Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightമ​റു​പ​ടി കൊ​ടു​ക്കാം,...

മ​റു​പ​ടി കൊ​ടു​ക്കാം, പ്ര​വൃ​ത്തി​യി​ലൂ​ടെ

text_fields
bookmark_border
മ​റു​പ​ടി കൊ​ടു​ക്കാം, പ്ര​വൃ​ത്തി​യി​ലൂ​ടെ
cancel




ക​ർ​ണാ​ട​ക​യി​ലെ ഹി​ജാ​ബ് പ്ര​ശ്ന​ത്തി​ന്മേ​ൽ ഇ​ന്ത്യ​യെ വി​മ​ർ​ശി​ച്ച് ട്വീ​റ്റ് ചെ​യ്ത യു.​എ​സ് സ്ഥാ​ന​പ​തി​യെ ത​ള്ളി​ക്കൊ​ണ്ട് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ന​ട​ത്തി​യ പ്ര​തി​ക​ര​ണം അ​പ്ര​തീ​ക്ഷി​ത​മോ അ​സ്വാ​ഭാ​വി​ക​മോ അ​ല്ല. മ​ത​സ്വാ​ത​ന്ത്ര്യ വി​ഷ​യ​ത്തി​ൽ അ​മേ​രി​ക്ക​യു​ടെ രാ​ജ്യാ​ന്ത​ര അം​ബാ​സ​ഡ​റാ​യ ​റ​ശാ​ദ് ഹു​സൈ​നാ​ണ്, ഹി​ജാ​ബ് നി​രോ​ധ​നം മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ ലം​ഘ​ന​വും സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ വി​വേ​ച​ന​വു​മാ​ണെ​ന്ന മ​ട്ടി​ൽ കു​റി​പ്പി​ട്ട​ത്. ഇ​തേ​പ്പ​റ്റി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്ക​വെ വി​ദേ​ശ​കാ​ര്യ വ​ക്താ​വ് അ​രി​ന്ദം ബ​ഗ്ചി വി​ഷ​യം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും ഇ​ന്ത്യ​യി​ലെ ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ങ്ങ​ളും ഭ​ര​ണ​ഘ​ട​ന​യും ഉ​ചി​ത​മാ​യി വി​ഷ​യം കൈ​കാ​ര്യം​ചെ​യ്യു​മെ​ന്നും പ്ര​തി​ക​രി​ച്ചു. രാ​ജ്യ​ത്തി​ന​ക​ത്തെ കാ​ര്യ​ങ്ങ​ളെ​പ്പ​റ്റി​യു​ള്ള ദു​രു​പ​ദി​ഷ്ട പ്ര​സ്താ​വ​ന​ക​ൾ ആ​ശാ​സ്യ​മ​​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഔ​ദ്യോ​ഗി​ക​വും ഔ​പ​ചാ​രി​ക​വു​മാ​യ പ്ര​തി​ക​ര​ണ​മെ​ന്ന നി​ല​ക്ക് ഇ​ങ്ങ​നെ​ത്ത​ന്നെ​യാ​ണ് പ​റ​യാ​നാ​വു​ക. അ​തേ​സ​മ​യം, ഔ​ദ്യോ​ഗി​ക വ​ക്താ​വി​ന്റെ പ്ര​തി​ക​ര​ണ​ത്തോ​ട് വി​യോ​ജി​ച്ച് മ​റു​വാ​ദ​ങ്ങ​ളും ഉ​ന്ന​യി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ർ​ഷ​കപ്ര​ക്ഷോ​ഭ​ത്തോ​ട് ഐ​ക്യ​പ്പെ​ട്ടു​ള്ള ഹോ​ളി​വു​ഡ് ന​ടി റി​യാ​ന​യു​ടെ ട്വീ​റ്റും മ​ത​വി​ദ്വേ​ഷ​ത്തി​നെ​തി​രെ യു.