ഇസ്രായേൽ: കുറ്റക്കാർ അമേരിക്ക മാത്രമോ?
text_fieldsഅന്യരുടേത് തട്ടിപ്പറിച്ച് സ്വന്തമാക്കുകയും പിന്നീടത് നിയമവിധേയമായി പ്രഖ്യാ പിക്കുകയും ചെയ്യുന്ന വിചിത്ര നീതിയുടെ ഒരു ഉദാഹരണം മാത്രമാണ് ഇസ്രായേലിെൻറ അന്യാ യ കുടിയേറ്റങ്ങളെ പിന്താങ്ങിക്കൊണ്ടുള്ള യു.എസിെൻറ വിളംബരം. അധിനിവിഷ്ട പ്രദേശങ് ങളിലെ കുടിയേറ്റങ്ങൾ നിയമവിരുദ്ധമാണെന്ന മുൻ നിലപാടിൽനിന്ന് വ്യതിചലിച്ച് ട്രം പ് സർക്കാറിലെ വിേദശകാര്യ സെക്രട്ടറി മൈക് പോംപെേയാ നടത്തിയ പ്രസ്താവന അപ്രതീക ്ഷിതമായിരുന്നില്ല. സ്വതവേതന്നെ അന്താരാഷ്ട്രരംഗത്ത് ഇസ്രായേലിെൻറ ഏറ്റവും ശക്ത മായ താങ്ങാണ് അമേരിക്ക.
ഡോണൾഡ് ട്രംപിെൻറ തീവ്രവലതുപക്ഷ ഭരണത്തിൽ ആ രാജ്യം സ യണിസ്റ്റ് രാഷ്ട്രത്തിെൻറ എല്ലാ അതിക്രമങ്ങളെയും വെള്ളപൂശുകയും േപ്രാത്സാഹിപ്പ ിക്കുകയുമാണ് ചെയ്തുവരുന്നത്. 2017ൽ ജറൂസലമിനെ ഇസ്രായേലിെൻറ തലസ്ഥാനമായി അംഗീകരിച്ച ട്രംപ് 2018ൽ അവിടെ യു.എസ് എംബസി തുറന്നു. മാത്രമല്ല, ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ ദുരിതാശ്വാസ ഏജൻസിക്ക് (യു.എൻ.ആർ.ഡബ്ല്യൂ.എ) നൽകിവന്നിരുന്ന യു.എസ് സഹായം നിർത്തലാക്കുകയും ചെയ്തു. ജൂലാൻകുന്നുകൾക്കു മേലുള്ള ഇസ്രായേലിെൻറ അവകാശവാദം അംഗീകരിച്ചുകൊണ്ട് കഴിഞ്ഞ മാർച്ചിൽ എടുത്ത തീരുമാനമാണ് ഏകപക്ഷീയവും പ്രകോപനപരവുമായ മറ്റൊരു നീക്കം. ഇേപ്പാൾ കുടിയേറ്റങ്ങൾക്ക് അംഗീകാരം നൽകുക വഴി ട്രംപ് ഭരണകൂടം അക്രമത്തെ കൂടുതൽ ശക്തമായി പിന്തുണക്കുന്നു; കൂടുതൽ അന്യായത്തിന് അത് പ്രോത്സാഹനവുമാകുന്നു. അന്താരാഷ്ട്ര നിയമത്തെ വെല്ലുവിളിക്കലാണിത്. ഐക്യരാഷ്ട്രസഭയിലും മറ്റും ഇസ്രായേലിനുവേണ്ടി കൈ െമയ് മറന്ന് നിലകൊണ്ടപ്പോഴും കുടിയേറ്റങ്ങൾ അന്താരാഷ്ട്ര നിയമത്തിനെതിരാണെന്ന് 1978 മുതൽ പറഞ്ഞുവന്ന യു.എസ് ഇപ്പോൾ സ്വന്തം ബോധ്യത്തെ വരെ സയണിസ്റ്റ് താൽപര്യങ്ങൾക്കുമുന്നിൽ അടിയറവുവെച്ചിരിക്കുകയാണ്.
പുതിയ തീരുമാനം യു.എസിനെ ലോകതലത്തിൽ കൂടുതൽ ഒറ്റപ്പെടുത്തിയിട്ടുണ്ടെന്ന് നിരീക്ഷിക്കെപ്പടുന്നു. സ്വാഭാവികമായും ഇസ്രായേൽ ഇത് സ്വാഗതം ചെയ്തിട്ടുണ്ട്. അവിടെ നെതന്യാഹുവിനും അദ്ദേഹത്തിെൻറ രാഷ്ട്രീയ എതിരാളി ഗാൻറ്സിനും ഫലസ്തീൻവേട്ട തെരഞ്ഞെടുപ്പു ജയത്തിനുള്ള മുഖ്യ പ്രചാരണസൂത്രം കൂടിയാണല്ലോ. അതേസമയം, സയണിസ്റ്റ് അനുകൂലികളടക്കം ഒട്ടെല്ലാ രാജ്യങ്ങളും ഇസ്രായേലിെൻറ അനധികൃത കുടിയേറ്റത്തോട് എതിർപ്പുള്ളവരാണ്.
യു.എൻ പൊതുസഭയും രക്ഷാസമിതിയും അന്താരാഷ്ട്ര നീതിന്യായ കോടതിയും കുടിയേറ്റങ്ങളെ എതിർക്കുന്നു. ഫലസ്തീൻകാരുടെ സ്വയം നിർണയാവകാശത്തെ എതിർത്ത് 2006 മുതൽ 14 തവണ യു.എസിനൊപ്പം നിലകൊണ്ടു വന്നിരുന്ന കാനഡ, ഇക്കുറി യു.എസിനെ വിട്ട് ഫലസ്തീനുവേണ്ടി വോട്ട് ചെയ്തതും യു.എസിെൻറ നിലപാടു മാറ്റത്തിനു കിട്ടിയ പുതിയ പ്രതികരണം കൂടിയാണ്. ഫലസ്തീൻ ഭൂമിയിലെ ഇസ്രായേലി കുടിയേറ്റം നിയമവിരുദ്ധമാണെന്ന നിലപാട് യൂറോപ്യൻ യൂനിയനും ഹ്യൂമൻറൈറ്റ്സ് വാച്ചുമെല്ലാം ആവർത്തിച്ചിരിക്കുന്നു. യു.എസിൽ അടുത്ത പ്രസിഡൻറാകാൻ മത്സരിക്കാനിടയുള്ള ബെർണി സാൻഡേഴ്സും അക്കാര്യം ആവർത്തിച്ച് പ്രഖ്യാപിച്ചു. ഡെമോക്രാറ്റ് കക്ഷിക്കാരായ നൂറിലേറെ കോൺഗ്രസ് അംഗങ്ങൾ യു.എസ് നിലപാടു മാറ്റത്തെ അപലപിച്ചിട്ടുണ്ട്.
യു.എൻ നിയമങ്ങളും പ്രമേയങ്ങളും ഇക്കാര്യത്തിൽ സുവ്യക്തമാണ് താനും. നാലാം ജനീവ കരാർ (49ാം വകുപ്പ്) പ്രകാരം അധിനിവേശ രാജ്യം അതിെൻറ ജനങ്ങളെ അധിനിവിഷ്ട ഭൂമിയിൽ പാർപ്പിക്കാനേ പാടില്ല. ഇതനുസരിച്ച് വെസ്റ്റ്ബാങ്കിലെയും കിഴക്കൻ ജറൂസലമിലെയും ജൂലാൻകുന്നുകളിലെയും ഇസ്രായേലി കുടിയേറ്റം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനംതന്നെയാണ്. അതുകൊണ്ടുതന്നെ ലോകരാജ്യങ്ങൾക്ക് അതിനെ അനുകൂലിക്കാനുമാകില്ല -നിയമങ്ങളെ സ്വന്തം താൽപര്യപ്രകാരം വ്യാഖ്യാനിക്കുന്ന ചട്ടമ്പി രാജ്യങ്ങൾക്കൊഴികെ. ഇപ്പോൾതന്നെ ആറരലക്ഷം ആയിക്കഴിഞ്ഞ ജൂത കുടിയേറ്റക്കാരെ അവിടെ തുടരാനനുവദിക്കുകയും കൂടുതൽ കുടിയേറ്റങ്ങൾക്ക് പച്ചക്കൊടി കാണിക്കുകയും ചെയ്യുകയെന്നാൽ ഫലസ്തീൻകാർക്ക് അവരുടെ ജന്മഭൂമിയിലേക്കു തിരിച്ചുപോകാനുള്ള അവകാശം നിഷേധിക്കുക എന്നുകൂടി അർഥമുണ്ട്. ഇത് നിയമവാഴ്ചയെ മാനിക്കുന്ന ആർക്കും അനുവദിക്കാനാവില്ല.
