സംവരണത്തിനെതിരായ ഇടതു സർക്കാറിെൻറ ഒളിയുദ്ധങ്ങൾ
text_fieldsകേന്ദ്ര/സംസ്ഥാന സർവിസുകളിലേക്കുള്ള സംവരണത്തിനുള്ള മേൽത്തട്ട്പരിധി ആറിൽ നിന്ന് എട്ട് ലക്ഷമായി ഉയർത്തിക്കൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവ് വന്നത് 2017 സെപ്റ്റംബർ 13നാണ്. 2017 സെപ്റ്റംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിലാണ് കേന്ദ്ര േപഴ്സനൽ മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയത്. ഉത്തരവിെൻറ കോപ്പി അടിയന്തര തുടർനടപടികൾക്കായി മുഴുവൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഏതാണ്ടെല്ലാ സംസ്ഥാനസർക്കാറുകളും വിഷയത്തിൽ തുടർനടപടികൾ സ്വീകരിച്ചുകഴിഞ്ഞു. എന്നാൽ, ഈ സർക്കുലറിനുമേൽ കേരളസർക്കാർ ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മറ്റൊരർഥത്തിൽ പറഞ്ഞാൽ, കാലങ്ങളായി പിന്നാക്കസംഘടനകൾ ഉയർത്തിക്കൊണ്ടിരിക്കുന്ന ഒരു ആവശ്യത്തിന്മേൽ കേന്ദ്രസർക്കാർ സ്വീകരിച്ച നിർണായകനടപടിയുമായി ബന്ധപ്പെട്ട ഫയൽ കേരളസർക്കാർ പൂഴ്ത്തി വെച്ചിരിക്കുകയാണ്. ഫലത്തിൽ, കേന്ദ്രസർവിസിലേക്കുള്ള മേൽത്തട്ട്പരിധി എട്ട് ലക്ഷമായിക്കഴിഞ്ഞിട്ടും സംസ്ഥാനസർവിസിലേക്കുള്ളത് ആറ് ലക്ഷമായി തുടരുന്ന വിചിത്ര അവസ്ഥയാണുള്ളത്. അധികാര പങ്കാളിത്തത്തിലേക്കും പുരോഗതിയിലേക്കും പിന്നാക്കവിഭാഗങ്ങളെ നയിക്കുന്ന ഏറ്റവും ശക്തമായ ഭരണഘടനആയുധമാണ് സംവരണം. അതിെൻറ ശക്തി ചോർത്താനും ക്രമത്തിൽ ഇല്ലാതാക്കാനുമുള്ള ഗൂഢപദ്ധതിയുടെ ഭാഗമായി രൂപപ്പെട്ടതാണ് ക്രീമിലെയർ എന്ന ആശയം തന്നെ. അതിനാൽ ക്രീമിലെയർപരിധി ഉയർത്തുക എന്നത് പിന്നാക്ക സംഘടനകളുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു. തദ്വിഷയത്തിലുണ്ടായ അനുകൂലമായ നടപടിയെയാണ് സംസ്ഥാനത്ത് തടഞ്ഞുവെച്ചിരിക്കുന്നത്.
മേൽത്തട്ട്പരിധി ഉയർത്തിയ കേന്ദ്രനടപടി സംസ്ഥാനത്ത് നടപ്പാക്കാത്ത ഇടതുപക്ഷസർക്കാറിെൻ നടപടി ഒറ്റപ്പെട്ട സംഭവമായി കാണാനേ പറ്റില്ല. സംവരണം എന്ന ആശയത്തെ പ്രയോഗത്തിൽ അട്ടിമറിക്കുന്ന സർക്കാറിെൻറ പലവിധ നടപടികളിൽ ഒന്നുമാത്രമാണത്. ദേവസ്വം ബോർഡ് റിക്രൂട്ട്മെൻറിൽ 10 ശതമാനം മുന്നാക്കസംവരണം ഏർപ്പെടുത്തിയ സർക്കാറാണിത്. തൊഴിൽ മേഖലയിൽ സാമ്പത്തികസംവരണം ഏർപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി അതുവഴി കേരളം മാറുകയാണ്. സാമൂഹികനീതിയെക്കുറിച്ച വലിയആശയങ്ങൾ പറയുന്ന ഒരു പാർട്ടി നയിക്കുന്ന സർക്കാറാണ്, ഇപ്പോൾത്തന്നെ മുന്നാക്ക, സവർണവിഭാഗങ്ങൾ അടക്കിവാഴുന്ന ദേവസ്വം വകുപ്പിൽ അവർക്ക് വീണ്ടും പത്ത് ശതമാനം സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള നിലപാട് സ്വീകരിക്കുന്നത്. അതിനെക്കാൾ ഗൗരവപ്പെട്ട വിഷയമാണ്, പുതുതായി രൂപവത്കരിക്കപ്പെട്ട കേരള അഡ്മിനിസ്േട്രറ്റിവ് സർവിസിൽ (കെ.എ.എസ്) നിയമനങ്ങളിൽ സംവരണം അട്ടിമറിക്കാനുള്ള നീക്കങ്ങൾ. മൂന്ന് സ്ട്രീമുകളായാണ് കെ.എ.എസിലേക്ക് നിയമനങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിൽ, നേരിട്ട് റിക്രൂട്ട്മെൻറ് നടക്കുന്ന ഒന്നാംസ്ട്രീമിൽ മാത്രമാണ് പിന്നാക്കസംവരണം വ്യവസ്ഥ ചെയ്തിരിക്കുന്നത്. കെ.എ.എസ് നിയമനങ്ങളിൽ മൂന്നിൽ രണ്ട് ഭാഗവും വരുന്ന സ്ട്രീം രണ്ട്, സ്ട്രീം മൂന്ന് നിയമനങ്ങളിൽ സംവരണതത്ത്വങ്ങൾ വ്യവസ്ഥ ചെയ്തിട്ടില്ല. സ്ട്രീം രണ്ടിൽ പിന്നാക്കവിഭാഗങ്ങൾക്ക് വയസ്സിളവ് മാത്രമാണ് നൽകിയിരിക്കുന്നത്.
