Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightമുഖ്യമന്ത്രിയും...

മുഖ്യമന്ത്രിയും മ​ന്ത്രിപ്പടയും ജനമധ്യത്തിലിറങ്ങുമ്പോൾ

text_fields
bookmark_border
മുഖ്യമന്ത്രിയും മ​ന്ത്രിപ്പടയും ജനമധ്യത്തിലിറങ്ങുമ്പോൾ
cancel

ഭ​​ര​​ണ​​നി​​ർ​​വ​​ഹ​ണ​​ത്തി​​ൽ പു​​തു​​ച​​രി​​ത്രം സൃ​​ഷ്ടി​​ക്കാ​​നെ​​ന്ന അ​​വ​​കാ​​ശ​​വാ​​ദ​​വു​​മാ​​യി മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​​ന്റെ നേ​​തൃ​​ത്വ​​ത്തി​ലു​ള്ള ഇ​​ട​​തു​​മു​​ന്ന​​ണി സ​​ർ​​ക്കാ​​റി​​ന്റെ ന​​വ​​കേ​​ര​​ള സ​​ദ​​സ്സി​​ന് ഇ​​ന്ന് തു​​ട​​ക്ക​​മാ​​വു​​ക​​യാ​​ണ്.

മു​​ഖ്യ​​മ​​ന്ത്രി​​ക്കൊ​​പ്പം മു​​ഴു​​വ​​ൻ മ​​ന്ത്രി​​മാ​​രും കേ​​ര​​ള​​ത്തി​​ലെ 140 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലും ഒ​​രു​​മി​​ച്ച് സ​​ഞ്ച​​രി​​ച്ച് ജ​​ന​​ങ്ങ​​ളു​​മാ​​യി സം​​വ​​ദി​​ക്കു​​ക​​യും പ​​രാ​​തി കേ​​ൾ​​ക്കു​​ക​​യും ചെ​​യ്യു​​ക, അ​​തു​​വ​​ഴി ഭ​​ര​​ണ​​ത​​ല​​ത്തി​​ലു​​ണ്ടാ​​യ പാ​​ളി​​ച്ച​​ക​​ൾ പ​​രി​​ഹ​​രി​​ക്കു​​ക, ന​​വ​​കേ​​ര​​ളം സം​​ബ​​ന്ധി​​ച്ച ജ​​ന​​ങ്ങ​​ളു​​ടെ സ​​ങ്ക​​ൽ​​പ​​ങ്ങ​​ളും പ്ര​​തീ​​ക്ഷ​​ക​​ളും ആ​​രാ​​യു​​ക തു​​ട​​ങ്ങി​​യ ല​​ക്ഷ്യ​​ങ്ങ​​ളോ​​ടെ ന​​ട​​ക്കു​​ന്ന സം​​വാ​​ദ സ​​ദ​​സ്സ് പ​​ല കാ​​ര​​ണ​​ങ്ങ​​ളാ​​ൽ ഫ്ലാ​​ഗ് ഓ​​ഫി​​ന് മു​​മ്പേ​ത​​ന്നെ ച​​ർ​​ച്ച​​യാ​​യി​​; വ​​ലി​​യൊ​​ര​​ള​​വി​​ൽ വി​​വാ​​ദ​​ത്തി​​നും തി​​രി​​കൊ​​ളു​​ത്തി. മ​​ന്ത്രി​​സ​​ഭ​​യാ​​കെ ഒ​​റ്റ ബ​​സി​​ൽ സ​​ഞ്ച​​രി​​ച്ച് സം​​സ്ഥാ​​ന​​മൊ​​ട്ടാ​​കെ​​ ജ​​ന​​ങ്ങ​​ളു​​മാ​​യി ഇ​​ത്ത​​ര​​ത്തി​​ൽ സം​​വ​​ദി​​ക്കു​​ന്ന​​ത് രാ​​ജ്യ​​ത്ത് ആ​​ദ്യ​​മാ​​യി​​ട്ടാ​​യി​​രി​​ക്കും. ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്ഥ വൃ​​ന്ദ​​വും യാ​​ത്രാ​സം​​ഘ​​ത്തോ​​ടൊ​​പ്പ​​മു​​ണ്ട്.

