രാഷ്ട്രീയ നൈതികത അശ്ലീലമായ കർണാടക
text_fieldsഅങ്ങേയറ്റം അളിഞ്ഞ, ദുർഗന്ധം വമിക്കുന്ന ജീർണതയുടെ നടപ്പുമാതൃകയായിത്തീർന്നിരി ക്കുന്നു കർണാടക രാഷ്ട്രീയം. നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതുമുതൽ പണസഞ്ചിയുമായി ഭരണപക്ഷ നിയമസഭ സാമാജികർക്കു പിന്നാലെയാണ് ബി.ജെ.പി. അധികാരത്തിൽനിന്ന് ജനങ്ങൾ പ ുറത്താക്കിയത് ഇനിയും അംഗീകരിക്കാനോ ഉത്തരവാദിത്തമുള്ള പ്രതിപക്ഷമാകാനോ ഇന്നോളം അവർക്കവിടെ സാധ്യമായിട്ടില്ല. ഏതുവിധേനയും ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് കർണാടകയിലെ അധികാരം നേടുകയെന്ന ഏക അജണ്ടയിലേക്ക് ബി.ജെ.പി ചുരുങ്ങിയിരിക്കുന്നു. അതിനായി രാഷ്ട്രീയ നൈതികതയുടെ അവസാന അടിപ്പടവും തകർത്തുകൊണ്ടുള്ള ഭഗീരഥ യത്നത്തിലാണ് കേന്ദ്രത്തിെൻറ സഹായത്തോടെ ബി.എസ്. െയദിയൂരപ്പയും കൂട്ടരും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പുറത്തുവിട്ട, ദൾ എം.എൽ.എ നന്ദനഗൗഡ കങ്കൂറിെൻറ മകൻ ശരൺ ഗൗഡയുമായി ഫോണിലും പിന്നീട് നേരിട്ടും യെദിയൂരപ്പ നടത്തിയ സംഭാഷണങ്ങൾ മാത്രം മതിയാകും ഭരണസംവിധാനങ്ങളെ എത്രമാത്രം ഗർഹണീയമായ രീതിയിലാണ് ദുരുപയോഗിക്കുന്നതെന്നറിയാൻ. ‘‘50 കോടി രൂപ നൽകി സ്പീക്കറെ ഞങ്ങളുടെ ഭാഗത്താക്കിക്കഴിഞ്ഞു. നിങ്ങൾക്ക് 25 കോടി രൂപ നൽകാം. സർക്കാറിന് ഭൂരിപക്ഷമില്ലെന്ന് സ്പീക്കറുടെകൂടി പിന്തുണയോടെ ഗവർണറെ അറിയിക്കും. ഗവർണർ ബി.ജെ.പിെക്കാപ്പം നിൽക്കുമെന്ന് അമിത് ഷായും പ്രധാനമന്ത്രി മോദിയും ഉറപ്പാക്കും.’’ കോൺഗ്രസിലും ദളിലുംനിന്നായി 14 പേർ എത്തിയിട്ടുണ്ടെന്നും കോടതികാര്യങ്ങളും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടിവന്നാൽ ജയിപ്പിക്കാനുള്ള തന്ത്രവും അവർതന്നെ നോക്കിക്കൊള്ളുമെന്ന വാഗ്ദാനവും നൽകാൻ ആ സംഭാഷണത്തിൽ അദ്ദേഹം മറന്നില്ല. വിവാദമായ ശബ്ദരേഖ നിഷേധിച്ചുകൊണ്ട് രംഗത്തുവന്ന യെദിയൂരപ്പ, സംസാരിക്കുന്നത് താനാണെന്ന് തെളിയിച്ചാൽ 24 മണിക്കൂറിനുള്ളിൽ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും പ്രഖ്യാപിച്ചു. എന്നാൽ, ഹുബ്ലി വിമാനത്താവളത്തിൽ പത്രക്കാരുടെ ചോദ്യങ്ങളിൽ പ്രതികരിക്കവെ ഗുർമിത്കൽ എം.എൽ.എയുടെ മകനെ കണ്ടിരുന്നുവെന്ന കാര്യം സമ്മതിക്കാൻ അദ്ദേഹം നിർബന്ധിതനായിരിക്കുന്നു. ടേപ്പ് വ്യാജമാെണന്ന് തെളിയിച്ചാൽ രാഷ്ട്രീയം വിടുമെന്ന് കുമാരസ്വാമിയും പ്രഖ്യാപിച്ചിട്ടുണ്ട്. ശബ്ദരേഖ ഫോറൻസിക് പരിശോധനക്ക് അയക്കാൻ സ്പീക്കർ ഉത്തരവിട്ടിട്ടുണ്ട്.
