അമേരിക്ക ഇന്ത്യയെ വെട്ടിനിരത്തുേമ്പാൾ
text_fieldsഉഭയകക്ഷി വ്യാപാരബന്ധത്തിൽ വികസ്വര രാജ്യങ്ങൾക്ക് നൽകിവരുന്ന പ്രത്യേക മുൻഗണ ന പദവി ആനുകൂല്യത്തിൽനിന്ന് ഇന്ത്യയെ ഒഴിവാക്കാനുള്ള അമേരിക്കയുടെ തീരുമാനം നയതന ്ത്ര, സാമ്പത്തികരംഗത്ത് രാജ്യത്തിന് ക്ഷീണം വരുത്തിവെക്കും. അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ 5.6 ബില്യൺ ഡോളറിെൻറ നികുതിരഹിത കയറ്റുമതി ഇല്ലാതാക്കുന്ന പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ പ്രഖ്യാപനം വിദേശനയത്തിലെ ന്യൂഡൽഹിയുടെ ദൗർബല്യം ഒരിക്കൽകൂട ി തുറന്നുകാട്ടുന്നു. ഇന്ത്യ-പാക് സംഘർഷത്തിെൻറ സന്ദർഭത്തിൽ അമേരിക്കയുടെ ഒാരോ ചല നവും വാഷിങ്ടൺ ന്യൂഡൽഹിയുടെ സ്വന്തമാണെന്ന് തെളിയിക്കുന്നുവെന്ന അവകാശവാദങ്ങൾ കേട്ടുകൊണ്ടിരിക്കെയാണ് ട്രംപിെൻറ ഇൗ ‘പ്രതികാര’ നടപടി. അമേരിക്കയിലേക്കുള്ള ഇറക്കുമതിക്ക് ചില രാജ്യങ്ങൾക്ക് നികുതിരഹിത ആനുകൂല്യമടക്കം അനുവദിക്കുന്ന വ്യാപാര മുൻഗണന പദവി (ജനറലൈസ്ഡ് സിസ്റ്റം ഒാഫ് പ്രിഫറൻസസ്-ജി.എസ്.പി) 1976ലാണ് ആരംഭിച്ചത്. അതിൽനിന്ന് ഇന്ത്യയെ ഒഴിവാക്കാനുള്ള തീരുമാനം അമേരിക്കയുടെ വ്യാപാരക്കമ്മി നികത്താൻ പ്രസിഡൻറ് ട്രംപ് പ്രഖ്യാപിച്ച നയത്തിെൻറ ഭാഗമാണ്. പ്രഖ്യാപനം നടപ്പിൽവരാൻ രണ്ടു മാസത്തെ സമയമെടുക്കും. ഇക്കാലയളവിൽ അമേരിക്കയുമായി ചർച്ചകൾ നടത്തി പ്രശ്നം പരിഹരിക്കുമെന്ന് വാണിജ്യമന്ത്രാലയം പറയുേമ്പാഴും ഇരുഭാഗവും വിട്ടുവീഴ്ച കൈക്കൊള്ളാത്ത സാഹചര്യത്തിൽ അനുരഞ്ജനം അത്ര എളുപ്പമാവില്ല.
വ്യാപാരരംഗത്ത് ഇന്ത്യ കൈക്കൊണ്ട ചില തീരുമാനങ്ങൾ അമേരിക്കയിലെ ഒാൺലൈൻ മൊത്തവ്യാപാരികളെയും മരുന്നുകമ്പനിക്കാരെയും പ്രതികൂലമായി ബാധിക്കുന്നതായിരുന്നു. ആമസോൺ, ഫ്ലിപ്കാർട്ട്, വാൾമാർട്ട് തുടങ്ങിയ വൻകിട സ്ഥാപനങ്ങളുടെ ഒാൺലൈൻ ബിസിനസിന് ഇന്ത്യ നിയന്ത്രണങ്ങളേർപ്പെടുത്തി. മാസ്റ്റർ കാർഡ്, വിസ കാർഡ് തുടങ്ങിയ ഒാൺലൈൻ സാമ്പത്തിക വിനിമയ സ്ഥാപനങ്ങൾ ഉപഭോക്താക്കളുടെ വസ്തുസ്ഥിതിവിവരങ്ങൾ രാജ്യത്തിനു പുറത്തേക്കു കടത്തുന്ന രീതി ഒഴിവാക്കണമെന്ന് നിർദേശിച്ചിരുന്നു. ചികിത്സാവശ്യങ്ങൾക്കുള്ള വൈദ്യസാമഗ്രികളുടെയും കാർഷിക, ക്ഷീര ഉൽപന്നങ്ങളുടെയും സാേങ്കതികസാമഗ്രികളിൽ ചിലതിെൻറയും ഇറക്കുമതി തീരുവ കുറക്കാനുള്ള ട്രംപിെൻറ നിർദേശം പൂർണമായും ഇന്ത്യ അംഗീകരിച്ചില്ല. ഇങ്ങനെ അമേരിക്കൻ വിപണിക്ക് സമ്പൂർണ സമാശ്വാസം ലഭിക്കുന്ന ഏകപക്ഷീയ നിർദേശങ്ങൾ അംഗീകരിക്കാത്തതിന് ഇന്ത്യക്ക് നൽകിയ ‘ശിക്ഷ’യാണ് ഇൗ വെട്ടിനിരത്തൽ. ചില വിട്ടുവീഴ്ചകൾക്ക് മോദി സർക്കാർ തയാറായെങ്കിലും ട്രംപ് എന്ന കച്ചവടക്കാരൻ പ്രസിഡൻറ് അതുകൊണ്ടൊന്നും സംതൃപ്തമായില്ലെന്നാണ് പുതിയ തീരുമാനം വ്യക്തമാക്കുന്നത്.