ആ​​ഴ്ച​​തോ​​റു​മു​ള്ള കാ​​ബി​​ന​​റ്റ് യോ​​ഗ​​ങ്ങ​​ൾ​​പോ​​ലും വ​​രു​​ന്ന വാ​​ര​​ങ്ങ​​ളി​​ൽ യാ​​ത്ര​​ക്കി​​ട​​യി​​ലാ​​യി​​രി​​ക്കും ന​​ട​​ക്കു​​ക. പ​​രാ​​തി സ്വീ​​ക​​രി​​ക്കാ​​ൻ വി​​പു​​ല​​മാ​​യ സം​​വി​​ധാ​​ന​​ങ്ങ​​ളും ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. ല​​ഭി​​ക്കു​​ന്ന പ​​രാ​​തി​​ക​​ൾ ഒ​​രു​​ മാ​​സ​​ത്തി​​നു​​ള്ളി​ൽ പ​​രി​​ഹ​​രി​​ക്കു​​മെ​​ന്നാ​​ണ് സ​​ർ​​ക്കാ​​റി​​ന്റെ അ​​വ​​കാ​​ശ​​വാ​​ദം. അ​​തി​​നാ​​യി, പ്ര​​ത്യേ​​ക ക​​മ്പ്യൂ​ട്ട​​ർ സം​​വി​​ധാ​​ന​​ങ്ങ​​ളും ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട​​ത്രേ. അ​​തോ​​ടൊ​​പ്പം, സാ​​ധാ​​ര​​ണ​​ക്കാ​​ർ​​ക്കും വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ലെ വി​​ദ​​ഗ്ധ​​ർ​​ക്കും മു​​ഖ്യ​​മ​​ന്ത്രി​​യ​​ട​​ക്ക​​മു​​ള്ള​​വ​​രോ​​ട് സം​​വ​​ദി​​ക്കാ​​നു​​ള്ള വേ​​ദി​​യും യാ​​ത്ര​​യു​​ടെ ഭാ​​ഗ​​മാ​​യി​​ട്ടു​​ണ്ട്. ഇ​​പ്പ​​റ​​ഞ്ഞ​​ത​​ത്ര​​യും വ​​ലി​​യൊ​​ര​​ള​​വി​​ൽ പ്ര​​വ​​ർ​​ത്തി​​ക​​മാ​​യാ​​ൽ യാത്ര സാർഥകമാകും.