ഇന്ന്, കർണാടകയിലെ ഏറ്റവും വിലപിടിപ്പുള്ള കച്ചവടച്ചരക്ക് എം.എൽ.എമാരാണ്. റിസോർട്ടുകളിൽനിന്ന് റിസോർട്ടുകളിലേക്കുള്ള സഞ്ചാരമാണ് കഴിഞ്ഞ ഏതാനും നാളുകളായി അവരുടെ പ്രധാന പണി. 200 കോടി രൂപയാണത്രെ എം.എൽ.എമാരെ വിലക്കെടുക്കുന്ന ഓപറേഷൻ താമരക്കുവേണ്ടി മാറ്റിവെച്ചിരിക്കുന്നത്. കൈയിലുള്ള എം.എൽ.എമാരെ നഷ്ടപ്പെടാതിരിക്കാൻ കോൺഗ്രസും ജനതാദൾ-എസും കോടികളും പദവികളും നിർലോഭം ചൊരിയുന്നുണ്ട്. റിസോർട്ടുകളിൽ ‘സുഖാഡംബര തടവ്’ ജീവിതത്തിന് വിധിക്കുകയും ചെയ്യുന്നുണ്ട്. എന്നിട്ടും എട്ടിലധികം എം.എൽ.എമാർ മറുകണ്ടം ചാടിയോ എന്നറിയാതെ സ്തംഭിച്ചുനിൽക്കുകയാണ് ഭരണകക്ഷി. നിയമസഭ പിരിയുംമുമ്പ് സംഖ്യസർക്കാറിനെ വീഴ്ത്തി ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ബി.ജെ.പിയുടെ കരുനീക്കങ്ങളെ അതിജീവിക്കാൻ ഭരണകക്ഷിക്കും പണക്കൊഴുപ്പിലൂടെയും അധികാര ദുർവിനിയോഗത്തിലൂടെയുമേ സാധിക്കൂ. സ്യൂട്ട്കേസ് രാഷ്ട്രീയത്തിെൻറ ഉപാസകരായ കുമാരസ്വാമിക്കും ഡി. ശിവകുമാറിനും അതിന് പ്രത്യേകിച്ച് യാതൊരു മനഃസാക്ഷിക്കുത്തും അനുഭവിക്കേണ്ടിവരുകയുമില്ല. ആഭാസവും വഷളത്തവും നിറഞ്ഞ ഇത്തരം രാഷ്ട്രീയ പൊറാട്ടുനാടകങ്ങളിൽ അഭിനയിക്കുമ്പോഴും ഇതെല്ലാം ജനസേവനത്തിനും പാവങ്ങളുടെ സമുദ്ധാരണത്തിനും വേണ്ടിയാെണന്ന് ഒരു ഉളുപ്പുമില്ലാതെ ജനസമക്ഷം പറയുന്നുവെന്നതാണ് ഏറ്റവും അസഹനീയം. കർണാടകയിൽ തകർത്താടുന്ന രാഷ്ട്രീയ നാടകം വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിലും ഒരു ലോഭവുമില്ലാതെ പണമൊഴുകുമെന്ന് ഉറപ്പിക്കുന്നു. അധികാരത്തെ നിർണയിക്കുകയും നയിക്കുകയും ചെയ്യുന്ന ഏക ഘടകം പണം മാത്രമാെണന്ന് ഒരിക്കൽക്കൂടി അടിവരയിടുകയും ചെയ്യുന്നു.
കഴിഞ്ഞ 70 വർഷമായി ഇന്ത്യൻ ജനാധിപത്യം നിലയുറപ്പിച്ചിരിക്കുന്നത് കള്ളപ്പണത്തിെൻറ അടിത്തറകളിലാെണന്ന് പറഞ്ഞത് ധനമന്ത്രി അരുൺ ജെയ്റ്റ്ലിയാണ്. ഈ ‘അദൃശ്യമായ സമ്പത്തു’കൊണ്ടാണ് ജനപ്രതിനിധികള്‍, സര്‍ക്കാര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, നിയമനിര്‍മാണ സഭകള്‍ എല്ലാം പൂർണമായി ചലിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെ തടയുന്നതില്‍ തെരഞ്ഞെടുപ്പ് കമീഷന് പൂര്‍ണമായി പരാജയപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം അർഥശങ്കക്കിടയില്ലാത്തവണ്ണം വ്യക്തമാക്കി. രാഷ്ട്രീയ നൈതികത പാർട്ടികളും നേതാക്കളും കൈയൊഴിച്ചു എന്നല്ല പറയേണ്ടത്, അവയൊരിക്കലും മുദ്രാവാക്യമായല്ലാതെ അവർ സ്വീകരിച്ചിട്ടില്ലെന്നാണ്. പാർട്ടികളിലേക്ക് ഒഴുകുന്ന കോർപറേറ്റ് മൂലധനം രാഷ്ട്രീയ പാർട്ടികളുടെ ഊർജസ്രോതസ്സായ കാലത്ത് പരിഹാസം കലർന്ന അശ്ലീലപദമാണ് പലർക്കും ആ വാക്കുതന്നെ. അതിനെ തടയുന്ന മൂല്യാധിഷ്ഠിതമായ ഒരു രാഷ്ട്രീയം സ്ഥാപിച്ചെടുക്കുന്നതിൽ നിയമസംവിധാനങ്ങളും ഭരണനിർവഹണ അധികാരസംവിധാനങ്ങളും പരാജയപ്പെട്ടുവെന്നതിെൻറ തെളിവാണ് പാർട്ടികളുടെ സംഭാവന ഓഡിറ്റിങ്ങിൽനിന്ന് മുക്തമാക്കിയ മോദി സർക്കാറിെൻറ നിയമനിർമാണം. രാഷ്ട്രീയ പാർട്ടികൾ പൊടിക്കുന്ന പണത്തിെൻറ കണക്ക് ചോദിക്കാൻ ആരും ധൃഷ്ടരാകുകയില്ലെന്ന ബോധ്യത്തിെൻറ മുകളിലാണ് റിസോർട്ട് രാഷ്ട്രീയം ഇത്ര പച്ചയായി നിഗളിക്കുന്നത്. പണമിറക്കി വോട്ട് പിടിച്ചിട്ട് വിജയിക്കാനായില്ലെങ്കിൽ ജയിച്ചവരെ വിലയ്ക്കെടുക്കുമെന്ന് തെളിയിക്കുന്നു കർണാടക. ഓപറേഷൻ താമര ആണിയടിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിെൻറ ശവപ്പെട്ടിയുടെ മൂടിക്കുമേലാെണന്ന് മനസ്സിലാക്കാൻ ഇനിയും വൈകിക്കൂടാ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.