ന്യായത്തിെൻറ കണ്ണാടി നോക്കുേമ്പാൾ
text_fieldsവിയോജിപ്പിെൻറയും വിമർശനത്തിെൻറയും വായ്മൂടിക്കെട്ടാൻ രാജ്യദ്രോഹക്കുറ്റ ത്തെ ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീംകോടതി ന്യായാധിപനായ ജസ്റ്റിസ് ദീപക് ഗുപ്ത നടത്തിയ ശക്തമായ അഭിപ്രായപ്രകടനം വർത്തമാന ഇന്ത്യയുടെ മുഴുവൻ സത്വരശ്ര ദ്ധയർഹിക്കുന്നു. ഏതാനും വർഷങ്ങളായി ആളുകളെ അനാവശ്യമായി അറസ്റ്റ് ചെയ്ത് തടങ് കലിൽ വെക്കാനുള്ള ആയുധമായി രാജ്യദ്രോഹക്കുറ്റം ദുരുപയോഗം ചെയ്യുകയാണെന്നും ഇങ്ങനെ പോയാൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124 എ വകുപ്പ് പുനരവലോകനം ചെയ്യണമെന്നും അദ്ദേഹം പറയുന്നു. രാജ്യദ്രോഹനിയമങ്ങളെക്കാൾ പ്രഥമപ്രധാനം ഭരണഘടനാവകാശമായ ആവിഷ്കാര സ്വാതന്ത്ര്യത്തിനാണെന്ന് ഗുജറാത്തിലെ അഹ്മദാബാദിൽ ശനിയാഴ്ച പ്രലീൻ പബ്ലിക് ചാരിറ്റബ്ൾ ട്രസ്റ്റ് സംഘടിപ്പിച്ച അഭിഭാഷകശിൽപശാലയിൽ ജസ്റ്റിസ് ഗുപ്ത ഒാർമിപ്പിച്ചു. ‘‘ജനങ്ങളെ ബാധിക്കുന്ന ആശയങ്ങളോ പ്രശ്നങ്ങളോ ആരോഗ്യകരമായി ചർച്ച ചെയ്യാതെ എല്ലാവരും വായ്ത്താരിക്കും ഗീർവാണങ്ങൾക്കും പിറകെയാണ്. തന്നെ പിന്തുണക്കാത്തവരെ തെൻറ മാത്രമല്ല, രാജ്യത്തിെൻറ തന്നെ ശത്രുവും ദേശവിരുദ്ധനുമായി മുദ്രകുത്തുന്നു. വിയോജിക്കാനുള്ള അവകാശം ഭരണഘടനാദത്തമാണ്. ഒരാൾ നിയമലംഘനം നടത്തുകയോ സംഘർഷത്തിനു പ്രേരിപ്പിക്കുകയോ ചെയ്യാത്തിടത്തോളം മറ്റേതു പൗരനുമായും ഭരിക്കുന്നവരുമായും വിയോജിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള അവകാശമുണ്ട് - ജസ്റ്റിസ് വ്യക്തമാക്കി.
