Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകോവിഡ്​ വാർഷിക...

കോവിഡ്​ വാർഷിക കണക്കിലെ പാഠങ്ങൾ

text_fields
bookmark_border
കോവിഡ്​ വാർഷിക കണക്കിലെ പാഠങ്ങൾ
cancel



ലോകാരോഗ്യ സംഘടന കോവിഡ്​-19നെ മഹാമാരിയായി പ്രഖ്യാപിച്ചിട്ട്​ ഒരുവർഷം തികഞ്ഞിരിക്കെ രോഗം ഉടനെ നിർമാർജനം ചെയ്യാനാകുമെന്ന പ്രതീക്ഷ നീണ്ടുപോവുകയാണ്​. രോഗപ്പകർച്ച ഇന്നും പല രാജ്യങ്ങളിലും കുറച്ചുകൊണ്ടുവരാനായിട്ടില്ലെന്ന വസ്​തുത ഒരുഭാഗത്ത്​; വാക്​സിനുകൾ ഫലപ്രദമാണെന്ന്​ പറഞ്ഞുകൊണ്ടിരിക്കു​േമ്പാഴും അവയുടെ വിതരണത്തിലും ഉപയോഗത്തിലും അനുഭവപ്പെടുന്ന പോരായ്​മകൾ മറ്റൊരുഭാഗത്ത്​.

പൂർണമായും കോവിഡ്​ മുക്തമായ ദൈനംദിന ജീവിതം സാധ്യമായില്ലെങ്കിൽപോലും വിദ്യാഭ്യാസ-സാമൂഹിക-വാണിജ്യരംഗങ്ങളിൽ മുൻകാല സാഹചര്യത്തി​​െൻറ ഗണ്യമായ ഭാഗമെങ്കിലും വീണ്ടെടുക്കാൻ കഴിയണമെന്ന്​ എല്ലാവരും ആഗ്രഹിക്കുന്നു. എന്നാൽ, ഇതെഴുതു​േമ്പാഴത്തെ വാർത്ത, ഇന്ത്യയിൽ ഏകദിന രോഗപ്പകർച്ച കുതിച്ചുയരുന്നു എന്നതാണ്​. മൂന്നോളം മാസങ്ങളിൽവെച്ച്​ ആദ്യമായി ഒറ്റദിവസ കേസുകൾ ഇന്നലെ 25,000 കടന്നു എന്നാണ്​ കേന്ദ്ര ആരോഗ്യവകുപ്പ്​ അറിയിക്കുന്നത്​. ഡിസംബർ 20ന്​ 26,000 കവിഞ്ഞിരുന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ കുറഞ്ഞുകൊണ്ടിരുന്ന രോഗപ്പകർച്ചയാണ്​ വീണ്ടും ഉയരുന്നത്​. 44 ദിവസങ്ങളിലെ ഏറ്റവും ഉയർന്ന മരണനിരക്കും ഇന്നലെ രേഖപ്പെടുത്തി: 161 എണ്ണം. മൊത്തം കോവിഡ്​ ബാധിതരുടെ എണ്ണം രാജ്യത്ത്​ ഡിസംബറിൽ ഒരുകോടി കവിഞ്ഞു; ഇപ്പോൾ അത്​ ഒരുകോടി 14 ലക്ഷത്തോടടുക്കുന്നു.

