Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2018 1:00 PM IST Updated On
date_range 7 Nov 2018 1:00 PM ISTഉപതെരഞ്ഞെടുപ്പുകൾ വഴികാട്ടുന്നു
text_fieldsbookmark_border
കർണാടകയിലെ ബെള്ളാരി, മാണ്ഡ്യ, ശിവമൊഗ്ഗ ലോക്സഭ മണ്ഡലങ്ങളിലും ജമഖണ്ഡി, രാമനഗര എന്നീ നിയമസഭ മണ്ഡലങ്ങളിലും നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്നപ്പോൾ സംശയാതീതമായി തെളിയിക്കപ്പെട്ടത് മതേതര പാർട്ടികൾ ഒന്നിച്ചുനിന്നാൽ തീവ്രവലതുപക്ഷ പാർട്ടിയായ ബി.ജെ.പിയെ മുട്ടുകുത്തിക്കുക സുസാധ്യമാണ് എന്ന സത്യമാണ്. ഇൗ വർഷം മേയിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും കോൺഗ്രസും ജനതാദൾ-എസും ഭിന്നിച്ചു മത്സരിച്ചപ്പോൾ ബി.ജെ.പിക്ക് പ്രതീക്ഷിച്ചപോലെ ഭരിക്കാനുള്ള കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയാവാൻ കഴിഞ്ഞു. തുടർന്ന് പതിവുപോലെ ചാക്കിട്ടുപിടിത്തവും കുതിരക്കച്ചവടവും എല്ലാം യഥേഷ്ടം പ്രയോഗിച്ച് ഭരണം പിടിക്കാൻ ബി.ജെ.പി പതിനെട്ടടവും പയറ്റിയപ്പോൾ തികച്ചും യാദൃച്ഛികമായി അവസരത്തിനൊത്തുയർന്നു കോൺഗ്രസ് ഹൈകമാൻഡ്. മൂന്നാം സ്ഥാനത്തുള്ള ജനതാദൾ-എസ് നിയമസഭ പാർട്ടി നേതാവ് എച്ച്.ഡി. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി സംയുക്ത സർക്കാർ രൂപവത്കരിക്കാൻ രാഹുൽ ഗാന്ധി നടത്തിയ തന്ത്രപരമായ നീക്കം സഫലമായത് ശ്രദ്ധേയമായ വഴിത്തിരിവായിത്തീർന്നു. കേന്ദ്രഭരണം ഉപയോഗിച്ച് ബി.ജെ.പി നടത്തിയ എല്ലാ കരുനീക്കങ്ങളെയും പരാജയപ്പെടുത്തി കോൺഗ്രസ്-ജനതാദൾ സർക്കാറാണ് ഇപ്പോൾ കർണാടക ഭരിക്കുന്നത്. ഇരു പാർട്ടികൾക്കുമിടയിൽ ഭിന്നിപ്പും വിള്ളലുമുണ്ടാക്കി ഭരണം പിടിച്ചെടുക്കാനുള്ള ശ്രമം ബി.ജെ.പി ഇപ്പോഴും അവസാനിപ്പിച്ചിട്ടില്ല. എങ്കിലും, അതിനെ നിർവീര്യമാക്കുന്നതിൽ മതേതര ചേരി വിജയിച്ചിരിക്കുന്നു എന്നാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത്.
നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് എം.പിമാർ രാജിവെച്ച ബെള്ളാരി, ശിവമൊഗ്ഗ, മാണ്ഡ്യ ലോക്സഭ മണ്ഡലങ്ങളിൽ, പൊതുതെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇപ്പോൾ ഉപതെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന ബി.ജെ.പിയുടെ ആവശ്യം തെരഞ്ഞെടുപ്പ് കമീഷൻ നിരാകരിക്കുകയായിരുന്നു. പരാജയ സാധ്യതയാണ് ബി.ജെ.പി ഭയപ്പെട്ടതെന്ന് വ്യക്തമാണ്. ഫലങ്ങൾ അത് സ്ഥിരീകരിക്കുകയും ചെയ്യുന്നു. ഖനിരാജാക്കന്മാരായ റെഡ്ഡി സഹോദരന്മാർ പണമൊഴുക്കി വിജയം ഉറപ്പാക്കുന്ന ബെള്ളാരിയിൽ വലിയ തിരിച്ചടിയാണ് ബി.ജെ.പി നേരിട്ടിരിക്കുന്നത്. കോൺഗ്രസ് വൻ തിരിച്ചുവരവ് നടത്തിയിരിക്കുന്നു. മാണ്ഡ്യയിൽ ജനതാദൾ സ്ഥാനാർഥി വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. ശിവമൊഗ്ഗയിൽ മാത്രമാണ് ബി.ജെ.പിക്ക് ആശ്വാസജയം. യെദിയൂരപ്പ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച ഇവിടെ മകൻ രാഘവേന്ദ്ര ചെറിയ ഭൂരിപക്ഷത്തിൽ കടന്നുകൂടുകയായിരുന്നു. രാമനഗരയിൽ മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യ അനിതയും ജമഖണ്ഡിയിൽ കോൺഗ്രസ് സ്ഥാനാർഥി ആനന്ദ് ന്യാം ഗൗഡയും വൻ ഭൂരിപക്ഷത്തോടെയാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. രാജ്യത്താകെ 2018ൽ ഉപതെരഞ്ഞെടുപ്പുകൾ നടന്ന 14 ലോക്സഭ-നിയമസഭ സീറ്റുകളിൽ ബി.ജെ.പിക്ക് നേടാനായത് ഒാരോരോ ലോക്സഭ, നിയമസഭ സീറ്റുകൾ മാത്രമാണെന്നോർക്കണം.
ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും കർണാടക നിയമസഭ തെരഞ്ഞെടുപ്പും വിശകലനം ചെയ്യുേമ്പാൾ മുന്നിൽ വരുന്ന ചിത്രം സുവ്യക്തവും സുതാര്യവുമാണ്. കോൺഗ്രസും ഇതര മതേതര പാർട്ടികളും ബി.ജെ.പിക്കെതിരെ പരസ്പരധാരണയോടെ മത്സരിച്ചാൽ പാർട്ടിയെ കേന്ദ്രത്തിലോ സംസ്ഥാനങ്ങളിലോ അധികാരത്തിലേറ്റാൻ അമിത് ഷായുടെ ഒരു മാസ്മരിക തന്ത്രവിദ്യകൊണ്ടും സാധ്യമാവില്ല. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് ലഭിച്ച മൊത്തം വോട്ട് വിഹിതം 38 ശതമാനം മാത്രമായിരിക്കെ വൻ ഭൂരിപക്ഷത്തോടെ പാർലമെൻറ് പിടിച്ചെടുക്കാനും ഭരിക്കാനും ഫാഷിസ്റ്റുകൾക്ക് സാധ്യമായത് മേതതരപക്ഷത്തെ ശൈഥില്യവും തമ്മിൽത്തല്ലും മൂലം മാത്രമാണ്. സമ്പൂർണ സഖ്യം സാധ്യമാവില്ലെങ്കിൽ വേണ്ട, കേവലം ഇലക്ഷൻ ധാരണയിലൂടെ പരസ്പര മത്സരം ഒഴിവാക്കാനായാൽ പോലും 62 ശതമാനം വോട്ടിലൂടെ മതേതര പ്രതിപക്ഷത്തിന് മോദി-അമിത് ഷാ തേർവാഴ്ചയിൽനിന്ന് ഇന്ത്യയെ രക്ഷിക്കാനാവും. രാജ്യത്തെ മുഴുവൻ ഭരണഘടന സ്ഥാപനങ്ങളെയും പിടിയിലൊതുക്കി സംഘ്പരിവാർ മേധാവിത്വം അടിച്ചേൽപിക്കപ്പെടുന്ന ആപത്കരമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന ബോധമാണ് കോൺഗ്രസിനും ഇതര മതേതര പാർട്ടികൾക്കും ഒന്നാമതായുണ്ടാവേണ്ടത്. പരമോന്നത കോടതിയുടെ ഭരണഘടന ബെഞ്ചിെൻറ അലംഘനീയ വിധികളെപ്പോലും പരസ്യമായി വെല്ലുവിളിക്കുന്ന ഫാഷിസത്തെ 2019ലെ തെരഞ്ഞെടുപ്പിലും മുഖ്യ ഭീഷണിയായി കാണാൻ തടസ്സം സീറ്റു പങ്കുവെപ്പിലെ കടിപിടിയാണെങ്കിൽ ചരിത്രം അവർക്ക് മാപ്പുനൽകില്ല. ഇടതുപാർട്ടികളുടെയും ബി.എസ്.പിയുടെയും ചാഞ്ചാട്ടത്തിന് തടയിടാൻ സമയം വൈകിയിരിക്കുന്നു. ആഴക്കടലിലാണ് മുങ്ങാൻപോവുന്നതെന്ന തിരിച്ചറിവുകൊണ്ടാവാം മഹാരാഷ്ട്രയിൽ എൻ.സി.പി കോൺഗ്രസുമായി സഖ്യമുറപ്പിക്കാൻ സന്നദ്ധമായിട്ടുണ്ട്. യു.പിയിൽ മായാവതിയും അഖിേലഷ് യാദവും പിണങ്ങിപ്പിരിഞ്ഞിട്ടില്ല. രാഹുൽ ഗാന്ധിയുടെ വിവേകപൂർവമായ നീക്കങ്ങളെ ആശ്രയിച്ചിരിക്കുന്നു അവസാനമായി ദേശീയ മതേതര സഖ്യസാധ്യതകൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story