പെരുകുന്ന കൗമാര കുറ്റവാളികൾ
text_fieldsഅസമിലെ ബിശ്വനാഥ് ജില്ലയിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന പതിനൊന്നുകാരി പെൺകുട്ടിയെ കെ ാന്ന് മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയ വാർത്ത മാധ്യമങ്ങളിൽ വന്നു. കഴിഞ് ഞ വെള്ളിയാഴ്ചയാണ് സംഭവം. ഹയർ സെക്കൻഡറി സ്കൂളിൽ ഫൈനൽ പരീക്ഷ എഴുതിയ ഏഴു വിദ്യാ ർഥികളാണ് പ്രതികളെന്ന് പൊലീസ് പറയുന്നു. വിനോദയാത്രക്കു പോയ ഏഴുപേരും ചേർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയശേഷം വീട്ടിൽനിന്ന് രണ്ടു കിലോമീറ്റർ അകലെയുള്ള കാട്ടിലെ മരത്തിൽ കെട്ടിത്തൂക്കുകയായിരുന്നുവത്രെ. കുറ്റവാളികളെ കഠിനമായി ശിക്ഷിക്കുമെന്ന് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രിയോടും അസം മുഖ്യമന്ത്രിയോടും പെൺകുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു എന്നുമുണ്ട് വാർത്തയിൽ. പോക്സോ പ്രകാരം കുറ്റം ചുമത്തി അത് തെളിയിക്കപ്പെട്ടാലും ആരോപിതർ പതിനെട്ട് വയസ്സിനു താഴെയുള്ളവരാണെങ്കിൽ കഠിന ശിക്ഷയൊന്നും ലഭിക്കാൻ പോവുന്നില്ലെന്ന് തീർച്ച.
രാജ്യത്തിെൻറ മൊത്തം ശ്രദ്ധ പിടിച്ചുപറ്റിയ പ്രമാദമായ നിർഭയ കേസിലെ മുഖ്യപ്രതി കുറ്റംെചയ്യുേമ്പാൾ 18 തികഞ്ഞിരുന്നില്ലെന്ന് തെളിയിക്കപ്പെട്ടതിനാൽ ഇപ്പോൾ മരണശിക്ഷ കാത്തുകഴിയുന്നവരിൽ അയാളില്ലല്ലോ. തൂക്കുമരമടക്കം സ്ത്രീപീഡന കേസുകളുടെ ശിക്ഷ കഠിനമാക്കിയിട്ടും പിഞ്ചുകുഞ്ഞു മുതൽ വയോധിക വരെ അതിക്രൂരമായി ലൈംഗികാക്രമണങ്ങൾക്ക് ഇരയാവുകയും കൊല്ലപ്പെടുകയും ചെയ്യുന്ന സംഭവങ്ങൾ രാജ്യത്ത് കുറയുകയല്ല, ക്രമാതീതമായി വർധിക്കുകയാണ്. പ്രബുദ്ധ കേരളവും അതിൽ നിന്നൊഴിവല്ല. കുറ്റവാളികളിൽ കൗമാരക്കാരുടെയും യുവാക്കളുടെയും എണ്ണം മുെമ്പാരിക്കലുമില്ലാത്തവിധം പെരുകുന്നു എന്നതാണ് ഏറെ അസ്വസ്ഥജനകമായ പ്രവണത. 2019ലെ രേഖകൾ പ്രകാരം കേരളത്തിലെ 7413 ജയിൽപുള്ളികളിൽ 2426 പേരുടെയും പ്രായം 18 മുതൽ 30 വരെയാണ്. തലേ വർഷത്തിൽ 1730 മാത്രമായിരുന്നു യുവാക്കളുടെ സംഖ്യ. മോഷണം, വധശ്രമം, ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ശിക്ഷയനുഭവിക്കുന്നവരാണിവർ. കൗമാരക്കാരായ കുറ്റവാളികളുടെ ശരാശരി പ്രായം പതിനാറിനും പതിനെട്ടിനും മധ്യേയാണെന്ന് തദ്വിഷയകമായി നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ലൈംഗികാതിക്രമങ്ങളാണ് ഈ പ്രായക്കാരിലധികവും ചെയ്യുന്ന കുറ്റം. ഇവരിൽ വെറും അഞ്ചു ശതമാനമാണ് പെൺകുട്ടികൾ. വിദ്യാഭ്യാസപരവും സാമൂഹികവുമായ രംഗങ്ങളിൽ പെൺകുട്ടികൾ ബഹുദൂരം മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുേമ്പാൾ യുവാക്കൾ പൊതുവെ പിന്നാക്കംപോവുന്നു എന്നതാണ് സമീപകാലത്തെ നിരീക്ഷണങ്ങളും പഠനങ്ങളും തെളിയിക്കുന്നത്്.
