Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2017 12:50 PM IST Updated On
date_range 9 Dec 2017 12:50 PM ISTലോകത്തിനെതിരെ ട്രംപ്-നെതന്യാഹു അച്ചുതണ്ട്
text_fieldsbookmark_border
ജറൂസലമിനെ ഇസ്രായേലിെൻറ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ പ്രഖ്യാപനം ഞങ്ങൾ കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയപോലെ ഗുരുതരമായ ഭവിഷ്യത്തുകൾ വിളിച്ചുവരുത്തും. അതിെൻറ സൂചനകൾ കണ്ടുതുടങ്ങിയിരിക്കുന്നു. ലോകസമാധാനത്തെ ശക്തമായി ഉലക്കുന്നതാണ് ഇൗ നയംമാറ്റമെന്ന് ഇതിനകം പുറത്തുവന്ന പ്രതികരണങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഇസ്രായേലൊഴിച്ച് മറ്റൊരു നാടും ഇതുവരെ ട്രംപിെൻറ നീക്കത്തെ അനുകൂലിച്ചിട്ടില്ല. അതേസമയം, യു.എസിനോട് സൗഹൃദം പുലർത്തുന്ന യൂറോപ്യൻ യൂനിയൻ (ഇ.യു) രാജ്യങ്ങളും അറബ് രാജ്യങ്ങളും െഎക്യരാഷ്ട്രസഭയുമെല്ലാം ശക്തമായി അതിനെതിരെ രംഗത്തുവന്നിരിക്കുകയാണ്. ഇ.യു വിദേശനയമേധാവി, ഫ്രഞ്ച് പ്രസിഡൻറ്, ജർമൻ ചാൻസലർ, ബ്രിട്ടീഷ് പ്രധാനമന്ത്രി, തുർക്കി പ്രസിഡൻറ്, യു.എൻ സെക്രട്ടറി ജനറൽ, മാർപാപ്പ, ലബനാൻ പ്രസിഡൻറ്, ജോർഡൻ രാജാവ്, ഇറാൻ വിദേശകാര്യ സെക്രട്ടറി, അറബ് ലീഗ് വക്താവ്, സൗദി രാജാവ്, ഇൗജിപ്ത് പ്രസിഡൻറ് തുടങ്ങി അനേകം നേതാക്കൾ ട്രംപിനെ വിമർശിച്ചിട്ടുണ്ട്. ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് ഇതിനെ സമാധാന ചർച്ചകളിലെ മാധ്യസ്ഥ്യമൊഴിയലായി കാണുന്നു; യുദ്ധപ്രഖ്യാപനമായി ഇതിനെ കാണുന്ന ഹമാസ് നേതാവ് ഇസ്മാഇൗൽ ഹനിയ്യ മൂന്നാം ‘ഇൻതിഫാദ’ക്ക് ആഹ്വാനം ചെയ്തിരിക്കുന്നു. ഫലസ്തീൻ പ്രശ്നത്തിൽ നടന്നുവന്നിരുന്ന സമാധാന ചർച്ചാനാട്യങ്ങളെ മാത്രമല്ല, യഥാർഥ പരിഹാരസാധ്യതകളെയും അട്ടിമറിച്ച് പുതിയ സംഘർഷങ്ങളിലേക്ക് മേഖലയെയും ലോകത്തെ തന്നെയും ഉന്തിവിടുകയാണ് ട്രംപിെൻറ ഭ്രാന്തൻ തീരുമാനം ചെയ്തിരിക്കുന്നത്.