ഇന്ത്യയിലെ ഇറക്കുമതി നികുതി ശരാശരി 10 മുതൽ 14 ശതമാനം വരെയാണ്. അമേരിക്കയിൽ ഇത് നാലു ശതമാനത്തിലും താഴെ. ഇരുരാജ്യങ്ങളും തീരുവ സമീകരിക്കണമെന്നുവെച്ചാൽ ഇന്ത്യയുടെ വരുമാനം കുറയുമെന്നുറപ്പ്. ഒപ്പം ഇന്ത്യൻ വിപണിയിൽ അമേരിക്കൻ ഭക്ഷ്യ, കാർഷിക ഉൽപന്നങ്ങളുടെ കുത്തൊഴുക്കുമുണ്ടാകും. അമേരിക്കൻ മരുന്നുകമ്പനികളോട് കിടപിടിക്കാൻ ഇന്ത്യൻ കമ്പനികൾക്ക് കഴിഞ്ഞുകൊള്ളണമെന്നില്ല. 250 ദശലക്ഷത്തോളം സമ്പന്നരുള്ള ഇന്ത്യൻ വിപണി വ്യാപാരരംഗത്ത് അമേരിക്കക്കു തള്ളിക്കളയാനാവാത്തതാണ്. അതറിഞ്ഞുതന്നെയാണ് കയറ്റിറക്കു വിഷയത്തിൽ ഇന്ത്യ സംരക്ഷണനയം കൈക്കൊണ്ടുവരുന്നതും. ഹാർലി ഡേവിസൺ ഇറക്കുമതിയുടെ വിഷയത്തിൽ നേരത്തേയും ഇപ്പോൾ മറ്റ് ഉൽപന്നങ്ങളുടെ കാര്യത്തിലുമൊക്കെ ഇന്ത്യൻ വിപണിയെ പൂർണമായി തുറന്നുകിട്ടണമെന്ന അമേരിക്കൻ ആവശ്യം പ്രകടമാണ്. അതിനുള്ള സമ്മർദതന്ത്രമാണ് ട്രംപ് പയറ്റുന്നത്.
വൻകിട വ്യവസായിയായ ട്രംപ് അമേരിക്കൻ പ്രസിഡൻറ് പദത്തിൽ നോട്ടമിട്ടതുതന്നെ രാജ്യതാൽപര്യങ്ങളേക്കാളേറെ സ്വന്തം ബിസിനസ് ക്ഷേമം ലക്ഷ്യമിട്ടാണ് എന്നത് അന്നുയർന്ന ആരോപണം മാത്രമല്ല, പിൽക്കാലത്തെ അദ്ദേഹത്തിെൻറ നടപടികൾ തെളിയിച്ചതുമാണ്. രാജ്യത്തിെൻറ പ്രസിഡൻറായ ശേഷവും സ്വന്തം വാണിജ്യസ്വപ്നങ്ങളുടെ വിപുലീകരണത്തിനാണ് പ്രഥമപരിഗണന എന്ന് ട്രംപിെൻറ വിദേശനയം പരിശോധിച്ചാലറിയാം. ഇൗ വാണിജ്യമോഹങ്ങളെ വലതുപക്ഷ ഉഗ്ര ദേശീയവാദത്തിൽ ചാലിച്ച് അവതരിപ്പിച്ച് അമേരിക്കക്കാരുടെ മനംകവർന്ന് അടുത്ത ഉൗഴമുറപ്പിക്കാൻകൂടി അദ്ദേഹം ഉപയോഗപ്പെടുത്തുന്നുണ്ട്.
