കെ.എം. മാണി വിടവാങ്ങുേമ്പാൾ
text_fieldsസംസ്ഥാന രാഷ്ട്രീയത്തിെൻറ മുഖ്യധാരയിൽ അരനൂറ്റാണ്ടിലധികം നിറഞ്ഞുനിന്ന കരി േങ്ങാഴക്കൽ മാണി മാണിയെന്ന കെ.എം. മാണി വിടവാങ്ങിയിരിക്കുന്നു. പ്രായോഗിക-പാർലമെൻറ റി രാഷ്ട്രീയത്തിെൻറ മുൾവഴികെള അതിജയിച്ച്, എക്കാലത്തും രാഷ്ട്രീയ കേരളത്തിെ ൻറ മുൻനിരയിൽ തെൻറ സ്ഥാനം ഉറപ്പുവരുത്തിയ അപൂർവ പ്രതിഭകളിലൊരാളായിരുന്നു മാ ണി. ഇ.എം.എസ്, സി. അച്യുതമേനോൻ, കെ. കരുണാകരൻ, ഇ.കെ. നായനാർ തുടങ്ങി കേരളത്തിെൻറ രാഷ് ട്രീയ ദിശയെ നിർവചിക്കുകയും നയിക്കുകയും ചെയ്ത അതികായരുടെ കൂട്ടത്തിൽ മാണിയുടെ പേ രുമുണ്ട്. ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിൽ നിയമസഭക്കകത്തും പുറത്തും ഇവർ നടത്തിയ ഇടപെടലുകൾക്ക് അത്രമേൽ പ്രാധാന്യമുണ്ട്. ആ അർഥത്തിൽ മാണിയുടെ വിയോഗം ഒരു കാലഘട്ടത്തിെൻറ സ്മരണകളുടെ അവസാനം കൂടിയാണ്. ആദരാഞ്ജലികൾ!
1965ൽ പാലാ നിയമസഭ മണ്ഡലം പിറവിയെടുത്തതു മുതൽ അവിടെ ഒരൊറ്റ എം.എൽ.എയേ ഉണ്ടായിട്ടുള്ളൂ -മാണി. അങ്ങനെയാണ് അദ്ദേഹം പാലായുടെ മാണിക്യമായത്. പി.ടി. ചാക്കോയുടെ മരണത്തെ തുടർന്നുണ്ടായ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ കെ.എം. േജാർജും ആർ. ബാലകൃഷ്ണപിള്ളയും രൂപംനൽകിയ കേരള കോൺഗ്രസ് എന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രയാണം മറ്റൊരു ദിശയിലേക്ക് മാറുന്നതും പാലാ മണ്ഡലത്തിെൻറ ജനനത്തോടെയാണെന്ന് പറയാം. നാടകീയമായ പിളർപ്പുകൾക്കും ലയനങ്ങൾക്കുമെല്ലാം ആ പ്രസ്ഥാനം പലതവണ വിധേയമായി. കേരള കോൺഗ്രസ് പിൽക്കാലത്ത് കെ.എം. മാണിയിലേക്ക് ചുരുങ്ങുന്നതും കണ്ടു. ആ കലഹങ്ങൾക്കിടയിൽ ഗുരുതുല്യരായ നേതാക്കൾവരെ ശത്രുസ്ഥാനത്തെത്തി. അപ്പോെഴാക്കെയും മാണിക്ക് പാർട്ടിയിലും മുന്നണിയിലും സമുദായത്തിലും അപ്രമാദിത്വം കാത്തുസൂക്ഷിക്കാൻ കഴിഞ്ഞുവെന്നത് അദ്ദേഹത്തെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാക്കുന്നു. പ്രായോഗിക രാഷ്ട്രീയത്തിൽ മാണി, പ്രതിയോഗികളുടെ മിത്രമായതിെൻറ രഹസ്യവും അതുതന്നെയായിരുന്നു.
