Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2019 9:45 AM IST Updated On
date_range 10 Dec 2019 9:45 AM ISTഭയമുള്ളിടത്ത് നീതിവാഴില്ല
text_fieldsbookmark_border
ജുഡീഷ്യറിക്കുള്ളിൽ സ്വയം തിരുത്തൽ നടപടികൾ ആവശ്യമുണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയ ും ചൂണ്ടിക്കാട്ടിയിരിക്കുന്നു. രാജസ്ഥാൻ ഹൈകോടതിയുടെ പുതിയ കെട്ടിടത്തിെൻറ ഉദ്ഘാടനവേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നീതി ഒരിക്കലും തൽക്ഷണ പ്രതികരണമോ പ്രതികാരമോ ആയിക്കൂടെന്നും കൂടി അദ്ദേഹം പറഞ്ഞു. ഇത്തരം വിമർശനം സുപ്രീംകോടതി അടക്കമുള്ള ജുഡീഷ്യൽ തലങ്ങളിലെ ന്യായാധിപരിൽനിന്നുതന്നെ ഉണ്ടാകുന്നത് ഇതാദ്യമല്ല. എന്നാൽ, പ്രവൃത്തിപഥത്തിൽ എത്രത്തോളം പരിഹരിക്കാൻ കഴിഞ്ഞു എന്നതാണ് ചോദ്യം. സ്വയം തിരുത്തലിനുള്ള അത്യസാധാരണ നടപടിയെന്ന നിലക്ക് നാലു ജഡ്ജിമാർ ചീഫ് ജസ്റ്റിസിെൻറ രീതികൾക്കെതിരെ വാർത്തസമ്മേളനം വിളിച്ചതുപോലും രാജ്യം കണ്ടു. എന്നാൽ, ആ നാലു പേരിൽപെട്ട ജസ്റ്റിസ് ഗൊഗോയ് ചീഫ് ജസ്റ്റിസായ ശേഷം തിരുത്തപ്പെടേണ്ട രീതികളുടെ എണ്ണം വർധിക്കുകയേ ഉണ്ടായിട്ടുള്ളൂ. നടപടിക്രമങ്ങൾക്കപ്പുറം നീതിബോധവും നിർഭയത്വവും പ്രാഥമിക ഗുണങ്ങളാകുേമ്പാഴേ നീതി ലഭ്യമാക്കാനും ലഭ്യമായെന്ന് ഉറപ്പുവരുത്താനും കഴിയൂ. എക്സിക്യൂട്ടിവ് കൂടുതൽ കരുത്തുകാട്ടുന്നതിനനുസരിച്ച് ജുഡീഷ്യറിയും ശക്തിപ്രകടിപ്പിക്കുേമ്പാഴാണ് ആ ബോധ്യം രാജ്യത്തിനുണ്ടാവുക. മുതിർന്ന അഭിഭാഷകനായ സഞ്ജയ് ഹെഗ്ഡെ എടുത്തുകാട്ടുന്ന ഒരു താരതമ്യമുണ്ട്. 1991ൽ ഒരു കേസ് വിചാരണക്കിടെ ജൂനിയർ അഡ്വക്കറ്റായ ശബ്നം ലോണിനെ ഭീകരപ്രവർത്തനക്കേസ് ചുമത്തി ഡൽഹി പൊലീസ് പിടിച്ചുകൊണ്ടുപോയപ്പോൾ കോടതി ഉടനെ പരാതി കേൾക്കുകയും ഹേബിയസ് കോർപസ് അനുവദിച്ച് കോടതിയിലെത്തിക്കുകയും ജാമ്യം നൽകുകയും ചെയ്തു (അരുൺ ജെയ്റ്റ്ലിയാണ് ശബ്നം ലോണിനു വേണ്ടി വാദിച്ചത്). സീനിയർ അഡ്വക്കറ്റായ പി. ചിദംബരത്തെ ഈയിടെ അറസ്റ്റ് ചെയ്തപ്പോഴാകട്ടെ കോടതി ഇടപെടാൻ മടിച്ചു. ചീഫ് ജസ്റ്റിസ് ബോബ്ഡെ ‘തൽക്ഷണനീതി’യെ വിമർശിക്കുേമ്പാൾ ഉദ്ദേശിക്കുന്നത് ആൾക്കൂട്ട അതിക്രമങ്ങളെയും ഏറ്റുമുട്ടൽ കൊലയെയുമാകാം. അവക്ക് കാരണം നീതിനിർവഹണത്തിലെ കാലവിളംബവും മറ്റും ജനങ്ങൾക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതാണ് എന്ന വാദത്തിൽ ശരിയുണ്ട്. എന്നാൽ, നമ്മുടെ നീതിന്യായ സംവിധാനത്തെ പിടികൂടിയ രോഗം അത്ര ലളിതമല്ല എന്നതല്ലേ വസ്തുത? ഭരണഘടനയുടെ സത്തക്ക് വിരുദ്ധമായ നിലപാടെടുക്കാൻ നിർബന്ധിക്കുന്ന, ഭരണഘടനാബാഹ്യമായ മാനദണ്ഡങ്ങൾ വെച്ച് വിധി കൽപിക്കേണ്ടിവരുന്ന സാമൂഹിക സാഹചര്യത്തോട് എങ്ങനെ പ്രതികരിക്കണമെന്ന് ഒരു പിടിയുമില്ലാത്തതല്ലേ ജുഡീഷ്യറിയുടെ മൗലിക ദൗർബല്യം?
