ജമ്മു-കശ്മീരിലെ മണ്ഡല പുനർനിർണയം
text_fieldsഅധികാരം വെട്ടിപ്പിടിക്കാനുള്ള സത്യാനന്തര കാലത്തെ ചതുരുപായങ്ങളിൽ രാഷ്ട്രീയ ചാ ണക്യനായ അമിത് ഷായുടെ നേതൃത്വത്തിൽ ബി.ജെ.പി ഏതറ്റം എങ്ങനെ നീങ്ങുമെന്നതിെൻറ പുതി യ തെളിവാണ് ജമ്മു-കശ്മീരിലെ നിയമസഭ മണ്ഡലങ്ങൾ പുനർനിർണയിക്കാനുള്ള ധിറുതിപിടി ച്ച നീക്കം. പാർട്ടി രൂപവത്കരണം മുതൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു പത്രികയിൽ എന്നും സ് ഥാനം പിടിച്ചിട്ടുള്ളതാണ് ജമ്മു-കശ്മീരിന് ഭരണഘടന അനുവദിച്ച പ്രത്യേക പദവി എ ടുത്തുകളയുമെന്നത്. രാജ്യത്തെ ഇതര സംസ്ഥാനങ്ങളിൽനിന്ന് അത്യുത്തര സംസ്ഥാനം മാത് രം മാറി നടക്കേണ്ടതില്ലെന്നാണ് അതിന് പാർട്ടി എന്നും പറയുന്ന ന്യായം. എന്നിരിക്കെ, രാജ്യവ്യാപകമായി നിലനിർത്തിയ ഒരു നിയമവ്യവസ്ഥയുടെ പരിധിയിൽനിന്നു, കേന്ദ്രത്തിലെ അധികാരം ഉപയോഗപ്പെടുത്തി, കശ്മീരിനെ മാത്രം ഒഴിവാക്കി സവിശേഷമായ രാഷ്ട്രീയപരീക്ഷണത്തിന് ഇറങ്ങിത്തിരിച്ചിരിക്കുകയാണിപ്പോൾ ബി.ജെ.പി.
2026 വരെ ഇന്ത്യ മുഴുക്കെ നിർത്തിവെച്ച നിയോജകമണ്ഡല പുനർനിർണയം ജമ്മു-കശ്മീരിൽ മാത്രം തിരക്കിട്ട് നടപ്പാക്കിയെടുക്കാനുള്ള നീക്കങ്ങൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തുടക്കം കുറിച്ചിരിക്കുന്നു. സംസ്ഥാനത്തെ ആകെയുള്ള 87 സീറ്റുകൾ ജമ്മു, ലഡാക്ക്, കശ്മീർ എന്നീ മൂന്നു മേഖലകളായി യഥാക്രമം 46, 37, നാല് എന്നിങ്ങനെയാണുള്ളത്. ഇത് വീണ്ടും വിഭജിച്ച് തങ്ങൾക്കനുഗുണമായ രീതിയിൽ സീറ്റുകളുടെ എണ്ണം വർധിപ്പിക്കുകയും വരുന്ന തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് സ്വന്തമായി അധികാരം കൈയടക്കുകയും ചെയ്യാനുള്ള വഴികളാണ് ഇപ്പോൾ കേന്ദ്രം ആരായുന്നത്.
കേന്ദ്രത്തിൽ ആഭ്യന്തരമന്ത്രി പദമേറ്റെടുത്ത ഉടനെ അമിത് ഷാ പ്രഥമ പരിഗണന നൽകിയ വിഷയങ്ങളിലൊന്നാണ് ജമ്മു-കശ്മീർ. ലോക്സഭ തെരഞ്ഞെടുപ്പിൽ ഹിന്ദു ഭൂരിപക്ഷ ജമ്മു മേഖലയിലെ 37 നിയമസഭ സീറ്റുകളിൽ 27ലും ബി.ജെ.പി ഭൂരിപക്ഷം നേടിയിരുന്നു. ഒപ്പം ലഡാക്കിലെ നാലിൽ മൂന്നു സീറ്റിലും. ഇതോടെ 87 അംഗ നിയമസഭയിൽ ബി.െജ.പിക്ക് തനിച്ച് 30 സീറ്റ് നേടാവുന്ന നിലയാണുള്ളത്. കശ്മീർ താഴ്വരയിൽ ബി.ജെ.പിയുടെ സഖ്യകക്ഷിയായ, സജ്ജാദ് ലോൺ നയിക്കുന്ന ജമ്മു-കശ്മീർ പീപ്ൾസ് കോൺഫറൻസ് ബാരാമുല്ല ലോക്സഭ മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇവിടെ രണ്ട് നിയമസഭ മണ്ഡലങ്ങളിൽ പീപ്ൾസ് കോൺഫറൻസിന് ഭൂരിപക്ഷമുണ്ട്. കേവല ഭൂരിപക്ഷത്തിന് 44 സീറ്റു വേണ്ട സഭയിൽ 32 സീറ്റുറപ്പിക്കാവുന്ന നിലയിലാണിപ്പോൾ ബി.ജെ.പി.
