Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകു​റു​ക്കു​വ​ഴി...

കു​റു​ക്കു​വ​ഴി രാ​ഷ്ട്രീ​യം ആ​രു​ടെ അ​ജ​ണ്ട?

text_fields
bookmark_border
കു​റു​ക്കു​വ​ഴി രാ​ഷ്ട്രീ​യം ആ​രു​ടെ അ​ജ​ണ്ട?
cancel

തെ​ര​ഞ്ഞെ​ടു​പ്പി​ൽ സൗ​ജ​ന്യ​വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി കു​റു​ക്കു​വ​ഴി​ക​ളു​ടെ രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്ന​വ​രെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വീ​ണ്ടും രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്നു. വോ​ട്ടു​പി​ടി​ക്കാ​ൻ സൗ​ജ​ന്യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ വ്യ​ക്തി​താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ്​​വ്യ​വ​സ്ഥ ത​ക​ർ​ക്കു​ക​യാ​ണെ​ന്നും ഇ​വ​ർ ക​ഷ്ട​പ്പെ​ട്ട്​ അ​ധ്വാ​നി​ച്ച്​ ഖ​ജ​നാ​വി​ലേ​ക്ക്​ പ​ണ​മൊ​ടു​ക്കു​ന്ന നി​കു​തി​ദാ​യ​ക​രു​ടെ ശ​ത്രു​ക്ക​ളാ​ണെ​ന്നും ഇ​ന്ത്യ​ൻ​രാ​ഷ്ട്രീ​യ​ത്തി​ലെ മൂ​ല്യ​ച്യു​തി​യാ​ണി​ത്​ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തു​ന്നു. ഞാ​യ​റാ​ഴ്ച നാ​ഗ്​​പൂ​രി​ൽ 75,000 കോ​ടി രൂ​പ​യു​ടെ വി​വി​ധ വി​ക​സ​ന​പ​ദ്ധ​തി​ക​ൾ​ക്ക്​ കൊ​ടി​വീ​ശു​ന്ന പ​രി​പാ​ടി​യി​ലാ​ണ്​ 'വി​ല​ക്ഷ​ണ​ക​ക്ഷി​ക​ൾ' അ​ധി​കാ​രം മാ​ത്രം ലാ​ക്കാ​ക്കി, ഭ​ര​ണം ക​വ​ർ​ന്നെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നെ​തി​രെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മു​ന്ന​റി​യി​പ്പ്​. സ​ർ​വ​തോ​മു​ഖ വി​ക​സ​ന​മാ​യി​രി​ക്ക​ണം രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളു​ടെ ല​ക്ഷ്യ​മെ​ന്നും അ​ങ്ങ​നെ​വ​ന്നാ​ൽ അ​വ​ർ​ക്ക് പി​ന്നെ​യും​പി​ന്നെ​യും അ​ധി​കാ​ര​മേ​റാ​ൻ സാ​ധി​ക്കു​​മെ​ന്നും ഉ​ദ്​​ബോ​ധി​പ്പി​ക്കു​ന്നു​മു​ണ്ട്​ മോ​ദി. അ​ഞ്ചു​മാ​സം മു​മ്പും 'സൗ​ജ​ന്യ​സം​സ്കാ​ര'​ത്തി​നെ​തി​രെ പ്ര​ധാ​ന​മ​ന്ത്രി ശ​ബ്​​ദ​മു​യ​ർ​ത്തി​യി​രു​ന്നു.

