Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2017 1:07 PM IST Updated On
date_range 15 Aug 2017 1:09 PM ISTഉണർവിലേക്ക് ഇൗ വാർഷികാഘോഷം
text_fieldsbookmark_border
ഇന്ത്യ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിെൻറ നുകക്കീഴിൽനിന്ന് മോചിതമായതിെൻറ എഴുപതാം വാർഷികനാളാണിന്ന്. ‘എത്ര നാളിങ്ങടിമയായി കിടക്കണം സഖാക്കളെ/പുത്രപൗത്രരെങ്കിലും സ്വതന്ത്രരായി വരേണ്ടയോ’ എന്ന ഉൽക്കടമായ സ്വാതന്ത്ര്യാഭിനിവേശത്താൽ പ്രചോദിതരായ ധീരദേശാഭിമാനികളുടെ വീരസ്മരണകൾ ഇന്ത്യക്കാർ ഒാരോരുത്തരിലും ആവേശം കത്തിക്കുന്ന ദിനം. ‘വെടികളടികളിടികളൊക്കെ വന്നു മേത്തു കൊള്ളുകിൽ, പൊടി തുടച്ചു ചിരി ചിരിച്ചു മാറു കാട്ടി നിന്ന’ ആ പൂർവികരുടെ ത്യാഗസ്മരണകൾക്കു മുന്നിൽ ഫലമനുഭവിക്കുന്ന പിന്മുറക്കാർ കൃതജ്ഞതയുടെ കണ്ണീർപ്പൂക്കളർപ്പിക്കുന്ന സന്ദർഭം. ആണ്ടറുതികൾ പോയകാല നന്മകളുടെ കൊണ്ടാട്ടം മാത്രമല്ല, അവ കൈമോശം വരുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള ആത്മപരിശോധനവേള കൂടിയാണ്. നേടിയതിെൻറ ചാരിതാർഥ്യത്തിൽ ചടഞ്ഞുകൂടുകയല്ല, നേട്ടമോരോന്നും ചോരാതെ നിലനിർത്താൻ ജാഗ്രത്തായിരിക്കുകയാണ് യഥാർഥ സ്വാതന്ത്ര്യാഘോഷം. തീക്ഷ്ണപരീക്ഷണങ്ങളിൽ ത്യാഗവും സഹനവും വിതച്ച പൂർവികർ അത് സ്വാതന്ത്ര്യമായി കൊയ്തെടുത്തപ്പോൾ ഫലം അനുഭവിച്ചുവരുകയാണ് പിൻതലമുറകൾ. എന്നാൽ, ഒരിക്കൽ നേടിയിടത്ത് അവസാനിക്കുന്നതല്ല, വർധിത സമരാവേശത്തോടെ തലമുറകൾ നിലനിർത്തിപ്പോരേണ്ട മാനുഷികമൂല്യമാണത്.
സ്വാതന്ത്ര്യത്തിെൻറ എഴുപതാം വാർഷികം ഇന്ത്യ ആഘോഷിക്കുന്നത് അത്ര ആവേശത്തിമിർപ്പിലാണെന്നു പറയാനാവില്ല. ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ പ്രാണവായു കിട്ടാതെ പിടഞ്ഞുമരിച്ച എഴുപതിലേറെ പൈതങ്ങളുടെ കണ്ണീർമഴയത്താണ് സ്വാതന്ത്ര്യദിനം പുലരുന്നത്. കുഞ്ഞുമക്കളുടെ കൂട്ടക്കുരുതിയേക്കാൾ ഞെട്ടലുളവാക്കുന്നത് അതിനുനേരെ ഭരണകർത്താക്കൾ സ്വീകരിച്ച സമീപനമാണ്. സ്വന്തം കെടുകാര്യസ്ഥത അംഗീകരിക്കാനോ കുരുന്നുകളെ നഷ്ടപ്പെട്ട അച്ഛനമ്മമാരുടെ കണ്ണീർതുടക്കാനോ ഇനിയുമൊരു ദുരന്തം ആവർത്തിക്കാതിരിക്കാനുള്ള നടപടിയെടുക്കാനോ അല്ല, ദുരന്തത്തിന് എങ്ങനെയും