സൗഹൃദത്തിെൻറ ഇടനാഴി
text_fieldsഇന്ത്യൻ പഞ്ചാബിലെ ഗുരുദാസ്പുരിനെയും പാകിസ്താൻ പഞ്ചാബിലെ കർതാ ർപുരിൽ സ്ഥിതിചെയ്യുന്ന ഗുരുദ്വാര ദർബാർ സാഹിബിനെയും തമ്മിൽ ബന് ധിപ്പിക്കുന്ന ഇടനാഴി സംബന്ധിച്ച ധാരണപത്രത്തിൽ ഇരു രാജ്യങ്ങളും ബുധ നാഴ്ച ഒപ്പുവെക്കുന്നതോടെ രണ്ടു ഭാഗത്തെയും സിഖ് മതവിശ്വാസികളുട െ ചിരകാല സ്വപ്നമാണ് സാക്ഷാത്കരിക്കാൻ പോവുന്നത്. സിഖ് മത സ്ഥാപകനായ ഗുരുനാനാക്കിെൻറ 550ാം ജന്മദിനം നവംബർ 12ന് ആഘോഷിക്കാനിരിക്കെ ഒമ്പതിന് ഇടനാഴി തുറക്കുമെന്ന് പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ അറിയിച്ചിട്ടുണ്ട്. ഗുരുവിെൻറ ജന്മസ്ഥലമായ ഗുരുദാസ്പുരിൽനിന്ന് വെറും നാലു മീറ്റർ അകലെയാണ് അദ്ദേഹം അന്ത്യവിശ്രമംകൊള്ളുന്ന കർതാർപുരിലെ ദർബാർ സാഹിബ് ഗുരുദ്വാര. ഇന്ത്യയും പാകിസ്താനും തമ്മിലെ രാഷ്ട്രീയ പ്രശ്നങ്ങൾ എത്ര സങ്കീർണവും പരസ്പര ബന്ധങ്ങൾ എത്ര മോശവുമാണെങ്കിലും സിഖ് മതവിശ്വാസികൾക്ക് തങ്ങളുടെ മതാചാര്യെൻറ ജന്മസ്ഥാനത്തുനിന്ന് അദ്ദേഹത്തിെൻറ സമാധിയിലേക്കും നേെര തിരിച്ചും നിർവിഘ്നം യാത്രചെയ്യാൻ കഴിയണമെന്ന ആവശ്യം ഇരുഭാഗങ്ങളിൽനിന്നും കാലാകാലങ്ങളിൽ ഉയർന്നുവന്നതാണ്. ഒടുവിൽ ഇന്ത്യ-പാക് സർക്കാറുകൾ അതംഗീകരിച്ച്, ഇരുപക്ഷവും ചേർന്ന് ഇടനാഴി നിർമിക്കുകയും ചെയ്തു. അതിെൻറ ഉദ്ഘാടനം നവംബർ ഒമ്പതിന് നടക്കാനിരിക്കെ ചടങ്ങിലേക്ക് ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും സിഖ് സമുദായക്കാരനുമായ മൻമോഹൻ സിങ്ങിനെ ഇംറാൻ ഖാൻ ക്ഷണിച്ചിരുന്നു. പക്ഷേ, രണ്ടു രാജ്യങ്ങളും തമ്മിലെ ബന്ധങ്ങൾ പൂർവാധികം വഷളായ സാഹചര്യത്തിൽ ഔദ്യോഗികമായി ചടങ്ങിൽ സംബന്ധിക്കാൻ സാധ്യമല്ലെന്ന് അദ്ദേഹം പാക് പ്രധാനമന്ത്രിയെ അറിയിക്കുകയായിരുന്നു. എന്നാൽ, കർതാർപുരിലേക്ക് യാത്ര തിരിക്കുന്ന ഇന്ത്യൻ സംഘത്തിൽ താനുണ്ടാവുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. നവംബർ ഒമ്പതിന് 550 അംഗങ്ങളടങ്ങുന്ന ഇന്ത്യൻ തീർഥാടക സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. തീർഥയാത്രികരിൽ ഒന്നാമൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങായിരിക്കുമെന്നും വിവരമുണ്ട്. അതേസമയം, ഓരോ തീർഥാടകനിൽനിന്നും 20 ഡോളർ ഫീസായി ഈടാക്കുമെന്ന പാകിസ്താൻ അധികൃതരുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇന്ത്യ ആവശ്യെപ്പട്ടിട്ടുണ്ട്.
പാകിസ്താനുമായുള്ള ഇന്ത്യയുടെ ബന്ധം തീർത്തും മോശമായ സന്ദർഭത്തിലാണ് ഇരുരാജ്യങ്ങളിലെയും ജനങ്ങളെ കൂട്ടിയിണക്കാൻ സഹായകമായ കർതാർപുർ ഇടനാഴിയുടെ നിർമാണവും തുടർന്നുള്ള തീർഥാടക നിർബാധ പോക്കുവരവും നടക്കുന്നതെന്നാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. എഴുപതു സംവത്സരങ്ങൾക്കു മുമ്പ് ഇന്ത്യ ഉപഭൂഖണ്ഡത്തെ സാമുദായിക ധ്രുവീകരണത്തിെൻറ പരകോടിയിൽ പൊട്ടിപ്പിളർത്തിയതിെൻറ ഉത്തരവാദികൾ ആരായിരുന്നാലും അതിെൻറ കെടുതികൾ ഇന്നും തുടരുക മാത്രമല്ല കൂടുതൽ വിനാശം വിതച്ചുകൊണ്ട് മുന്നോട്ടുപോവുകയുമാണ്. ലോകത്തേറ്റവും പട്ടിണിക്കാർ പാർക്കുന്നിടമായി ഈ മേഖല അടയാളപ്പെടുത്തപ്പെടുേമ്പാഴും അതിലെത്രയോ മടങ്ങ് ശ്രദ്ധ പതിപ്പിക്കേണ്ടിവരുന്നത് അയൽരാജ്യത്തുനിന്നുള്ള ഭീകരാക്രമണ ഭീഷണി നേരിടുന്നതിനും സുരക്ഷ ഊട്ടിയുറപ്പിക്കുന്നതിനുമാണ്.