പ്രതികാരം നീതിയല്ല എന്നതുപോലെത്തന്നെ ശരിയാണ്, ജുഡീഷ്യറിയിൽ ഭയം നിലനിന്നാൽ നീതി ലഭ്യമാകില്ല എന്നത്. ജുഡീഷ്യൽ സ്വാതന്ത്ര്യത്തിെൻറ ഗാരൻറിയാണ് നിർഭയത്വം. അതില്ലാതിരിക്കുേമ്പാഴാണ് ‘സമൂഹ മനസ്സാക്ഷി’ക്കനുസരിച്ചും ‘പൊതുബോധത്തെ തൃപ്തിപ്പെടുത്തുംവിധ’വും വിധി പറയേണ്ടിവരുന്നത്. അടിയന്തരാവസ്ഥക്കാലത്ത് ഭീതിക്കടിപ്പെട്ടുപോയതിനെച്ചൊല്ലി പിന്നീട് ജുഡീഷ്യറി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഇന്നും അത്തരം ആത്മപരിശോധന ആവശ്യമായിരിക്കുന്നു. ജഡ്ജിമാരിൽ മാത്രം പോരാ നിർഭയത്വം. പീഡിപ്പിക്കപ്പെട്ട പെൺകുട്ടിക്ക് പൊലീസിൽ പരാതിപ്പെടാൻ പേടിയുണ്ടെങ്കിൽ അത് നീതിന്യായ സംവിധാനത്തിെൻറ പരാജയമാണ്. സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റിക്കുന്ന പരമ്പരകൾ അരങ്ങേറുന്നത് ആ സംവിധാനത്തിെൻറ പരാജയമാണ്. മൊഴികൊടുക്കാൻ കോടതിയിലേക്ക് പോകുന്ന വഴിയിൽ ആക്രമിക്കപ്പെടുന്ന അവസ്ഥയുണ്ടാകുന്നത് ജുഡീഷ്യറിയുടെ കൂടി തോൽവിയാണ്. ഉന്നാവിൽ ആൾക്കൂട്ട ബലാത്സംഗത്തിനിരയായ പെൺകുട്ടി കോടതിയിൽ മൊഴികൊടുക്കാൻ പോകുേമ്പാഴാണല്ലോ ജാമ്യത്തിലിറങ്ങിയ പ്രതികൾ അവളെ തീകൊളുത്തി കൊന്നുകളഞ്ഞത്. ഇരയെ ഇല്ലാതാക്കി എന്നത് മാത്രമല്ല ഇതിെൻറ ഫലം. ഇനി മറ്റൊരു ഇരയും മൊഴികൊടുക്കാൻ ധൈര്യപ്പെടില്ല എന്നതുകൂടിയാണ്. അതാണ് ജുഡീഷ്യറിയുടെ കൂടുതൽ ആപത്കരമായ പരാജയം. ലഖ്നോവിൽ എം.എൽ.എ കുൽദീപ് സിങ്ങിനെതിരായ ബലാത്സംഗക്കേസിൽ മൊഴികൊടുക്കാൻ പോകുംവഴി വധശ്രമമുണ്ടായതും ഓർക്കുക. അത്തരം ആക്രമണങ്ങൾ ഇരകൾക്കെതിരെയുള്ളതായി മാത്രം കാണുന്നത് അമിതമായ ലളിതവത്കരണമാകും. രാജ്യത്തിെൻറ ജുഡീഷ്യൽ സംവിധാനത്തിനുതന്നെ നേരെയുള്ള ആക്രമണങ്ങളാണ് സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതും മൊഴി നൽകാനിരിക്കുന്നവരെ ആക്രമിക്കുന്നതും. ഇക്കാര്യത്തിൽ കോടതി അടിയന്തരമായി ഇടപെടേണ്ടതില്ലേ? ആൾക്കൂട്ട നീതി അലങ്കാരമായി കാണുന്ന ഭരണകൂടങ്ങൾ തിരുത്തൽ നടപടികളുമായി മുന്നോട്ടുവരുമെന്ന് കരുതി കാത്തിരിക്കുന്നതിൽ എന്താണർഥം?
