സംവരണ അട്ടിമറിയുടെ കേരള മോഡൽ
text_fieldsകേന്ദ്രതലത്തിൽ നിലനിൽക്കുന്ന ഇന്ത്യൻ അഡ്മിനിസ്ട്രേറ്റിവ് സർവിസ് (െഎ.എ.എസ്) മാതൃകയിൽ സംസ്ഥാനത്തെ സേവന മേഖലയിലും മികച്ച ഉദ്യോഗസ്ഥരെ ലഭ്യമാക്കാനുള്ള പദ്ധ തി എന്ന നിലയിൽ കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് (കെ.എ.എസ്) എന്ന സങ്കൽപത്തിന് വ ലിയ സ്വീകാര്യത ലഭിക്കേണ്ടതായിരുന്നു. സംസ്ഥാന സർക്കാറിനു കീഴിലുള്ള ഉന്നത തസ്തികകളിൽ ഉദ്യോഗസ്ഥരെ നേരിട്ട് നിയമിക്കുന്ന രീതിയാണിത്. സെക്രേട്ടറിയറ്റിലെ അഡ്മിനിസ്ട്രേഷൻ, ഫിനാൻസ് തുടങ്ങി ഏറ്റവും പ്രധാനപ്പെട്ട 29 വകുപ്പുകളിലും സമാനമായ വകുപ്പുകളിലുമാണ് കെ.എ.എസ് വഴി നിയമനം നടത്തുക. ഇത്തരം തസ്തികയിൽ കുറഞ്ഞത് എട്ടു വർഷം സേവനം അനുഷ്ഠിച്ചാൽ ഐ.എ.എസ് കാഡറിന് യോഗ്യത നേടും. ഡെപ്യൂട്ടി കലക്ടർ തസ്തികയിൽനിന്ന് ഐ.എ.എസ് നേടി എത്തുന്നവരുടെ എണ്ണം കുറവായിരിക്കെ, കൂടുതൽ പ്രാപ്തരായ ഉദ്യോഗസ്ഥരെ കണ്ടെത്താമെന്നതടക്കം ഒേട്ടറെ ഗുണവശങ്ങളുണ്ടിതിന്. അതുകൊണ്ടുകൂടിയാണ് കെ.എ.എസ് നടപ്പാക്കാൻ മുൻ യു.ഡി.എഫ് സർക്കാർ തീരുമാനിച്ചത്. എന്നാൽ, സർവിസ് സംഘടനകൾ അതിനെതിരെ രംഗത്തുവന്നതോടെ ആ ശ്രമം ഉമ്മൻ ചാണ്ടി സർക്കാർ ഉപേക്ഷിച്ചു. തുടർന്നുവന്ന പിണറായി സർക്കാർ ജീവനക്കാരുടെ പ്രതിഷേധങ്ങൾക്കും പെൻഡൗൺ സമരങ്ങൾക്കും ചെവികൊടുക്കാതെ കഴിഞ്ഞ ഡിസംബറിൽ കെ.എ.എസ് സംബന്ധിച്ച ഉത്തരവിറക്കി. ആ നീക്കം പൊതുവിൽ സ്വാഗതം ചെയ്യപ്പെെട്ടങ്കിലും അതിലെ സംവരണവിരുദ്ധ ചട്ടങ്ങൾ പലരും അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. ന്യൂനപക്ഷ കമീഷനും നിയമ സെക്രട്ടറിയും അടക്കം ഇൗ ആശങ്കകൾ പങ്കുവെച്ചെങ്കിലും ഒരു ഭേദഗതിക്കും തയാറാകാതെ പിന്നാക്ക വിഭാഗക്കാെര ഉന്നത തസ്തികകളിൽനിന്ന് മാറ്റിനിർത്തുന്ന ചട്ടങ്ങളോടെ, അന്തിമവിജ്ഞാപനത്തിനുള്ള ഒരുക്കത്തിലാണ് സർക്കാർ. നമ്മുടെ ഭരണസിരാേകന്ദ്രത്തെ കൂടുതൽ ഉൗർജ്ജസ്വലമാക്കാൻ കഴിയുമായിരുന്ന ഒരു പദ്ധതിയിൽ സംവരണവിരുദ്ധാശയങ്ങൾ കുത്തിക്കയറ്റി മുന്നാക്കക്കാരുടെ സമ്പൂർണാധിപത്യത്തിന് തസ്തികകൾ വിട്ടുകൊടുക്കാനുള്ള നീക്കത്തെ തുറന്നുകാണിക്കുന്ന ‘സംവരണം അട്ടിമറിച്ച് കെ.എ.എസ്’ എന്ന അന്വേഷണ പരമ്പര ‘മാധ്യമം’പ്രസിദ്ധീകരിച്ചത് ഇൗ സാഹചര്യത്തിലാണ്.