മറയും മറുപടിയും തീർക്കാനുള്ള ധിറുതിയിലാണ് അവർ. 1956ൽ തമിഴ്നാട്ടിലെ അരിയല്ലൂരിൽ തീവണ്ടി അപകടത്തിൽ 144 പേർ കൊല്ലപ്പെട്ടപ്പോൾ റെയിൽവേ മന്ത്രിപദം രാജിവെച്ച ലാൽ ബഹാദുർ ശാസ്ത്രി ഇന്ത്യൻ രാഷ്ട്രീയധാർമികതയുടെ പ്രതീകമായി വിശേഷിപ്പിക്കപ്പെടാറുണ്ട്. അദ്ദേഹത്തിെൻറ ചെറുമകൻ സിദ്ധാർഥ്നാഥ് സിങ് ഇന്ന് യു.പി ആരോഗ്യമന്ത്രിയാണ്. ഗോരഖ്പുർ ആശുപത്രിയിലെ ദുരന്തത്തിന് ഒരു നാണവുമില്ലാതെ തൊടുന്യായം തേടി മടുക്കുന്ന ഇൗ പിന്മുറക്കാരൻ ഇന്ത്യയിൽ രാഷ്ട്രീയപ്രവർത്തനത്തിന് കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളിൽ സംഭവിച്ച അപചയത്തിെൻറ മാറ്റുള്ള ഉദാഹരണമാണ്. രാഷ്ട്രീയത്തിലെയും ഭരണരംഗത്തെയും പരിചയത്തിനപ്പുറം മതസാമുദായിക വകതിരിവുകൾക്കു മുന്തിയ പരിഗണന ആദ്യമേയുള്ള ദൗർബല്യമാണ്. അത് സർവപരിധിയും വിട്ട് പരവിദ്വേഷത്തിെൻറ വക്താക്കൾ രാഷ്ട്രീയത്തിലും ഭരണത്തിലും മുൻനിരക്കാരായി മാറിയിരിക്കുന്നു. ഉച്ചനീചത്വം, അഴിമതി, പരസ്പര വിദ്വേഷം എന്നിവ സ്വതന്ത്ര ഇന്ത്യയിൽ ക്രമത്തിൽ രാഷ്ട്രീയത്തിെൻറ നെടുംതൂണുകളായി സ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. നിയമവും വ്യവസ്ഥയുമൊക്കെ അതിനൊത്ത പരുവത്തിൽ രൂപാന്തരം പ്രാപിക്കുന്നു.
രാഷ്ട്രീയത്തിലെ യോഗ്യരെ വിട്ട് വിദ്വേഷരാഷ്ട്രീയത്തിലെ യോഗികളെ തെരഞ്ഞെടുത്തതിെൻറ പരിണതിയാണ് ഉത്തർപ്രദേശിൽ അനുദിനം തെളിഞ്ഞുവരുന്ന ഭരണപരാജയം. അവിടെ ഗോരഖ്പുർ ദുരന്തത്തെ തുടർന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പാർട്ടിക്കാരും എടുക്കുന്ന തീരുമാനങ്ങളും നടത്തുന്ന പ്രസ്താവനകളും ഇൗ രാഷ്ട്രീയദുരന്തം കൃത്യമായി അനാവരണം ചെയ്യുന്നു. ദുരന്തത്തിൽ ജീവവായു നൽകാതെ കുട്ടികളെ കുരുതികൊടുത്ത പ്രതികളെ ഇനിയും കണ്ടെത്തിയിട്ടു വേണം. എന്നാൽ, അവിടെ കുഞ്ഞുങ്ങൾക്ക് പ്രാണവായുവിനായി നെേട്ടാട്ടമോടിയ ഡോക്ടർക്ക് മനുഷ്യപ്പറ്റിനുള്ള കൂലി സസ്പെൻഷനായി വരമ്പത്തുതന്നെ കൊടുത്തു ബി.ജെ.