ജൂതന്മാരും ക്രിസ്ത്യാനികളും മുസ്ലിംകളും പുണ്യനഗരമായി കരുതുന്ന ജറൂസലം നൂറ്റാണ്ടുകളായി ഫലസ്തീെൻറ ഭാഗമായിരുന്നു. ബ്രിട്ടീഷ് കോളനിയായിരിക്കെ എഴുപതുവർഷം മുമ്പ് അതിനെ സ്വതന്ത്രമാക്കുന്നതിനു പകരം, ഇസ്രായേലിനെ ഫലസ്തീൻ ഭൂമിയിൽ കുടിയിരുത്തിയ െഎക്യരാഷ്ട്രസഭ മുഖേന ജറൂസലമിനെ അന്താരാഷ്ട്ര മേൽനോട്ടത്തിലുള്ള പ്രത്യേക പ്രദേശമായും തീരുമാനിക്കുകയായിരുന്നു.1948ലെ യുദ്ധത്തിൽ വിഭജിക്കപ്പെട്ട ജറൂസലമിെൻറ പടിഞ്ഞാറുഭാഗം ഇസ്രായേലിെൻറ അധീനതയിലായി. 1967ൽ ഇസ്രായേൽ കിഴക്കൻ ജറൂസലം കൂടി പിടിച്ചടക്കി. യു.എന്നിനെ ഉപയോഗിച്ച് നിലവിൽ വന്ന സയണിസ്റ്റ് രാഷ്ട്രം തുടർന്നങ്ങോട്ട് യു.എന്നിനെ ധിക്കരിച്ചിേട്ടയുള്ളൂ, ജറൂസലം പ്രശ്നത്തിലടക്കം. െഎക്യരാഷ്ട്ര രക്ഷാസമിതി മാത്രം 15 പ്രമേയങ്ങൾ ഇസ്രായേലിെൻറ നിയമലംഘനങ്ങൾക്കെതിരെ പാസാക്കിയിട്ടുണ്ട്. അവയിൽ ഒന്നുപോലും സയണിസ്റ്റ് രാജ്യം വകവെച്ചിട്ടില്ല. ലോകസമാധാനത്തോടും ലോകമനസ്സാക്ഷിയോടും ആ നാട് പുലർത്തുന്ന പുച്ഛംതന്നെയാണ് അതിനെ ഒറ്റപ്പെടുത്തിയത്. ഇസ്രായേലിെൻറ അധിനിവേശത്തെയും കുടിയേറ്റത്തെയും അപലപിക്കുകയും നിയമവിരുദ്ധമെന്ന് വിശേഷിപ്പിക്കുകയും ചെയ്ത പ്രമേയങ്ങൾ നിരവധിയാണ്. ജറൂസലം അധിനിവേശത്തെ വിലക്കിക്കൊണ്ടുള്ള പ്രമേയങ്ങളും അനേകം. 1971ൽ രക്ഷാസമിതി അംഗീകരിച്ച 298ാം പ്രമേയം, ജറൂസലമിെൻറ സ്ഥിതിയിൽ മാറ്റംവരുത്താനുള്ള ഏതു നീക്കവും നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു. ഇത് ആവർത്തിച്ച 1980ലെ 478ാം പ്രമേയം, ജറൂസലമിെൻറ പദവി മാറ്റിക്കൊണ്ടുള്ള ഇസ്രായേലി നിയമനിർമാണത്തെ അപലപിക്കുകയും ജറൂസലമിൽ നയതന്ത്ര കാര്യാലയങ്ങളുള്ള രാജ്യങ്ങളോട് അവ മാറ്റാനാവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞവർഷം പാസാക്കിയ 2334ാം പ്രമേയമാകെട്ട കിഴക്കൻ ജറൂസലമിലടക്കം ഇസ്രായേൽ നടത്തുന്ന കുടിയേറ്റങ്ങളെ അപലപിച്ചു.1967ന് മുമ്പുണ്ടായിരുന്ന അവസ്ഥയിലെ ഏതു മാറ്റവും അസ്വീകാര്യമാണെന്ന് പ്രഖ്യാപിച്ചു. രക്ഷാസമിതിക്കു പുറമെ യു.എൻ പൊതുസഭയും യുനെസ്കോയുമെല്ലാം ജറൂസലമിലെ ഇസ്രായേലി ഇടപെടലുകളെ അധിേക്ഷപിച്ചുവന്നിട്ടുണ്ട്.
