ബാലറ്റും 'ലവ് ജിഹാദും'
text_fieldsകേരള കോൺഗ്രസ് ചെയർമാനും പാലായിലെ ഇടതുപക്ഷ സ്ഥാനാർഥിയുമായ ജോസ് കെ. മാണി, 'ലവ് ജിഹാദ്' സംബന്ധിച്ച് നടത്തിയ പരാമർശം പുതിയ ചർച്ചക്കും വിവാദത്തിനും വഴിതുറന്നിരിക്കുന്നു. 'ലവ് ജിഹാദു'മായി ബന്ധപ്പെട്ട സംശയം ദൂരീകരിക്കണമെന്നും അതിൽ യാഥാർഥ്യമുണ്ടോ എന്ന് വ്യക്തത വരുത്തണമെന്നുമാണ് കഴിഞ്ഞദിവസം സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്.
ലവ് ജിഹാദ് ഒരാശങ്കയായി കേരളസമൂഹത്തിന് മുന്നിൽ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യം പറയുന്നതെന്നും ആവർത്തിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നിരിക്കെ, ഇടതുപക്ഷത്തെ പ്രധാനപ്പെെട്ടാരു നേതാവുതന്നെ ഇതുപോലെ അത്യന്തം ഗുരുതരമായൊരു ആരോപണം ഉയർത്തുേമ്പാൾ അത് ചർച്ചയാവുക സ്വാഭാവികമാണ്.
ജോസ് കെ. മാണിയെ അനുകൂലിച്ചും എതിർത്തും ഇതിനകം വിവിധ രാഷ്ട്രീയ, സമുദായ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ജോസ് കെ. മാണിയുടെ ആരോപണത്തെ പരസ്യമായി തള്ളിപ്പറഞ്ഞു. ജോസിേൻറത് വ്യക്തിപരമായ അഭിപ്രായമാകാമെന്നും ഇടതുമുന്നണിക്ക് അത്തരമൊരു ആക്ഷേപമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനാകെട്ട, ഇങ്ങനെയൊന്ന് ശ്രദ്ധയിൽപെട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറി. അതേസമയം, ലവ് ജിഹാദ് കെട്ടുകഥയല്ല എന്ന മുൻ നിലപാട് ആവർത്തിക്കാനാണ് കെ.സി.ബി.സി ഇൗ അവസരവും ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
ഇത്രയുംകാലം ബി.ജെ.പിയും സംഘ്പരിവാർ പ്രസ്ഥാനങ്ങളും മാത്രമേ ഇൗവിധം പച്ചയായി ലവ് ജിഹാദ് ആരോപണം ഉയർത്തിയിരുന്നുള്ളൂ. ഇക്കുറി ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലും ഇക്കാര്യം പരാമർശിക്കുന്നുണ്ട്. അവരുടെ തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളിൽ ശബരിമല വിഷയത്തോടൊപ്പംതന്നെ ലവ് ജിഹാദും നിർബന്ധിത മതപരിവർത്തനവുമൊക്കെ നിരന്തരമായി കടന്നുവരുകയും ചെയ്യുന്നുണ്ട്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ മുസ്ലിം ജനവിഭാഗങ്ങൾക്കെതിരെ പ്രയോഗിച്ച് വിജയിച്ച ഒരുവിഷയം അവർ ഇവിടെയും പരീക്ഷിക്കുന്നുവെന്നേ അതേക്കുറിച്ച് പറയാനാകൂ. എന്നാൽ, ഇടതുപക്ഷത്തിെൻറ ഭാഗമായ ഒരു നേതാവിൽനിന്ന് അതേ ആരോപണം ഉയരുേമ്പാൾ അതിെൻറ മാനങ്ങൾ പിന്നെയും വലുതാകും. ഹൈകോടതിയും അന്വേഷണ ഏജൻസികളുമെല്ലാം തള്ളിക്കളഞ്ഞ ആരോപണമാണ് 'ലവ് ജിഹാദ്' എന്ന് എല്ലാവർക്കുമറിയാം. കേരളത്തിൽ, 12 വർഷം മുമ്പ് നടന്ന ആദ്യസംഭവം തൊട്ട് ഹാദിയ കേസ് വരെയുള്ള കാര്യങ്ങൾ വസ്തുനിഷ്ഠമായി പരിശോധിക്കുന്ന ആർക്കും ഇത് എളുപ്പത്തിൽ മനസ്സിലാക്കാവുന്നതേയുള്ളൂ.
