െഎ.എൻ.എൽ സ്വയം വ( ി)ധിക്കുേമ്പാൾ
text_fieldsഅധികാരരാഷ്ട്രീയം പാർട്ടികളെ എത്രമാത്രം അധഃപതിപ്പിക്കുമെന്നതിെൻറ അതിദയനീയമായ ഉദാഹരണമായി ഇന്ത്യൻ നാഷനൽ ലീഗ്. ആദർശം കൈയൊഴിഞ്ഞ് മുസ്ലിംലീഗ് അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കുകയാണ് എന്ന് ആരോപിച്ചവർ പിരിഞ്ഞുപോന്നു രൂപംകൊടുത്ത പാർട്ടി കാൽനൂറ്റാണ്ടിനുശേഷം കൈവന്ന അരമന്ത്രിയധികാരത്തിെൻറ അപ്പക്കഷണത്തിനുവേണ്ടി അടിച്ചുപിരിയുന്ന അറുവഷളത്തമാണ് കഴിഞ്ഞ ദിവസം കൊച്ചിയിൽ കണ്ടത്. 1992ൽ സംഘ്പരിവാറിെൻറ ബാബരിമസ്ജിദ് ധ്വംസനത്തിന് ഒത്താശ ചെയ്തുകൊടുത്ത കോൺഗ്രസുമായുള്ള ഭരണ, മുന്നണി കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന അഖിലേന്ത്യ പ്രസിഡൻറ് ഇബ്രാഹീം സുലൈമാൻ സേട്ടിെൻറ ആവശ്യം സംസ്ഥാന മുസ്ലിംലീഗ് നേതൃത്വം തള്ളിയതിനെ തുടർന്ന് അദ്ദേഹവും അനുയായികളും പുറത്തുപോരുകയായിരുന്നു. ആദർശമോ അധികാരമോ വലുത് എന്ന അന്യോന്യത്തിലായിരുന്നു അന്ന് ഇരുപക്ഷവും. ബാബരിയാനന്തര ഇന്ത്യയിലെ മുസ്ലിംരാഷ്ട്രീയത്തിെൻറ ഗതി എന്തായിരിക്കണം എന്ന ആശയസംഘട്ടനമായിരുന്നു അത്.
ഇന്ത്യയിലെ മുഖ്യധാര രാഷ്ട്രീയകക്ഷികളുടെ മതേതരത്വ കൂറിെൻറ ഉരകല്ലായിരുന്ന ബാബരിമസ്ജിദ് പ്രശ്നത്തിൽ മുസ്ലിംകളുടെ നീതിപൂർവകമായ ആവശ്യത്തിനൊപ്പം നിൽക്കുമെന്നായിരുന്നു അന്നു കേന്ദ്രഭരണം കൈയാളിയിരുന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസിെൻറ ഉറപ്പ്. തെൻറ ശവത്തിൽ കയറിയേ കർസേവകർക്കു മുന്നോട്ടുപോകാനാവൂ എന്ന ആവേശപ്രഖ്യാപനങ്ങൾ വരെ കേരളത്തിലെ തലമുതിർന്ന കോൺഗ്രസ് നേതൃത്വത്തിൽനിന്നുണ്ടായി. എന്നാൽ, എല്ലാം വിഫലമാക്കി പള്ളിപൊളിച്ച് താൽക്കാലിക അമ്പലം പണിയുന്നത് നോക്കിനിൽക്കുകയാണ് കോൺഗ്രസ് ചെയ്തത്. മുഖ്യധാരയിൽ തങ്ങളോടൊട്ടിനിന്നാൽ മതി, വേണ്ടതെല്ലാം നിവർത്തിച്ചുതരും എന്ന കോൺഗ്രസിെൻറ എന്നും ലംഘിക്കപ്പെട്ടുപോന്ന ഉറപ്പിെൻറ ബലമേ 'ബാബരി ഉറപ്പി'നും ഉണ്ടായിരുന്നുള്ളൂ.
