടത് മുൻകോപത്തിന് അകപ്പെട്ടതായിരുന്നു.
ൈസന്യത്തെപ്പോലെ പാക് രാഷ്ട്രീയത്തെ നിർണയിക്കുന്ന പ്രധാന രണ്ടു ഘടകങ്ങൾ അമേരിക്കയും ചൈനയുമായുള്ള ബന്ധമാണ്. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തെപ്പോലും ശരിക്കും നിർണയിക്കുന്ന ഘടകം ഇതാണ്; പുറത്തേക്ക് ഉന്നയിക്കപ്പെടുക കശ്മീർ പ്രശ്നമാെണങ്കിലും. അമേരിക്കയുമായുള്ള ഉഭയകക്ഷിബന്ധം പൂർവസ്ഥിതിയിലേക്ക് കൊണ്ടുവരുക ഇംറാന് എളുപ്പമായിരിക്കുകയില്ല. നിലവിൽ പാകിസ്താനെക്കാൾ ഇന്ത്യയാണ് അമേരിക്കക്ക് വിശ്വാസമുള്ള ചങ്ങാതി. ഇംറാൻ അധികാരത്തിലേറുമെന്നുറപ്പായ ഘട്ടത്തിലാണ് പാകിസ്താന് പ്രതിവർഷം നൽകിയിരുന്ന 750 ദശലക്ഷം ഡോളറിെൻറ സൈനികസഹായം150 ലക്ഷമായി വെട്ടിക്കുറക്കാൻ അമേരിക്കൻ കോൺഗ്രസ് തീരുമാനിച്ചത്.
ഇംറാനോടും സഖ്യത്തിനോടുമുള്ള ട്രംപിെൻറ ആദ്യ പ്രതികരണവും ആശാവഹമായിരുന്നില്ല. അതുകൊണ്ട്, ചൈനയുമായുള്ള അമിതമായ സഹകരണത്തിൽ ഇംറാൻ സർക്കാർ കൂടുതൽ മുന്നോട്ടുപോകുമെന്നാണ് ഇന്ത്യയുടെ അനുമാനം. മോദി സർക്കാറും ഇംറാൻ നയിക്കുന്ന പുതിയ സർക്കാറും ഒരു കൈയകലത്തിലാണ് നിലകൊള്ളുന്നതും അഭിപ്രായപ്രകടനങ്ങൾ നടത്തുന്നതും. മോദിയുടെ സ്ഥാനാരോഹണത്തിന് നവാസ് ശരീഫിനെ ക്ഷണിച്ചതുപോലെ ഇംറാൻ ഖാെൻറ സ്ഥാനാരോഹണത്തിന് ഇന്ത്യയുടെ പ്രധാനമന്ത്രിയെ ക്ഷണിക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചത്. കശ്മീർപ്രശ്നം മുൻകാല സർക്കാറുകെളക്കാൾ ഉച്ചത്തിൽ അന്താരാഷ്ട്രവേദികളിൽ പാകിസ്താെൻറ പുതിയ സർക്കാർ ഉന്നയിക്കുമെന്നും ഇന്ത്യ കരുതുന്നു. എന്നാൽ, പുതിയ മാറ്റത്തിന് തയാറെടുക്കുന്ന പാകിസ്താന് അത് തുടങ്ങാനാകുക ഇന്ത്യയുമായുള്ള നല്ല ബന്ധത്തിലൂടെയാണ്. പുതിയ പാകിസ്താനെ നിർമിക്കുന്നതിൽ ഇംറാന് എത്രത്തോളം ശേഷിയുെണ്ടന്നതിനെ ആശ്രയിച്ചിരിക്കുന്നു സങ്കീർണതകളിലൂടെ പോകുന്ന പാക് ജനാധിപത്യത്തിെൻറ ഭാവി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story