Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jan 2018 7:30 AM GMT Updated On
date_range 20 Jan 2018 7:30 AM GMTസങ്കുചിത താൽപര്യങ്ങളുടെ ഒരുമ
text_fieldsbookmark_border
പരസ്പരം കെട്ടിപ്പിടിച്ചും പട്ടംപറത്തിയും റോഡ് ഷോ നടത്തിയും ഇന്ത്യയുടെയും ഇസ്രായേലിെൻറയും പ്രധാനമന്ത്രിമാർ ആറു ദിവസം ഒരൊറ്റ സന്ദേശം ആവർത്തിച്ചും ശക്തമായും നൽകുന്നുണ്ടായിരുന്നു -ഇരു രാജ്യങ്ങളും തമ്മിൽ കലവറയില്ലാത്ത സഹകരണത്തിെൻറ കാലഘട്ടമാണ് വന്നെത്തിയിരിക്കുന്നത്. പര്യടനദിനങ്ങൾ അേന്യാന്യം വർധിപ്പിച്ചും പ്രോേട്ടാകോൾ ലംഘിച്ച് പരസ്പരമുള്ള ഇഷ്ടം പ്രകടനാത്മക ഉപചാരങ്ങളിലൂടെ ഉദ്ഘോഷിച്ചും നരേന്ദ്ര മോദിയും ബിന്യമിൻ നെതന്യാഹുവും സ്വാഭാവിക നയതന്ത്രത്തിെൻറ അതിരുകൾ മാത്രമല്ല, രാജ്യാന്തര ബന്ധങ്ങളിലെ അടിസ്ഥാനതത്ത്വങ്ങൾ കൂടിയാണ് തകർത്തത്. പ്രാഥമികമായി ഉഭയകക്ഷി കരാറുകളാണ് ഇന്ത്യ-ഇസ്രായേൽ ചർച്ചകളിൽനിന്ന് ഉരുത്തിരിഞ്ഞത് എന്നത് ശരിയാണ്. സൈനികസഹകരണം, സൈബർ സുരക്ഷ, എണ്ണയും വാതകവും, ഫിലിമുകൾ തുടങ്ങി അനേകം മേഖലകളിൽ ഒരുമിച്ചു പ്രവർത്തിക്കാൻ തീരുമാനമായിട്ടുണ്ട്. രണ്ടു രാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിച്ചതിെൻറ 25ാം വാർഷികാഘോഷമായിക്കൂടി ഇൗ അടുപ്പം വിശേഷിപ്പിക്കപ്പെടുന്നു. യുദ്ധോത്സുകതയും വംശീയതയും ആദർശമാക്കിയവർ, ഗാന്ധിജിയെ സ്വന്തമാക്കാൻ ശ്രമിച്ചതിലും പ്രതിലോമരാഷ്ട്രീയത്തിെൻറ പ്രയോക്താക്കളെ വിപ്ലവനേതാക്കളെന്ന് വിശേഷിപ്പിച്ചതിലുമുള്ള വിരോധാഭാസം നയതന്ത്രത്തിലെ പതിവുജാടകളായി കരുതാം. എന്നാൽ, ഇസ്രായേൽ പ്രധാനമന്ത്രിക്കെതിരെ മനുഷ്യാവകാശ പ്രവർത്തകരും സംഘടനകളും വിദ്യാർഥികളും രാഷ്ട്രീയ സംഘങ്ങളും നടത്തിയ പ്രതിഷേധം കണ്ടില്ലെന്നു നടിക്കാനാവാത്തവിധം വ്യാപകമായിരുന്നു. പ്രധാനമന്ത്രിയുടെ അതിരുവിട്ട ഇസ്രായേൽ പ്രേമമോ അതോ പ്രതിഷേധമുയർത്തിയവരുടെ തത്ത്വാധിഷ്ഠിത വാദങ്ങളോ ഇന്ത്യയുടെ യഥാർഥ നിലപാട് എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടല്ലാതെ നെതന്യാഹുവിെൻറ ഇന്ത്യാ സന്ദർശനത്തെ വിലയിരുത്താനാവില്ല.
