Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2019 2:12 AM GMT Updated On
date_range 6 Aug 2019 2:12 AM GMTപ്രശ്നത്തെക്കാൾ മാരകമായ പരിഹാരം
text_fieldsbookmark_border
ജമ്മു-കശ്മീർ സംസ്ഥാനത്തിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370 ാം വകുപ്പ് എടുത്തുകളയാനുള്ള നിർദേശം കേന്ദ് ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ സമർപ്പിച്ചു. അതുസംബന്ധിച്ച ഉത്തരവ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ ുറത്തിറക്കിയതിനു പിന്നാലെയായിരുന്നു ഇത്. 370ാം വകുപ്പ് റദ്ദാക്കുന്നതു കൂടാതെ, ജമ്മു-കശ്മീർ സംസ്ഥാനത്തിെ ൻറ പദവിയിൽ മാറ്റം വരുത്തുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്യാനാണ് പദ്ധതി. ലഡാക്കും ജമ്മു-കശ്മീരുമായി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങൾ നിലവിൽ വരും. ലഡാക്കിന് സ്വന്തമായി നിയമസഭ ഉണ്ടാകില്ല. ജമ്മു-കശ്മീർ സംസ്ഥാനത്തിന് (ഡൽഹി സംസ്ഥാനത്തെപ്പോലെ) നിയമസഭ ഉണ്ടായിരിക്കും. 370ാം വകുപ്പ് എടുത്തുകളയാനുള്ള തീരുമാനം അപ്രതീക്ഷിതമാണെന്ന് പറയാനാകില്ല. ഭരണകക്ഷിയായ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ഒരു വാഗ്ദാനമായിരുന്നു അത്. വൻ ഭൂരിപക്ഷത്തോടെ വീണ്ടും ഭരണത്തിലെത്തിയതോടെ ബി.ജെ.പി ഇൗ ദിശയിൽ നീങ്ങുമെന്ന് ഉറപ്പായിരുന്നു. എന്നാൽ, അതിെൻറ സമയവും രീതിയും പ്രതീക്ഷിതമല്ല. ഇൗ നീക്കത്തിെൻറ സാധുതയും ആശാസ്യതയും ഇനി ചൂടുള്ള ചർച്ചയാകും. ബി.എസ്.പി, ആം ആദ്മി പാർട്ടി, ബി.ജെ.ഡി തുടങ്ങിയ പാർട്ടികൾ ബി.ജെ.പിക്കൊപ്പം നിലകൊള്ളുേമ്പാൾ കോൺഗ്രസും ഇടതുകക്ഷികളും കശ്മീരിലെ പാർട്ടികളും നടപടിയെ തുറന്നെതിർക്കുന്നു. സങ്കീർണമായ കശ്മീർ പ്രശ്നം എന്നെന്നേക്കുമായി തീർക്കാനെന്ന നിലക്ക് കൊണ്ടുവരുന്ന പരിഷ്കാരം കൂടുതൽ നിയമസങ്കീർണതയിലേക്കും പ്രശ്നത്തിെൻറ അന്താരാഷ്ട്രവത്കരണത്തിലേക്കും നയിക്കും എന്ന ആശങ്ക അസ്ഥാനത്തല്ല. അതിനപ്പുറം, കശ്മീരിലെ ജനങ്ങളുടെ ജീവിതത്തെ ഇത് കൂടുതൽ ദോഷകരമായി ബാധിക്കാനും സാധ്യതയുണ്ട്. പ്രവചിക്കാനാകാത്ത