െഎ.എ.എസുകാരെപ്പോലെ വകുപ്പ് മേധാവികളും ജില്ല മേധാവികളുമൊക്കെയായി ഇനിമുതൽ സേവനമനുഷ്ഠിക്കേണ്ട കെ.എ.എസ് കേഡറിലേക്ക് മൂന്ന് സ്ട്രീമുകളിലായാണ് നിയമനം നടക്കുക. ഇതിൽ ആദ്യ സ്ട്രീമിലൊഴിക്കെ മറ്റു രണ്ടിടത്തും സംവരണമില്ല. രണ്ടും മൂന്നും സ്ട്രീമുകൾ നേരിട്ടുള്ള നിയമനമല്ലാത്തതുകൊണ്ടാണ് (അത് ബൈ ട്രാൻസ്ഫർ നിയമനമാണ്)സംവരണം ഒഴിവാക്കിയതെന്ന ഒൗദ്യോഗിക ന്യായങ്ങൾ നിയമപരമായും ധാർമികമായും നീതീകരിക്കാനാവില്ല. സർവിസിൽ പ്രവേശിച്ചപ്പോൾ സംവരണാനുകൂല്യം ലഭിച്ചവർക്ക് വീണ്ടും സംവരണം നൽകേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. എന്നാൽ, വകുപ്പുതല സ്ഥാനക്കയറ്റത്തിനുപോലും പി.എസ്.സി സംവരണം നടപ്പാക്കിയിട്ടുണ്ടെന്നിരിക്കെയാണ് ഇൗ ന്യായവാദങ്ങളെന്നോർക്കണം. കെ.എ.എസ് എന്നത് സർക്കാർ സർവിസിലെ പുതിയ കേഡറായിരിക്കെ അവിടെ സംവരണം നടപ്പാക്കുകതന്നെയാണ് വേണ്ടത്. കേഡറിലെ മൂന്നിലൊന്ന് തസ്തികയിലേക്ക് മാത്രമാണ് നേരിട്ടുള്ള നിയമനം നടത്തുന്നത്. ബാക്കി 67 ശതമാനത്തോളവും ബൈ ട്രാൻസ്ഫർ കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിലാകെട്ട, സംവരണവുമില്ല. അതായത്, കെ.എ.എസ് വഴി 150 പേരെ നിയമിച്ചുവെന്നിരിക്കെട്ട. അതിൽ 75 പേർക്ക് സംവരണാനുകൂല്യം ലഭിക്കേണ്ടതുണ്ട്. എന്നാൽ, ഇപ്പോഴത്തെ അവസ്ഥയിൽ ആനുകൂല്യം ലഭിക്കുക 25 പേർക്കു മാത്രമാണ്. ഇൗ ചട്ടങ്ങളോടെയാണ് കെ.എ.എസ് നടപ്പാക്കുന്നതെങ്കിൽ, ഭരണകൂടത്തിെൻറ താക്കോൽ സ്ഥാനങ്ങളിൽനിന്ന് പിന്നാക്ക വിഭാഗക്കാർക്ക് തീണ്ടാപ്പാടകലെ നിൽക്കേണ്ടിവരുമെന്ന കാര്യത്തിൽ സംശയമില്ല.