ഗു​ജ​റാ​ത്ത്, ഹി​മാ​ച​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ആം ​ആ​ദ്​​മി പാ​ർ​ട്ടി​ക്കു​നേ​രെ​യു​ള്ള പ​രോ​ക്ഷ വി​മ​ർ​ശ​ന​മാ​ണ്​ ഇ​തെ​ന്നാ​ണ്​ നി​രീ​ക്ഷ​ക​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞ​ത്​ ഗൗ​ര​വ​മാ​യെ​ടു​ത്താ​ൽ അ​ത്​ ഗു​ജ​റാ​ത്തി​ൽ മോ​ദി​ക്കും പാ​ർ​ട്ടി​ക്കും പ്ര​ചാ​ര​ണ​ത്തി​ൽ ഏ​റെ ത​ല​വേ​ദ​ന​യു​ണ്ടാ​ക്കി​യ 'ആ​പ്പി'​നു​മാ​ത്രം ബാ​ധ​ക​മാ​കേ​ണ്ട​തല്ല. സൗ​ജ​ന്യ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി തെ​ര​ഞ്ഞെ​ടു​പ്പു​വി​ജ​യ​ത്തി​ന്​ കു​റു​ക്കു​വ​ഴി തേ​ടു​ന്ന​വ​രെ​ല്ലാം ഈ ​വി​മ​ർ​ശ​ന​ത്തി​ന്‍റെ വ​രു​തി​യി​ൽ വ​​രേ​ണ്ട​താ​ണ്. അ​ങ്ങ​നെ​യെ​ങ്കി​ൽ ഇ​ക്ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ധാ​ന​മ​ന്ത്രി വി​ര​ൽ​ചൂ​ണ്ടു​ന്ന 'വി​ല​ക്ഷ​ണ​ക​ക്ഷി​ക​ൾ' ആ​രൊ​ക്കെ? ഗു​ജ​റാ​ത്തി​ൽ ക​ഴി​ഞ്ഞ ആ​റു​ത​വ​ണ ഭ​രി​ച്ച ബി.​ജെ.​പി സ​ർ​വ​തോ​മു​ഖ വി​ക​സ​ന​മാ​ണോ മു​ന്നോ​ട്ടു​വെ​ച്ച​ത്​? കോ​ൺ​ഗ്ര​സും ആം ​ആ​ദ്​​മി പാ​ർ​ട്ടി​യും സൗ​ജ​ന്യ വൈ​ദ്യു​തി, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യ​പ​രി​ര​ക്ഷ, വാ​ർ​ധ​ക്യ​പെ​ൻ​ഷ​ൻ, സി​ലി​ണ്ട​ർ സ​ബ്​​സി​ഡി, കാ​ർ​ഷി​ക​ക​ടം എ​ഴു​തി​ത്ത​ള്ള​ൽ എ​ന്നീ വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യി വ​ന്ന​ശേ​ഷ​മാ​ണ്​ ബി.​ജെ.​പി പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കി​യ​ത്. മോ​ദി​യു​ടെ വാ​ക്കു​ക​ൾ പ്ര​യോ​ഗ​ത്തി​ൽ വ​രു​ത്തി​യി​രു​ന്നെ​ങ്കി​ൽ ആ​റു​വ​ട്ട തു​ട​ർ​ഭ​ര​ണ​നേ​ട്ടം മാ​ത്രം മ​തി​യാ​യി​രു​ന്നു ബി.​ജെ.