പുരോഗതിയുടെ പൊന്നമ്പിളിയിൽ മുത്തമിടാൻ കുതിക്കുന്ന സംസ്കൃതരാജ്യത്തെ അബദ്ധജഡിലമായ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ആൾക്കൂട്ട അതിക്രമങ്ങളുടെയും ഇരുട്ടിലേക്ക് തള്ളിക്കൊണ്ടു പോകുകയും അതിനെതിരായ ചെറുവിരലനക്കങ്ങളെ നേരിടാൻ ദേശദ്രോഹക്കുറ്റത്തിെൻറ വടിയെടുക്കുകയും ചെയ്യുന്നതിനെതിരെ നിശിത വിമർശനമാണ് ഗുപ്ത നടത്തിയത്. വൻഭൂരിപക്ഷത്തോടെ അധികാരത്തിലേറുന്നവരും പോൾ ചെയ്ത വോട്ടിെൻറ പകുതി നേടുന്നില്ല. അതിനാൽ ഉള്ളതിൽ ഭൂരിപക്ഷമെന്ന നിലക്ക് ഭരിക്കാമെങ്കിലും മുഴുവൻ ജനതയുടെയും ശബ്ദം അവർക്കു അവകാശപ്പെടാനാവില്ല. ന്യൂനപക്ഷത്തിനു പോലും വീക്ഷണം പ്രകടിപ്പിക്കാനുള്ള അവകാശമുണ്ട്. സർക്കാർ ഒരു സ്ഥാപനമാണ്. ഒരു വ്യക്തിയല്ല, വ്യക്തിവിമർശനത്തെ സർക്കാർ വിമർശനവും രാജ്യവിരുദ്ധവുമായി സമീകരിക്കാനാവില്ല. അടിയന്തരാവസ്ഥയുടെ ഇരുണ്ടനാളുകളിൽ ഒരു പാർട്ടിനേതാവ് താനാണ് രാജ്യമെന്നു വരുത്തിത്തീർക്കാൻ ശ്രമിച്ചതും ഇനിയൊരാൾക്കും അതിനു ശ്രമിക്കാനാവാത്ത വിധം അതു ദയനീയപരാജയത്തിൽ കലാശിച്ചതും പ്രഭാഷണത്തിൽ അനുസ്മരിക്കുന്നുണ്ട്. വ്യക്തിയോടും വ്യവസ്ഥയോടുമുള്ള കൂറും സ്നേഹവും നിയമം വഴി അടിച്ചേൽപിക്കാനാവില്ലെന്നും ഒരാൾക്ക് അനിഷ്ടമുണ്ടെങ്കിൽ അത് അതിക്രമത്തിനോ കുഴപ്പത്തിനോ ഇടയാക്കാത്ത വിധം തുറന്നുപറയാൻ സ്വാതന്ത്ര്യം നൽകണമെന്നും ഗാന്ധിജി ആവശ്യപ്പെട്ട കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു. ജുഡീഷ്യറിയും ലജിസ്ലേച്ചറും എല്ലാം വിശകലനത്തിനും വിമർശനത്തിനും വിധേയമാകണമെന്നാണ് ഗുപ്തയുടെ നിലപാട്
1870ൽ കോളനിവാഴ്ചക്കെതിരായി നടന്ന വഹാബിപ്രക്ഷോഭത്തെ അടിച്ചമർത്താൻ ബ്രിട്ടീഷുകാർ കൊണ്ടുവന്നതാണ് രാജ്യദ്രോഹത്തിനെതിരായ 124എ വകുപ്പ്. വാമൊഴി, വരമൊഴി, അടയാളങ്ങളിലൂടെയോ പ്രകടമായ മറ്റു വിധത്തിലോ നിയമാനുസൃത ഭരണകൂടത്തിനെതിരെ വെറുപ്പോ വിദ്വേഷമോ അനിഷ്ടമോ സൃഷ്ടിക്കുകയോ അതിനു ശ്രമിക്കുകയോ ചെയ്താൽ മൂന്നുവർഷം മുതൽ ജീവപര്യന്തം വരെയും തടവും പിഴയും വ്യവസ്ഥ ചെയ്യുന്നു. ‘ബംഗോബാസി’ പത്രാധിപർ യോഗേന്ദ്ര ചന്ദ്രേബാസ്, ബാലഗംഗാധര തിലകൻ, മഹാത്മാഗാന്ധി വരെയുള്ളവർക്കെതിരെ ഇൗ നിയമം പ്രയോഗിച്ചു. സ്വാതന്ത്ര്യശേഷം നിയമം എടുത്തുകളയാനുള്ള ആലോചനകൾ പലവുരു നടന്നെങ്കിലും ഭരണഘടന തത്ത്വങ്ങൾ വെച്ച് അതിനെ നേരിടാമെന്ന