സ്വതന്ത്ര ഇന്ത്യയുടെ ഉറക്കം കെടുത്തിക്കൊണ്ടേ പോരുന്ന കശ്മീർ പ്രശ്നം അന്തിമമായും ഏകപക്ഷീയമായും അവസാനിപ്പിക്കാനുള്ള സർക്കാറിെൻറ തീരുമാനവും തദനന്തര നടപടികളും എത്രമാത്രം ഫലവത്തായി എന്ന് തെളിയിേക്കണ്ടത് വരുംദിനങ്ങളാണ്. എങ്കിലും കശ്മീർ താഴ്വരയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാസങ്ങളായി പഠനം നടക്കുന്നേയില്ല. ആശുപത്രികളും വ്യാപാര സ്ഥാപനങ്ങളും മറ്റെല്ലാ ജീവിതോപാധികളും മുടങ്ങിക്കിടക്കുന്നു. ഭരണകക്ഷിയൊഴിച്ചുള്ള രാഷ്ട്രീയ പാർട്ടികളുടെ മുഴുവൻ നേതാക്കളും അഴികൾക്ക് പിന്നിലാണ്. വല്ലവർക്കും പുറത്തുകടക്കണമെങ്കിൽ പതിനായിരം രൂപ കെട്ടിവെച്ച് ഒരുവിധ രാഷ്ട്രീയ പ്രവർത്തനത്തിലും പങ്കാളിയാവില്ലെന്ന് എഴുതിക്കൊടുക്കണം. എന്നാൽപോലും അധികാരികളുടെ ഇംഗിതമനുസരിച്ചിരിക്കും ജയിൽ മോചനം. ഇന്ത്യയുടെ അവിഭാജ്യഘടകമെന്ന് നാം തീർത്തും പേർത്തും ആവർത്തിക്കുന്ന സംസ്ഥാനത്താണ് ഈ അസ്വാതന്ത്ര്യം അനിശ്ചിതമായി തുടരുന്നത്. പാകിസ്താനാവട്ടെ രാഷ്ട്രാന്തരീയ തലത്തിൽ പ്രശ്നം ഉയർത്തിപ്പിടിച്ച് ഇന്ത്യ വിരുദ്ധ പ്രചാരണങ്ങൾക്ക് തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. ആ രാജ്യത്തിെൻറ മുകളിലൂടെ ഇന്ത്യൻ വിമാനങ്ങൾക്ക് പറക്കാൻ അനുമതിയില്ല. പ്രധാനമന്ത്രി മോദിയുടെ വിദേശ യാത്രക്കുപോലും അവർ ഇളവ് അനുവദിച്ചില്ല. ഏറ്റവുമൊടുവിൽ ഇന്ത്യയിലേക്കുള്ള തപാൽ സർവിസും നിർത്തലാക്കിയിരിക്കുന്നു. ഇരു രാജ്യങ്ങളുമായി കഴിയുന്ന ഉറ്റവർക്കും ഉടയവർക്കും കടലാസിലൂെട സുഖാന്വേഷണം നടത്താൻ പോലും അവസരമിെല്ലന്നർഥം. അന്താരാഷ്ട്ര പോസ്റ്റൽ യൂനിയെൻറ വ്യവസ്ഥകൾക്ക് വിരുദ്ധമാണ് പാകിസ്താെൻറ നടപടിയെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും തീരുമാനം ആ രാജ്യം പുനഃപരിശോധിക്കാൻ സാധ്യതയില്ല. അതിർത്തിയിൽ ഭീകരാക്രമണവും തദനന്തര സൈനിക നടപടികളും തുടരുന്നിടത്തോളം ഒരു മഞ്ഞുരുക്കം പ്രതീക്ഷിക്കുന്നതിൽ അർഥവുമില്ല.
കർതാർപുർ ഇടനാഴിയിലൂടെ പൊട്ടിവിടരുന്ന സൗമനസ്യത്തിെൻറ നാമ്പുകൾ സമാധാന പുനഃസ്ഥാപനത്തിലും സമ്പൂർണ സൗഹൃദത്തിലും സഹകരണത്തിലും കലാശിക്കണമെങ്കിൽ ഇരു ജനതകളുടെയും ഹൃദയ വിശാലത വാനോളം ഉയരണം. അതിന് വഴിയൊരുങ്ങണമെങ്കിൽ ശത്രുതക്കും വിദ്വേഷത്തിനും പകരം മനുഷ്യസ്നേഹം വളർത്താൻ പ്രതിജ്ഞാബദ്ധരായ സുമനസ്സുകൾ ഇരുഭാഗത്തും പണിയെടുക്കണം. അങ്ങനെയുള്ളവരെ രാജ്യദ്രോഹികളായി മുദ്രകുത്താൻ വ്യഗ്രത കാട്ടുന്നവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ ദൃഢനിശ്ചയം ചെയ്തവർ രംഗത്തിറങ്ങണം. ഇല്ലെങ്കിൽ അനുഭവിക്കേണ്ടിവരുക ഏതെങ്കിലും പ്രത്യേക വിഭാഗം മാത്രമല്ല, മുഴുവൻ പൗരന്മാരുമാണെന്ന് ഓർത്തിരിക്കുന്നത് നന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.