ചരിത്രപരമായ കാരണങ്ങളാൽ സമൂഹത്തിെൻറ പുറംപോക്കിൽ കഴിയേണ്ടിവന്ന വിഭാഗങ്ങളെ പരിമിതികളോടെയെങ്കിലും മുഖ്യധാരയിലേക്കും അധികാര പങ്കാളിത്തത്തിലേക്കും കൊണ്ടുവരാൻ സംവരണമെന്ന ഭരണഘടനാ സംവിധാനത്തിലൂടെ സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ, ആ ജനതയുടെ അധികാര പങ്കാളിത്തം ആത്മാർഥമായി ഇൗ സർക്കാർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കേരള ഭരണ സർവിസിൽ സംവരണം ഏർപ്പെടുത്തുകയാണ് ചെയ്യേണ്ടിയിരുന്നത്. അത് ചെയ്തിെല്ലന്നു മാത്രമല്ല, അവരെ അധികാരത്തിെൻറ ഇടനാഴികളിൽനിന്ന് മാറ്റിനിർത്തുന്ന പിന്തിരിപ്പൻ നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്ന് പറയാതെ വയ്യ. ഇടതു സർക്കാറിെൻറ സംവരണ നയങ്ങളുടെ ൈജവികമായ വൈകല്യംകൂടിയായാണ് ഇതിനെ വിലയിരുത്തേണ്ടത്. സാമുദായിക സംവരണം എന്ന കാഴ്ചപ്പാടിൽനിന്ന് ഭിന്നമായി പലപ്പോഴും അവർ സാമ്പത്തിക സംവരണത്തിനാണ് പ്രാമുഖ്യം നൽകാറുള്ളത്. സാമുദായിക സംവരണത്തെ ക്രമത്തിൽ അട്ടിമറിക്കാൻ പര്യാപ്തമായ പല തീരുമാനങ്ങളും പിണറായി സർക്കാർതന്നെ കൈക്കൊണ്ടിട്ടുണ്ട്. ദേവസ്വം േബാർഡ് റിക്രൂട്ട്മെൻറിൽ 10 ശതമാനം മുന്നാക്ക സംവരണം ഏർപ്പെടുത്തിയത് ഉദാഹരണം. നിലവിൽതന്നെ മുന്നാക്ക വിഭാഗക്കാർക്ക് വലിയ പ്രാതിനിധ്യമുള്ള ഇടമാണ് ദേവസ്വം ബോർഡ് എന്നോർക്കണം. സർക്കാർ സർവിസുകളിൽ ജനസംഖ്യാനുപാധികമായി സംവരണം നടപ്പാക്കിയിട്ടില്ലെന്ന് നരേന്ദ്രൻ കമീഷൻ റിേപ്പാർട്ട് അടക്കമുള്ള രേഖകളിലൂടെ ഇതിനകം തന്നെ ബോധ്യപ്പെട്ടതാണ്. ഉന്നത തസ്തികകളിലടക്കം സർക്കാർ സർവിസിൽ നിലവിൽതന്നെ മുന്നാക്ക വിഭാഗങ്ങളുടെ ആധിപത്യമുണ്ടെന്ന് വിവിധ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. ആ ആധിപത്യത്തെ അരക്കിട്ടുറപ്പിക്കുന്നതാണ് കെ.എ.എസ് സംവരണ ചട്ടങ്ങൾ. തസ്തിക നഷ്ടം സംഭവിച്ചാൽ സ്പെഷൽ റിക്രൂട്ട്മെൻറ് നടത്താെമന്ന മുഖ്യമന്ത്രിയുെട വാദത്തെ തള്ളിക്കളയാനേ നിർവാഹമുള്ളൂ. അത് നടപ്പാക്കിയാൽതന്നെ പട്ടിക ജാതി/വർഗ വിഭാഗക്കാർക്ക് മാത്രമേ അതിെൻറ ആനുകൂല്യം ലഭിക്കൂ; മറ്റു പിന്നാക്കക്കാർ അേപ്പാഴും പുറത്തായിരിക്കും. പട്ടിക ജാതി ക്ഷേമ വകുപ്പ് പോലുള്ള ചില സംഘടനകൾ സർക്കാറിനോട് സങ്കടം ബോധിപ്പിച്ചതും മുസ്ലിം ലീഗിലെ ഏതാനും എം.എൽ.എമാർ വിഷയം നിയമസഭയിൽ ഉയർത്തിയതും ഒഴിച്ചുനിർത്തിയാൽ ഗൗരവതരമായ പ്രക്ഷോഭത്തിലേക്ക് വഴിവെക്കുന്ന ചലനങ്ങൾക്കൊന്നും കേരള ജനത സാക്ഷിയായില്ല. ഇൗ അശ്രദ്ധയാണ് പിണറായി സർക്കാറിന് യഥാർഥത്തിൽ ആത്മവിശ്വാസം നൽകിയത്. നവോത്ഥാനത്തെക്കുറിച്ചുള്ള തെൻറ പ്രഭാഷണങ്ങളെയും അവകാശവാദങ്ങളെയും പൂർണമായും തമസ്കരിച്ചുകൊണ്ടല്ലാതെ അദ്ദേഹത്തിന് കെ.എ.എസുമായി മുന്നോട്ടുപോകാനാവില്ലെന്നതു വേറെ കാര്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.