​പി​ക്ക്​ ആ​യു​ധം. എ​ന്നാ​ൽ, കോ​വി​ഡ്​ മ​ഹാ​മാ​രി​യി​ൽ കൈ​യും​കെ​ട്ടി​യി​രു​ന്ന​തി​ന്​ ഗു​ജ​റാ​ത്ത്​ ഹൈ​കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ർ​ശ​നം ഏ​റ്റു​വാ​ങ്ങി​യ മു​ഖ്യ​മ​ന്ത്രി​യെ മാ​റ്റി പ​ക​രം പു​തി​യ ആ​ളെ​വെ​ച്ച് മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ പാ​ർ​ട്ടി​ക്ക്​ അ​തി​നു​ള്ള ധൈ​ര്യം കി​ട്ടി​യി​ല്ലെ​ന്നു തെ​ളി​യി​ക്കു​ന്ന​താ​യി​രു​ന്നു ബി.​ജെ.​പി ചൊ​രി​ഞ്ഞ സൗ​ജ​ന്യ വാ​ഗ്ദാ​ന​ങ്ങ​ൾ. സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യ​പ​രി​ര​ക്ഷ, കൂ​ടാ​തെ ദ​രി​ദ്ര​കു​ടും​ബ​ങ്ങ​ൾ​ക്ക്​ മൂ​ന്നു സൗ​ജ​ന്യ എ​ൽ.​പി.​ജി സി​ലി​ണ്ട​റു​ക​ൾ, സ​ബ്​​സി​ഡി​യോ​ടെ ക​ട​ല, പാ​ച​ക എ​ണ്ണ, കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ സൗ​ജ​ന്യ ഇ​ല​ക്​​ട്രി​ക്​ സ്കൂ​ട്ട​ർ, ​51,000 രൂ​പ ​പെ​ൺ​കു​ട്ടി​ക​ൾ​ക്ക്​ വി​വാ​ഹ​സ​ഹാ​യം, വ​നി​താ​സം​രം​ഭ​ക​ർ​ക്ക്​ പ​ലി​ശ​ര​ഹി​ത വാ​യ്പ എ​ന്നി​വ​യാ​യി​രു​ന്നു ബി.​ജെ.​പി വാ​ഗ്ദാ​നം. ആ​റു​വ​ട്ടം ഭ​ര​ണ​ത്തി​ലി​രു​ന്നി​ട്ടും ഇ​തു​വ​രെ ഇ​തൊ​ന്നും ന​ൽ​കാ​തി​രു​ന്ന​തു​കൊ​ണ്ടു​കൂ​ടി​യാ​ണ​ല്ലോ വീ​ണ്ടും വാ​ഗ്ദാ​നം വേ​ണ്ടി​വ​ന്ന​ത്. 99 ശ​ത​മാ​ന​മാ​ണ്​ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ സ്​​​പെ​ഷ​ലി​സ്റ്റ്​ ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വ്​ എ​ന്ന് ​ബി.​ജെ.​പി​യെ ആ​ഘോ​ഷി​ക്കു​ന്ന മാ​ധ്യ​മ​ങ്ങ​ൾ​ത​ന്നെ ക​ണ​ക്കു​നി​ര​ത്തു​മ്പോ​ൾ സൗ​ജ​ന്യ​ചി​കി​ത്സ​യൊ​ന്നും വോ​ട്ട​ർ, കാ​ര്യ​ത്തി​ലെ​ടു​ക്കി​ല്ലെ​ന്നു​റ​പ്പ്. കേ​ന്ദ്ര​ത്തി​ലും സം​സ്ഥാ​ന​ത്തും ഭ​ര​ണ​മു​ള്ള​തു​കൊ​ണ്ട്​ പാ​വ​പ്പെ​ട്ട​വ​രെ മാ​ത്ര​മ​ല്ല, മ​ധ്യ​വ​ർ​ഗ​ക്കാ​രെ​യും ബി.​ജെ.​പി​ക്ക് വാ​ക്കി​ൽ മ​യ​ക്കാ​ൻ ക​ഴി​യും. അ​തു​കൊ​ണ്ട്​, ഗു​ജ​റാ​ത്തി​നെ ഒ​രു ഡോ​ള​ർ ട്രി​ല്യ​ൺ സ​മ്പ​ദ്​​ഘ​ട​ന​യാ​ക്കും, 2036ലെ ​ഒ​ളി​മ്പി​ക്സ് അ​ഹ്​​മ​ദാ​ബാ​ദി​ലേ​ക്ക്​ കൊ​ണ്ടു​വ​രും തു​ട​ങ്ങി​യ ആ​കാ​ശ​കു​സു​മ​ങ്ങ​ൾ വേ​റെ​യും കാ​ണി​ച്ചി​രു​ന്നു.

ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ 2250​ കോ​ടി​യു​ടെ സൗ​ജ​ന്യ​ങ്ങ​ളാ​ണ്​ ബി.​ജെ.​പി പ്ര​ഖ്യാ​പി​ച്ച​ത്. ദ​രി​ദ്ര​ർ​ക്ക്​ മൂ​ന്നു ഗ്യാ​സ്​ സി​ലി​ണ്ട​ർ, എ​ല്ലാ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കും സൈ​ക്കി​ൾ, ഗ​വ. സ്കൂ​ളു​ക​ളി​ലെ പ്ല​സ്​ ടു ​പ​രീ​ക്ഷ​യി​ലെ മി​ടു​ക്കി​ക​ൾ​ക്ക്​ ബി​രു​ദ​പ​ഠ​നം മു​ഴു​ക്കെ പ്ര​തി​മാ​സം 2500 രൂ​പ, ബി​രു​ദ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ സ്കൂ​ട്ട​ർ, ആ​പ്പി​ൾ പാ​ക്കേ​ജി​ങ്​ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ 25 കോ​ടി​യു​ടെ ജി.​എ​സ്.​ടി നി​കു​തി എ​ഴു​തി​ത്ത​ള്ള​ൽ അ​ങ്ങ​നെ​യ​ങ്ങ​നെ. എ​ന്നാ​ൽ, വം​ശീ​യ​രാ​ഷ്ട്രീ​യ​ത്തി​ന് വീ​ര്യം​കൂ​ടി​യ ഗു​ജ​റാ​ത്തി​ൽ ഏ​ക​സി​വി​ൽ കോ​ഡ്, മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​നം തു​ട​ങ്ങി​യ വ​ർ​ഗീ​യ അ​ജ​ണ്ട​ക​ൾ വ​ൻ​നേ​ട്ടം കൊ​യ്യാ​ൻ സ​ഹാ​യി​ച്ച​പ്പോ​ൾ, അ​തി​ന് അ​ത്ര വ​ക​യി​ല്ലാ​ത്ത ഹി​മാ​ച​ലി​ൽ സൗ​ജ​ന്യ വാ​ഗ്ദാ​ന​ങ്ങ​ളൊ​ന്നും ഏ​ശി​യി​ല്ല. ഇ​തെ​ല്ലാം മു​ന്നി​ലി​രി​ക്കെ​യാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​യ്ത്താ​രി. കൊ​ടു​ക്കു​ന്ന വാ​ഗ്ദാ​ന​ങ്ങ​ൾ​ക്ക്​ പ​ണ​മെ​വി​ടെ നി​ന്നെ​ന്നു പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​റി​ൽ ​തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ത​ങ്ങ​ളു​ടേ​ത്​ ഹ്ര​സ്വ​കാ​ല സൗ​ജ​ന്യ​ങ്ങ​ള​ല്ല, സ​മ​ഗ്ര വി​ക​സ​ന​ത്തി​നു​ള്ള സ​ഹാ​യ​മാ​ണ്​ എ​ന്നാ​യി​രു​ന്നു ബി.​ജെ.​പി വി​ശ​ദീ​ക​ര​ണം. സൗ​ജ​ന്യ വാ​ഗ്ദാ​ന​ങ്ങ​ളെ​പ്പ​റ്റി അ​ന്ന്​ പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഡ പ​റ​ഞ്ഞ​ത്​ ശാ​ക്തീ​ക​ര​ണ​വും വീ​തം​വെ​പ്പും വ്യ​ത്യാ​സ​മു​ണ്ടെ​ന്നാ​ണ്. സൗ​ജ​ന്യ​യാ​ത്ര​യും വൈ​ദ്യു​തി​യു​​മൊ​ക്കെ ഖ​ജ​നാ​വി​നെ മെ​ന​ക്കെ​ടു​ത്തു​മെ​ന്നും അ​വ​ർ പ​റ​യു​ന്നു. ഈ ​സൗ​ജ​ന്യ​ങ്ങ​ൾ ഡ​ൽ​ഹി​യി​ൽ ന​ട​ത്തി​ക്കാ​ണി​ച്ച​തു​​കൊ​ണ്ടാ​വു​മോ ആ​പ്പി​നെ​തി​രെ ഒ​ളി​യ​മ്പെ​യ്യു​ന്ന​തും അ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ബി.​ജെ.​പി അ​സ്വ​സ്ഥ​രാ​കു​ന്ന​തും? എ​ങ്കി​ൽ വാ​ഗ്ദാ​ന​ങ്ങ​ളി​ല​ല്ല, അ​തു നി​റ​വേ​റ്റു​ന്ന​തി​ലാ​കു​മോ ബി.​ജെ.​പി​ക്ക്​ വൈ​മു​ഖ്യം? അ​ത​ല്ലാ​തെ ബി.​ജെ.​പി​യു​ടെ മു​ഖ​ത്തേ​ക്ക്​ തി​രി​ച്ചു​വീ​ഴു​ന്ന​വി​ധം പ്ര​ധാ​ന​മ​ന്ത്രി മോ​ദി ക​ല്ലെ​റി​യു​ന്ന​തി​ന്‍റെ അ​ർ​ഥ​മെ​ന്ത്​?!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorial
News Summary - Madhyamam Editorial 2022 December 13
Next Story