Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2019 7:39 AM IST Updated On
date_range 12 Jun 2019 7:39 AM ISTതിരിച്ചുവരവിനൊരുങ്ങുന്ന സി.പി.എം
text_fieldsbookmark_border
പതിനേഴാം ലോക്സഭ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതവും അഭൂതപൂർവവുമായ തിരിച്ചടി നേരി ട്ട മതേതര പാർട്ടികളുടെ മുൻനിരയിൽ നിൽക്കുന്നു ഇടതുപക്ഷം അഥവാ കമ്യൂണിസ്റ്റ് പാ ർട്ടികൾ. ബംഗാളിലും ത്രിപുരയിലും സി.പി.എമ്മിെൻറ ജനകീയാടിത്തറ നിശ്ശേഷം തകർന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഫലങ്ങൾ പുറത്തുവന്നത്. പിടിച്ചുനിൽക്കാനാവുമെന്ന് പ്രതീക്ഷിച്ച ഒരേയൊരു കേരളത്തിലും കമ്യൂണിസ്റ്റ് പാർട്ടികളുടെ മനോവീര്യം തകർക്കുന്നതായി ഇലക്ഷൻ ഫലങ്ങൾ. 20 ലോക്സഭ സീറ്റുകളിൽ 19ഉം പ്രധാന പ്രതിയോഗിയായ യു.ഡി.എഫ് അടിച്ചെടുത്തതോടൊപ്പം അവരുടെ വോട്ട് വിഹിതം മുെമ്പാരിക്കലും ഇല്ലാത്തവിധം 12 ശതമാനം വർധിച്ചു. അത്രത്തോളം എൽ.ഡി.എഫ് വിഹിതം കുറയുകയും ചെയ്തു. സ്വാഭാവികമായും ഭരണത്തിലിരിക്കുന്ന ഇടതുമുന്നണിയെ ഞെട്ടിച്ച ഈ തിരിച്ചടിയുടെ കാരണങ്ങൾ കണ്ടെത്താനും തിരുത്താനും വീണ്ടെടുക്കാനുമുള്ള തകൃതിയായ ചർച്ചകൾ ദേശീയതലത്തിൽതന്നെ നടക്കുകയാണ്. ഏറ്റവുമൊടുവിൽ സ്ഥിതിഗതികൾ അവലോകനം ചെയ്ത സി.പി.എം കേന്ദ്ര കമ്മിറ്റി രണ്ട് മുഖ്യകാരണങ്ങളാണ് തെരഞ്ഞെടുപ്പ് പരാജയത്തിന് കണ്ടെത്തിയിരിക്കുന്നത്. ഒന്ന്, കേന്ദ്രത്തിൽ മതനിരപേക്ഷ ബദൽ സർക്കാർ രൂപവത്കരിക്കാൻ കഴിയുന്ന നിലയിലാണ് കോൺഗ്രസെന്ന് കേരളത്തിലെ വോട്ടർമാർ ധരിച്ചു. ഇതിെൻറ അടിസ്ഥാനത്തിൽ മതനിരപേക്ഷ വിശ്വാസികളിലും ന്യൂനപക്ഷ വിഭാഗങ്ങളിലുംപെട്ട പല വിഭാഗങ്ങളും കോൺഗ്രസിന് വോട്ട് നൽകി. രണ്ട്, ശബരിമലയിൽ യുവതി പ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കാൻ ബാധ്യസ്ഥമായ എൽ.ഡി.എഫ് സർക്കാർ ശരിയായ നിലപാട് സ്വീകരിച്ചപ്പോൾ അത് ഉപയോഗിച്ച് യു.ഡി.എഫും ബി.ജെ.പിയും വിശ്വാസികളിൽ ഒരു വിഭാഗത്തിൽ തെറ്റിദ്ധാരണ സൃഷ്ടിച്ചു. ഈ രണ്ട് കാരണങ്ങളും എവിടെയൊക്കെ എത്ര അളവിൽ പ്രതികൂലമായി ബാധിച്ചു എന്നു കണ്ടെത്തി നഷ്ടമായ ജനകീയാടിത്തറ തിരിച്ചുപിടിക്കാനാണ് പാർട്ടിയുടെ ഇനിയുള്ള ശ്രമം. അതിൽ ആദ്യത്തേതിനെ സംബന്ധിച്ചിടത്തോളം പ്രത്യേക ബോധവത്കരണം കൂടാതെത്തന്നെ സത്യാവസ്ഥ യു.ഡി.എഫിന് വോട്ടുചെയ്ത സമ്മതിദായകർക്ക് ബോധ്യപ്പെട്ടു കഴിഞ്ഞ കാര്യമാണെന്ന് പാർട്ടിക്ക് സമാശ്വസിക്കാം. എൻ.ഡി.എക്ക് ബദലായി ഉയരാൻ യു.പി.എക്ക് സാധിച്ചില്ലെന്ന് മാത്രമല്ല കോൺഗ്രസിനെ പാർലമെൻറിൽ അംഗീകാരമുള്ള പ്രതിപക്ഷമായി കൊണ്ടുവരുന്നതിൽപോലും പാർട്ടി പരാജയപ്പെട്ടിരിക്കുന്നു. ജയിച്ചുകയറിയ 52 എം.പിമാരിൽ എത്ര പേർ കോൺഗ്രസിൽതന്നെ നിലയുറപ്പിക്കും എന്ന കാര്യത്തിൽപോലും സംശയം നിലനിൽക്കുകയാണ്.