ഇന്ത്യൻസാധനങ്ങളുടെ കയറ്റുമതിയിൽ 15 ശതമാനവും പോകുന്ന അമേരിക്കയിലേക്ക് 46.1 ശതകോടിയുടെ വ്യാപാരം നടന്നതായാണ് കഴിഞ്ഞ ഡിസംബറിലെ കണക്ക്. നികുതിരഹിത കയറ്റുമതിയുടെ ഏറ്റവും വലിയ ഗുണഭോക്താവായ ഇന്ത്യ 1900 ഉൽപന്നങ്ങളാണ് ജി.എസ്.പി ആനുകൂല്യത്തിൽ കയറ്റിയയക്കുന്നത്. ട്രംപുമായുള്ള ചങ്ങാത്തത്തിന് വലിയ വില കൽപിക്കുകയും അത് സ്വന്തം കേമത്തമായി അവകാശപ്പെടുകയും ചെയ്യുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ ഉഭയകക്ഷിബന്ധത്തിെൻറ ബലത്തിൽ അമേരിക്കയിൽനിന്ന് എന്തു തിരിച്ചുവാങ്ങുന്നു എന്നതിെൻറ ഉത്തരംകൂടിയാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്. ഇത് ട്രംപിെൻറ ആദ്യപ്രഹരമല്ല. നേരത്തേ അമേരിക്ക കൊണ്ടുവന്ന വിസ നിയന്ത്രണങ്ങൾ ഇന്ത്യയിലെ െഎ.ടി വ്യവസായത്തെ പ്രതികൂലമായി ബാധിച്ചു.
അന്ന് ഇന്ത്യ ചില ഇടപെടലുകൾ നടത്തിയിരുന്നെങ്കിലും ഒന്നുമെവിടെയുമെത്തിയില്ല. അതുമൂലമുണ്ടായ ആത്മവിശ്വാസക്കുറവുകൊണ്ടാവാം പുതിയ തീരുമാനത്തിൽ തണുപ്പൻ പ്രതികരണമാണ് ഇന്ത്യയുടേത്. വെറും 19 കോടി ഡോളറിെൻറ ഉൽപന്നങ്ങൾക്കു മാത്രമാണ് ജി.എസ്.പി ആനുകൂല്യം ലഭിക്കുന്നതെന്നും ഇന്ത്യൻ കയറ്റുമതിയെ തീരുമാനം കാര്യമായി ബാധിക്കില്ലെന്നുമാണ് വാണിജ്യകാര്യ സെക്രട്ടറിയുടെ പ്രസ്താവന. ഇതിനപ്പുറം മുട്ടറുക്കാനുള്ള വഴികളെപ്പറ്റി കേന്ദ്രത്തിനു മുന്നിൽ വ്യക്തമായ ചിത്രമൊന്നുമില്ല. അന്യവിപണികളൊക്കെ തുറന്നുവെക്കാൻ വാശിപിടിക്കുന്ന വൻശക്തികൾ ‘വറുതി’യിലാണെന്ന വസ്തുത തിരിച്ചറിഞ്ഞ് അവരുടെ തീട്ടൂരങ്ങളെ തട്ടിക്കളയാനും ഇപ്പോൾ നാമമാത്ര കയറ്റുമതി നടത്തുന്ന ആഫ്രിക്ക, ലാറ്റിനമേരിക്ക തുടങ്ങിയിടങ്ങളിലേക്കടക്കം അന്തർദേശീയ വിപണി വിപുലീകരിക്കാനുമുള്ള ശ്രമമാണ് ഇന്ത്യ നടത്തേണ്ടത്. ശാക്തികചേരികളിൽനിന്നു മാറി സ്വന്തം നെട്ടല്ലിൽ നടുനിവർത്തി നിൽക്കാനുള്ള ദേശാഭിമാനവും രാജ്യതന്ത്രജ്ഞതയും ഒത്തിണങ്ങിയ നേതാക്കളുടെ കാലത്ത് ഇന്ത്യ പ്രകടിപ്പിച്ച ആ ഇച്ഛാശക്തിയും മനോധൈര്യവും തിരിച്ചുപിടിച്ചേ അതിനു സാധ്യമാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.