മ​​റു​​വ​​ശ​​ത്ത്, ന​​വ​​കേ​​ര​​ള സ​​ദ​​സ്സ് കേ​​വ​​ല​​മൊ​​രു രാ​​ഷ്ട്രീ​​യ ഗി​​മ്മി​​ക്ക് എ​​ന്നാ​​രോ​​പി​​ച്ച് പ്ര​​തി​​പ​​ക്ഷം ബ​​ഹി​​ഷ്ക​​രി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. അ​​ഥ​​വാ, 41 സം​​വാ​​ദ സ​​ദ​​സ്സു​​ക​​ൾ സം​​ഘ​​ടി​​പ്പി​​ക്ക​​പ്പെ​​ടു​​ക ആ ​​മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലെ നി​​യ​​മ​​സ​​ഭാം​​ഗ​​ങ്ങ​​ളു​​ടെ അ​​സാ​​ന്നി​​ധ്യ​​ത്തി​​ലാ​​യി​​രി​​ക്കും. യു.​​ഡി.​​എ​​ഫ് ഭ​​രി​​ക്കു​​ന്ന ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ സ​​ഹ​​ക​​ര​​ണ​​വും ന​​വ​​കേ​​ര​​ള സ​​ദ​​സ്സി​​ന് ല​​ഭി​​ക്കി​​ല്ല. തി​​ക​​ഞ്ഞ പ​​രാ​​ജ​​യ​​മാ​​യ പി​​ണ​​റാ​​യി സ​​ർ​​ക്കാ​​ർ പാ​​ർ​​ല​​മെ​​ന്റ് തെ​​ര​​ഞ്ഞെ​​ടു​​പ്പ് മു​​ന്നി​​ൽ​​ക്ക​​ണ്ട് ന​​ട​​ത്തു​​ന്ന രാ​​ഷ്ട്രീ​​യ നാ​​ട​​ക​​മാ​​ണി​​തെ​​ന്നാ​​ണ് പ്ര​​തി​​പ​​ക്ഷ​​ത്തി​​ന്റെ പ്ര​​ധാ​​ന ആ​​രോ​​പ​​ണം. അ​​തോ​​ടൊ​​പ്പം, സാ​​മ്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി​​യി​​ൽ വീ​​ർ​​പ്പു​​മു​​ട്ടി​നി​​ൽ​​ക്കു​​ന്ന സ​​ർ​​ക്കാ​​റി​​ന്റെ മ​​റ്റൊ​​രു ധൂ​​ർ​​ത്താ​​യും ന​​വ​​കേ​​ര​​ള സ​​ദ​​സ്സി​​നെ അ​​വ​​ർ ചി​​ത്രീ​​ക​​രി​​ക്കു​​ന്നു. മ​​ന്ത്രി​​മാ​​ർ സ​​ഞ്ച​​രി​​ക്കു​​ന്ന ബ​​സി​​നെ​​ച്ചൊ​​ല്ലി​​പ്പോ​​ലും ഇ​​തി​​ന​​കം ആ​​ക്ഷേ​​പ​​മു​​യ​​ർ​​ന്നു​​ക​​ഴി​​ഞ്ഞു. ഭ​​ര​​ണാ​​ധി​​കാ​​രി​​ക​​ൾ ജ​​ന​​ങ്ങ​​ളി​​ലേ​​ക്കി​​റ​​ങ്ങി​​ച്ചെ​​ല്ലു​​ന്ന ഇ​​തു​​പോ​​ലൊ​​രു പ​​രി​​പാ​​ടി ബ​​ഹി​​ഷ്ക​​രി​​ക്കു​​ന്ന​​തു​സം​​ബ​​ന്ധി​​ച്ച് ഒ​​രു​​പ​​ക്ഷേ സാ​​ധാ​​ര​​ണ​​ക്കാ​​ർ​​ക്കി​​ട​​യി​​ൽ അ​​ഭി​​​പ്രാ​​യാ​​ന്ത​​ര​​മു​​ണ്ടാ​​വു​​മെ​​ങ്കി​​ലും, പ്ര​​തി​​പ​​ക്ഷ​​ത്തി​​ന്റെ ആ​​രോ​​പ​​ണ​​ങ്ങ​​ളി​​ൽ വെറും കക്ഷിരാഷ്ട്രീയമായി കാണാനാവില്ല.