പൊലീസിൽ പരാതിെപ്പടുന്നതു മുതൽ അന്വേഷണം, വിചാരണ, ശിക്ഷ നടപ്പാക്കൽ തുടങ്ങിയ എല്ലാ ഘട്ടങ്ങളിലും പരോക്ഷമായ ‘ലിഞ്ചിങ്’ നടക്കുന്നുണ്ട് എന്ന് ജുഡീഷ്യറിയെങ്കിലും തിരിച്ചറിയുേമ്പാഴാണ് ഫലപ്രദമായ തിരുത്തൽ തുടങ്ങാനാവുക. സാധാരണ പൗരന്മാർ വ്യക്തികളെയും ഗ്രൂപ്പുകളെയും പേടിച്ചുകഴിയേണ്ടിവരുേമ്പാൾ സ്വന്തം അധികാരമുപയോഗിച്ച് അവരെ ഭീതിയിൽനിന്ന് മുക്തരാക്കേണ്ടത് ജുഡീഷ്യറിയുടെ കൂടി ചുമതലയാണ്. നോട്ടുനിരോധനവും കശ്മീരും പോലുള്ള വിഷയങ്ങളിലെ കേസുകളിൽ ആ നിർഭയത്വം പൗരന്മാർക്ക് ലഭ്യമായിട്ടില്ല എന്നും ബാബരി ഭൂമി തീർപ്പിൽ കോടതി തന്നെ ഏതോ ഭയത്തിനടിമയായി എന്നുമുള്ള പൊതു നിരീക്ഷണങ്ങൾ ജുഡീഷ്യറിയെ ചിന്തിപ്പിക്കണം. കുറ്റം ചെയ്യുന്നവർക്ക് ഭയമില്ലാതിരിക്കുകയും എന്നാൽ, ഇരയായവർ ഭയക്കേണ്ടിവരുകയും ചെയ്യുന്ന അവസ്ഥ രാജ്യത്തിെൻറ തകർച്ചയെയാണ് സൂചിപ്പിക്കുക. ആ തകർച്ച ഒഴിവാക്കാൻ ഇടപെടാനാവുക ജുഡീഷ്യറിക്കാണ്.
നീതി സാധാരണക്കാർക്ക് പ്രാപ്യമാകണമെന്ന ചീഫ് ജസ്റ്റിസിെൻറ അഭിപ്രായത്തിൽ ആർക്കും തർക്കമുണ്ടാകില്ല. അതിന് കേസ് നടത്തിപ്പിെൻറ ചെലവ് ഗണ്യമായി കുറയണം. വലിയതോതിൽ പണവും അധ്വാനവും മുടക്കി നേടിയെടുക്കേണ്ടിവരുന്ന നീതി അക്കാരണത്താൽ തന്നെ അപൂർണമായ നീതിയാണ്. അന്യായത്തിനിരയായ ദശലക്ഷങ്ങളാണ് പണമില്ലാത്തതുകൊണ്ടുമാത്രം അനീതിയോടു രാജിയാകേണ്ടിവരുന്നത്. ഇത്രതന്നെ പ്രധാനമാണ് നീതി വൈകാതിരിക്കുക എന്നതും. വൈകുന്ന നീതി നീതികേടാണ് എന്നറിയാത്തവർ ആരുമില്ല. പക്ഷേ, വർഷങ്ങളായി കോടതികളിൽ കെട്ടിക്കിടക്കുന്നത് മൂന്നു കോടി കേസുകളാണ്. വിചാരണയിൽ കുടുങ്ങിയ നിരപരാധികൾ അനേകം. 2016ൽ അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ടി.എസ്. ഠാകുർ പ്രധാനമന്ത്രി മോദി ഇരുന്ന ചടങ്ങിൽ അക്ഷരാർഥത്തിൽ ‘കരഞ്ഞു പറഞ്ഞ’താണ് ജഡ്ജിമാരുടെ എണ്ണം കൂട്ടണമെന്ന്. 40,000ത്തിൽ കൂടുതൽ ജഡ്ജിമാർ ആവശ്യമാണെന്നും അതനുസരിച്ച് കൂടുതൽ ജഡ്ജിമാരെ നിയമിക്കുമെന്നും കേന്ദ്രസർക്കാർ 32 വർഷംമുമ്പ് (1987ൽ) വാക്കുപറഞ്ഞിരുന്നു. പക്ഷേ, ഇന്നും എണ്ണായിരത്തിൽ താഴെയാണ് രാജ്യത്തെ മൊത്തം ജഡ്ജിമാരുടെ എണ്ണം.
എണ്ണം തികക്കാൻ സാധിച്ചെന്നുവരും. വ്യവഹാരച്ചെലവ് കുറക്കാനും സാധിച്ചുകൂടായ്കയില്ല. എന്നാൽ, നീതി നിർവഹണരംഗത്തെ സമ്പൂർണമായി -പരാതിക്കാർ മുതൽ ജഡ്ജിമാർവരെ- ഭയമുക്തവും സ്വതന്ത്രവുമാക്കാൻ എപ്പോഴാണ് സാധിക്കുക?

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story