Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2018 2:06 AM GMT Updated On
date_range 20 Dec 2018 4:00 AM GMTഅപകടത്തിലേക്ക് കുതിക്കുന്ന ആനവണ്ടി
text_fieldsbookmark_border
ആദ്യമേ അബല, പോരാഞ്ഞ് ഗർഭിണിയും എന്ന് പഴമക്കാർ പറയാറുണ്ടായിരുന്ന സ്ഥിതിയിലാ ണിപ്പോൾ സംസ്ഥാനത്തെ പൊതുമേഖല ഗതാഗതസ്ഥാപനമായ കെ.എസ്.ആർ.ടി.സി. കണക്കു കൾ പ്രകാരം 3510.5 കോടിയുടെ ബാധ്യതയുമായി ഇഴഞ്ഞുനീങ്ങുന്ന കെ.എസ്.ആർ. ടി.സി താൽക്കാലികാടിസ്ഥാനത്തിൽ ജോലിചെയ്യുന്ന 3861 എംപാനൽ കണ്ടക്ട ർമാരെ ഉടനെ പിരിച്ചുവിട്ട് പി.എസ്.സി ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്ന കേരള ഹൈകോടതി ഉത്തരവോടെ മിക്കവാറും നിലംപൊത്താവുന്ന ദൈന്യാവസ്ഥയിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം വിധി നടപ്പാക്കിത്തുടങ്ങിയ മാനേജ്മെൻറ് 45 ദിവസത്തെ പരിശീലനത്തിനുള്ള സാവകാശം അനുവദിക്കണമെന്ന അപേക്ഷയുമായി കോടതിയെ സമീപിച്ചെങ്കിലും കടുത്ത ശകാരമാണ് നീതിപീഠത്തിൽനിന്ന് കേൾക്കേണ്ടിവന്നത്. പി.എസ്.സി പട്ടിക പുറത്തുവന്നിട്ട് കൊല്ലം രണ്ടായെങ്കിലും നിയമനത്തിന് ഒരു നടപടിയും സ്വീകരിക്കാതെ എംപാനലുകാരെ വെച്ച് വണ്ടികളോട്ടിയ മാനേജ്മെൻറിനെതിരെ അഡ്വൈസ്മെമ്മോ ലഭിച്ചിട്ടും നിയമനം ലഭിക്കാതിരുന്ന ചില ഉദ്യോഗാർഥികൾ സമർപ്പിച്ച ഹരജികൾ അംഗീകരിച്ചുകൊണ്ടാണ് ഹൈകോടതിയുടെ വിധി.
രാഷ്ട്രീയ പരിഗണനയിലും മറ്റും താൽക്കാലിക നിയമനം ലഭിച്ച എംപാനലുകാരെ തുടരാൻ അനുവദിക്കുന്നതിലെ ന്യായമെന്ത് എന്ന് ഹൈകോടതി ചോദിച്ചിട്ടുണ്ട്. കണ്ടക്ടർ ജോലിക്ക് ടെസ്റ്റും അഭിമുഖവും കഴിഞ്ഞ് പി.എസ്.സി സെലക്ട് ചെയ്ത് അഡ്വൈസ് മെമ്മോ നൽകിയവരെ അനിശ്ചിതകാലം ജോലി നൽകുമെന്നോ നൽകില്ലെന്നോ പറയാതെ കാത്തുനിർത്തുന്നതിൽ തീർച്ചയായും നീതിനിഷേധമുണ്ട്. പകരം നിയമിക്കപ്പെടുന്ന താൽക്കാലികക്കാരാവെട്ട ഒരു മാനദണ്ഡത്തിെൻറയും അടിസ്ഥാനത്തിലല്ല കയറിപ്പറ്റുന്നതെന്നതും പരക്കെ അറിയാവുന്ന സത്യം മാത്രം. അവിഹിത സമ്മർദങ്ങളും സ്വജനപക്ഷപാതവും തന്നെയാണ് ഭൂരിഭാഗം നിയമനങ്ങളിൽ നടക്കുന്നതും. ഇൗ രീതി ഗതാഗത വകുപ്പിൽമാത്രം പരിമിതവുമല്ല. അധ്യാപകരുൾപ്പെടെ സർക്കാർ തസ്തികകളിലെല്ലാം പി.എസ്.സി റാങ്ക്ലിസ്റ്റിനെ നോക്കുകുത്തിയാക്കി ദിവസക്കൂലിക്കാരെയും താൽക്കാലിക കരാർ ജോലിക്കാരെയും നിരന്തരം നിയമിക്കുന്ന പതിവ് ദീർഘകാലമായി തുടരുകയാണ്. വേതന ബാധ്യതയിൽനിന്ന് പരമാവധി തടിയൂരാനാണ് ഇൗ കുറുക്കുവഴി സർക്കാറുകൾ സ്വീകരിക്കുന്നതെന്നും വ്യക്തം. പക്ഷേ, സ്ഥിരമായി തുടരാവുന്ന ഒരു സംവിധാനമായി ഇതൊരിക്കലും മാറാൻ പാടില്ലാത്തതാണ്. അനാവശ്യമോ അധികപ്പറ്റോ ആയ തസ്തികകൾ വെട്ടിക്കുറച്ച് അവശ്യ ജീവനക്കാരെമാത്രം നിലനിർത്തുന്നതും അവരെക്കൊണ്ട് കൃത്യമായി പണിയെടുപ്പിക്കുന്നതും മനസ്സിലാക്കാനാവും. അതാണുതാനും കാര്യക്ഷമതയും ഉത്തരവാദിത്തബോധവുമുള്ള ഒരു സർക്കാറിൽനിന്ന് പ്രതീക്ഷിക്കേണ്ടതും.
