Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2019 7:52 AM IST Updated On
date_range 11 Jun 2019 7:52 AM ISTകഠ്വ: നീതിയുടെ കെടാവെളിച്ചം
text_fieldsbookmark_border
ജമ്മു-കശ്മീരിലെ കഠ്വയിൽ എട്ടു വയസ്സുകാരി നാടോടി െപൺകുട്ടി കൂട്ടബലാത്സംഗത്ത ിനും മൃഗീയപീഡനത്തിനുമിരയായി ക്രൂരമായി കൊലചെയ്യപ്പെട്ട കേസിൽ പഞ്ചാബ് പത്താൻ കോട്ടിലുള്ള പ്രത്യേക അതിവേഗ കോടതി പ്രതികളിൽ മൂന്നു പേർക്ക് ജീവപര്യന്തം തടവും മ റ്റു മൂന്നു പേർക്ക് അഞ്ചു വർഷം കഠിനതടവും വിധിച്ചിരിക്കുന്നു. ഗ്രാമമുഖ്യനും റിട്ടയ ർചെയ്ത ഗവ. ജീവനക്കാരനുമായ അറുപത്തൊന്നുകാരൻ സൻജി റാം, റാമിെൻറ മരുമകന്റെ സ്നേഹിതൻ പർവേശ്കുമാർ, സ്പെഷൽ പൊലീസ് ഒാഫിസർ ദീപക് ഖജൂരിയ എന്നിവർക്കാണ് ജീവപര്യന്തം. സ്പെഷൽ െപാലീസ് ഒാഫിസർ സുരീന്ദർ കുമാർ, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ്, എസ്.െഎ ആനന്ദ് ദത്ത എന്നിവർക്ക് അഞ്ചുവർഷം കഠിനതടവ് ലഭിക്കും. ഡൽഹിയിലെ നിർഭയ കേസിനു ശേഷം സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുകയും രാജ്യവ്യാപകമായി വമ്പിച്ച ജനരോഷം വിളിച്ചുവരുത്തുകയും ചെയ്ത കേസിൽ കുറ്റവാളികളെ പിടികൂടി ഒന്നര വർഷത്തിനകം ശിക്ഷ വിധിക്കാനായത് നിയമവ്യവസ്ഥക്ക് അഭിമാനിക്കാവുന്നതുതന്നെ. കഠ്വക്കു ശേഷവും രാജ്യത്ത് പിഞ്ചു കുഞ്ഞുങ്ങൾക്കെതിരായ പീഡനവും മൃഗീയതകളും വർധിച്ചുവരുന്ന സാഹചര്യത്തിൽ കാലവിളംബം കൂടാതെ നടപ്പാക്കിയ കർശന ശിക്ഷ പൈശാചികവൃത്തിക്ക് ഒരുെമ്പടുന്നവർക്ക് ശക്തമായ താക്കീതാവട്ടെ എന്നാശിക്കുക.
കഴിഞ്ഞ വർഷം ജനുവരി 10നാണ് ജമ്മു മേഖലയിൽ കഠ്വ ജില്ലയിലെ നാടോടി ബകർവാൽ സമുദായത്തിൽപെട്ട എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ഗ്രാമത്തിലെ ക്ഷേത്രത്തിൽ ഏതാനും നാളുകൾ തടഞ്ഞുവെച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കി ക്രൂരമായി കൊന്നുകളഞ്ഞത്. പട്ടിണിക്കിട്ടും മയക്കുമരുന്നു കൊടുത്തും അവശയാക്കി കാമവെറിക്കിരയാക്കിയ പിഞ്ചുകുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം തല കല്ലുകൊണ്ടിടിച്ചു വികൃതമാക്കി സമീപത്തെ കാട്ടിൽ ഉപേക്ഷിച്ചേ പിശാചിെൻറ കൂട്ടാളികൾ അടങ്ങിയുള്ളൂ. ഒരാഴ്ചക്കു ശേഷം ജനുവരി 17ന് സമീപത്തെ വനത്തിൽനിന്നു വികൃതമായ നിലയിൽ മൃതശരീരം കണ്ടെടുക്കുകയായിരുന്നു. സംഭവത്തിലെ ശക്തമായ ജനരോഷം ജമ്മുവിൽനിന്ന് രാജ്യത്തുടനീളം പടർന്നുപിടിച്ചു. മൂന്നു നാൾ കഴിഞ്ഞ് സംഭവത്തിൽ പ്രതിയായ പ്രായപൂർത്തിയാകാത്ത കുട്ടിയെ പൊലീസ് അറസ്റ്റു ചെയ്തു. കുട്ടിയുടെ അമ്മാവനും