Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2018 1:08 PM IST Updated On
date_range 29 May 2018 1:08 PM ISTദുരഭിമാനക്കൊല വീണ്ടും
text_fieldsbookmark_border
പ്രണയവിവാഹം കഴിച്ചതിെൻറ പേരിൽ നവവരനെ അർധരാത്രി വീട് തല്ലിപ്പൊളിച്ച് തട്ടിക്കൊണ്ടുപോയി ഭീകരമായ രീതിയിൽ അറുകൊല ചെയ്ത സംഭവം കേരളത്തിെൻറ സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. കോട്ടയം നട്ടാശ്ശേരി എസ്.എച്ച് മൗണ്ടിൽ കെവിൻ പി. ജോസഫ് എന്ന 23കാരെനയാണ് ഞായറാഴ്ച പുലർച്ചെ അക്രമിസംഘം തട്ടിക്കൊണ്ടു പോയത്. കെവിെൻറ മൃതദേഹം കൊല്ലം തെന്മലയിൽനിന്ന് 20 കിലോമീറ്റർ അകലെ ചാലിയക്കര തോട്ടിൽനിന്ന് ഇന്നലെ കെണ്ടടുത്തു. കെവിെൻറ വധു കൊല്ലം തെന്മല ഒറ്റക്കൽ സാനുഭവനിൽ നീനു ചാക്കോ, സഹോദരൻ ഷാനു ചാക്കോ ഉൾപ്പെടെ 10 പേർക്കെതിരെ നൽകിയ പരാതിയിൽ കോട്ടയം ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെടുത്തത്.
മൂന്നു വർഷമായി പ്രണയത്തിലായിരുന്ന കെവിനും നീനുവും വിവാഹിതരായ വിവരം അറിഞ്ഞതിനെ തുടർന്നുള്ള പ്രതികാരമാണ് കൊലക്കു കാരണം. ബന്ധം എതിർത്തു മറ്റൊരു വിവാഹം ഉറപ്പിച്ച വീട്ടുകാർ പൊലീസ് മാധ്യസ്ഥ്യത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച ഇരുവരുമായും സംസാരിച്ചു. വിവാഹരേഖകൾ ഹാജരാക്കിയ പെൺകുട്ടി വരെൻറ കൂടെ പോകുകയാണെന്നറിയിച്ചപ്പോൾ ബന്ധുക്കൾ ബലംപ്രേയാഗിച്ചു തട്ടിയെടുക്കാൻ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. അതിെൻറ തൊട്ടടുത്ത നാളിലാണ് തട്ടിക്കൊണ്ടുപോക്കും കൊലയും. കെവിെൻറ പിതാവും ഭാര്യയും നേരത്തേ വിഷയം കൈകാര്യംചെയ്ത കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയെങ്കിലും മുഖ്യമന്ത്രിയുടെ പരിപാടിയുടെ പേരുപറഞ്ഞ് പൊലീസ് ഒഴിഞ്ഞുമാറി. ഒടുവിൽ വധു നീനു സ്റ്റേഷനിൽ കുത്തിയിരിപ്പു പ്രതിഷേധം നടത്തുകയും അതു വാർത്തയാകുകയും ചെയ്തതോടെയാണ് പൊലീസ് അന്വേഷണത്തിലേക്കു നീങ്ങിയത്. പൊലീസിന് കൃത്യമായ ധാരണയുള്ളതും നേരത്തേ സംഘർഷത്തിലേക്കു നീങ്ങിയതുമായ ഒരു പ്രശ്നത്തിൽ ഗുരുതരമായൊരു പരാതി മുന്നിലെത്തിയിട്ടും അനങ്ങാതിരുന്ന െപാലീസ് കെവിൻ കൊല്ലപ്പെടാൻ കാത്തിരിക്കുകയായിരുന്നുവെന്ന ബന്ധുക്കളുടെ കുറ്റപ്പെടുത്തൽ തള്ളിക്കളയാനാവില്ല. തട്ടിക്കൊണ്ടുപോയ സംഘത്തിലുള്ളവരുമായി ബന്ധപ്പെട്ടു വിവരങ്ങൾ ശേഖരിച്ചിട്ടും ആക്രമികളെ പിടികൂടാൻ പൊലീസ് ശുഷ്കാന്തി കാണിച്ചില്ല. ക്വേട്ടഷൻ സംഘവും െപാലീസും തമ്മിലുള്ള അവിഹിതബന്ധത്തിലേക്ക് ഇത് വിരൽ ചൂണ്ടുന്നു. ഭരണകക്ഷിയായ സി.പി.എമ്മിെൻറ യുവജനസംഘടന ഭാരവാഹികൾ അടക്കമുള്ള ആക്രമിസംഘം അവരുടെ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ചിരിക്കാനുമിടയുണ്ട്.