അമേരിക്കൻ നിലപാട് കൂടുതൽ സയണിസ്റ്റ് പക്ഷത്തേക്ക് ചായുേമ്പാൾ അത് മറ്റു ലോകരാഷ്ട്രങ്ങളെയും യു.എന്നിനെയും തള്ളിപ്പറയുകകൂടിയാണ് െചയ്യുന്നത്. ഇതുവരെ പൊതിഞ്ഞുവെച്ചിരുന്ന യു.എസ് കാപട്യം മറനീക്കി പുറത്തുവന്നതായി ലോകം മനസ്സിലാക്കണം. ലോകസമാധാനത്തിനു മാത്രമല്ല, അമേരിക്കയുടെ വിശ്വാസ്യതക്കും അപരിഹാര്യമായ ക്ഷതമേറ്റതായി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഫലസ്തീൻ പ്രശ്നത്തിൽ മധ്യസ്ഥനെന്ന നാട്യം പൊളിയുന്നു. ട്രംപ് സ്വന്തം രാഷ്ട്രത്തിെൻറ താൽപര്യങ്ങൾ സയണിസ്റ്റ് രാജ്യത്തിനായി ബലികൊടുക്കുന്നു. നിയമമോ ചട്ടമോ ബാധകമാകാത്ത ‘ചട്ടമ്പിരാജ്യങ്ങളു’ടെ നേതൃപദവിയിലേക്കാണ് ഇൗ ഗമനം. ഇതുവരെ അമേരിക്കയെയും അവരുടെ ‘സമാധാന ദൗത്യ’ത്തെയും കണ്ണടച്ചുവിശ്വസിച്ചിരുന്ന ലോകരാഷ്ട്രങ്ങൾക്ക് കണ്ണുതുറക്കാൻ സമയമായി. ഇന്ത്യ ഇക്കാര്യത്തിൽ ട്രംപിെനാപ്പമല്ല എന്ന് സൂചിപ്പിച്ച വിദേശകാര്യ മന്ത്രാലയം അതേസമയം ശക്തമായ അഭിപ്രായമൊന്നും പ്രകടിപ്പിച്ചിട്ടില്ല. ചരിത്രപരമായും വർത്തമാനകാല യാഥാർഥ്യങ്ങളുടെ അടിസ്ഥാനത്തിലും നമ്മുടെ താൽപര്യം അറബ്-ഫലസ്തീൻ ജനതയോടു ചേർന്നുനിൽക്കുന്നതിലാണ്. ധാർമികമായ നിലപാടുകൂടിയാണത്. എന്നാൽ, ഇസ്രായേലിനോടും ട്രംപിനോടും മോദി സർക്കാർ കാണിക്കുന്ന ആഭിമുഖ്യം ശക്തമായ പ്രഖ്യാപനത്തിൽനിന്ന് നമ്മെ വിലക്കുന്നുണ്ടെന്നുവേണം മനസ്സിലാക്കാൻ. അധാർമിക ഭരണകൂടങ്ങളുടെ തന്നിഷ്ടങ്ങൾക്കു മുന്നിൽ നമ്മുടെ താൽപര്യങ്ങളും വിശ്വാസ്യതയും കളഞ്ഞുകുളിക്കാതിരിക്കുന്നതാണ് ബുദ്ധി. നാം നമ്മുടെ കാഴ്ചപ്പാടും താൽപര്യങ്ങളും നോക്കിയാണ് നിലപാട് തീരുമാനിക്കുക എന്ന വിദേശകാര്യ വക്താവ് രവീഷ്കുമാറിെൻറ വാക്കുകൾ ശരിയാണെങ്കിൽ ട്രംപിെൻറ തീരുമാനത്തെ തള്ളിപ്പറയാൻ വൈകരുത്. അന്താരാഷ്ട്രതലത്തിലെ ചട്ടമ്പിത്തരത്തോട് മൃദുനിലപാടെടുത്തതിെൻറ വിലയാണ് ഇന്നത്തെ യു.എസും ട്രംപും. നേരിനുവേണ്ടി ശക്തമായ നിലപാടെടുക്കാൻ ഇപ്പോഴെങ്കിലും കഴിയണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story