സംസ്ഥാനസർവിസിലെ സ്വപ്നമേഖലയായി പരിഗണിക്കപ്പെടാനിരിക്കുന്നതാണ് പുതുതായി തുടങ്ങാനിരിക്കുന്ന കെ.എ.എസ്. അധികാരത്തിെൻറ ഇടനാഴികളിൽ, താക്കോൽ സ്ഥാനങ്ങളിലിരിക്കുന്നവർ ഇനി കെ.എ.എസ് വഴിയാണ് വരാനിരിക്കുന്നത്. പിന്നാക്കക്കാരുടെ അധികാരപങ്കാളിത്തമാണ് സംവരണത്തിെൻറ ലക്ഷ്യമെങ്കിൽ, അത് ഏറ്റവും ഫലപ്രദമായി നടപ്പാക്കേണ്ടത് കെ.എ.എസിലാണ്. എന്നാൽ, വിചിത്രമെന്ന് പറയട്ടെ, ഉയർന്നപദവികളിൽ പിന്നാക്കക്കാരൻ അങ്ങനെയങ്ങ് കയറിവരേണ്ട എന്ന പിന്തിരിപ്പൻ നിലപാടാണ് ഇടതുപക്ഷസർക്കാർ സ്വീകരിച്ചിരിക്കുന്നത്.
സംവരണത്തെ അട്ടിമറിക്കുന്ന നിലപാടുകളുമായി സർക്കാർ തുടർച്ചയായി മുന്നോട്ടുപോകുമ്പോഴും അതിനെതിരെ കാര്യമായ പ്രതിഷേധങ്ങൾ ഉയരുന്നില്ല എന്നതാണ് കൗതുകകരമായിട്ടുള്ളത്. അതിന് പല കാരണങ്ങളുണ്ട്. സംവരണഅവകാശങ്ങൾ സംരക്ഷിക്കാനുള്ള പിന്നാക്ക സംഘടനകളുടെ മുന്നണിയിൽ വന്നിട്ടുള്ള അനൈക്യവും വിള്ളലുകളുമാണ് പ്രധാനപ്പെട്ട ഒരു ഘടകം. ഏറ്റവും പ്രബല പിന്നാക്കവിഭാഗമായ ഈഴവരെ പ്രതിനിധീകരിക്കുന്ന എസ്.എൻ.ഡി.പി സ്വന്തമായി രാഷ്ട്രീയപാർട്ടി രൂപവത്കരിക്കുകയും ബി.ജെ.പിയുമായി രാഷ്ട്രീയസഖ്യത്തിലെത്തുകയും ചെയ്തതോടെ സംവരണരാഷ്ട്രീയത്തിെൻറ മുന അതിന് നഷ്ടപ്പെട്ടിട്ടുണ്ട്. മറ്റൊരു പ്രധാന പിന്നാക്കവിഭാഗം മുസ്ലിംസമുദായമാണ്. സമുദായവുമായി ബന്ധപ്പെട്ട ന്യായമായ ആവശ്യങ്ങളും പ്രയാസങ്ങളും ഉന്നയിക്കാൻപോലും പ്രാപ്തിയില്ലാത്ത അവസ്ഥയിലാണ് നിലവിലെ മുസ്ലിംനേതൃത്വം എന്നത് സത്യമാണ്. തീവ്രവാദആരോപണം പേറേണ്ടിവരുമോ എന്ന ഉൾഭയം കാരണം, സമുദായത്തിെൻറ ന്യായയുക്തമായ ആവശ്യങ്ങൾ ഉന്നയിക്കാൻ അവർക്ക് സാധിക്കുന്നില്ല. സംവരണസംരക്ഷണപ്രസ്ഥാനത്തിെൻറ മൂർച്ച കുറയുന്നതിൽ അതും കാരണമാണ്. പട്ടികജാതി-വർഗ സംഘടനകളാകട്ടെ, സർക്കാർതീരുമാനത്തെ ഒറ്റക്കുനിന്ന് തിരുത്തിക്കാൻ മാത്രമുള്ള സംഘടനാ/സമരശേഷി നേടിയെടുത്തിട്ടുമില്ല. ഈ ദൗർബല്യങ്ങളെ മറയാക്കിയാണ് സംവരണത്തെ ഫലത്തിൽ ഇല്ലാതാക്കുന്ന നടപടികളുമായി സർക്കാർ അനുസ്യൂതം മുന്നോട്ട് പോകുന്നത്. ദുർബല വിഭാഗത്തിെൻറ ശാക്തീകരണം അജണ്ടയായി പ്രഖ്യാപിച്ച ഒരു ഭരണകൂടം പിന്നിൽനിന്ന് കുത്തുമ്പോൾ മൂകസാക്ഷികളായി നിൽക്കാൻ മാത്രമേ അവർക്ക് സാധിക്കുന്നുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.