മൂല്യത്തകർച്ചയുടെ വിളംബരം
text_fieldsകേരള കോൺഗ്രസിലെ ജോസ് കെ. മാണി വിഭാഗത്തെ െഎക്യ ജനാധിപത്യ മുന്നണിയിൽനിന്ന് പുറത്തുനിർത്തിയ നടപടി ഏറെ നാളായി പ്രതീക്ഷിക്കപ്പെട്ടതാണെന്നതുകൊണ്ടും കേരള കോൺഗ്രസുകളിലെ പിളർപ്പും തുടർന്നുള്ള മുന്നണിമാറ്റവും സാധാരണ സംഭവമാണെന്നതിനാലും ഒരത്ഭുതവും ആരിലും ഉളവാക്കിയിരിക്കില്ല. 1964ൽ സംസ്ഥാനം ഭരിച്ചിരുന്ന കോൺഗ്രസിൽനിന്ന്, ദുരൂഹമായ പീച്ചി അപവാദത്തിെൻറ പേരിൽ ആഭ്യന്തരമന്ത്രി പി.ടി. ചാേക്കാ രാജിവെക്കേണ്ടിവന്നതിനെ തുടർന്ന് ബഹുഭൂരിഭാഗവും ക്രൈസ്തവരായ 15 എം.എൽ.എമാർ പാർട്ടി വിടുകയും ആർ. ശങ്കർ മന്ത്രിസഭ നിലംപതിക്കുകയും ചെയ്തതാണ് കേരള കോൺഗ്രസ് എന്നപേരിൽ മുഖ്യമായും ക്രൈസ്തവ സഭകളോട് ആഭിമുഖ്യം പുലർത്തുന്ന പുതിയ പാർട്ടിയുടെ പിറവിയുടെ പശ്ചാത്തലം. 1964ൽ കെ.എം. ജോർജ് ചെയർമാനായി നിലവിൽവന്ന പാർട്ടി 1965ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 25 സീറ്റുകൾ നേടി കോൺഗ്രസിനെ വിറപ്പിച്ചതും തളർത്തിയതും കേരള രാഷ്ട്രീയ ചരിത്രത്തിലെ ശ്രേദ്ധയമായ അധ്യായം. പേക്ഷ, ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്നതിനാൽ നിയമസഭ സമ്മേളിക്കാതെത്തന്നെ പിരിച്ചുവിടപ്പെട്ടു.
1967ൽ ഇ.എം.എസ് നമ്പൂതിരിപ്പാടിെൻറ നേതൃത്വത്തിൽ അധികാരമേറ്റ സപ്തകക്ഷി സർക്കാറിൽ കേരള കോൺഗ്രസിനും ഇടംലഭിച്ചതോടെ അധികാരവും തജ്ജന്യമായ ആനുകൂല്യങ്ങളും പാർട്ടിയെ വളർത്താനും ഒപ്പം പിളർത്താനും വഴിതുറക്കുകയായിരുന്നു. 1972 മുതൽ ഇതേവരെ 14 തവണയെങ്കിലും പിളർന്ന പാരമ്പര്യം കേരള കോൺഗ്രസിനുമാത്രം അവകാശപ്പെട്ടതാണ്. വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന പാർട്ടിയാണ് കേരള കോൺഗ്രസെന്ന് അതിെൻറ സ്ഥാപക നേതാക്കളിലൊരാളായ കെ.എം.മാണി വിശേഷിപ്പിച്ചത് ആപ്തവാക്യംപോെല ഉദ്ധരിക്കപ്പെടാറുള്ളതാണല്ലോ. ഇന്നിേപ്പാൾ അഞ്ച് മിനിമം കേരള കോൺഗ്രസുകളെങ്കിലും നിലവിലുണ്ട്. അതികായനായ കെ.എം. മാണിയുടെ നിര്യാണത്തെത്തുടർന്ന് അദ്ദേഹത്തിെൻറ പുത്രൻ ജോസ് കെ. മാണി എം.പി പാർട്ടിയെ അപ്പാടെ അനന്തരെമടുക്കാൻ ശ്രമിച്ചതാണ് ആക്ടിങ് പ്രസിഡൻറ് പി.ജെ. ജോസഫിനെ ചൊടിപ്പിച്ചതും ഒടുവിലത്തെ വടംവലിക്ക് നിമിത്തമായതുമെന്ന് പരക്കെ അറിയാവുന്ന വസ്തുത മാത്രം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിെൻറ പരാജയത്തിനുശേഷം കെ.എം. മാണി മുന്നണി വിട്ടിരുന്നു. ലോക്സഭ എം.പിയായ ജോസ് കെ. മാണിക്ക് കാലാവധി തീരാൻ ഒരു വർഷംകൂടി ബാക്കിനിൽക്കെ സ്ഥാനം രാജിവെച്ച് രാജ്യസഭയിലൂടെ പാർലമെൻറ് അംഗമാവാൻ അവസരം നൽകിയതാണ് മാണിയെ വീണ്ടും യു.ഡി.എഫിലേക്ക്
കൊണ്ടുവന്നത്.2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ