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്റെ ട്വീ​റ്റും യ​ഥാ​ക്ര​മം വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ​യും വി​ദേ​ശ​കാ​ര്യ വ​ക്താ​വി​ന്റെ​യും പ്ര​തി​ക​ര​ണ​ങ്ങ​ൾ​ക്ക് നി​മി​ത്ത​മാ​കു​ന്ന​തി​ന​ർ​ഥം വി​ഷ​യ​ത്തെ​ക്കാ​ൾ പ്ര​തിച്ഛാ​യ​യാ​ണ് ന​മ്മെ ഉ​ത്ക​ണ്ഠ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന​ല്ലേ എ​ന്നാ​ണ് ഒ​ന്ന്. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളു​ടെ ഇ​ട​പെ​ട​ൽ ശ​രി​യ​ല്ലെ​ന്ന വാ​ദം ഇ​രി​ക്കെ​ത​ന്നെ, നാം​ത​ന്നെ ഒ​പ്പു​വെ​ച്ചി​ട്ടു​ള്ള സാ​ർ​വ​ലൗകി​ക മ​നു​ഷ്യാ​വ​കാ​ശ പ്ര​ഖ്യാ​പ​ന​വും യു.​എ​ൻ ചാ​ർ​ട്ട​റും ലം​ഘി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻകൂ​ടി ന​മു​ക്ക് ബാ​ധ്യ​ത​യു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്നു. രാ​ജ്യ​ത്തി​ന്റെ ആ​ഭ്യ​ന്ത​ര വി​ഷ​യ​ങ്ങ​ളി​ൽ വി​ദേ​ശ​ത്തു​ള്ള​വ​ർ ഇ​ട​പെ​ട​രു​തെ​ന്ന് പ​റ​യു​മ്പോ​ഴും, അ​ഭി​പ്രാ​യ​വും വി​യോ​ജി​പ്പും വി​ല​ക്കാ​നാ​കി​ല്ല​ല്ലോ. മു​മ്പ് അ​മേ​രി​ക്ക​യി​ലെ സി​ഖു​കാ​ർ​ക്കും ഹി​ന്ദു​ക്ക​ൾ​ക്കും നേ​രെ മ​ത​വി​ദ്വേ​ഷ​വും അ​ക്ര​മ​ങ്ങ​ളും ഉ​ണ്ടാ​യ​പ്പോ​ൾ നാം ​പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ടു​താ​നും.

അ​തേ​സ​മ​യം, സ്വ​ന്തം പൗ​രന്മാ​ർ​ക്കെ​തി​രെ വി​വേ​ച​ന​വും അ​ന്യാ​യ​വും ന​ട​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട ബാ​ധ്യ​ത​ അ​ത​ത് രാ​ജ്യ​ത്തി​നു​ണ്ട്. വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും ആ​ക്ഷേ​പ​ങ്ങ​ൾ​ക്കും സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്കാ​തി​രി​ക്കാ​നാ​ണ് ശ്ര​ദ്ധി​ക്കേ​ണ്ട​ത്. വി​മ​ർ​ശ​ന​ങ്ങ​ളു​ടെ മു​ന​യൊ​ടി​ക്കാ​ൻ അ​ങ്ങ​നെ​യാ​ണ് ക​ഴി​യു​ക. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ അ​ടു​ത്ത​കാ​ല​ത്ത് ഇ​ന്ത്യ​യി​ലെ സ്ഥി​തി​ഗ​തി​ക​ളെ​പ്പ​റ്റി രാ​ജ്യാ​ന്ത​ര സം​ഘ​ട​ന​ക​ളും ആ​ഗോ​ള മാ​ധ്യ​മ​ങ്ങ​ളും സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ൾപോ​ലും വി​മ​ർ​ശ​ന​മു​യ​ർ​ത്തു​മ്പോ​ൾ ആ​ത്മ​പ​രി​ശോ​ധ​ന​യും തി​രു​ത്ത​ലും ന​ട​ത്തു​ന്ന​തി​നു പ​ക​രം അ​വ​യെ കു​റ്റ​പ്പെ​ടു​ത്തു​ക​യും നി​ശ്ശ​ബ്ദ​രാ​ക്കു​ക​യും ചെ​യ്യാ​നാ​ണ് നാം ​ശ്ര​മി​ക്കു​ന്ന​ത്. ഇ​താ​ക​ട്ടെ വി​മ​ർ​ശ​നം ഇ​ല്ലാ​താ​ക്കു​ക​യ​ല്ല, അ​തി​ന്റെ മൂ​ർ​ച്ച കൂ​ട്ടു​ക​യും ​ അ​ടി​ത്ത​റ ബ​ല​പ്പെ​ടു​ത്തു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. ഇ​ന്ത്യ​യി​ലെ വി​ദ്വേ​ഷ അ​തി​ക്ര​മ​ങ്ങ​ളെ​പ്പ​റ്റി ഡേ​റ്റാ​ബേ​സ് ത​യാ​റാ​ക്കി​യ സൈ​റ്റു​ക​ൾ ത​ട​യ​പ്പെ​ട്ട​ത് ഉ​ദാ​ഹ​ര​ണം. ഭ​ര​ണ​പ​ര​മാ​യ തി​രു​ത്ത​ലി​ന് സ​ഹാ​യ​ക​മാ​കുമാ​യി​രു​ന്ന ര​ണ്ടു വെ​ബ്സൈ​റ്റു​ക​ൾ ഇ​ല്ലാ​താ​യെ​ങ്കി​ലും അ​മേ​രി​ക്ക​യി​ലെ എ​ഫ്.​ബി.​ഐ അ​വ​രു​ടേ​താ​യ റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധ​പ്പെ​ടു​ത്തി: 2020ൽ ​ഇ​ന്ത്യ​യി​ലെ വി​ദ്വേ​ഷ​ക്കു​റ്റ​ങ്ങ​ൾ പ​തി​റ്റാ​ണ്ടി​ൽവെ​ച്ച് ഏ​റ്റ​വും കൂ​ടു​ത​ലാ​ണെ​ന്ന് യു.​എ​സി​ലെ സ​തേ​ൺ പോ​വ​ർ​ട്ടി ലോ​ സെ​ന്റ​ർ അ​റി​യി​ച്ചു; യു.​എ​സി​ലെ മേ​രി​ല​ൻ​ഡി​ലെ ഗ്ലോ​ബ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​റ്റിവ് ജേ​ണ​ലി​സം നെ​റ്റ്‍വ​ർ​ക്കും ഇ​ന്ത്യ​യി​ലെ വി​ദ്വേ​ഷ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ ക​ണ​ക്ക് പ്ര​സി​ദ്ധീ​ക​രി​ച്ചു. ആം​ന​സ്റ്റി ഇ​ന്റ​ർ​നാ​ഷ​ന​ൽ, ഹ്യൂ​മ​ൻ റൈ​റ്റ്സ് വാ​ച്ച്, റി​പ്പോ​ർ​ട്ടേ​ഴ്സ് വി​തൗ​ട്ട് ബോ​ർ​ഡേ​ഴ്സ്, ജ​ന​സൈ​ഡ് വാ​ച്ച് മു​ത​ലാ​യ​ അ​നേ​കം സം​ഘ​ട​ന​ക​ളും പ്ര​സ്ഥാ​ന​ങ്ങ​ളും വി​വി​ധ റി​പ്പോ​ർ​ട്ടു​ക​ളി​ൽ ഇ​ന്ത്യ​യി​ലെ അ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടു​മ്പോ​ൾ വെ​റും പ്ര​സ്താ​വ​ന​കൊ​ണ്ട് അ​വ​യെ ചെ​റു​ക്കാ​നാ​വി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം യു.​എ​സ് കോ​ൺ​ഗ്ര​സി​നു​വേ​ണ്ടി​യു​ള്ള ബ്രീ​ഫി​ങ്ങി​ൽ ആം​ന​സ്റ്റി​യും ജ​ന​സൈ​ഡ് വാ​ച്ചും അ​ട​ക്കം 17 കൂ​ട്ടാ​യ്മ​ക​ൾ സം​ഘാ​ട​ക​രാ​യി; നോം ​ചോം​സ്കി അ​ട​ക്കമു​ള്ള പ്ര​മു​ഖ​ർ വ​സ്തു​ത​ക​ളും ക​ണ​ക്കു​ക​ളുംവെ​ച്ച് ഇ​ന്ത്യ​യെ വി​ല​യി​രു​ത്തി.