ബാക്കി സീറ്റുകൾ തങ്ങൾക്ക് അനുകൂലമാക്കിയെടുക്കാവുന്ന തരത്തിലുള്ള മണ്ഡല പുനർനിർണയമാണിപ്പോൾ കേന്ദ്ര ഭരണകക്ഷി ലക്ഷ്യം വെക്കുന്നത്. മന്ത്രിയായശേഷം തന്നെ സന്ദർശിച്ച ജമ്മു-കശ്മീർ ഗവർണറുമായി അടച്ചിട്ട മുറിയിൽ ദീർഘനേരം അമിത് ഷാ ചർച്ച നടത്തിയിരുന്നു. ഒപ്പം, ഇൻറലിജൻസ് ബ്യൂറോ ഡയറക്ടർ രാജിവ് െജയിൻ, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ എന്നിവരുമായും ഷാ ചർച്ച നടത്തി. അങ്ങനെ ഗവർണർ ഭരണത്തിൻ കീഴിൽ ഇപ്പോൾ മരവിപ്പിച്ചു നിർത്തിയ മണ്ഡല പുനർനിർണയം നടപ്പിൽ വരുത്താനാണ് നീക്കം. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ നടത്തുന്ന മണ്ഡല പുനർനിർണയം ഇന്ത്യയിൽ അവസാനമായി നടന്നത് 2001ലെ സെൻസസ് അടിസ്ഥാനപ്പെടുത്തി 2002ലാണ്. അതിനുശേഷം ഭരണഘടന ഭേദഗതിയിലൂടെ 2026നു ശേഷം നടക്കുന്ന ആദ്യ സെൻസസ് ഫലം പുറത്തുവരുന്നതു വരെ രാജ്യത്ത് മണ്ഡലപുനർനിർണയം മരവിപ്പിച്ചിരിക്കുകയാണ്. ഇതിെൻറ ചുവടൊപ്പിച്ച് അതേ വർഷം ജമ്മു-കശ്മീരിലെ ഫാറൂഖ് അബ്ദുല്ല സർക്കാർ സംസ്ഥാന ഭരണഘടനയിലെ പരാമൃഷ്ട വകുപ്പ് ഭേദഗതി ചെയ്ത് നിയമം അവിടെയും ബാധകമാക്കി. ഇൗ ഭരണഘടന ഭേദഗതി ഒാർഡിനൻസിലൂടെ ഗവർണർക്കു മറികടക്കാനാകും. എന്നാൽ , അത്തരമൊന്നിന് ആറുമാസത്തിനകം പാർലമെൻറിെൻറ അംഗീകാരം നേടിയെടുക്കണം. നിലവിൽ രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്തത് ഇതിന് തടസ്സമാകുമെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.