ദുരന്തങ്ങളിലേക്ക് കാര്യങ്ങൾ നീങ്ങിയേക്കുമെന്ന ഭീതികൊണ്ടുതന്നെയാണല്ലോ കശ്മീരിൽപോലും മുമ്പ് ഏറെ കണ്ടിട്ടില്ലാത്ത സൈനികവത്കരണവും വാർത്ത നിയന്ത്രണവും മുൻകരുതൽ അറസ്റ്റുകളും ഇതിന് ആമുഖമായി സർക്കാർ നടപ്പാക്കിയത്. ജമ്മു-കശ്മീരിലെ പ്രശ്നം പരിഹരിക്കാനുള്ള നേരിയ ശ്രമംപോലും മോദിസർക്കാറിെൻറ പക്ഷത്തുനിന്ന് ഉണ്ടായിട്ടില്ല. വിഘടനവാദത്തിെൻറ മൂർധന്യത്തിൽപോലും നിയമസഭ തെരഞ്ഞെടുപ്പ് നടത്താൻ കഴിഞ്ഞിരുന്നു അവിെട-വോട്ടർമാരുടെ പങ്കാളിത്തം കൂടിവരുന്ന പ്രവണതപോലും ഇടക്കാലത്തുണ്ടായിരുന്നു. എന്നാൽ, 2002ലും 2008ലും 2014ലും തെരഞ്ഞെടുപ്പ് നടന്ന ആ സംസ്ഥാനത്ത് അത് അസാധ്യമാക്കുംവിധം ക്രമസമാധാനത്തകർച്ച ഉണ്ടായത് 2014നു ശേഷമാണ്. കൊല്ലപ്പെടുന്ന സൈനികരുടെ എണ്ണം ഏറെ കൂടിയതും ഇതേ സമയത്തുതന്നെ.
ജമ്മു-കശ്മീർ 1947ൽ ഇന്ത്യയോട് ചേർന്നത് ഉഭയസമ്മത പ്രകാരമുള്ള ഉപാധികളുടെ അടിസ്ഥാനത്തിലായിരുന്നു. ഇൗ ഉപാധികളാണ് 370, 35 എ വകുപ്പുകൾക്ക് ആധാരം. സംസ്ഥാനത്ത് സ്ഥിരതാമസക്കാരല്ലാത്തവർക്ക് കശ്മീരിൽ ഭൂസ്വത്ത് സ്വന്തമാക്കുന്നതടക്കമുള്ള അവകാശങ്ങൾ ഉണ്ടാകില്ല. ഇക്കാര്യത്തിൽ നിയമം നിർമിക്കാനുള്ള അധികാരവും സ്വന്തമായി ഭരണഘടനയും ജമ്മു-കശ്മീരിന് ഉണ്ടാകുമെന്നും വ്യവസ്ഥ ചെയ്തു. ഇൗ പ്രത്യേകത ഇല്ലാതാക്കാനുള്ള വ്യവസ്ഥയൊന്നും ഇന്ത്യയുടെ പൊതുഭരണഘടനയിൽ ഇല്ലതാനും. അതേസമയം, 370ാം വകുപ്പ് നൽകുന്ന ‘പ്രത്യേക പദവി’ ആ സംസ്ഥാനം അനുഭവിച്ചിട്ടുള്ളത് ‘പ്രത്യേക ദുരിതങ്ങളാ’യാണ്. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ മുതൽ വിഘടനവാദംപോലുള്ള തീവ്രവാദ പ്രവർത്തനങ്ങൾ വരെ നേരിട്ട് ബാധിച്ചത് കശ്മീരിലെ സാധാരണ ജനങ്ങളുടെ സ്വൈരജീവിതത്തെയാണല്ലോ. കേന്ദ്രത്തിൽ ഭരണം നടത്തിപ്പോന്ന കോൺഗ്രസ് അടക്കമുള്ള കക്ഷികൾ കശ്മീരി ജനതയുടെ സന്ദിഗ്ധാവസ്ഥ സ്വന്തം രാഷ്ട്രീയ താൽപര്യങ്ങൾക്കായി ഉപയോഗിച്ചിേട്ടയുള്ളൂ. ഇപ്പോൾ 370ാം വകുപ്പ് എടുത്തുകളയുന്നതോടെ കാര്യങ്ങൾ പ്രവചനാതീതമായ തലങ്ങളിലേക്ക് കൈവിട്ടുപോകുമോ എന്ന ഭീതി ഉയർന്നത് സ്വാഭാവികം.