ഇ​ന്ത്യ സ്വ​ന്തം ഭ​ര​ണ​ഘ​ട​ന​യും പാ​ര​മ്പ​ര്യ​വും ത​ക​ർ​ക്കു​ന്നു എ​ന്നാ​ണ് ഇ​ത്ത​രം 'ഇ​ട​പെ​ട​ലു'​കാർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഇ​ട​പെ​ട​ല​ല്ല, മ​ന​സ്സാ​ക്ഷി​യെ ഉ​ണ​ർ​ത്ത​ലാ​ണ് ല​ക്ഷ്യ​മെ​ന്നും അ​വ​ർ പ​റ​യു​ന്നു. ഭ​യ​പ്പെ​ട​ത്ത​ക്ക​താ​യി ഇ​ന്ത്യ​യി​ൽ ഒ​ന്നു​മി​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ന​മു​ക്കു​ത​ന്നെ​യാ​ണ് ക​ഴി​യു​ക. അ​തി​ന് തി​രു​ത്ത​ലു​ക​ളും ഭ​ര​ണന​ട​പ​ടി​ക​ളും ആ​വ​ശ്യ​മാ​ണ്. അ​നീ​തി​യും അ​ക്ര​മ​വും ന​ട​ക്കു​മ്പോ​ൾ ഇ​ര​ക​ൾ​ക്ക് സം​ര​ക്ഷ​ണ​വും അ​ക്ര​മി​ക​ൾ​ക്ക് ശി​ക്ഷ​യും ന​ൽ​കു​മ്പോ​ഴാ​ണ് നി​യ​മ​വാ​ഴ്ച ബോ​ധ്യ​പ്പെ​ടു​ക. ഹ​രി​ദ്വാ​റി​ലെ വം​ശ​ഹ​ത്യാ ആ​ഹ്വാ​ന​ങ്ങ​ളെ​യോ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രാ​യ പ്ര​ചാ​ര​ണ​ങ്ങ​ളെ​യോ അ​പ​ല​പി​ക്കാ​ൻ ദേ​ശീ​യ​ത​ല​ത്തി​ൽ ഒ​രു മ​ന്ത്രി​യും ഭ​ര​ണ​പ​ക്ഷ നേ​താ​വും മു​ന്നോ​ട്ടു​വ​ന്നി​ല്ലെ​ന്ന് 'ന്യൂ​യോ​ർ​ക് ടൈം​സും' 'വാ​ഷി​ങ്ട​ൺ പോ​സ്റ്റു'​മൊ​ക്കെ കു​റ്റ​പ്പെ​ടു​ത്തു​മ്പോ​ൾ, ന​മ്മു​ടെ 'ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ങ്ങ​ളെ'​ക്കു​റി​ച്ചു​ള്ള വി​ദേ​ശ​കാ​ര്യ വ​ക്താ​വി​ന്റെ അ​വ​കാ​ശ​വാ​ദംകൂ​ടി ചോ​ദ്യം​ചെ​യ്യ​പ്പെ​ടു​ക​യാ​ണ​ല്ലോ. തീ​ർ​ച്ച​യാ​യും ന​മ്മു​ടെ ഭ​ര​ണ​ഘ​ട​ന​ക്കും ജു​ഡീ​ഷ്യ​റി​ക്കും മ​റ്റു സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നീ​തി​പൂ​ർ​വ​ക​മാ​യ രാ​ജ്യ​ന​ട​ത്തി​പ്പി​നും ആ​വ​ശ്യ​മാ​യ തി​രു​ത്ത​ലു​ക​ൾ​ക്കും ശേ​ഷി​യു​ണ്ട്. രാ​ഷ്ട്രീ​യ നേ​തൃ​ത്വം അ​തി​ന് അ​വ​യെ അ​നു​വ​ദി​ക്ക​ണ​മെ​ന്നു മാ​ത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorial
News Summary - let's give replay through action
Next Story