ഒ​​ന്നാ​മ​​താ​​യി, പ​​ല​​കാ​​ര​​ണ​​ങ്ങ​​ളാ​​ൽ ഭ​​ര​​ണം മി​​ക​​ച്ച നി​​ല​​യി​​ൽ പോ​​കു​​ന്നു​​വെ​​ന്ന് ക​​രു​​താ​​നാ​​വി​​ല്ല. ക​​ഴി​​ഞ്ഞു​​പോ​​യ ര​​ണ്ട് ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ലും വ​​ലി​​യ മാ​​ർ​​ജി​​നി​​ൽ ഇ​​ട​​തു​​മു​​ന്ന​​ണി പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത് ഭ​​ര​​ണ​​വി​​രു​​ദ്ധ വി​​കാ​​രം​​കൊ​​ണ്ടു​​കൂ​​ടി​​യാണ്​​. സാ​​മ്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി സ​​ർ​​വ മേ​​ഖ​​ല​​ക​​ളെ​​യും താ​​ളം​തെ​​റ്റി​​ച്ചി​​രി​​ക്കു​​ന്നു​. സ​​പ്ലൈ​​കോ പ്ര​​തി​​സ​​ന്ധി കാ​​ര​​ണം അ​​വ​​ശ്യ​​സാ​​ധ​​ന വി​​ത​​ര​​ണം പൂ​​ർ​​ണ​​മാ​​യും നി​​ല​​ച്ചു​​പോ​​യ​​തും ​​പൊ​​തു​​വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ലെ ഉ​​ച്ച​​ഭ​​ക്ഷ​​ണ പ​​ദ്ധ​​തി പാ​ടേ താ​​ളം തെ​​റ്റി​​യ​​തു​​മെ​​ല്ലാം സാ​​മ്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി​​മൂ​​ല​​മാ​​ണ്; മൂ​​ന്നു​മാ​​സ​​ത്തെ ക്ഷേ​​മ പെ​​ൻ​​ഷ​​ൻ കു​​ടി​​ശ്ശി​​ക​​യാ​​യ​​തി​​ന്റെ കാ​​ര​​ണ​​വും മ​​റ്റൊ​​ന്ന​​ല്ല. തീ​​ർ​​ച്ച​​യാ​​യും, ഈ ​​പ്ര​​തി​​സ​​ന്ധി​​ക്ക്​ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​റി​നെ പഴിചാരാൻ പല ന്യായങ്ങളുമുണ്ട്​്.

എങ്കിലും, സം​​സ്ഥാ​​ന സ​​ർ​​ക്കാ​​റി​​ന്റെ ധ​​ന​​കാ​​ര്യ മാ​​നേ​​ജ്മെ​​ന്റി​​ലും പാ​​ളി​​ച്ച​​യു​​ണ്ടാ​​യി​​ട്ടു​​ണ്ട്. ഇ​​പ്പോ​​ഴ​​ത്തെ പ്ര​​തി​​സ​​ന്ധി പ​​രി​​ഹ​​രി​​ക്കാ​​നാ​​യി ഇ​​ന്ധ​​ന സെ​​സ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള നി​​കു​​തി വ​​ർ​​ധ​​ന​​യാ​​ണ​​ല്ലോ സ​​ർ​​ക്കാ​​ർ നി​​ർ​​ദേ​​ശി​​ച്ച​​ത്. അ​​തും സാ​​ധാ​​ര​​ണ​​ക്കാ​​രു​​ടെ ജീ​​വി​​ത​​ഭാ​​രം ഇ​​ര​​ട്ടി​​യാ​​ക്കി. ഏ​​റ്റ​​വു​​മൊ​​ടു​​വി​​ൽ വൈ​​ദ്യു​തി ചാ​​ർ​​ജും വ​​ർ​​ധി​​പ്പി​​ച്ചു. ഇ​തെ​ല്ലാം വ​​ലി​​യ​​തോ​​തി​​ൽ ജ​​ന​​രോ​​ഷ​​മു​​ണ്ടാ​​ക്കി​യി​ട്ടുണ്ട്​. അതു തണുപ്പിക്കാ​നു​ള്ള കൃ​​ത്യ​​മാ​​യൊ​​രു രാ​​ഷ്ട്രീ​​യ നീ​​ക്ക​മാ​ണ് ന​​വ​​കേ​​ര​​ള സ​​ദ​​സ്സ് എ​ന്നു കരുതുന്നവരെ കുറ്റപ്പെടുത്താനാവില്ല.