'ലവ് ജിഹാദി'ലൂടെ കേരളത്തിൽ മിശ്രവിവാഹങ്ങൾ നടന്നിട്ടില്ലെന്ന് വിലയിരുത്തിയാണ് ഹാദിയ കേസിെൻറ ഭാഗമായി നടത്തിയ അന്വേഷണം എൻ.െഎ.എ അവസാനിപ്പിച്ചതുതന്നെയും. എന്നിട്ടും, സംഘ്പരിവാർ പ്രസ്ഥാനങ്ങൾ ഇൗ ആരോപണം ഉയർത്തുന്നുണ്ട്. ഏതാനും ദിവസങ്ങൾക്കുമുമ്പ് ആർ.എസ്.എസിെൻറ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ ദത്താത്രേയ ഹൊസബലെ പറഞ്ഞതും 'ലവ് ജിഹാദി'നെതിരെ നിയമനിർമാണം നടത്തുന്ന സംസ്ഥാനങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകുമെന്നാണ്. ആർ.എസ്.എസിെൻറ ഇൗ വാദംതന്നെയാണ് ഇടതുചേരിയിൽനിന്നുകൊണ്ട് ജോസ് കെ. മാണിയും ആവർത്തിക്കുന്നത്.
ജോസ് കെ. മാണി സംഘ്പരിവാറിെൻറ നാവായി നടത്തിയ ഇൗ ആരോപണം യാദൃച്ഛികമെന്ന് കരുതാനാകില്ല. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നേത്തന്നെ മധ്യ കേരളത്തിൽ ചില ക്രൈസ്തവസഭകൾ ഇൗ ആരോപണവുമായി രംഗത്തുണ്ട്. ഇക്കഴിഞ്ഞ ജനുവരിയിൽ സീറോ മലബാർ സഭയുടെ സിനഡ് സർക്കുലറിലും പിന്നീട് പള്ളികളിൽ വായിച്ച ഇടയലേഖനത്തിലും ലവ് ജിഹാദ് ആരോപണമുണ്ടായിരുന്നു. സഭയിലെതന്നെ പല വൈദികരും അതിനെ തള്ളിപ്പറഞ്ഞുവെങ്കിലും കർദിനാൾ മാർ ആലഞ്ചേരിയുടേതായി വന്ന ഇടയലേഖനത്തിന് നല്ല രാഷ്ട്രീയപിന്തുണ ലഭിച്ചുവെന്നുതന്നെയാണ് മനസ്സിലാക്കേണ്ടത്.
അതിനുമുന്നേ, കെ.സി.ബി.സിയും ഇതേ ആരോപണം ഉന്നയിച്ചിട്ടുണ്ട്. സഭകളുടെ ഇൗ നിലപാടുമാറ്റം സ്വാഭാവികമായും അവർക്ക് വലിയ സ്വാധീനമുള്ള കേരള കോൺഗ്രസിെൻറ നിലപാടിലും മാറ്റംവരുത്തിയെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ആരോപണത്തിൽ അൽപം മയംവരുത്തിയെങ്കിലും വിശ്വാസികളെ തൽക്കാലത്തേക്കെങ്കിലും പിടിച്ചിരുത്താൻ അത് മതിയാകും. പക്ഷേ, മുസ്ലിം സമുദായത്തെ ഒന്നടങ്കം പ്രതിക്കൂട്ടിൽനിർത്തുന്ന ഗുരുതരമായൊരു ആരോപണം ഉയർന്നുവന്നിട്ടും അതിനെതിരെ വേണ്ടവിധം ശബ്ദിക്കാൻ നമ്മുടെ മതേതര മുന്നണികൾ തയാറാകാത്തതിെൻറ കാരണമെന്താകും? ജോസ് കെ. മാണിയിലൂടെ സഭകളെ കൂടെനിർത്തി മധ്യകേരളം തൂത്തുവാരാനുള്ള തത്രപ്പാടിൽ ഇടതുപക്ഷത്തെ പ്രതീക്ഷിക്കുന്നതിൽ കാര്യമില്ല.
ചില ഒഴുക്കൻ പ്രസ്താവനകൾ മാറ്റിനിർത്തിയാൽ, പ്രതിപക്ഷത്തുനിന്നും കാര്യമായ പ്രതികരണങ്ങളില്ലാത്തത് അവശേഷിക്കുന്ന വോട്ടും നഷ്ടപ്പെടുത്തേണ്ട എന്നുകരുതിയാകാം. അല്ലെങ്കിലും, കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് കൊഴുപ്പുകൂട്ടാൻ ഇസ്ലാമോഫോബിയയുടെ ഘടകങ്ങൾ ഇല്ലാതെ കഴിയില്ല എന്നായിരിക്കുന്നു. സംഘ്പരിവാറിനെ ഇങ്ങനെ പുൽകുേമ്പാഴും ഇവിടെ ബി.െജ.പിക്ക് വേരോട്ടമില്ല എന്ന് അഭിമാനിക്കുകയാണ് മലയാളി. എന്നിട്ടതിനെ രാഷ്ട്രീയ പ്രബുദ്ധതയെന്ന് സ്വയം വിശേഷിപ്പിക്കുകയും ചെയ്യുന്നു. ഇൗ രാഷ്ട്രീയ നിരക്ഷരതയോർത്ത് ലജ്ജിക്കുകയല്ലാതെ എന്തുചെയ്യാൻ!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.