ക്ഷേത്രത്തിലെ പൂജാരിയുമായ സൻജി റാമും സ്പെഷൽ പൊലീസുകാരും മൈനർ കുറ്റവാളിയുടെ സഹായിയായിരുന്ന പർവേശ് കുമാറും ഭീകരകൃത്യത്തിൽ നേരിട്ടു പെങ്കടുത്തവരാണെന്നാണ് കുറ്റപത്രം. പൊലീസ് ഉദ്യോഗസ്ഥരായ തിലക് രാജ്, ആനന്ദ് ദത്ത എന്നിവർ സംഭവം മൂടിവെക്കുകയും സൻജി റാമിന്റെ കൈയിൽനിന്നു നാലു ലക്ഷം രൂപ കൈക്കൂലി വാങ്ങി സുപ്രധാന തെളിവുകൾ നശിപ്പിക്കുകയും ചെയ്തു. നേരത്തേ പിടികൂടിയ സൻജി റാമിെൻറ മകൻ വിശാലിനെ കോടതി സാഹചര്യത്തെളിവുകളുടെ അഭാവത്തിെൻറ പേരിൽ കുറ്റമുക്തമാക്കി.
നാടോടി പെൺകുട്ടിയെ കാണാതായ വിവരം രക്ഷിതാക്കൾ അറിയിച്ചിട്ടും പൊലീസ് അനങ്ങിയില്ല. സംഭവം നാടറിഞ്ഞതോടെ പ്രതിഷേധമുയർന്നതിനെ തുടർന്ന് പൊലീസ് കുട്ടിക്കുറ്റവാളിയെ അറസ്റ്റു ചെയ്തു. എല്ലാ കുറ്റങ്ങളും മൈനറിനുമേൽ ചാർത്തി യഥാർഥ പ്രതികളെ രക്ഷപ്പെടുത്താനാണ് പൊലീസ് ശ്രമിച്ചത്. പിന്നീട് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പ്രദേശത്തെ ന്യൂനപക്ഷമായ ബകർവാൽ, ഗുജ്ജർ മുസ്ലിം നാടോടികളെ ഭയപ്പെടുത്തി ആട്ടിയോടിക്കാനുള്ള ഗൂഢാലോചനയുടെ ഇരയായിരുന്നു എട്ടു വയസ്സുകാരി എന്നു വെളിപ്പെട്ടു. ക്ഷേത്ര പൂജാരി കൂടിയായ സൻജി റാം മുതൽ അയാളുടെ മരുമകനായ കുട്ടിക്കുറ്റവാളി വരെ ബകർവാൽ സമുദായത്തിനെതിരെ കടുത്ത വംശീയവിരോധം സൂക്ഷിച്ചുപോരുന്നവരായിരുന്നു. കുറ്റവാളികളെ പിടികൂടിയതോടെ ജമ്മുവിൽ രാഷ്ട്രീയക്കാരും അഭിഭാഷകരും വംശീയമായി ചേരിതിരിഞ്ഞ് കുറ്റവാളികളെ സംരക്ഷിക്കാൻ രംഗത്തുവന്നു. ഇരയുടെയും വേട്ടക്കാരുടെയും മതവും ജാതിയും തിരിച്ച് വംശീയ ചേരിതിരിവിന് സംസ്ഥാനത്ത് മുന്നണി ഭരണത്തിന് നേതൃത്വം നൽകിയിരുന്ന ബി.ജെ.പിയുടെ നേതാക്കൾതന്നെ ആക്കം കൂട്ടി. ജമ്മുവിലെ ഏതാനും സീറ്റുകളിൽ ന്യൂനപക്ഷ ബകർവാൽ സമുദായക്കാർക്കു മുൻതൂക്കമുണ്ടായിരുന്നത് ബി.ജെ.പിയെ അസ്വസ്ഥപ്പെടുത്തിയിരുന്നതാണ്. കുറ്റവാളികൾക്കു വേണ്ടി ദേശഭക്തിയുടെ പേരുപറഞ്ഞ് നടത്തിയ പ്രതിഷേധപ്രകടനത്തിൽ വർഗീയ മുദ്രാവാക്യവും പ്രകോപന പ്രസ്താവനകളുമായി ബി.ജെ.പി മന്ത്രിമാർ അണിനിരന്നു. ഇരയായ കുഞ്ഞിനുവേണ്ടി കേസ് വാദിക്കാനെത്തിയ അഭിഭാഷകർക്കും കുട്ടിയുടെ ബന്ധുക്കൾക്കുമെതിരെ കൈയേറ്റവും അതിക്രമവും ഭീഷണികളുമുണ്ടായി. ഒടുവിൽ സുപ്രീംകോടതിയെ സമീപിച്ച് കേസ് സംസ്ഥാനത്തിനു പുറത്തേക്ക്, പത്താൻകോട്ട് കോടതിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ അടച്ചിട്ട മുറിയിൽ ശക്തമായ നിയന്ത്രണങ്ങളോടെ നടത്തിയ വിചാരണ നടപടികൾക്കൊടുവിലാണ് തിങ്കളാഴ്ച ജില്ല, സെഷൻസ് ജഡ്ജി തേജീന്ദർ സിങ് ശിക്ഷ വിധിച്ചത്.
