Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഅ​തി​രു വി​ടു​ന്ന...

അ​തി​രു വി​ടു​ന്ന ചൈ​നീ​സ് പ​രാ​ക്ര​മ​ങ്ങ​ൾ

text_fields
bookmark_border
അ​തി​രു വി​ടു​ന്ന ചൈ​നീ​സ് പ​രാ​ക്ര​മ​ങ്ങ​ൾ
cancel

ത​ക്കംപാ​ർ​ത്തു​നി​ൽ​ക്കു​ക​യാ​ണ് ചൈ​ന, ത​രം​കി​ട്ടു​മ്പോ​ൾ അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളും അ​യ​ല്പ​ക്ക​മ​ര്യാ​ദ​ക​ളും ലം​ഘി​ച്ച് ഇ​ന്ത്യ​ൻ അ​തി​ർ​ത്തി​യി​ൽ ക​ട​ന്നു​ക​യ​റാ​ൻ. ഡി​സം​ബ​ർ എ​ട്ടി​ന് അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ ത​വാ​ങ് യാ​ങ്ത്സേ അ​തി​ർ​ത്തി​യി​ലാ​യി​രു​ന്നു അ​വ​സാ​ന ശ്ര​മം. ഇ​ന്ത്യ​ൻ സൈ​ന്യം ന​ട​ത്തി​യ 'ധീ​ര​മാ​യ തി​രി​ച്ച​ടി'​യി​ൽ അ​വ​ർ പി​ൻ‌​വ​ലി​ഞ്ഞി​രി​ക്കു​ന്നു​വെ​ന്നാ​ണ് പ്ര​തി​രോ​ധ മ​ന്ത്രി പാ​ർ​ല​മെ​ന്റി​ന്റെ ഇ​രു​സ​ഭ​ക​ളി​ലും വ്യ​ക്ത​മാ​ക്കി​യ​ത്. എ​ന്നു​വെ​ച്ച് ഭീ​ഷ​ണി ഒ​ഴി​ഞ്ഞു​പോ​യി എ​ന്ന് ആ​ശ്വ​സി​ക്കാ​ൻ ഒ​രു ന്യാ​യ​വും കാ​ണു​ന്നി​ല്ല.

കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി മേ​ഖ​ല​യി​ൽ ചൈ​ന കോ​പ്പു​കൂ​ട്ടു​ന്ന അ​ധി​നി​വേ​ശ നീ​ക്ക​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണ് ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ ശ്ര​മ​വും. ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ചേ​ർ​ന്ന് യു​ദ്ധ്അ​ഭ്യാ​സ് എ​ന്ന പേ​രി​ൽ സൈ​നി​കാ​ഭ്യാ​സം ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​ത​ന്നെ ചൈ​ന ഒ​രു​മ്പെ​ട്ടി​റ​ങ്ങി​യ​ത് യാ​ദൃ​ച്ഛി​ക​മ​ല്ലെ​ന്നു​റ​പ്പ്.

2020 ജൂ​ണി​ൽ ലോ​കം മ​റ്റെ​ല്ലാ പ്ര​ശ്ന​ങ്ങ​ളും മ​റ​ന്ന് കോ​വി​ഡ് മ​ഹാ​മാ​രി​ക്ക് മ​റു​മ​രു​ന്ന് ക​ണ്ടെ​ത്താ​ൻ പ്ര​യ​ത്നി​ക്ക​വെ കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ ഗാ​ൽ​വ​ൻ താ​ഴ്വ​ര​യി​ൽ അ​തി​ക്ര​മം അ​ഴി​ച്ചു​വി​ട്ട​വ​രാ​ണ് ചൈ​നീ​സ് സൈ​ന്യം. ഒ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ ന​ട​ന്ന അ​ന്ന​ത്തെ അ​ക്ര​മ​ത്തി​ൽ ഇ​രു​പ​ത് ഇ​ന്ത്യ​ൻ സൈ​നി​ക​രാ​ണ് വീ​ര​മൃ​ത്യു വ​രി​ച്ച​ത്. നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ ത​ൽ​സ്ഥി​തി​യും അ​തി​ർ​ത്തി​യി​ൽ സ​മാ​ധാ​ന​വും സാ​ധ്യ​മാ​ക്കാ​ൻ ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും സൈ​നി​ക ത​ല ച​ർ​ച്ച​ക​ൾ പ​ല​വ​ട്ടം ന​ട​ന്നു​വെ​ങ്കി​ലും അ​തി​നെ​യെ​ല്ലാം അ​ട്ടി​മ​റി​ക്കാ​ൻ​പോ​ന്ന പ്ര​കോ​പ​ന​ങ്ങ​ൾ ചൈ​ന മു​റ​പോ​ലെ തു​ട​ർ​ന്ന് പോ​രു​ന്നു​ണ്ട്. ഇ​ന്ത്യ​യു​ടെ അ​വി​ഭാ​ജ്യ മേ​ഖ​ല​യാ​യ അ​രു​ണാ​ച​ൽ പ്ര​ദേ​ശി​നു​ള്ളി​ൽ റോ​ഡും പാ​ല​ങ്ങ​ളും ഒ​ന്നി​ലേ​റെ ഗ്രാ​മ​ങ്ങ​ളും നി​ർ​മി​ച്ചു ചീ​ന​പ്പ​ട്ടാ​ളം.