മുഖ്യധാര കക്ഷികളാൽ വഞ്ചിക്കപ്പെടാൻ വിധിക്കപ്പെട്ട മുസ്ലിംകൾക്കിടയിൽ ബാബരിധ്വംസനവും തുടർകലാപങ്ങളും ഉയർത്തിയ അമർഷവും സങ്കടവും അടയാളപ്പെടുത്തുകയായിരുന്നു മുസ്ലിംലീഗ് അനുയായികൾ 'സമുദായത്തിെൻറ സ്നേഹഭാജന'മായി നെഞ്ചേറ്റിയ സുലൈമാൻ സേട്ട്. അതേസമയം, കോൺഗ്രസ് ബന്ധം ഉപേക്ഷിക്കുകയല്ല, സമുദായമനസ്സിനൊപ്പംനിൽക്കുന്ന കേരളത്തിലെ മതേതരനേതൃത്വത്തിൽ വിശ്വാസമർപ്പിച്ച് അധികാരരാഷ്ട്രീയത്തിൽ അന്യവത്കരിക്കപ്പെടാതെ നോക്കുകയാണ് കരണീയം എന്നായിരുന്നു ലീഗ് സംസ്ഥാനനേതൃത്വത്തിെൻറ ലൈൻ. സംയമനമെന്ന ഒരു വിഭാഗത്തിെൻറ അവകാശവാദവും വിധേയത്വമെന്ന മറുഭാഗത്തിെൻറ ആരോപണവും സംസ്ഥാനത്തെ ന്യൂനപക്ഷരാഷ്ട്രീയത്തിൽ അന്ന് ഒേട്ടറെ ഉൾപ്പിരിവുകൾക്കിടയാക്കി. അതിലൊന്നായി, മുസ്ലിംലീഗിൽനിന്നു പിരിഞ്ഞുപോയവർ സേട്ടിെൻറ നേതൃത്വത്തിൽ 1994ൽ രൂപം നൽകിയ െഎ.എൻ.എല്ലും.
ഇടതുവലതു മുന്നണികളുടെ താങ്ങോ തണലോ ഇല്ലാതെ ന്യൂനപക്ഷവിഭാഗങ്ങൾക്ക് പാർലമെൻററി രാഷ്ട്രീയം കരുപ്പിടിപ്പിക്കാനാവാത്ത ഇടമാണ് കേരളം. വല്ലവരും അതിനു ധൈര്യപ്പെട്ടാലോ, മുന്നണിനേതൃത്വങ്ങൾ പരസ്പരസഹകരണത്തോടെ രാഷ്ട്രീയ റാഗിങ്ങിന് ഇറങ്ങിത്തിരിക്കും. യു.ഡി.എഫിൽനിന്ന് ഏണിയെടുത്തുപുറപ്പെട്ട മുസ്ലിംലീഗിന് ചാരിവെക്കാൻ മുന്നണി കിട്ടാതെ മടങ്ങിച്ചെല്ലേണ്ടി വന്ന അനുഭവമുണ്ട്. ഇടതുമുന്നണിയുടെ അരസമ്മതവും ആശീർവാദവും കണ്ട് ലീഗിെൻറ ഇല്ലത്തുനിന്നിറങ്ങിയിട്ടും െഎ.എൻ.എല്ലിനെ സി.പി.എം കൂടെ കൂട്ടാൻ തയാറായില്ല. മുസ്ലിംലീഗിനെ കോൺഗ്രസ് തൊപ്പിയഴിപ്പിച്ചതിനു സമാനമായി പുതിയ ലീഗിെൻറ പേരിലെ മുസ്ലിം കുപ്പായമഴിപ്പിച്ചു. പാർട്ടി ഭരണഘടന ഇടതുലൈനിൽ അക്ഷരശുദ്ധി വരുത്തിയിട്ടും പാർട്ടിയും നേതൃത്വവും മതേതരക്കൂറ് വാക്കിലും പ്രവൃത്തിയിലും നൂറ്റൊന്നാവർത്തിച്ചിട്ടും കാൽനൂറ്റാണ്ടുകാലം ഇടതുമുന്നണി വെയിലത്തുനിർത്തി.