ഇന്ത്യയുടെ നിലപാടുകൾക്ക് ആധാരമാകേണ്ടത് എന്ത് എന്നതാണ് മൗലികമായ വിഷയം. നെതന്യാഹുവിെൻറ തന്നെ വാക്കുകളിൽ ഇസ്രായേലിെൻറ ‘ശക്തികൾ’ മുൻഗണനാക്രമത്തിൽ ഇവയാണ് -സൈനികശക്തി, സാമ്പത്തികശേഷി, രാഷ്ട്രീയശക്തി, ജനാധിപത്യം. അഹിംസ ദേശീയാദർശമാക്കിയ ഇന്ത്യ നിലവിൽ വന്നതും നിലനിന്നതും ആയുധക്കരുത്തിെൻറ പ്രാമാണികതയെ തള്ളിക്കൊണ്ടാണ്. ഇസ്രായേലിനെ തള്ളുകയും ഫലസ്തീെന അനുകൂലിക്കുകയും ചെയ്യാൻ മഹാത്മാഗാന്ധിക്ക് മാനദണ്ഡമായതും ഇൗ ആദർശധീരതയാണ്. എന്നാൽ, ഇന്ന് നരേന്ദ്ര മോദിയുടെ ഭരണത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന നിർണായകമായ ‘വിപ്ലവം’, വിദേശനയത്തിെൻറ അടിസ്ഥാനം അവസരവാദവും നിക്ഷിപ്തതാൽപര്യങ്ങളുമായി മാറുന്നു എന്നതാണ്. ഗാന്ധിജിയുടെ കാഴ്ചപ്പാടിൽ സ്വാതന്ത്ര്യസമര സേനാനികളായിരുന്നവരെയാണ് നെതന്യാഹു ‘ഭീകരരെ’ന്ന് വിളിക്കുന്നത്. ഇത് മോദിക്ക് അറിയാത്തതല്ല. തീവ്രദേശീയതയുടെ ഉന്മാദമാണ് രണ്ടുപേരെയും ഒരുമിപ്പിക്കുന്ന ഒരു ഘടകം എന്നത് അവരുടെ വാക്കുകളിൽനിന്നുതന്നെ പലപ്പോഴായി വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്. യു.എൻ പൊതുസഭയിൽ യു.എസിെൻറ ജറൂസലം തീരുമാനത്തിനെതിരെ ഇന്ത്യ വോട്ടു ചെയ്തെങ്കിലും മുമ്പ് നാം പുലർത്തിയിരുന്ന ഫലസ്തീൻ അനുകൂല നിലപാടിൽനിന്നുള്ള പിന്മാറ്റത്തിെൻറ അടയാളങ്ങളും ദൃശ്യമാണ്. നിലപാടിൽനിന്ന് നിലപാടില്ലായ്മയിലേക്കും അവിടെനിന്ന് എതിർ നിലപാടിലേക്കുമുള്ള പരിണാമം ഇന്ത്യയുടെ ആദർശങ്ങൾക്കെതിരും ഇസ്രായേലിെൻറ താൽപര്യങ്ങൾക്ക് അനുകൂലവുമാണെന്ന് കാണാൻ പ്രയാസമില്ല. ഫലസ്തീൻ വിഷയത്തിൽ സമാധാന ചർച്ചകൾ തുടരണമെന്ന മാമൂൽവാചകത്തിനപ്പുറം ഫലസ്തീൻകാർക്ക് സ്വന്തം രാഷ്ട്രമെന്ന സൂചനപോലും സംയുക്ത പ്രസ്താവനയിൽ ഉണ്ടായില്ല. വിദേശകാര്യാലയ വക്താവ് വിജയ് ഗോഖലെ അതേപ്പറ്റി പറഞ്ഞത്, ഇന്ത്യ-ഇസ്രായേൽ ബന്ധം ഒരൊറ്റ വിഷയത്തിൽ അധിഷ്ഠിതമല്ല എന്നാണ്. ഫലസ്തീൻ പ്രശ്നം അങ്ങനെ പല വിഷയങ്ങളിൽ ഒന്നാവുകയും സൈനിക-സാമ്പത്തിക സഹകരണത്തിനല്ലാതെ മാനുഷികമൂല്യങ്ങൾക്ക് പരിഗണന കിട്ടാതെപോവുകയും ചെയ്തപ്പോൾ അത് ഇസ്രായേലിനു മുമ്പാകെയുള്ള ആദർശപരമായ കീഴടങ്ങൽ തന്നെയായി.
സാമ്പത്തികരംഗത്ത് നേട്ടമുണ്ടാക്കാൻ ശ്രമിക്കുേമ്പാൾ തത്ത്വങ്ങൾ പറഞ്ഞ് വിലങ്ങുനിൽക്കരുതെന്ന ഉപദേശവും ഇന്ത്യൻ നേതാക്കൾ നൽകിയിട്ടുണ്ട്. അതുപോലും എത്രത്തോളം ശരിയാണ്? നമ്മുടെ സാമ്പത്തിക താൽപര്യങ്ങളാണോ പരിരക്ഷിക്കപ്പെടുന്നത്? ഇസ്രാേയലി ആയുധനിർമാണ കമ്പനിയായ റാഫേലുമായുണ്ടാക്കിയ കരാർ ഉദാഹരണം. ‘മേക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഇന്ത്യക്കുതന്നെ മിസൈലുകൾ നിർമിക്കാമെന്നതിനാൽ ഇൗ കരാർ വേണ്ടെന്നുവെച്ചിരുന്നതാണ് നാം. തദ്ദേശീയ നിർമാണം നമുക്ക് സാമ്പത്തികമായി നേട്ടമാകുമെന്നതു മാത്രമല്ല കാര്യം. ആയുധനിർമാണ രംഗത്ത് കഴിയുന്നത്ര വിദേശി ആശ്രിതത്വം ഒഴിവാക്കണമെന്ന സൈന്യത്തിെൻറ നിലപാടിനും അനുസൃതമായിരുന്നു അത്. എന്നാൽ, മുൻ കരാർ റദ്ദാക്കിയതിനുപിന്നാലെ ഇസ്രായേലി വ്യവസായി ഡേവിഡ് കീനൻ ‘പ്രത്യാഘാതങ്ങളെ’പ്പറ്റി താക്കീത് നൽകി. മാത്രമല്ല, ആ കരാർ ഒപ്പുവെക്കുകതന്നെ ചെയ്യുമെന്ന് ഇസ്രായേലി മാധ്യമങ്ങൾ മുൻകൂട്ടി ഉറപ്പിക്കുകയും ചെയ്തു. ഇസ്രായേലിെൻറ ക്ഷയോന്മുഖമായ ആയുധ വ്യവസായത്തിന് നാം നൽകുന്ന ഇൗ താങ്ങാവെട്ട, നമ്മുടെ സ്വന്തം സ്ഥാപനമായ ഡി.ആർ.ഡി.ഒക്ക് നഷ്ടം വരുത്തിക്കൊണ്ടാണ്. ആദർശപരമായി മാത്രമല്ല, സാമ്പത്തിക താൽപര്യം നോക്കിയാലും ഇസ്രായേലുമായുള്ള ബന്ധം നമുക്ക് ഗുണകരമല്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story