രാഷ്ട്രനിർമാണത്തിലും രാഷ്ട്രീയ-സാമൂഹിക പുനഃസംവിധാനത്തിലും ശക്തമായ പങ്കുവഹിക്കേണ്ട യുവതലമുറ ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെ വിസ്മയാവഹമായ പുരോഗതി അനുകൂല സാഹചര്യങ്ങളൊരുക്കിയിട്ടും ഇളംപ്രായത്തിലേ ക്രിമിനലിസത്തിലേക്കും അധോലോകത്തേക്കും വലിച്ചിഴക്കപ്പെടുന്നത് എന്തുകൊണ്ട് എന്നതാണ് പ്രസക്തമായ ചിന്താവിഷയം. ഒരുവശത്ത് പ്രാഥമിക വിദ്യാലയങ്ങൾ മുതൽ യൂനിവേഴ്സിറ്റികൾ വരെ സ്മാർട്ടായിക്കൊണ്ടിരുന്നിട്ടും വിദ്യാഭ്യാസ രംഗത്ത് നവംനവങ്ങളായ പരീക്ഷണങ്ങൾ ദ്രുതഗതിയിൽ നടപ്പാക്കിയിട്ടും നമ്മുടെ കുട്ടികൾ ധാർമികമായും സദാചാരപരമായും ചളിക്കുണ്ടിലേക്ക് പതിക്കുന്നതിലുള്ള ആശങ്കയും ദുഃഖവും മുതിർന്ന വിദ്യാഭ്യാസ വിദഗ്ധരും രാജ്യത്തിെൻറ ഭാവിയിൽ ഉത്കണ്ഠാകുലരായ എല്ലാവരും പ്രകടിപ്പിക്കാതെയല്ല. പക്ഷേ, എല്ലാം വനരോദനങ്ങളായി കലാശിക്കുന്നു. കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ അലംഭാവത്തെയും കൃത്യവിലോപത്തെയും തെറ്റായ നയനിലപാടുകളെയും ന്യായമായിത്തന്നെ കുറ്റപ്പെടുത്തുന്നവരുണ്ട്. ക്രമസമാധാനപാലകരുടെയും പൊലീസിെൻറയും വൻവീഴ്ചകൾക്കുള്ള ഉത്തരവാദിത്തം ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. നീതിപീഠങ്ങൾക്കു മുമ്പാകെയെത്തുന്ന കേസുകളിലെ വിചാരണയും വിധിയും അനന്തമായി നീളുന്നതാണ് കുറ്റങ്ങൾ പെരുകാൻ കാരണമെന്ന നിരീക്ഷണവും പ്രസക്തമാണ്. നിയമങ്ങളുടെതന്നെ വൈകല്യങ്ങളും കാലോചിതമായി പരിഷ്കരിക്കപ്പെടാത്തതിെൻറ ദുഷ്ഫലങ്ങളും അവഗണിക്കാനാവാത്ത മറ്റൊരു പ്രശ്നമാണ്. എല്ലാറ്റിനുമപ്പുറത്ത് ഭാവി തലമുറയുടെ ഭാവി തകർക്കാൻ കച്ചകെട്ടിറങ്ങിയ മാഫിയകൾ തഴച്ചുവളരുന്നത് ശ്രദ്ധിക്കപ്പെടാതെയും മതിയായ പ്രതിരോധ നടപടികൾ സ്വീകരിക്കപ്പെടാതെയും പോവുന്നു എന്നതാണ് നിഷേധിക്കാനാവാത്ത വസ്തുത.