സാധാരണ ജീവിതത്തിലേക്ക്​ എപ്പോൾ മടങ്ങാനാകും, ഇതുതന്നെയോ ഇനി സാധാരണജീവിതം എന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ ഇനിയും നേരമെടുക്കും എന്നുതന്നെ ഇതെല്ലാം നൽകുന്ന സൂചന. ജനങ്ങളിൽ ജാഗ്രത കുറഞ്ഞിരിക്കുന്നു എന്നാണ്​ അധികൃതരുടെ അഭിപ്രായം. ഇത്​ കുറെയൊക്കെ ശരിയാണ്​; പകർച്ചാഭീതിയെ കവച്ചുവെക്കുന്നതരത്തിൽ കോവിഡ്​ ചിട്ടകളിലുള്ള മടുപ്പ്​ വളരുന്നു എന്നതും വസ്​തുതയാണ്​. രോഗനിരക്കിലെ വർധനകാരണം ചില സംസ്ഥാനങ്ങളിൽ ഭാഗിക അടച്ചിരിപ്പോ കൂടുതൽ കർക്കശമായ നിയന്ത്രണങ്ങളോ നടപ്പാക്കിയെങ്കിലും ഇതിലും ഉദ്ദേശിച്ച ഫലം കിട്ടുന്നില്ല. വകഭേദം വന്ന വൈറസി​​െൻറ കടന്നുവരവ്​ മറ്റൊരു ഭീഷണിയാണ്​.

ഒരു കൊല്ലം തികഞ്ഞപ്പോൾ ലോകത്ത്​ പതിനൊന്നര കോടി ആളുകളെ രോഗം ബാധിച്ചുകഴിഞ്ഞു; 25 ലക്ഷം പേർ കോവിഡ്​ ബാധിച്ച്​ മരിച്ചു. ജനസമൂഹങ്ങളുടെ ശ്രദ്ധയില്ലായ്​മയെ മാത്രം കുറ്റപ്പെടുത്തി ഇത് വിശദീകരിക്കാനാകില്ലെന്ന്​ പഠനങ്ങൾ പറയുന്നു. നേതൃതലത്തിലെടുത്ത തീരുമാനങ്ങളും അവയുടെ നിർവഹണവും ജനങ്ങളോടുള്ള ആശയവിനിമയവുമൊന്നും അന്യൂനമായിരുന്നില്ല. ലോകാരോഗ്യ സംഘടനതന്നെ തുടക്കത്തിലെ അമ്പരപ്പിൽ വിരുദ്ധങ്ങളായ നിർദേശങ്ങൾ നൽകിയെന്ന വിമർശനമുണ്ട്​.

വിവിധ രാഷ്​ട്രനേതൃത്വങ്ങളും മഹാമാരിക്കാലത്ത്​ അത്യാവശ്യമായ സഹാനുഭൂതിയോ ആശയവിനിമയത്തിലെ വ്യക്തതയോ പ്രകടമാക്കിയില്ല. കോവിഡ്​ പ്രതിരോധത്തിലെ രണ്ടു മാതൃകകളായി പല വിദഗ്​ധരും കാണുന്നത്​ ദക്ഷിണ കൊറിയയെയും ഘാനയെയുമാണ്​. നേരത്തേ 'സാർസ്​' മഹാമാരിയുടെ അനുഭവമുള്ള കൊറിയ കഴിഞ്ഞവർഷം ജനുവരിയിൽതന്നെ രോഗത്തി​​െൻറ വരവിനെപ്പറ്റി ജനങ്ങളോട്​ പറയുകയും ജനങ്ങളെ മാസ്​ക്​ ധരിപ്പിക്കുകയും ചെയ്​തു. രോഗപ്പകർച്ച കണ്ടെത്തുന്ന മൊബൈൽ ആപ് കൂടിയായതോടെ അടച്ചിരിപ്പില്ലാതെതന്നെ രോഗബാധ നിയന്ത്രിക്കാനായി. ദക്ഷിണ കൊറിയൻ രോഗപ്രതിരോധ കേന്ദ്രം കമീഷണർ ഡോ. ജൊങ്​ യുൻ ഗ്യുങ്ങി​​െൻറ അർപ്പണബോധവും വിശ്വാസ്യതയും അവർ പ്രകടിപ്പിച്ച നേതൃശേഷിയും ഇക്കാര്യത്തിൽ പ്രശംസിക്കപ്പെട്ടിട്ടുണ്ട്​. ഇതേ വിശ്വാസ്യതയും സുതാര്യതയും തന്നെയാണ്​ ഘാന പ്രസിഡൻറ്​ അകുഫോ അദ്ദോയുടെ നേതൃത്വത്തെയും വേറിട്ടുനിർത്തിയത്​. ലോക്​ഡൗൺ ഏർപ്പെടുത്താൻ തുടക്കത്തിലേ തീരുമാനിച്ച അദ്ദേഹം ജനങ്ങൾക്ക്​ രണ്ടാഴ്​ചത്തെ സാവകാശം അതിന്​ നൽകി; മാത്രമല്ല, ദുർബല വിഭാഗങ്ങളോട്​ കാണിച്ച സഹാനുഭൂതിയും അദ്ദേഹത്തെ അനുസരിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചു.