സംഭവത്തിൽ എസ്.പിക്ക് സ്ഥലംമാറ്റവും എസ്.െഎക്ക് സസ്പെൻഷനും വിധിച്ച സംസ്ഥാന സർക്കാർ കേസ് പ്രത്യേക അന്വേഷണസംഘത്തെ ഏൽപിക്കുമെന്നും കുറ്റവാളികൾക്ക് കർശനശിക്ഷ നൽകുമെന്നും അറിയിച്ചിരിക്കുന്നു. എന്നാൽ, കെടുകാര്യസ്ഥതക്കും വഴിവിട്ട പോക്കിനും തുടരത്തുടരെ പ്രതിക്കൂട്ടിലാകുന്ന െപാലീസിെൻറ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയുടെ ഉത്തരവാദിത്തത്തിൽനിന്ന് ആഭ്യന്തരവകുപ്പിനും അതു കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കും കൈകഴുകാനാവില്ല. പൊലീസിന് മനുഷ്യത്വവും സാമാന്യനീതിയുമൊക്കെ പഠിപ്പിക്കാൻ യത്നിക്കുന്നുവെന്ന ഇടതു സർക്കാറിെൻറ അവകാശവാദത്തെ അട്ടിമറിക്കുന്നതാണ് അലംഭാവമോ അത്യാചാരമോ ആയി അടിക്കടി പൊലീസിെൻറ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകൾ.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിെൻറ നാളായതുകൊണ്ട് പ്രശ്നം രാഷ്ട്രീയവത്കരിച്ച് മുതലെടുക്കാൻ പ്രതിപക്ഷകക്ഷികൾ രംഗത്തിറങ്ങുക സ്വാഭാവികം. ഇന്നലെ പ്രതിഷേധധർണയും ഇന്ന് ഹർത്താലുമായി അവർ അത് കേമമാക്കുന്നുമുണ്ട്. എന്നാൽ, ചേരിതിരിഞ്ഞ് പരസ്പരം ആരോപണമെറിയുന്നതിനു പകരം മാന്നാനം കൊലപാതകത്തിൽ ഉള്ളടങ്ങിയ യഥാർഥ പ്രശ്നത്തെ ഭരണകൂടവും അധികാരം കൈയാളുന്ന രാഷ്ട്രീയ പാർട്ടികളും കേരളീയ സമൂഹവും എങ്ങനെ നോക്കിക്കാണുന്നു എന്നതാണ് പ്രസക്തം. ഉത്തരേന്ത്യയിൽനിന്നു കേട്ടുകേൾവി മാത്രമായിരുന്ന ജാതി ആഭിജാത്യത്തിെൻറ പേരിലുള്ള ‘ദുരഭിമാന കൊല’യാണ് മാന്നാനത്തു നടന്നത്. ജാതിശ്രേണിയിൽ മുകളിലുള്ള യുവതിയെ പ്രണയവിവാഹം ചെയ്തതാണ് ദലിത് ക്രൈസ്തവനായ കെവിൻ കല്യാണപ്പിറ്റേന്ന് ഭാര്യബന്ധുക്കളുടെ കൊലക്കത്തിക്കിരയാകാൻ കാരണം. കഴിഞ്ഞ മാർച്ച് 22ന് മലപ്പുറം ജില്ലയിലെ അരീക്കോട്ടു നടന്ന ദുരഭിമാന കൊലയുമായി സാമ്യമുള്ളതാണ് ഇൗ സംഭവം. അരീക്കോട് പത്തനാപുരം പൂവത്തിക്കണ്ടി പാലത്തിങ്ങൽ വീട്ടിൽ ആതിര എന്ന 22കാരിയെ അച്ഛൻ രാജൻ കല്യാണത്തലേന്ന് കുത്തിക്കൊന്നത് തിയ്യജാതിക്കാരി പുലയവിഭാഗക്കാരനായ യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്യുന്നതിലുള്ള എതിർപ്പിലായിരുന്നു.
പ്രണയത്തിെൻറയും വിവാഹത്തിെൻറയുമൊക്കെ കാര്യത്തിൽ പുരോഗമന കാഴ്ചപ്പാടുകൾ പുരപ്പുറത്തു കയറി വിളിച്ചുകൂവുേമ്പാഴും അകത്തെ ജാതിഭേദവും മതദ്വേഷവും അടിച്ചുതെളിക്കു വിധേയമാക്കാൻ കേരളീയർക്ക് ഇനിയും മനസ്സ് വന്നിട്ടില്ല. ജാതി അസഹിഷ്ണുതയിൽ ഉത്തരേന്ത്യയെക്കാൾ ഒട്ടും പിറകിലല്ല നമ്മൾ എന്നാണ് അരീക്കോട്, മാന്നാനം ദുരഭിമാന കൊലകൾ തെളിയിക്കുന്നത്. ജാതിയെയും മതത്തെയും തെരുവിൽ തല്ലുകയും തള്ളിപ്പറയുകയും ചെയ്യുന്ന ഇടതു യുവജനസംഘടനയുടെ പ്രവർത്തകർ കോട്ടയത്തെ ‘ഖാപ് പഞ്ചായത്തി’ലും അറുകൊലയിലും പങ്കാളികളാണ്. പുരോഗമനനാട്യത്തിൽ അവരും അവർക്കൊപ്പം നിൽക്കാൻ മറ്റു പാർട്ടികളും മത്സരിക്കുമെങ്കിലും ജാതി അപ്രമാദിത്വത്തെ തകർക്കാൻ അവർക്കൊന്നും ത്രാണിയില്ല. എന്നല്ല, അതേക്കുറിച്ച് മിണ്ടാൻപോലും അവർ തയാറല്ല. ഇൗ കരുതിക്കൂട്ടിയ മൗനം ദുരഭിമാന കൊല ആവർത്തിക്കപ്പെടാൻ ഇടയാക്കുമെന്ന് അരീക്കോട് സംഭവത്തിെൻറ സമയത്ത് ഞങ്ങൾ മുന്നറിയിപ്പു നൽകിയതാണ്. കേരളത്തിെൻറ അഭിമാനത്തെ കൊലചെയ്യുന്ന ഇൗ അത്യാചാരം മാന്നാനത്തെങ്കിലും കുഴിച്ചുമൂടണമെങ്കിൽ കക്ഷിരാഷ്ട്രീയക്കളികൾ മതിയാക്കി കാര്യത്തിലേക്കു കടക്കാൻ എല്ലാവരും തയാറാകണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story