ഇൗ നടപടിയുടെ ഉള്ളടക്കംപോലെത്തന്നെ ന്യായരഹിതമാണ് അതിന് സ്വീകരിച്ച രീതിയും. അമർനാഥ് തീർഥയാത്രക്കുനേരെ ഭീകരാക്രമണ സാധ്യതയുണ്ടെന്ന പ്രചാരണംപോലും, മുമ്പ് നോട്ടു നിരോധനത്തിലെന്നപോലുള്ള വ്യാജപ്രചാരണമായിരുന്നു എന്ന് കരുതുന്നവരെ കുറ്റപ്പെടുത്താനാകില്ല. ജനങ്ങളെ വിഹ്വലരും നിസ്സഹായരുമാക്കി നിർത്തിയത് ഇങ്ങനെയൊരു കടുംകൈ ചെയ്യാൻ വേണ്ടിയായിരുന്നു. നിയമമോ ജനാധിപത്യമോ വലിയ വിഷയമായി കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ എടുത്തിട്ടില്ലെന്ന് തോന്നുന്നു. രാഷ്ട്രപതിയുടെ ഉത്തരവിനുപോലും നിയമത്തിെൻറ പിൻബലം എത്രയെന്ന ചോദ്യമുണ്ട്. ‘ജമ്മു-കശ്മീർ ഗവൺമെൻറിെൻറ അനുവാദത്തോടെ’യാണ് അത് പുറപ്പെടുവിക്കുന്നതെന്ന് അതിൽ പ്രസ്താവിച്ചിരിക്കുന്നു. ജമ്മു-കശ്മീരിൽ ഇപ്പോൾ സർക്കാറോ നിയമസഭപോലുമോ ഇല്ല. ഉള്ളത് രാഷ്ട്രപതിയുടെ നോമിനിയായ ഗവർണറുടെ ഭരണമാണ്. നിയമനടപടി ക്രമമനുസരിച്ച് ഇതിെൻറ സാധുത എത്ര? ഇൗ ഉത്തരവും സമഗ്രാധിപത്യ ഭരണകൂടത്തിലെ ഉത്തരവും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്? കശ്മീർ വെറും ഭൂമിയല്ല; ജനങ്ങളാണ്. ആ ജനങ്ങളുടെ താൽപര്യത്തിന് ഒട്ടും പങ്കില്ലാത്ത ഒരു നടപടി എങ്ങനെയാണ് ജനാധിപത്യപരമാവുക? പാകിസ്താനൊപ്പം പോകാനോ വേറിട്ടുനിൽക്കാനോ തയാറാകാതെ ഇന്ത്യയോട് ചേർന്നുനിന്ന ഭൂരിപക്ഷം കശ്മീരികളെ മാനസികമായി കൂടുതൽ അകറ്റുന്ന ഇൗ നടപടി വിശാലമായ രാജ്യതാൽപര്യത്തെത്തന്നെ ഹനിക്കുന്നു. അതിഗുരുതരമായ, ചർച്ചയോ കൂടിയാലോചനയോ ഒന്നും കൂടാതുള്ള ഇൗ ഭരണഘടനാ അട്ടിമറിക്കു പിന്നിൽ നീതിയോ ന്യായമോ ജനാധിപത്യമോ ഇല്ല. 370ാം വകുപ്പ് എടുത്തുകളയാൻ ബന്ധപ്പെട്ട എല്ലാവരുമായും ചർച്ചചെയ്യുമെന്ന ബി.ജെ.പിയുടെ പ്രകടനപത്രികയിലെ വാക്കുപോലും ലംഘിക്കപ്പെടുകയാണിവിടെ. കൈക്കരുത്തിൽ ആഹ്ലാദിക്കുകയും ജനാധിപത്യ മര്യാദകൾ നിരന്തരം ലംഘിക്കുകയും ചെയ്യുന്ന ഒരു രാജ്യമായി ഇന്ത്യയെ വിലയിരുത്താൻ ലോകരാഷ്ട്രങ്ങൾക്ക് ഒരു കാരണംകൂടി നാം നൽകുകയാണ്. പ്രശ്നം തീർക്കലല്ല ഇത്; കൂടുതൽ വഷളാക്കലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story