െഎ.എസിെൻറ തകർച്ചയും പശ്ചിമേഷ്യയുടെ ഭാവിയും
text_fieldsപതിറ്റാണ്ടിലേറെ കാലമായി പശ്ചിമേഷ്യയുടെ ഉറക്കം കെടുത്തുകയും ഇറാഖ്^സിറിയ മേഖല യിൽ 88000 ച. കിലോമീറ്റർ ഭൂപ്രദേശത്ത് അഞ്ചു വർഷക്കാലം ആധിപത്യം സ്ഥാപിക്കുകയും ചെയ് ത ഇസ്ലാമിക് സ്റ്റേറ്റ് ഒാഫ് ഇറാഖ് ആൻഡ് സിറിയ എന്ന് ഇംഗ്ലീഷിലും ദൗല ഇസ്ലാമി യ്യ ഫിൽ ഇറാഖ് വ ശ്ശാം (ദാഇശ്) എന്ന് അറബിയിലും പേർ വിളിക്കപ്പെട്ട ഭീകരസംഘത്തിെൻറ ഒട ുവിലത്തെ താവളമായ ബഗുസ് അമേരിക്കൻ പിന്തുണയുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ് പിടിച്ചെടുത്തതോടെ ചരിത്രത്തിലെ എല്ലാ ഭീകരസംഘങ്ങളെയും പോലെ െഎ.എസും മഹാ ദുരന്തമ ായി അവസാനിച്ചിരിക്കുന്നു. അമേരിക്കൻ അധിനിവേശം തകർത്ത് തരിപ്പണമാക്കിയ ഇറാഖിലെ അ സ്ഥിരതയുടെയും അനിശ്ചിതത്വത്തിെൻറയും പശ്ചാത്തലത്തിൽ 2006ൽ ജന്മമെടുത്തതായി കരുതപ്പെടുന്ന െഎ.എസിെൻറ നേതൃത്വം, അന്നും ഇന്നും ദുരൂഹ വ്യക്തിത്വമായി തുടരുന്ന അബൂബക്കർ അൽ ബഗ്ദാദി എന്ന സ്വയം പ്രഖ്യാപിത ഖലീഫ ഏറ്റെടുത്തതോടെയാണ് മേഖലയിൽ നരക കവാടം തുറക്കുന്നത്.
2013ൽ ഇറാഖിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മൂസിൽ അനായാസം പിടിച്ചെടുത്ത ബഗ്ദാദിപ്പടയുെട മുന്നേറ്റം അമ്പരപ്പിക്കുന്ന വേഗത്തിലായിരുന്നു. അടുത്തവർഷം റഖയും ഫലൂജയും കീഴ്പ്പെടുത്തിയ െഎ.എസ് 2015ലും ജൈത്രയാത്ര തുടർന്നു. റമാദി, പൽമീറ, തിക്രീത് നഗരങ്ങൾ പിടിയിലൊതുക്കാൻ െഎ.എസിെൻറ മുന്നിൽ തടസ്സങ്ങളുണ്ടായില്ല. സിറിയൻ അതിർത്തികൾ കടന്നായിരുന്നു പിന്നീടുള്ള ഒാപറേഷനുകൾ. ചരിത്രത്തിൽ ചെങ്കിസ്ഖാെൻറ മംഗോളിപ്പടയുടെ അത്യാചാരങ്ങളെ ഒാർമിപ്പിക്കുന്ന വിധത്തിൽ തങ്ങളുടെ ഖിലാഫത്തിനെ അംഗീകരിക്കാത്ത മുസ്ലിംകളെയും അമുസ്ലിംകളെയും മുഴുവൻ ഗളഹസ്തം ചെയ്യുകയോ അടിമകളാക്കുകയോ ചെയ്യുകയായിരുന്നു െഎ.എസിെൻറ ശൈലി.
അതിനിടെ, ലോക മീഡിയ പൊതുവെ െഎ.എസിനെ കുറിച്ച വിശ്വാസ്യവും അല്ലാത്തതുമായ കഥകൾ െകാണ്ട് നിറഞ്ഞു. നമ്മുടെ ഇന്ത്യയിലുമുണ്ടായി അനുരണനങ്ങൾ. ഇസ്ലാമിക ചരിത്രത്തിലെ സലഫി ചിന്താധാരയിൽനിന്ന് തീവ്രവാദത്തിലൂടെ വിഘടിച്ചുപോയവരാണ് െഎ.എസിന് രൂപംനൽകിയതെന്നും തുടക്കത്തിൽ അവർക്ക് ധനസഹായം ചെയ്തത് സമീപസ്ഥ അറബ് രാജ്യങ്ങളും ചില സംഘടനകളുമാണെന്നും പ്രചാരണമുണ്ടായി. തങ്ങളുടെ സാമ്പ്രദായിക പ്രതിയോഗികളെ പ്രതിക്കൂട്ടിലാക്കാൻ കേരളത്തിലുൾപ്പെടെ പലേടത്തും പലരും അവസരമുപയോഗിച്ചു. ഇസ്ലാമോഫോബിയ ബാധിച്ച സംഘടനകൾക്കും മാധ്യമങ്ങൾക്കും അവരുടെ ദൗത്യം തുടരാൻ മികച്ച സന്ദർഭമൊരുക്കി. െഎ.എസിെൻറ അരങ്ങേറ്റവും വ്യാപനവുംമൂലം ആശയപരമായി വഴിപിഴപ്പിക്കപ്പെട്ട ഏതാനും യുവാക്കളും കുടുംബങ്ങളും െഎ.എസിൽ ചേരാൻ നാടുവിട്ടതായുള്ള വാർത്തകളും വന്നു. ചിലതൊക്കെ വാസ്തവമായിരിക്കെ പലതും അതിശയോക്തികളും അവാസ്തവങ്ങളും നിറഞ്ഞതായിരുന്നു. എന്നാൽ, െഎ.എസ് ഭീകരത ഇന്ത്യൻ മുസ്ലിം ന്യൂനപക്ഷത്തിൽ ഒരു സ്വാധീനവും ചെലുത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളുടെയും വിശദീകരണങ്ങൾ ഉൗഹാപോഹങ്ങളുടെ മുനയൊടിക്കാൻ ഒെട്ടാക്കെ പര്യാപ്തമായി.