നിയമസഭയിൽ കാലുകുത്തിയ നിമിഷം മുതൽ നിയമനിർമാണ സഭാംഗം എന്ന നിലയിൽ അദ്ദേഹം ശ്രദ്ധേയമായ ഇടപെടലുകൾ നടത്തി. നിരന്തരമായ പിളർപ്പുകളുടെ നാണക്കേടിനെ മറികടക്കാനുള്ള രാഷ്ട്രീയ പ്രതിച്ഛായ അദ്ദേഹം രൂപപ്പെടുത്തിയത് ഇൗ ഇടപെടലുകളിലൂടെയാണ്. ഇ.എം.എസിെൻറ നേതൃത്വത്തിലുള്ള സപ്തകക്ഷി മുന്നണിക്കെതിരെ പ്രതിപക്ഷനിരയിലെ ഏറ്റവും മികച്ച ശബ്ദമായിരുന്നു മാണി. അക്കാലത്ത് ഇമ്പിച്ചിബാവ, എം.കെ. കൃഷ്ണൻ, ബി. വെല്ലിങ്ടൺ എന്നീ മന്ത്രിമാർക്കെതിരായ അഴിമതി ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ജുഡീഷ്യൽ കമീഷൻ മുമ്പാകെ മാണി നടത്തിയ പോരാട്ടം അവിസ്മരണീയമാണ്. കമീഷനു മുന്നിൽ ഹാജരായി സാക്ഷികളെ വിസ്തരിച്ച് തെളിവ് നൽകി കേസ് വാദിച്ച ഒേരയൊരു സാമാജികൻ ഒരു പേക്ഷ, മാണിയായിരിക്കും.
മന്ത്രിപദവി ലഭിച്ചേപ്പാൾ, കർഷകരുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് ഉൗന്നൽ നൽകുന്നതിൽ പ്രത്യേക ശ്രദ്ധചെലുത്തി. കർഷകത്തൊഴിലാളി ക്ഷേമപെൻഷൻ ഏർപ്പെടുത്തിയതും റബർ കർഷകർക്കായി വില സ്ഥിരത ഫണ്ടിന് രൂപം നൽകിയതുമടക്കം നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയതും ഇൗ സന്ദർഭത്തിൽ ഒാർക്കേണ്ടതാണ്. തെൻറ പ്രസ്ഥാനം കർഷകരുടെ പാർട്ടിയാണെന്ന ഉറച്ച ബോധ്യത്തിലായിരുന്നു ഇൗ പദ്ധതിയെല്ലാം. ആ പ്രസ്ഥാനത്തിെൻറ ആശയാടിത്തറയായി അദ്ദേഹം ‘അധ്വാനവർഗ സിദ്ധാന്തം’ തന്നെ അവതരിപ്പിച്ചു. കേരളത്തിെൻറ മുന്നേറ്റത്തെയും ആധുനിക ഉദാരവത്കൃത സ്വതന്ത്ര വിപണിയെയും സമന്വയിപ്പിക്കുന്ന ഇൗ സിദ്ധാന്തം, അടിസ്ഥാനപരമായി അേദ്ദഹത്തിെൻറ പ്രായോഗിക രാഷ്ട്രീയത്തിെൻറ മാനിഫെസ്റ്റോ തന്നെയാണ്. വേണ്ടത്ര ചർച്ചയായില്ലെങ്കിലും തെൻറ പാർട്ടി കേവലം ആൾക്കൂട്ടമല്ലെന്നു സമർഥിക്കാൻ അദ്ദേഹത്തിന് ഇൗ പ്രബന്ധത്തിലൂടെ സാധിച്ചുവെന്നത് സത്യമാണ്.