എന്നാൽ, ശബരിമല വിഷയത്തിലും അനുബന്ധ കാര്യങ്ങളിലും ഭൂരിപക്ഷസമുദായത്തിലെ വിശ്വാസികളെ തിരിച്ചുപിടിക്കാനും നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ പിന്തുണച്ച ന്യൂനപക്ഷങ്ങളെ വീണ്ടും ആ നിലപാടിലേക്ക് കൊണ്ടുവരാനും സി.പി.എം-സി.പി.ഐ പാർട്ടികൾക്ക് എത്രത്തോളം കഴിയുമെന്നതാണ് മുഖ്യ ചോദ്യം. കഴിഞ്ഞത് സംസ്ഥാന ഭരണത്തിനെതിരായ വിധിയെഴുത്തായിരുന്നില്ല എന്ന് സമാധാനിച്ചാലും ഉടനെ നടക്കാൻ പോവുന്ന ഉപതെരഞ്ഞെടുപ്പുകളിലും 2021ൽ നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക് വീണ്ടെടുപ്പ് സാധ്യമാവണമെങ്കിൽ കേന്ദ്ര കമ്മിറ്റി നിർദേശിച്ച നടപടികൾ വിജയിപ്പിച്ചേ മതിയാവൂ. തദ്വിഷയമായുള്ള ഒരു പ്രധാന തടസ്സം മതവിശ്വാസാചാരങ്ങളുടെ നേരെയുള്ള പാർട്ടിയുടെ മൗലിക സമീപനം തന്നെയാണ്. നാസ്തികരായ കമ്യൂണിസ്റ്റുകാർ ശബരിമല ക്ഷേത്രം തകർക്കാനാണ് ശ്രമിക്കുന്നതെന്ന പ്രചണ്ഡമായ പ്രചാരണമായിരുന്നു ലോക്സഭ ഇലക്ഷനിൽ സംഘ്പരിവാർ നടത്തിയത്. അതിലൂടെ സ്വാധീനിക്കപ്പെട്ട ഒരു വലിയ വിഭാഗം ഹൈന്ദവ സമ്മതിദായകർ കമ്യൂണിസ്റ്റുകാരെ തോൽപിക്കാൻ കഴിയുക യു.ഡി.എഫിനാണെന്ന് മനസ്സിലാക്കി വോട്ടുകൾ ആ മുന്നണിക്ക് നൽകുകയാണ് ചെയ്തത്. അവർക്ക് പിഴച്ചതാണെങ്കിലും അല്ലെങ്കിലും മതവിശ്വാസാചാരങ്ങളുടെ നേരെ കമ്യൂണിസ്റ്റ് സമീപനം എന്താണെന്ന് അവ്യക്തതകൾക്കും സംശയങ്ങൾക്കുമിടനൽകാതെ വിശദീകരിക്കേണ്ടിവരും. ശബരിമലയുടെ മാത്രം കാര്യമെടുത്താൽ യുവതികളുടെ ക്ഷേത്രപ്രവേശനം ആചാരപരമായി വിലക്കപ്പെട്ടതാണ്; അതിനാൽ േകാടതിവിധി തിരുത്തപ്പെടേണ്ടതാണ് എന്നത്രെ സവർണ യാഥാസ്ഥിതിക പക്ഷത്തിെൻറ നിലപാട്. മറിച്ച് യുവതി പ്രവേശനം വിലക്കപ്പെേടണ്ടതല്ല, സ്ത്രീ-പുരുഷ വിവേചനം കൂടാതെ സകലർക്കും ശബരിമല സന്നിധാനത്തിൽ പൂജക്കനുമതി നൽകണം എന്നതാണ് ഇടതുപക്ഷത്തിെൻറ ദൃഷ്ടിയിൽ പുരോഗമനപരമായ നിലപാട്. സുപ്രീംേകാടതിയിൽ കേരള സർക്കാർ ബോധിപ്പിച്ചതും