വധഭീഷണിയെയും കൈയേറ്റങ്ങളെയും മറികടന്ന് ഇരകളുടെ കേസ് നടത്തിപ്പിന് അത്യധ്വാനം ചെയ്ത ഒാൾ ട്രൈബൽ കോ ഒാർഡിനേഷൻ കമ്മിറ്റി പ്രതികരിച്ചതുപോലെ രാജ്യത്തെ ജനാധിപത്യ സംവിധാനത്തിലും ജുഡീഷ്യറിയിലുമുള്ള ജനതയുടെ വിശ്വാസം ഉൗട്ടിയുറപ്പിക്കുന്നതാണ് കഠ്വ വിഷയത്തിലെ വിധി. പൈശാചികമായ കുറ്റകൃത്യത്തെ അതിന്റെ മെറിറ്റിൽ കൈകാര്യം ചെയ്യുകയും നേരിടുകയും ചെയ്യുന്നതിനു പകരം എല്ലാം ഇരകളുടെയും വേട്ടക്കാരുടെയും മതവും വംശവും തിരിച്ചു കാണുന്ന വർഗീയവൈതാളികർക്കെതിരായ വിധിയെഴുത്തുകൂടിയാണ് കോടതി നടത്തിയിരിക്കുന്നത്. അലീഗഢിൽ രണ്ടു വയസ്സുകാരി ട്വിങ്കിൾ ഒരു പിടി കാപാലികരുടെ പകപോക്കലിനിരയായി ക്രൂരമായി കൊല്ലപ്പെട്ട് വലിച്ചെറിയപ്പെട്ട ഞെട്ടിക്കുന്ന സംഭവത്തിന്റെ അലയൊലികൾക്കിടയിലേക്കാണ് കഠ്വയുടെ വിധിയെത്തുന്നത്. കഠ്വയിലെന്നപോലെ അലീഗഢിലും കുറ്റവാളികളെ പിടികൂടി നിയമത്തിന്റെ കാർക്കശ്യത്തിനു മുന്നിലേക്കു കൊണ്ടുവരുന്നതിനേക്കാൾ വംശീയവെറി മൂത്ത രാഷ്ട്രീയക്കാർക്ക് ആവേശം പ്രശ്നത്തെ വർഗീയവത്കരിക്കുന്നതിലാണ്. കുറ്റകൃത്യങ്ങൾക്കും കുറ്റവാളികൾക്കുെമാക്കെ ഒരു മതവും വംശവുമേയുള്ളൂ. അത് പിശാചിേൻറതുമാത്രമാണ്. ഭരണകൂടവും ജുഡീഷ്യറിയും മുഖം നോക്കാതെ കണിശമായി ഇടെപടുകയും കുറ്റവാളികൾക്ക് കർക്കശമായ ശിക്ഷ വിധിക്കുകയുമാണ് സമൂഹത്തിലെ പൈശാചികവൃത്തികളെയും പിശാചുക്കളെയും നേരിടാനുള്ള ഒരേയൊരു വഴി. അക്കാര്യത്തിൽ പഠാൻകോട്ട് കോടതിയിൽനിന്നു പ്രസരിച്ച നീതിയുടെ വെളിച്ചം കെടാതെ നിലനിൽക്കട്ടെ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story