നേതൃത്വത്തി​​െൻറ വിശ്വാസ്യത കുറയുകയും ആശയവിനിമയം സുതാര്യമല്ലാതാവുകയും ദുർബലരോട്​ പരിഗണന കാട്ടാതിരിക്കുകയും ചെയ്​ത രാജ്യങ്ങളിലാണ്​ രോഗബാധയുടെ തോത്​ കുതിച്ചുയർന്നതെന്നും പഠനങ്ങളിൽ കണ്ടു. മോശം പ്രകടനത്തി​െൻറ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നത്​ ബ്രസീൽ, യു.കെ, ഇന്ത്യ എന്നീ രാജ്യങ്ങളാണ്​. ബ്രസീലിൽ പ്രസിഡൻറ്​ ബൊൽസനാരോയും യു.കെയിൽ പ്രധാനമന്ത്രി ബോറിസ്​ ജോൺസണും രോഗത്തി​െൻറ ഗൗരവം കുറച്ചുകാണിച്ചപ്പോൾ ഇന്ത്യയിൽ മുന്നൊരുക്കമില്ലാത്ത ലോക്​ഡൗണും ആശ്രയമറ്റ തൊഴിലാളികളുടെ പ്രയാണവും വിപരീതഫലമുണ്ടാക്കി.

മറ്റെല്ലാവരും രോഗമുക്തരാകലാണ്​ ഓരോരുത്തരുടെയും സുരക്ഷ എന്ന പാഠം ആവർത്തിക്കു​േമ്പാഴും സമ്പന്ന രാജ്യങ്ങളുടെ 'വാക്​സിൻ ദേശീയത'യാണ്​ കോവിഡ്​ പ്രതിരോധത്തിലെ പുതിയ ഭീഷണി. ആഫ്രിക്കയിലെ മൊത്തം രാജ്യങ്ങളിൽ 13 എണ്ണം മാത്രമാണ്​ കുത്തിവെപ്പ്​ തുടങ്ങിയിട്ടുള്ളത്​. അതേസമയം, യു.എസിലെ പത്തിലൊന്ന്​ ജനങ്ങളും രണ്ടു​ ഡോസും സ്വീകരിച്ചുകഴിഞ്ഞിരിക്കുന്നു. മരുന്നുകമ്പനികളുടെ കച്ചവടക്കണ്ണ്​ കാര്യങ്ങൾ വഷളാക്കുന്നുമുണ്ട്​. ബൗദ്ധിക സ്വത്തവകാശ നിയമത്തി​​​െൻറ മറവിൽ അവർ നടത്തുന്ന ചൂഷണം ദരിദ്രരാജ്യങ്ങളെയാണ്​ കൂടുതൽ ബാധിക്കുന്നത്​. ദരിദ്രരടക്കം എല്ലാവരും പൂർണ മുക്തി നേടുവോളം ഏറ്റവും വലിയ സമ്പന്നരും രോഗഭീഷണിയിൽനിന്ന്​ വിടുതൽനേടുന്നില്ലെന്ന സത്യം എല്ലാവരും ഓർക്കുന്നത്​ നന്ന്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brazilcovidindia
News Summary - Lessons from the covid Annual Report
Next Story