അപ്രകാരമാണ്. ഇത് തിരുത്താതെ എങ്ങനെയാണ് വിശ്വാസികളെ തിരിച്ചുപിടിക്കാനാവുക? തിരുത്താൻ പോയാൽ പുരോഗമന പ്രതിച്ഛായ എന്താവും? നവോത്ഥാന മൂല്യങ്ങളുടെ പേരിൽ പെൺമതിൽ തീർത്തതും ജാതിസംഘടനകളുടെ കൂട്ടായ്മ തട്ടിക്കൂട്ടിയതും വെറുതെയായെന്ന് വരില്ലേ? ആശയക്കുഴപ്പം വർധിപ്പിക്കാൻ മാത്രമുതകുന്ന പ്രചാരണ പുകമറകൾ വിപരീത ഫലമാണുണ്ടാക്കുകയെന്ന് തീർച്ച. ഇപ്പോൾ സർക്കാറിെൻറ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പറയുന്ന അന്ധവിശ്വാസ നിരോധന നിയമനിർമാണത്തിെൻറ സ്ഥിതിയും തഥൈവ. കിട്ടുന്ന കച്ചിത്തുരുമ്പുകളത്രയും ഇടതുപക്ഷത്തിനെതിരെ പ്രയോഗിക്കാൻ നോമ്പു നോറ്റിരിക്കുന്ന സംഘ്പരിവാറിെൻറ ഭീഷണി നിലനിൽക്കുവോളം കമ്യൂണിസ്റ്റ് പാർട്ടികളുടെ മുന്നിൽ ഒാപ്ഷനുകൾ നന്നേ കുറവാണ്.
മതന്യൂനപക്ഷങ്ങൾ ഇന്നത്തെ സാഹചര്യത്തിൽ ഉത്കണ്ഠപ്പെടുന്ന ഒരേയൊരു കാര്യം മതനിരപേക്ഷ ശക്തികളുടെ വിശാല െഎക്യം സാധ്യമാണോ എന്നുള്ളതാണ്. കോൺഗ്രസും ഇതര മതേതര പാർട്ടികളും ഇടതുപക്ഷവും ഒറ്റക്കെട്ടായിനിന്ന് തീവ്ര വലതുപക്ഷത്തെ പ്രതിരോധിക്കാൻ ദൃഢനിശ്ചയം ചെയ്താൽ അവരോടൊപ്പം നിൽക്കും ന്യൂനപക്ഷങ്ങൾ. അക്കാര്യം വരുേമ്പാൾ സീറ്റുകളുടെ എണ്ണത്തെയും മക്കൾ രാഷ്ട്രീയത്തെയും പ്രാദേശിക സങ്കുചിത താൽപര്യങ്ങളെയും പ്രതി തമ്മിൽ തല്ലുകയുമാണ് മതേതര പാർട്ടികളെന്ന് അവകാശപ്പെടുന്നവരുടെ തീരാ ശാപമെങ്കിൽ ന്യൂനപക്ഷങ്ങൾമാത്രം വിചാരിച്ചാൽ മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയെ രക്ഷിക്കാനാവില്ല. കോൺഗ്രസിനോടുള്ള സമീപനം എന്തായിരിക്കണമെന്ന കാര്യത്തിൽ സി.പി.എമ്മിനകത്തെ ഗൗരവതരമായ ഭിന്നതയും ആശയക്കുഴപ്പവും അപരിഹാര്യമായി തുടരുകയാണിപ്പോഴും. രണ്ടു കൂട്ടർക്കും ബംഗാൾ ഏതാണ്ട് പൂർണമായി നഷ്ടപ്പെട്ടിട്ടും കണ്ണുതുറക്കാനായില്ലെങ്കിൽ ഇനി തുറക്കാൻ കണ്ണുകളേ ഉണ്ടാവില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story