കോട്ടയം മണ്ഡലത്തിൽ മാണിഗ്രൂപ്പിെൻറ നോമിനി തോമസ് ചാഴികാടനെ ജയിപ്പിക്കാനും യു.ഡി.എഫ് കൂട്ടുനിന്നു. പേക്ഷ, അതൊക്കെ കണക്കിലെടുത്ത് പി.ജെ. ജോസഫുമായി രമ്യതയിലെത്താൻ ജോസ് കെ. മാണി സന്നദ്ധനായില്ല. ഉമ്മൻ ചാണ്ടി, കുഞ്ഞാലിക്കുട്ടി ടീം നിരന്തരം നടത്തിയ ഒത്തുതീർപ്പ് ശ്രമങ്ങൾ അവസാനനിമിഷത്തിലും വിഫലമായപ്പോഴാണ് ജോസിനെ യു.ഡി.എഫിന് പുറത്തുനിർത്താൻ ബന്ധപ്പെട്ടവർ നിർബന്ധിതരായത്. മുന്നണിയിലെ ധാരണപ്രകാരം കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം അവശേഷിക്കുന്ന മാസങ്ങളിൽ ജോസഫ്ഗ്രൂപ്പുകാരന് നൽകാൻ ജോസ് കെ. മാണി വിസമ്മതിച്ചതാണ് പ്രത്യക്ഷത്തിലുള്ള പ്രകോപനം. എന്നാൽ, പാർട്ടി ചെയർമാൻ സ്ഥാനം ജോസിന് കൈമാറാത്തതിലുള്ള അമർഷവും തെൻറ പക്ഷത്തോ ചൊൽപ്പടിയിലോ നിൽക്കാത്തവരെ കേരള കോൺഗ്രസ് -മാണി പാർട്ടിക്ക് വേണ്ടെന്നുള്ള ശാഠ്യവുമാണ് പുതിയ സംഭവവികാസങ്ങളിലേക്ക് നയിച്ചതെന്നതാണ് വസ്തുത.
കേവലം അധികാരത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടി എത്ര വൃത്തികെട്ട കളിയും കളിക്കാൻ ഉളുപ്പില്ലാത്തവരെ പാഠം പഠിപ്പിക്കാനുള്ള ആർജവം കേരളത്തിെല രണ്ട് മുന്നണികൾക്കുമിെല്ലന്നതാണ് പ്രശ്നത്തിെൻറ മർമം. മൂല്യച്യുതിയുടെ പടുകുഴിയിൽ വീണവരെ പോലും ഒരു മുന്നണി കൈവിട്ടാൽ മേറ്റ മുന്നണി ഏറ്റെടുക്കാൻ കൈയുംനീട്ടി ഇരിക്കുന്ന സാഹചര്യം മൗലികമായി മാറാത്തേടത്തോളം കാലം ഇമ്മാതിരി പൊറാട്ടുനാടകങ്ങൾക്ക് കേരളം സാക്ഷ്യം വഹിച്ചുകൊണ്ടേയിരിക്കും. കഴിഞ്ഞദിവസം െഎക്യജനാധിപത്യ മുന്നണിയിൽനിന്ന് പുറത്തായ ജോസ് കെ. മാണിയെ ഇടതുമുന്നണിയിെല രണ്ടാമത്തെ വലിയ പാർട്ടിയായ സി.പി.െഎയുടെ എതിർപ്പിനെ മറികടന്ന് സി.പി.എം ഏറ്റെടുക്കാനാണ് സാധ്യതയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വരെട്ട, അപ്പോൾ നോക്കാം എന്ന മട്ടിലാണ് മുഖ്യമന്ത്രി പിണറായി വിജയെൻറ പോലും സമീപനം. ഇതിെല അപകടം നേരേത്തതന്നെ തിരിച്ചറിഞ്ഞ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാകെട്ട, ചർച്ചകൾക്കായി വാതിലുകൾ ഇപ്പോഴും തുറന്നിട്ടിരിക്കുകയാണെന്ന സന്ദേശമാണ് ജോസിന് നൽകുന്നത്. എന്നാൽ, യു.ഡി.എഫിൽ നിന്നുകൊണ്ട് എൽ.ഡി.എഫിനോട് വിലപേശാൻ ജോസിന് ഇപ്പോൾ സാധ്യമല്ല. എൽ.ഡി.എഫിൽ ചേക്കേറാനുള്ള വഴിയടഞ്ഞാൽ യു.ഡി.എഫിലേക്കുള്ള തിരിച്ചുവരവിനും ആശിച്ച വില കിട്ടിയില്ലെന്നു വരാം. മൂന്നാം മുന്നണിയായ എൻ.ഡി.എയും പിന്നാലെയുണ്ടെന്ന സമാധാനമുണ്ട്. പക്ഷേ, നിയമസഭ തെരഞ്ഞെടുപ്പിൽ അത് നഷ്ടക്കച്ചവടമായേക്കും എന്ന ആശങ്കയുമുണ്ട്. എന്തായാലും സംസ്ഥാനരാഷ്ട്രീയം മൂല്യത്തകർച്ചയുടെ പാതാളത്തിലേക്കാണ് പതിക്കാൻ പോകുന്നതെന്ന കാര്യത്തിൽ സംശയം വേണ്ട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.