ഇ​മ്മ​ട്ടി​ൽ നീ​ങ്ങു​മ്പോ​ഴും ചൈ​നീ​സ് ഭീ​ഷ​ണി​യെ ശ​രി​യാം​വ​ണ്ണം സം​ബോ​ധ​ന ചെ​യ്യാ​ൻ ഇ​ന്ത്യ​ൻ ഭ​ര​ണ​കൂ​ടം ത​യാ​റാ​യി​ട്ടു​ണ്ടോ എ​ന്നു സം​ശ​യ​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ങ്ങ​ളി​ൽ രാ​ജ്യ​ര​ക്ഷ​യെ​ക്കു​റി​ച്ചും ശ​ത്രു​ക്ക​ളെ പാ​ഠം പ​ഠി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും വ​ലി​യ ശ​ബ്ദ​ത്തി​ൽ സം​സാ​രി​ക്കാ​റു​ള്ള പ്ര​ധാ​ന​മ​ന്ത്രി ചൈ​ന ന​ട​ത്തു​ന്ന ക​ട​ന്നു​ക​യ​റ്റ​ങ്ങ​ളി​ൽ വേ​ണ്ട​ത്ര ആ​കു​ല​ന​ല്ലെ​ന്ന് സം​ശ​യി​ക്കേ​ണ്ടി വ​രും.

ബാ​ലി​യി​ൽ ക​ഴി​ഞ്ഞ​മാ​സം സ​മാ​പി​ച്ച ജി 20 ​സ​മ്മേ​ള​ന​ത്തി​ൽ ഒ​ന്നി​ച്ചു വി​രു​ന്നു ക​ഴി​ച്ച് പ​ട​മെ​ടു​ത്ത് പി​രി​ഞ്ഞ​താ​ണ് ചൈ​നീ​സ് പ്ര​സി​ഡ​ന്റ് ഷി ​ജി​ൻ പി​ങ്ങും മോ​ദി​യും. ആ ​കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​തി​ർ​ത്തി​യി​ലെ അ​തി​ക്ര​മ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന് ചൈ​ന​യോ​ട് പ​റ​യാ​ൻ മോ​ദി ധൈ​ര്യ​പ്പെ​ട്ടി​ല്ലെ​ന്നാ​ണ് പു​തി​യ സം​ഭ​വ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ടി​ക് ടോ​ക് ഉ​ൾ​പ്പെ​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ആ​പ്പു​ക​ൾ നി​രോ​ധി​ച്ച് ചൈ​ന ഉ​യ​ർ​ത്തു​ന്ന ഭ​യാ​ന​ക​മാ​യ സു​ര​ക്ഷാ​പ്ര​ശ്ന​ത്തെ മ​റി​ക​ട​ക്കാം എ​ന്ന തെ​റ്റി​ദ്ധാ​ര​ണ​യി​ലാ​യി​രു​ന്നു സ​ർ​ക്കാ​ർ.

നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ പ​ട്ടാ​ള​ക്കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ന്ന വി​ധം അ​ക്ര​മം ഉ​ണ്ടാ​യി​ട്ടും ഇ​തേ​ക്കു​റി​ച്ച് രാ​ജ്യ​ത്തോ​ട് സം​സാ​രി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി തു​നി​യു​ന്നി​ല്ല. ജ​ന​പ്ര​തി​നി​ധി​ക​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത് വി​ഷ​യം പാ​ർ​ല​മെ​ന്റി​ൽ ച​ർ​ച്ച ചെ​യ്യാ​ൻ സ​ന്ന​ദ്ധ​ത പു​ല​ർ​ത്തു​ന്നു​മി​ല്ല സ​ർ​ക്കാ​ർ. പ​ക​രം പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​യു​ടെ മേ​ൽ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു രാ​ഷ്ട്രീ​യ ക​ണ​ക്കു തീ​ർ​ക്കു​ന്ന​തി​ലാ​ണ് അ​വ​ർ​ക്ക് താ​ല്പ​ര്യം. ന​യ​ത​ന്ത്ര ത​ല​ത്തി​ലും രാ​ഷ്ട്രീ​യ​മാ​യും ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ അ​രു​തെ​ന്ന് പ​റ​യാ​ൻ ഇ​നി വൈ​കി​ക്കൂ​ടാ.

ജി 20 ​അ​ധ്യ​ക്ഷ പ​ദ​ത്തി​ൽ നി​ൽ​ക്കു​ന്ന ഇ​ന്ത്യ ആ​ർ​ക്കും ക​ട​ന്നു ക​യ​റി കൈ​യേ​റ്റം ന​ട​ത്താ​വു​ന്ന ദു​ർ​ബ​ല ദേ​ശ​മാ​ണെ​ന്ന പ്ര​തീ​തി ചൈ​ന​ക്കോ പാ​കി​സ്താ​നോ മ​റ്റേ​തെ​ങ്കി​ലും ശ​ക്തി​ക​ൾ​ക്കോ ഉ​ണ്ടാ​യി​ക്കൂ​ടാ. താ​ക്കീ​ത് ന​ൽ​കു​ന്ന​തി​ന് യു​ദ്ധം ഒ​രു അ​നി​വാ​ര്യ​ത​യു​മ​ല്ല. സ്വ​ന്തം ജ​ന​ത​യെ ശ​ത്രു​ക്ക​ളാ​യി​ക്ക​ണ്ട് അ​വ​ർ​ക്കെ​തി​രെ ന​ട​ത്തു​ന്ന കൈ​യേ​റ്റ​ങ്ങ​ളു​ടെ​യും നി​യ​മ നി​ർ​മാ​ണ​ങ്ങ​ളു​ടെ​യും പ​കു​തി ആ​ത്മാ​ർ​ഥ മ​തി ഇ​തി​ന്.

ഭ​ര​ണ​കൂ​ടം ക​ട​മ മ​റ​ക്കു​മ്പോ​ഴും രാ​ജ്യ​ത്തി​ന്റെ അ​തി​രും അ​ന്ത​സ്സും കാ​ക്കാ​ൻ സ​മ​ചി​ത്ത​ത​യോ​ടെ നി​ല​കൊ​ണ്ട ധീ​ര സൈ​നി​ക​രെ അ​ഭി​വാ​ദ്യം ചെ​യ്തേ മ​തി​യാ​വൂ. അ​വ​രു​ടെ അ​ർ​പ്പ​ണ​ബോ​ധ​വും പ്രാ​ദേ​ശി​ക അ​റി​വു​ക​ളും ത​ന്ത്ര​ങ്ങ​ളു​മെ​ല്ലാം ഈ ​ചെ​റു​ത്തു​നി​ൽ​പി​ന് തു​ണ​യാ​യി​ട്ടു​ണ്ട്. അ​ഗ്നി​പ​ഥ് പോ​ലെ ക​രാ​ർ സൈ​ന്യ​ത്തെ ഏ​ൽ​പി​ച്ചു ക​ടം ക​ഴി​ക്കാ​വു​ന്ന​ത​ല്ല രാ​ജ്യ​സു​ര​ക്ഷ എ​ന്നു കൂ​ടി ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു​ണ്ട് അ​തി​ർ​ത്തി​യി​ൽ ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ന്ന ക​ട​ന്നു​ക​യ​റ്റം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorial
News Summary - Madhyamam Editorial 2022 december 15
Next Story