സംഘ്പരിവാറിൽ നിന്നടർന്നുവന്ന നമോ വിചാർ മഞ്ചിനും എൻ.ഡി.എ ഘടകകക്ഷിയായിരുന്ന കേരളകോൺഗ്രസ് വിഭാഗത്തിനും രാമൻപിള്ളയുടെ ജനപക്ഷത്തിനുമൊക്കെ മുന്നണിയോഗത്തിൽ ഞെളിഞ്ഞിരിക്കാൻ കസേര നൽകിയപ്പോഴും െഎ.എൻ.എല്ലിനെ വോട്ടുവാങ്ങി പടിക്കുപുറത്തു കാത്തുനിർത്തി. ആദർശനിഷ്ഠരായ നേതാക്കളുടെയും അടിയുറച്ച അണികളുടെയും നല്ലകാലമൊക്കെ അസ്തമിച്ചശേഷമാണ് 2019ൽ ഇടതുമുന്നണിയിൽ ഇടം തേടുന്നത്. രണ്ടാം പിണറായി സർക്കാറിലെ ജാതി-മത വീതംവെപ്പിൽ മുസ്ലിം സമുദായത്തിനുള്ള ഒന്നര (അതോ രണ്ടരയോ) കഴഞ്ചിെൻറ അരവിഹിതം െഎ.എൻ.എല്ലിനും കിട്ടി. അതിെൻറ പേരിലാണിപ്പോൾ പാർട്ടിക്കകത്ത് പോരും പിരിവും.
ബാബരി പ്രതിസന്ധി കാലത്ത് മുസ്ലിം ന്യൂനപക്ഷവഞ്ചനക്കെതിരായ പ്രതിഷേധമെന്ന പേരിൽ രൂപംകൊണ്ട പാർട്ടി, സച്ചാർ-പാലോളി റിപ്പോർട്ടുകളുടെ അട്ടിമറിയിലൂടെ സമുദായം മറ്റൊരു വഞ്ചനയെ നേരിടുന്ന ഘട്ടത്തിലാണ് പൊട്ടിപ്പിളരുന്നതെന്നത് വിധിപൈരീത്യമാവാം. സച്ചാർ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് മുസ്ലിം ക്ഷേമത്തിനു മാത്രമായി ഇടതുസർക്കാർ ആവിഷ്കരിച്ച പാലോളി റിപ്പോർട്ട് രണ്ടാം പിണറായി സർക്കാർ റദ്ദാക്കുേമ്പാൾ ജന്മനിയോഗമനുസരിച്ച് മുസ്ലിംകളുടെ നഷ്ടപ്പെടുന്ന അവകാശങ്ങൾക്കു വേണ്ടി മുന്നണിക്കുള്ളിൽ പൊരുതാനുള്ള ഒരേയൊരു കക്ഷിയാണ് െഎ.എൻ.എൽ. എന്നാൽ, കഷ്ടമെന്നേ പറയേണ്ടൂ, കോൺഗ്രസ് മുന്നണിഭരണത്തിൽ തുടർന്ന ലീഗിനെ അധികാരം മത്തുപിടിപ്പിച്ചെന്നു കുറ്റപ്പെടുത്തിയവരാണിപ്പോൾ ഇടതുമുന്നണി എറിഞ്ഞുകൊടുത്ത അരക്കഷണത്തിനുവേണ്ടി കടിപിടി കൂടുന്നത്; അതും ഉള്ള അവകാശം അപഹരിക്കപ്പെടാതിരിക്കാൻ സമുദായം ഉപായം തേടുേമ്പാൾ. സന്ദർഭത്തിെൻറ ഗൗരവം തിരിച്ചറിഞ്ഞ് സമചിത്തത വീണ്ടെടുത്ത് മുന്നോട്ടുപോകാനായാൽ പാർട്ടിക്കു നന്ന്. ഇല്ലെങ്കിൽ അരനാഴിക നേരത്തിനു കിട്ടിയ മ്യൂസിയം വകുപ്പിലേക്ക് അറംപറ്റി സ്വയംസംഭാവനയായി ഒടുങ്ങാനായിരിക്കും െഎ.എൻ.എല്ലിെൻറ വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.