അ​​തേ​​സ​​മ​​യം, ഇ​​ത്ത​​രം രാ​​ഷ്ട്രീ​​യ നീ​​ക്ക​​ങ്ങ​​ൾ ബ​​ഹി​​ഷ്ക​​രി​​ക്ക​​പ്പെ​​ടാ​​ൻ മാ​​ത്രം വ​​ലി​​യ അ​​പ​​രാ​​ധ​​മാ​​ണെ​​ന്ന് വി​​ചാ​രി​​ക്കു​​ന്ന​​തും ശരിയ​​ല്ല. ന​​വ​​കേ​​ര​​ള സ​​ദ​​സ്സി​​ന് എ​​ന്തെ​​ങ്കി​​ലും മു​​ൻ​​മാ​​തൃ​​ക​​യു​​ണ്ടെ​​ങ്കി​​ൽ അ​​ത് ഉ​​മ്മ​​ൻ​ ചാ​​ണ്ടി​ ഭ​​ര​​ണ​​കാ​​ലത്തെ ജ​​ന​​സ​​മ്പ​​ർ​​ക്ക പ​​രി​​പാ​​ടി​​ക​​ളാ​​യി​​രു​​ന്നു. ആ ​​പ​​രി​​പാ​​ടി​​യെ ശ​​ക്ത​​മാ​​യി വി​​മ​​ർ​​ശി​​ച്ച​​വ​​രു​​ടെ കൂ​​ട്ട​​ത്തി​​ൽ പി​​ണ​​റാ​​യി വി​​ജ​​യ​​നു​​മു​​ണ്ടാ​​യി​​രു​​ന്നു. ഒ​​രു വി​​ല്ലേ​​ജ് ഓ​​ഫി​​സ​​ർ​​ക്ക് ചെ​​യ്യാ​​വു​​ന്ന കാ​​ര്യം മു​​ഖ്യ​​മ​​ന്ത്രി ജ​​ന​​മ​​ധ്യ​​ത്തി​​ൽ പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നെ അ​​ക്കാ​​ല​​ത്ത് ക​​ളി​​യാ​​ക്കി​യ​വ​രാ​ണ് ഇ​പ്പോ​ൾ ഭ​ര​ണ​ത്തി​ൽ. ന​​വ​​കേ​​ര​​ള സ​​ദ​​സ്സി​​ന്റെ മു​​ന്നി​​ൽ വ​​രു​​ന്ന പ​​രാ​​തി​​ക​​ളി​​ൽ വ​​ലി​​യൊ​​രു ഭാ​​ഗ​​വും ഒ​​രു​​പ​​ക്ഷേ, ന​​മ്മു​​ടെ നാ​​ട്ടി​​ലെ വി​​ല്ലേ​​ജ് ഓ​​ഫി​​സി​​ലും മ​​റ്റും കാ​​ല​​ങ്ങ​​ളാ​​യി കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന വി​​വി​​ധ അ​​പേ​​ക്ഷ​​ക​​ളു​​ടെ പ​​ക​​ർ​​പ്പു​​ക​​ൾ ത​​ന്നെ​​യാ​​കും.