നിലപാടിലാണ് രാഷ്ട്രശിൽപികൾ അന്നെത്തിയത്. കൃത്യതയില്ലാത്ത ആ തീരുമാനം പിന്നീട് സ്വേച്ഛാവാഴ്ച പുറത്തെടുക്കാൻ തീരുമാനിച്ച ഭരണാധികാരികൾക്കുള്ള വടിയായി മാറി. സ്വതന്ത്ര ഇന്ത്യയിൽ ഇതുപയോഗിച്ച് ഭരണകൂടങ്ങൾ സ്വന്തം ജനതയോട് യുദ്ധം ചെയ്യുന്ന ദുര്യോഗത്തിലെത്തി. അഭിപ്രായസ്വാതന്ത്ര്യമെന്ന മൗലികാവകാശത്തെ ഹനിക്കുന്ന ഇൗ നിയമം നിലനിൽക്കത്തക്കതല്ലെന്നും ഭരണഘടനാനുസൃതമായി അതു ഭേദഗതി ചെയ്യപ്പെടണമെന്നും ഹൈകോടതികൾ മുതൽ സുപ്രീംകോടതി വരെ വിവിധ ഘട്ടങ്ങളിൽ അഭിപ്രായപ്പെട്ടിട്ടും പ്രയോഗത്തിൽ മറിച്ചാണ് സംഭവിച്ചത്. നിയമം പുനരവലോകനം ചെയ്യുന്നതിനു പകരം അതിെൻറ ചുവടുപിടിച്ച് ദേശീയ സുരക്ഷ നിയമം, യു.എ.പി.എ പോലുള്ള കൂടുതൽ കടുപ്പിച്ചവ കൊണ്ടുവരുകയും ചെയ്തു. പല ജനദ്രോഹനിയമങ്ങൾക്കും മുൻകൈയെടുത്ത കോൺഗ്രസ് ഒടുവിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തങ്ങൾ തിരിച്ചുവന്നാൽ കിരാതനിയമം ദൂരെക്കളയുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ, വീണ്ടും അധികാരത്തിലെത്തിയാൽ നിയമം കൂടുതൽ കർക്കശമാക്കുമെന്നായിരുന്നു ബി.ജെ.പി വാഗ്ദാനം. യു.എ.പി.എ ഭേദഗതിയിലൂടെ ഇപ്പോൾ അതിനു തുടക്കം കുറിച്ചിരിക്കുന്നു. സർക്കാറിനെയും ഭരണനേതൃത്വത്തെയും വിമർശിക്കുന്നവരെ നിശ്ശബ്ദമാക്കാൻ രാജ്യദ്രോഹനിയമം ദുരുപയോഗിക്കുന്നിടത്തേക്കാണ് കാര്യങ്ങളുടെ പോക്ക്. അസമിൽ 2016ൽ ബി.ജെ.പി അധികാരത്തിൽ വന്നതിൽപിന്നെ ഇതുവരെയായി 251 രാജ്യദ്രോഹക്കേസുകൾ ചുമത്തി. മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവിൽ എട്ടു പൗരാവകാശ പ്രവർത്തകരെ യു.എ.പി.എ ചുമത്തി ജയിലിലിട്ടു. ജെ.എൻ.യു വിദ്യാർഥിനേതാവായിരുന്ന കനയ്യകുമാറും ജമ്മു-കശ്മീർ പീപ്ൾസ് ഫ്രണ്ട് നേതാവ് ശഹ്ല റാഷിദുമൊക്കെ പുതിയ ഇരകളാണ്.
സ്വേച്ഛാവാഴ്ച അരക്കിട്ടുറപ്പിക്കാനും വിമർശനത്തെ തല്ലിയൊതുക്കാനുമുള്ള ഉപാധിയായി കോളനികാല നിയമത്തെ ദുരുപയോഗിക്കുന്ന പ്രവണത വർധിക്കുന്നതിനിടെ പരമോന്നത നീതിപീഠത്തിലെ ന്യായാധിപൻ നിയമനടത്തിപ്പിനു നേരെ കണ്ണാടി പിടിച്ചിരിക്കുന്നു. അതുവഴി പ്രകടമാകുന്ന വൈകൃതങ്ങൾ തിരുത്തി, നമ്മുടെ കറയറ്റ സ്വാതന്ത്ര്യവും ജനാധിപത്യവും ലോകത്തിനു മുന്നിൽ തെളിയിച്ചുകാണിക്കാനും ഇനിയും അമാന്തിക്കുന്നതെന്തിന്?!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.