താൽക്കാലിക കണ്ടക്ടർക്ക് ലഭിക്കുന്ന ദിവസവേതനം 450 രൂപയാണെങ്കിൽ സ്ഥിരം കണ്ടക്ടർക്ക് 900 രൂപ നൽകണം; മറ്റാനുകൂല്യങ്ങൾ വേറെയും. പുതിയ നിയമനങ്ങൾ മൂലം 10 ലക്ഷം രൂപയുടെ അധികച്ചെലവാണ് കെ.എസ്.ആർ.ടി.സി ദിനേന വഹിക്കേണ്ടിവരുക. നഷ്ടത്തിൽനിന്ന് നഷ്ടത്തിലേക്കും കടബാധ്യതയിൽനിന്ന് കടബാധ്യതയിലേക്കും കൂപ്പുകുത്തുന്ന ഒരു സ്ഥാപനത്തിന് ഇതൊരിക്കലും താങ്ങാനാവില്ലെന്ന് തീർച്ച. പ്രതിമാസ ശമ്പളത്തിനും പെൻഷനും വേണ്ടി പൊതുഖജനാവിനെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യത്തിൽ അധിക ബാധ്യത അപരിഹാര്യമായ പ്രതിസന്ധിയിലേക്കാണ് ആനവണ്ടിയെ നയിക്കുകയെന്ന് കാണാൻ പ്രയാസമില്ല. അതുകൊണ്ടാണ് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ, റോഡിൽനിന്ന് കെ.എസ്.ആർ.ടി.സി പിൻവലിയേണ്ട സാഹചര്യമാണുണ്ടാവുകയെന്ന് മുന്നറിയിപ്പ് നൽകിയത്. പിരിച്ചുവിടപ്പെടുന്ന എംപാനലുകാർ വഴിയാധാരമാവുന്ന ദുഃസ്ഥിതിയും അവഗണിേക്കണ്ടതല്ല. സ്വതേ തൊഴിലില്ലാ പടയെക്കൊണ്ട് പൊറുതിമുട്ടിയ സംസ്ഥാനത്ത് പുതിയ തൊഴിൽസാധ്യതകളൊന്നും തെളിയുന്നില്ല. പിരിച്ചുവിടപ്പെട്ട കണ്ടക്ടർമാരുടെ സ്ഥാനത്ത് സ്ഥിരം ജീവനക്കാർ ചുമതലയേൽക്കുന്ന കാലവിളംബത്തിനിടയിൽ നൂറുകണക്കിൽ സർവിസുകൾ മുടങ്ങുന്ന സാഹചര്യവും ജനങ്ങളെ ബുദ്ധിമുട്ടിക്കുമെന്നത് അനുഭവസത്യം. ഒരു പരിശീലനവും ആവശ്യമില്ല, നേരെവന്ന് പണിയെടുത്താൽമതി എന്ന കോടതിയുടെ നിരീക്ഷണം സുചിന്തിതമാണോ എന്ന കാര്യത്തിൽ സംശയമുണ്ടാവാം. പ്രതിസന്ധിക്കുള്ള താൽക്കാലിക പരിഹാരമായിപോലും മറ്റ് തസ്തികകളിൽ ജോലിചെയ്യുന്ന ജീവനക്കാർ ബസ് സർവിസ് മുടക്കംകൂടാതെ നടത്തുന്നതിന് സഹകരിക്കാൻ സന്നദ്ധരല്ലാത്ത സ്ഥിതിവിശേഷവുമുണ്ട്.
എവ്വിധവും ഇൗ വിഷമവൃത്തത്തിൽനിന്ന് രക്ഷപ്പെടാൻ സർക്കാറും കെ.എസ്.ആർ.ടി.സി മാനേജ്മെൻറും പോംവഴി കണ്ടെത്തിയേ മതിയാവൂ. അഡ്വൈസ് മെമ്മോ ലഭിച്ചവരെല്ലാം റിപ്പോർട്ട് ചെയ്യാൻ സാധ്യതയില്ല. അവശേഷിക്കുന്ന തസ്തികകളിൽ പിരിച്ചുവിടെപ്പട്ട എംപാനലുകാരിൽ അർഹതയുള്ളവരെ നിയമിക്കുന്നതാണ് മാനുഷിക ധർമം. പൊതുവെത്തന്നെ എം.ഡി ടോമിൻ ജെ. തച്ചങ്കരി ഇതിനകം സമർപ്പിച്ച ശിപാർശകളിന്മേൽ സത്വര നടപടികൾ സ്വീകരിക്കുന്നത് സ്ഥാപനത്തെ സമ്പൂർണ തകർച്ചയിൽനിന്ന് കരകയറ്റാൻ ഉതകിയേക്കും. ജീവനക്കാരുടെ രാഷ്ട്രീയവും പിടിവാശിയും ഇരിക്കുന്ന കൊമ്പിന് കത്തിവെക്കാനാണ് വഴിയൊരുക്കുക എന്ന് തിരിച്ചറിയേണ്ടതുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story