രാ​​ഷ്ട്രീ​​യ വി​​യോ​​ജി​​പ്പു​​ക​​ളു​​ടെ പേ​​രി​​ൽ അ​​തി​​നെ കു​​റ​​ച്ചു​​കാ​​ണാ​​തി​​രി​​ക്കു​​ന്ന​​താ​​കും ന​​ല്ല​​ത്; ബ്യൂ​​റോ​​ക്ര​​സി​​യെ ന​​വീ​​ക​​രി​​ച്ചി​​ട്ട് ഇ​​തെ​​ല്ലാം പ​​രി​​ഹ​​രി​​ക്കാ​​മെ​​ന്ന ന്യാ​​യ​​വും യു​​ക്തി​​പ​​ര​​മാ​​യി​​രി​​ക്കി​​ല്ല. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ, ഇ​​തു​​പോ​​ലു​​ള്ള പ​​രി​​പാ​​ടി​​ക​​ളി​​ലൂ​​ടെ അ​​നേ​​കം പേ​​രു​​ടെ പ്ര​​ശ്ന​​ങ്ങ​​ൾ​​ക്ക് പ​​രി​​ഹാ​​ര​​മാ​​കു​​ന്നു​​ണ്ടെ​​ങ്കി​​ൽ, ന​​വ​​കേ​​ര​​ള സൃ​​ഷ്ടി​​ക്കാ​​യു​​ള്ള പു​​തി​​യ മാ​​തൃ​​ക​​ക​​ളും ആ​​ലോ​​ച​​ന​​ക​​ളും ആ ​​സ​​ദ​​സ്സു​​ക​​ളി​​ൽ ഉ​​രു​​ത്തി​​രി​​യു​​ന്നു​​വെ​​ങ്കി​​ൽ എ​​ത്ര പ​​രി​​മി​​തി​​ക​​ളു​​ണ്ടെ​​ങ്കി​​ലും അത്​ ആ​​ശ്വാ​​സ​​വും പ്ര​​തീ​​ക്ഷ​​യും ത​​ന്നെ​​യാ​​ണ്. ആ ​​പ്ര​​തീ​​ക്ഷ​​ക്കൊ​​ത്ത് ഉ​​ണ​​ർ​​ന്നു പ്ര​​വ​​ർ​​ത്തി​​ക്കാ​​ൻ സ​​ർ​​ക്കാ​​റി​​നാ​​യാ​​ൽ അ​​ത് ഭ​​ര​​ണ​​നി​​ർ​​വ​​ഹ​​ണ​​ത്തി​​ൽ മാ​​ത്ര​​മ​​ല്ല, മി​​ക​​ച്ച രാ​​ഷ്ട്രീ​​യ മു​​ന്നേ​​റ്റം കൂ​ടി​​യാ​​യി​​രി​​ക്കും.

ഇ​​തി​​നെ​​ല്ലാ​​മ​​പ്പു​​റം, ന​​വ​​കേ​​ര​​ള സ​​ദ​​സ്സി​​ന് പ​​രി​​ഹ​​രി​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത വി​​ഷ​​യ​​ങ്ങ​​ളും കേ​​ര​​ള​​ത്തി​​ലു​​ണ്ട്​. നി​​ല​​വി​​ൽ കേ​​ര​​ള​​ത്തി​​ന്റെ സാ​​മ്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി​​യ​​ട​​ക്ക​​മു​​ള്ള പ്ര​​ശ്ന​​ങ്ങ​​ൾ​​ക്കു​കാ​​ര​​ണം കേ​​ന്ദ്ര​​ത്തി​​ന്റെ വി​​ക​​ല​​മാ​​യ സ​​മീ​​പ​​ന​​മാ​​ണെ​​ന്ന് എ​​ല്ലാ​​വ​​ർ​​ക്കു​​മ​​റി​​യാം. ഇ​​ക്കാ​​ര്യ​​ത്തി​​ൽ, തെ​​ര​​ഞ്ഞെ​​ടു​​പ്പ് ആ​​സ​​ന്ന​​മാ​​യി​​രി​​ക്കെ കേ​​ന്ദ്ര​​ത്തി​​നെ​​തി​​രെ ശ​​ക്ത​​മാ​​യ സ​​മ​​ര പ​​രി​​പാ​​ടി​​ക​​ൾ​​കൂ​​ടി ആ​​വി​​ഷ്ക​​രി​​ക്കേ​​ണ്ട സ​​മ​​യ​​മാ​​ണി​​ത്. ആ​​യ​​തി​​നാ​​ൽ, മ​​റ്റൊ​​രു സം​​യു​​ക്ത സ​​മ​​ര ബ​​സ് ഡ​​ൽ​​ഹി​​യി​​ലേ​​ക്ക് പു​​റ​​പ്പെ​​ടു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച് ഇ​​രു​​മു​​ന്ന​​​​ണി​​ക​​ളും ആ​​ലോ​​ചി​​ക്കു​​ന്ന​​തും ന​​ന്നാ​​യി​​രി​​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LDFKerala NewsNava Kerala Sadas
News Summary - LDF Government Nava Kerala Sadas
Next Story