സംസ്ഥാനത്ത് ഹിന്ദുക്കൾക്ക് ഭൂരിപക്ഷമുള്ള ജമ്മു മേഖലക്ക് മുസ്ലിം ഭൂരിപക്ഷമേഖലയായ കശ്മീരിനോളം പരിഗണന ലഭിക്കുന്നില്ലെന്നും കൂടുതൽ നിയമസഭ സീറ്റുകൾ താഴ്വരയിലായതിനാൽ അധികാരവും ആനുകൂല്യങ്ങളും ശ്രീനഗറിൽ കേന്ദ്രീകരിക്കുന്നുവെന്നും ബി.ജെ.പിയുടെ പണ്ടു മുതലേയുള്ള ആരോപണമാണ്. എന്നാൽ, ജനസംഖ്യയാണ് മണ്ഡലനിർണയത്തിന് അടിസ്ഥാനമെന്നിരിക്കെ ഇൗ വാദത്തിന് നിലനിൽപില്ല. 2011ലെ സെൻസസ് റിപ്പോർട്ടനുസരിച്ച് സംസ്ഥാനത്തെ ആകെയുള്ള 1,25,41,302 ജനസംഖ്യയിൽ 68,88,475 പേർ കശ്മീർ ഡിവിഷനിലും 53,78,539 പേർ ജമ്മുവിലുമുണ്ട്. മണ്ഡലങ്ങളുടെ ശരാശരി ജനസംഖ്യ കശ്മീരിൽ 1,49,749 വരും. ജമ്മുവിൽ ഇത് 1,45,365 ആണ്. ലഡാക്കിലെ ആകെ ജനസംഖ്യ 2, 74,289ഉം നിയമസഭ മണ്ഡലങ്ങളിലെ ശരാശരി 68,572ഉം ആണ്. സംസ്ഥാനത്തെ ആകെ ഭൂപ്രദേശത്തിെൻറ 25.93 ശതമാനമുള്ള ജമ്മുവിൽ ജനസംഖ്യ സംസ്ഥാനത്ത് ആകെയുള്ളതിെൻറ 42.89 ശതമാനവും ഭൂമിയുടെ 15.73 ശതമാനമുള്ള കശ്മീരിൽ ജനസംഖ്യ 54.93 ശതമാനവുമാണ്. ലഡാക്കിൽ ഭൂമി 58.33 ശതമാനമുള്ളപ്പോൾ ജനം 2.18 ശതമാനം മാത്രമാണ്. ഭൂമി ജമ്മുവിലും ജനം കശ്മീരിലുമാണ് കൂടുതൽ. ഇൗ വ്യത്യാസമാണ് നിലവിലെ സീറ്റുകളുടെ എണ്ണത്തിൽ പ്രതിഫലിക്കുന്നത്.
ജമ്മുവിൽ ജനസംഖ്യയിൽ 11 ശതമാനം വരുന്ന ഗുജ്ജർ, ബകർവാൽ, ഗദ്ദി, സിപ്പി സമുദായങ്ങൾക്ക് സീറ്റ് സംവരണമേർപ്പെടുത്തണമെന്ന ആവശ്യം ബി.ജെ.പി ഉന്നയിക്കുന്നുണ്ട്. 1991ൽ ഇൗ വിഭാഗങ്ങൾക്ക് പട്ടികവർഗ പദവി നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ നിലവിലുള്ള ഏഴു സംവരണസീറ്റുകളും ജമ്മുവിലാണ്. ഇതിനുപുറമെ സംസ്ഥാന ഭരണഘടനയുടെ 48ാം വകുപ്പനുസരിച്ച് പാകിസ്താൻ അന്യായമായി അധീനപ്പെടുത്തിയ പ്രദേശത്ത് 24 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഇവിടെ പടിഞ്ഞാറൻ പാകിസ്താനിൽനിന്നെത്തിയ അഭയാർഥികളെ കുടിയിരുത്തണമെന്ന ആവശ്യവും ബി.ജെ.പി ഉയർത്തുന്നുണ്ട്. ഇങ്ങനെ നാനാ വിധേനയും നിയോജകമണ്ഡലങ്ങൾ പുനർനിർണയിച്ച് തങ്ങൾക്ക് ഭരണം തരപ്പെടുത്താനുള്ള ആവശ്യമാണ് പാർട്ടി ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ആ ദിശയിലുള്ള അന്വേഷണത്തിനും നടപടികൾക്കുമാണ് കേന്ദ്രം തുടക്കം കുറിച്ചിരിക്കുന്നത്. ഇത് നിലവിൽ വിഘടനവാദികളും തീവ്രവാദികളും അവർക്ക് പിന്തുണയുമായി പാകിസ്താെൻറ അതിർത്തി കടന്നെത്തുന്ന ഭീകരതയും കൂടിച്ചേർന്ന് കുട്ടിച്ചോറാക്കിയ കശ്മീരിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്ന മറ്റു രാഷ്ട്രീയപാർട്ടികളെല്ലാം ഉയർത്തിയ ആശങ്ക കാണാതിരുന്നു കൂടാ. കേന്ദ്രഭരണത്തിെൻറ ഏത് എതിർനീക്കങ്ങളിൽനിന്നും മുതൽക്കൂട്ടാൻ കാത്തുനിൽക്കുന്ന ഭീകരർക്ക് കശ്മീരിനെ കലുഷമാക്കാൻ അവസരമൊരുങ്ങാതിരിക്കെട്ട എന്നാണ് എല്ലാവരുടെയും പ്രാർഥന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.