പ്രായോഗിക രാഷ്ട്രീയത്തിെൻറ പ്രണേതാവ് എന്നനിലയിൽ അഴിമതിയുടെ ചളിക്കുണ്ടിൽ കൈപുരളുകയെന്നത് മാണിയെ സംബന്ധിച്ച് അനിവാര്യത തന്നെയായിരുന്നു. രാഷ്ട്രീയ ജീവിതത്തിെൻറ അവസാന കാലങ്ങളിൽ അതും സംഭവിച്ചു. അവസാനമായി അവതരിപ്പിച്ച ബജറ്റ് പ്രസംഗം സംഘർഷത്തിൽ കലാശിച്ചപ്പോൾ, അതുവരെ നേടിയെടുത്ത റെക്കോഡുകെളാക്കെയും ഒരു നിമിഷമെങ്കിലും അപ്രസക്തമായതുപോലെ തോന്നി. അപ്പോഴും ജനാധിപത്യത്തിെൻറ സ്പിരിറ്റിൽ രാഷ്ട്രീയ സൗഹാർദം നിലനിർത്താൻ അദ്ദേഹം ശ്രമിച്ചത് കാണാതിരുന്നുകൂടാ. ആ സൗഹൃദമാണ് ഇടഞ്ഞുനിന്ന പി.ജെ. ജോസഫിനെപ്പോലും അനുനയത്തിെൻറ പാതയിലേക്ക് കൊണ്ടുവരാനും വീണ്ടുമൊരു പിളർപ്പ് ഒഴിവാക്കാനും സാധിച്ചത്. ഇരുമുന്നണികൾക്കും മാണിസാർ ഒരുപോലെ സ്വീകാര്യനാകുന്നതിെൻറ രഹസ്യവും മറ്റൊന്നല്ല.
ദേശീയ പാർട്ടികൾ തമ്മിലുള്ള കിടമത്സരങ്ങൾക്കിടയിൽ ഞെരുങ്ങിക്കഴിയേണ്ടവരല്ല പ്രാദേശിക കക്ഷികളെന്നും ‘ഇൗർക്കിൽ പാർട്ടികൾ’ എന്ന് ആക്ഷേപിക്കപ്പെടാറുള്ള ഇൗ കക്ഷികൾക്കും സംസ്ഥാന-ദേശീയ രാഷ്ട്രീയത്തിൽ നിർണായക സ്ഥാനമുണ്ടെന്നും പ്രായോഗികമായിത്തന്നെ തെളിയിക്കാൻ കഴിഞ്ഞതായിരിക്കും കെ.എം. മാണിയുടെ ഏറ്റവും വലിയ രാഷ്ട്രീയ സംഭാവന. 1973ൽ ആലുവ പ്രമേയത്തിലൂടെ കേരള കോൺഗ്രസിെൻറ ലക്ഷ്യമായി അദ്ദേഹം മുന്നോട്ടുവെച്ചത് സംസ്ഥാന സർക്കാറുകൾക്ക് കൂടുതൽ സ്വയംഭരണാവകാശം നൽകുന്ന ഭരണഘടന ഭേദഗതിയായിരുന്നു. രാജ്യത്തിെൻറ ഫെഡറൽ സ്വഭാവം കൂടുതൽ ശക്തമാക്കിക്കൊണ്ടുള്ള വികസന പദ്ധതികളിലൂടെ മാത്രമേ രാഷ്ട്രപുേരാഗതി സാധ്യമാകൂവെന്ന് അദ്ദേഹം വാദിച്ചു. ഇത്തരത്തിൽ പ്രാദേശിക ശക്തികളുടെ അപ്രമാദിത്വത്തിലൂടെ മുന്നോട്ടുപോകുന്ന നിർണായകമായ ഒരു തെരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുന്നതിനിടെ മാണിയുടെ മരണം സംഭവിച്ചത് യാദൃച്ഛികതയാകാം.
കേരളരാഷ്ട്രീയത്തിലെ അതികായെൻറ വിയോഗദുഃഖത്തിൽ സന്തപ്ത കുടുംബാംഗങ്ങൾക്കും അനുയായികൾക്കുമൊപ്പം ഞങ്ങളും പങ്കുചേരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.