സൈനികമായി പരാജയപ്പെട്ടുവെങ്കിലും െഎ.എസിെൻറ ആത്യന്തികത ആവാഹിച്ച ചില ഗ്രൂപ്പുകളെങ്കിലും ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്നാണ് പൊതുവെ കരുതപ്പെടുന്നത്. അതേസമയം, െഎ.എസിനെ നേരിടാനെന്ന പേരിൽ സിറിയയിൽ കയറിപ്പറ്റിയ അമേരിക്ക, റഷ്യ, ഇറാൻ എന്നീ രാജ്യങ്ങളുടെ സൈനികവ്യൂഹങ്ങൾ ഇപ്പോഴും മേഖലയിൽ തുടരുന്നുണ്ട്. സിറിയൻ ഏകാധിപതി ബശ്ശാർ അൽഅസദിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിനെതിരെ അറബ് വസന്ത കാലഘട്ടത്തിൽ ഉയർന്ന ജനകീയ സമരങ്ങളുടെ അടിവേരറുക്കാൻ മികച്ച അവസരമാണ് െഎ.എസ് ഒരുക്കിയതെന്നത് വസ്തുതയാണ്. പതിനായിരങ്ങളെ കൂട്ടക്കശാപ്പ് നടത്താനും ലക്ഷങ്ങളെ അഭയാർഥികളാക്കാനും റഷ്യൻ സൈനിക സഹായം ഉപയോഗിക്കാൻ ബശ്ശാറിന് സാധിച്ചത് െഎ.എസ് ഉന്മൂലനത്തിെൻറ മറവിലാണ്.
തുർക്കിയിൽനിന്ന് സ്വാതന്ത്ര്യം നേടാനുള്ള സായുധ പോരാട്ടത്തിലേർപ്പെട്ട കുർദിസ്താൻ വിഘടന പ്രസ്ഥാനത്തിന് പിടിച്ചുനിൽക്കാൻ ന്യായമായതും െഎ.എസ് ഭീഷണിതന്നെ. െഎ.എസിെൻറ അവസാന താവളവും പിടിച്ചെടുത്തു എന്ന് പ്രഖ്യാപിച്ച എസ്.ഡി.എഫ് അമേരിക്കൻ സഹായമുള്ള കുർദു സേനയാണ്. അതിനാൽതന്നെ തുർക്കിയുടെ ഭൂപരമായ അഖണ്ഡതക്ക് ഭീഷണിയായി എസ്.ഡി.എഫിനെ ആ രാജ്യം കരുതുകയും ചെയ്യുന്നു. സിറിയയും ഇറാഖും തുർക്കിയും പുറമേ അമേരിക്കയും റഷ്യയും ഇറാനും പങ്കാളികളായുള്ള ചർച്ചകളിലൂടെയും പരസ്പര ധാരണയിലൂടെയും മാത്രമേ െഎ.എസ് അനന്തര അസ്ഥിരതക്കു തടയിടാനും സമാധാന പുനഃസ്ഥാപനത്തിനും വഴി തെളിയൂ.
ഇൗ രാജ്യങ്ങളിലോരോന്നിെൻറയും ദേശീയ താൽപര്യങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്ന അവകാശവാദങ്ങൾ അപ്പടി തുടർന്നാൽ െഎ.എസ് ഭീഷണി അവസാനിച്ചാലും പശ്ചിമേഷ്യ അസ്വസ്ഥമായിതന്നെ തുടരും. അത്രതന്നെ പ്രധാനമാണ് സിറിയയിൽ ജനാധിപത്യപരമായ ഭരണമാറ്റത്തിന് വഴിതെളിയേണ്ടതും. ഇക്കാര്യങ്ങളൊക്കെ ശുഭകരമായി കലാശിച്ചാൽപോലും തകർത്തെറിയപ്പെട്ട നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും പുനർ നിർമാണവും അഭയാർഥികളുടെ തിരിച്ചു വരവും സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുപോക്കും ലോകത്തി
െൻറ ഉദാരമായ സഹായവും പതിറ്റാണ്ടുകളുടെ കഠിനാധ്വാനവും ആവശ്യപ്പെടുന്ന പ്രക്രിയയാണ്. െഎ.എസിെൻറ മുനയൊടിക്കാൻ കാണിച്ച ആവേശം ഇക്കാര്യങ്ങളിൽ ബന്ധപ്പെട്ടവർക്കുണ്ടാവുമോ എന്നാണറിയേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.