പി ഗവൺമെൻറ്. ജാതിയും മതവും നോക്കിയാണ് കുറ്റവും ശിക്ഷയും നിർണയിക്കപ്പെടുന്നത് എന്നു വന്നിരിക്കുന്നു. അപ്പോൾ പട്ടിക്കും പശുവിനും ലഭിക്കുന്ന പ്രഥമപരിഗണനപോലും ‘അന്യരായ’ മനുഷ്യർക്ക് കിട്ടാതെ പോകുന്നു. പശുവിെൻറ സുരക്ഷക്കും ക്ഷേമത്തിനും ലഭിക്കുന്ന ശ്രദ്ധയുടെ ഒരംശംപോലും ദലിതരുടെയും മുസ്ലിംകളുടെയും ക്രൈസ്തവരുടെയും സുരക്ഷക്ക് ലഭിക്കാത്ത സാഹചര്യമായിക്കഴിഞ്ഞു. വിവേചനം സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയെക്കുറിച്ച് പറഞ്ഞ ഉപരാഷ്ട്രപതിയെ വിരമിക്കുന്ന ചടങ്ങിൽ പിൻഗാമിയും പ്രധാനമന്ത്രിയും വർഗീയച്ചുവയോടെ കളിയാക്കുകയും വിമർശിക്കുകയും ചെയ്യുന്നു. അദ്ദേഹം രാജ്യം വിട്ടുപോയ്ക്കൊള്ളണമെന്ന് ഭരണകക്ഷി നേതാവ് ഭീഷണിപ്പെടുത്തുന്നു. പരമതവിദ്വേഷം അത്രയും തിടംവെച്ചുവളർന്ന അന്തരീക്ഷത്തിലാണ് രാജ്യം സ്വാതന്ത്ര്യത്തിെൻറ സപ്തതി പൂർത്തിയാക്കുന്നത്.
ആയുർദൈർഘ്യത്തിലും സാക്ഷരതയിലും സ്വാതന്ത്ര്യത്തിനുശേഷം മികവുനേടിയപ്പോൾ വരുമാനവർധന, ശിശുമരണ നിരക്ക്, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവയിൽ ഇന്ത്യക്കൊപ്പം വളരാൻ തുടങ്ങിയ ചൈന, ദക്ഷിണ കൊറിയ,പാകിസ്താൻ, ബ്രസീൽ, മലേഷ്യ എന്നീ അഞ്ചു രാജ്യങ്ങളുമായി തുലനംചെയ്യുേമ്പാൾ പിറകിലായതായി ഇൗയിടെ റിപ്പോർട്ടുണ്ടായിരുന്നു. ‘എല്ലാവരെയും കൂട്ടി എല്ലാവരുടെയും വികസനത്തിന്’ നരേന്ദ്ര മോദി മുന്നിട്ടിറങ്ങുേമ്പാൾ, രാഷ്ട്രീയത്തിനതീതമായി വികസനം സ്വപ്നം കണ്ടവരുടെകൂടി വോട്ടുകൾ വാങ്ങി വർഷങ്ങൾക്കുശേഷം ശക്തമായൊരു ഏകകക്ഷിഭരണം നിലവിൽവരുേമ്പാൾ, അവരുടെ വേട്ടയാടുന്ന ഭൂതകാലം മറന്ന് രാജ്യം ചിലത് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ഭൂതത്തിൽനിന്നു വ്യത്യസ്തമായൊന്നും രാജ്യത്തും അവർക്കു കാഴ്ചവെക്കാനില്ലെന്നു തെളിഞ്ഞുകഴിഞ്ഞിരിക്കുന്നു. പ്രഘോഷണങ്ങളിലെ ഇനിയും ആവർത്തിച്ചേക്കാവുന്ന കേമത്തം പ്രവർത്തനത്തിൽ പ്രകടിപ്പിക്കാൻ കഴിയുന്നില്ല. മാത്രമല്ല, പ്രശ്നക്കുരുക്കുകളഴിക്കേണ്ട ഭരണം കൂടുതൽ സങ്കീർണതകളിലേക്ക് രാജ്യത്തെ വലിച്ചിഴക്കുകയാണെന്ന് നാൾക്കുനാൾ വ്യക്തമായി വരുന്നു. പൂർവികർ നേടിത്തന്നതുകൊണ്ടായില്ല, നമ്മൾ നേടിയെടുക്കേണ്ടതുകൂടിയാണ് സ്വാതന്ത്ര്യം എന്ന സക്രിയമായ പൗരബോധത്തിലേക്കാണ് സ്വാതന്ത്ര്യ വാർഷികാഘോഷം നമ്മെ വിളിച്ചുണർത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story