എന്നാൽ, തെറ്റിനെ തെറ്റായി കാണുന്ന ലോക രാഷ്ട്രങ്ങൾതന്നെയും ക്രിയാത്മകമായ ചുവടുവെെപ്പാന്നും ഇക്കാര്യത്തിൽ എടുക്കുന്നില്ല എന്നത് അവരുടെ ആത്മാർഥതക്കു നേരെ ഉയരുന്ന ചോദ്യചിഹ്നമാണ്. ഈ നിഷ്ക്രിയത തൽസ്ഥിതി തുടരുന്നതിനുള്ള മൗനാനുവാദമാണ് -ഇസ്രായേലിനെ ഫലത്തിൽ തുണക്കലും. യു.എസിെൻറ ചുവടുമാറ്റം നിയമപരമായ അവസ്ഥയെ ഒട്ടും ബാധിക്കുന്നില്ല; എന്നാൽ, മറ്റു രാജ്യങ്ങളുടെ നിസ്സംഗത യു.എസിേൻറതിനേക്കാൾ വലിയ ചതിയായി ഭവിക്കുന്നുണ്ട്. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചുകൊണ്ടാവണം യൂറോപ്യൻ യൂനിയൻ ട്രംപ് ഭരണകൂടത്തിെൻറ നെറികേടിനോട് പ്രതികരിക്കാനെന്ന ലക്സംബർഗിെൻറ നിർദേശത്തെ ഇതുവരെ ആരും പിന്തുണച്ചു കണ്ടിട്ടില്ല.
എന്തിന്, യു.എസിെൻറ ചുവടുമാറ്റത്തെ എതിർത്ത് അഭിപ്രായം രേഖപ്പെടുത്തിയ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ബെൽജിയം, പോളണ്ട് തുടങ്ങിയ രാജ്യങ്ങൾ യു.എസിെൻറ പേര് പറയാതിരിക്കാനുള്ള ജാഗ്രത പുലർത്തുേമ്പാഴും ഫലസ്തീനു വേണ്ടിയുള്ള ഒരു കർമ പദ്ധതിയെപ്പറ്റി മിണ്ടുന്നില്ല. യു.എസിെന അപലപിക്കുന്ന പ്രമേയം യൂറോപ്യൻ യൂനിയനിൽ വന്നപ്പോൾ അതിനെ തടയാൻ ഹംഗറിക്ക് മടിയുണ്ടായില്ല.
ബി.ഡി.എസ് (ഇസ്രായേലി ഉൽപന്നങ്ങൾ ബഹിഷ്കരിക്കൽ, അവിെട നിക്ഷേപം നടത്താതിരിക്കൽ, ഉപേരാധമേർെപ്പടുത്തൽ) സമരരീതി പല സമൂഹങ്ങളിലായി പടരുന്നുണ്ടെങ്കിലും യു.എന്നോ ലോകരാജ്യങ്ങളോ അതിനെ തുറന്ന് പിന്തുണക്കുന്നില്ല. യു.എൻ ആകട്ടെ, യു.എസ് നിലപാടുമാറ്റത്തെ ‘ഖേദകര’മെന്നു വിശേഷിപ്പിച്ച് അനങ്ങാതിരിക്കുന്നു. നിഷ്ക്രിയതയുടെയും നിസ്സംഗതയുടെയും ഈ കാപട്യത്തിലാണ് ഇസ്രായേലും ഇപ്പോൾ അമേരിക്കയും അവരുടെ അന്യായ ചെയ്തികൾക്ക് അസ്തിവാരമിടുന്നത്. അങ്ങനെ നോക്കുേമ്പാൾ സയണിസ്റ്റ് പക്ഷത്തിെൻറ നെറിയില്ലായ്മയേക്കാൾ ഭേദമല്ല ആഗോള സമൂഹത്തിെൻറ നിർജീവത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.