ലഹരി-മയക്കുമരുന്ന് മാഫിയകളുടെ വിളയാട്ടമാണ് പിഞ്ചു മക്കളെപോലും പിടിയിലൊതുക്കി അനുദിനം ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്നത്. പണത്തിൽ മാത്രം കണ്ണുനട്ട സർക്കാറുകളുടെയും നിയമപാലകരുടെയും അവഗണനയും അനാസ്ഥയും ബോധപൂർവമായ കണ്ണുചിമ്മലും മാഫിയകളുടെ വഴി സുഗമമാക്കുന്നു. സ്കൂൾ വിദ്യാർഥികളെ കള്ളപ്പണം-കുഴൽപ്പണം വിതരണക്കാരാക്കി ചൂഷണം ചെയ്യുന്ന സാമ്പത്തിക കുറ്റവാളികൾ അവരുടെ ഭാവിയാണ് നിർദാക്ഷിണ്യം നശിപ്പിക്കുന്നതെന്ന് ഒരു നിമിഷം ഓർക്കുന്നേയില്ല. രക്ഷിതാക്കളും അതേപ്പറ്റി ബോധവാന്മാരല്ല. ഗുണകാംക്ഷികളായ അധ്യാപകരെ മനശ്ശാസ്ത്രപരമായ സമീപനത്തിെൻറ ന്യായംപറഞ്ഞ് പ്രതിക്കൂട്ടിൽ കയറ്റാൻ വെമ്പൽ കൊള്ളുന്ന പുരോഗമനവാദികളും അറിഞ്ഞോ അറിയാതെയോ കുട്ടിക്കുറ്റവാളികളുടെ എണ്ണം കൂട്ടുകയാണ് ചെയ്യുന്നത്. സാമൂഹിക മാധ്യമങ്ങൾ തദ്വിഷയകമായി വഹിക്കുന്ന പങ്ക് എടുത്തുപറയേണ്ടതായിട്ടില്ല. ആർക്കും എന്തും ഏതു ഭാഷയിലും ശൈലിയിലും എഴുതാനും പ്രദർശിപ്പിക്കാനും പറയാനുമുള്ള ദുഃസ്വാതന്ത്ര്യത്തിെൻറ പേരായിരിക്കുന്നു സോഷ്യൽ മീഡിയ. മറുവശത്ത് അതിക്രൂരമായി പിച്ചിച്ചീന്തപ്പെടുന്ന പെൺ ഉടലുകളെയോർത്ത് നിലവിളിക്കുന്നവരും രോഷംകൊള്ളുന്നതും സാമൂഹിക മാധ്യമങ്ങൾ തന്നെ. ചുരുക്കത്തിൽ, സമൂഹത്തിലെ ഏതാണ്ടെല്ലാവർക്കും പങ്കുള്ള ഈ വിഷമവൃത്തത്തിൽനിന്ന് പുറത്തുകടക്കാൻ കുറുക്കുവഴികളില്ല. നിയമങ്ങളും ചട്ടങ്ങളും എത്രമേൽ കർക്കശമാക്കുന്നതും രക്ഷാമാർഗമല്ല. മാനവികതക്കും ധാർമികതക്കും സർവോപരി പരിഗണന നൽകുന്ന വിചാര വിപ്ലവത്തിനേ വിനാശത്തിെൻറ പടുകുഴിയിൽനിന്ന് തലമുറകളെ കരകയറ്റാനാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.