Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഅ​ധി​കാ​ര​വും...

അ​ധി​കാ​ര​വും ജ​നാ​ധി​പ​ത്യ​വും ത​മ്മി​ൽ

text_fields
bookmark_border
അ​ധി​കാ​ര​വും ജ​നാ​ധി​പ​ത്യ​വും ത​മ്മി​ൽ
cancel

പ്ര​തി​പ​ക്ഷം മ​ണി​പ്പൂ​ർ വി​ഷ​യ​ത്തി​ൽ​നി​ന്ന് ഒ​ളി​ച്ചോ​ടി​യ​താ​ണ് പാ​ർ​ല​മെ​ന്റി​ൽ ക​ണ്ട​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കു​റ്റ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ‘പ്ര​തി​പ​ക്ഷ​ത്തി​ന് രാ​ജ്യ​ത്തെ​ക്കാ​ൾ പ്ര​ധാ​നം പാ​ർ​ട്ടി​യാ​ണ്. ജ​നാ​ധി​പ​ത്യ​ത്തി​ൽ പ​റ​യാ​നു​ള്ള​ത് കേ​ൾ​ക്ക​ണം. പ്ര​തി​പ​ക്ഷം അ​തു ചെ​യ്തി​ല്ല’ -ബി.​ജെ.​പി ബം​ഗാ​ൾ ഘ​ട​ക​ത്തി​ന്റെ ഒ​രു സ​മ്മേ​ള​ന​ത്തി​ൽ ഓ​ൺ​ലൈ​നാ​യി പ​​ങ്കെ​ടു​ത്തു​കൊ​ണ്ട് മോ​ദി ആ​രോ​പി​ച്ച​താ​ണി​ത്. വാ​സ്ത​വ​ത്തി​ൽ ഇ​തു​ത​ന്നെ​യാ​ണ് പ്ര​തി​പ​ക്ഷം മോ​ദി​സ​ർ​ക്കാ​റി​നെ പ​റ്റി പ​റ​യു​ന്ന​തും. ‘പ്ര​ധാ​ന​മ​ന്ത്രി മൂ​ന്നു​മാ​സം മ​ണി​പ്പൂ​ർ വി​ഷ​യ​ത്തി​ൽ​നി​ന്ന് ഒ​ളി​ച്ചോ​ടി​യ​തു​കൊ​ണ്ടാ​ണ് തോ​ൽ​ക്കു​മെ​ന്ന​റി​ഞ്ഞി​ട്ടും അ​വി​ശ്വാ​സ​പ്ര​മേ​യം കൊ​ണ്ടു​വ​ന്ന​ത്. ഒ​ട്ട​നേ​കം പാ​ർ​ട്ടി പ​രി​പാ​ടി​ക​ളി​ൽ പ​​ങ്കെ​ടു​ക്കു​മ്പോ​ഴും പ്ര​ധാ​ന​മ​ന്ത്രി പാ​ർ​ല​മെ​ന്റി​ൽ വ​രാ​ൻ മ​ടി​ക്കു​ന്നു; മ​റു​പ​ക്ഷ​ത്തെ കേ​ൾ​ക്കാ​ൻ വി​സ​മ്മ​തി​ക്കു​ന്നു. ഒ​ടു​വി​ൽ, അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തി​നു​ള്ള മ​റു​പ​ടി​യി​ൽ​പോ​ലും രാ​ഷ്ട്രീ​യം പ​റ​യാ​നാ​ണ് ഏ​റെ​സ​മ​യം അ​ദ്ദേ​ഹം വി​നി​യോ​ഗി​ച്ച​ത്’ എ​ന്ന് പ്ര​തി​പ​ക്ഷം കു​റ്റ​പ്പെ​ടു​ത്തു​ന്നു. ആ​ര് പ​റ​യു​ന്ന​താ​ണ് ശ​രി​യെ​ന്ന് ക​ണ്ടെ​ത്താ​ൻ പ്ര​യാ​സ​മൊ​ന്നു​മി​ല്ല. പ​ക്ഷേ, പ്ര​തി​പ​ക്ഷ​ത്തി​നു​ള്ള​തി​നെ​ക്കാ​ൾ ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള സ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്റി​ലെ ബ​ഹ​ള​വും അ​സ്വാ​ര​സ്യ​വും മു​ത​ലെ​ടു​ത്ത് വി​വാ​ദ​നി​യ​മ​ങ്ങ​ൾ ച​ർ​ച്ച​യി​ല്ലാ​തെ പാ​സാ​ക്കാ​ൻ​ശ്ര​മി​ച്ച​ത് ഏ​താ​യാ​ലും ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ൽ​നി​ന്നു​ള്ള ഒ​ളി​ച്ചോ​ട്ട​മാ​ണ്. വ​ർ​ഷ​കാ​ല​സ​മ്മേ​ള​ന​ത്തി​ൽ പാ​ർ​ല​മെ​ന്റ് പ​കു​തി​സ​മ​യം​പോ​ലും പ്ര​വ​ർ​ത്തി​ച്ചി​ല്ല. എ​ന്നാ​ൽ, ഈ ​ചു​രു​ങ്ങി​യ നേ​രം​കൊ​ണ്ട് 23 ബി​ല്ലാ​ണ് ചു​ട്ടെ​ടു​ത്ത​ത്. അ​വി​ശ്വാ​സ​പ്ര​മേ​യ ച​ർ​ച്ച​ക്കെ​ടു​ത്ത സ​മ​യ​മൊ​ഴി​ച്ചാ​ൽ 25 മ​ണി​ക്കൂ​ർ മാ​ത്ര​മാ​ണ് ലോ​ക്സ​ഭ ന​ട​ന്ന​ത്. വ്യ​ത്യ​സ്ത വീ​ക്ഷ​ണ​ങ്ങ​ൾ കേ​ട്ടു​മാ​ത്രം തീ​രു​മാ​നി​ക്കേ​ണ്ട അ​തി​പ്ര​ധാ​ന​മാ​യ അ​നേ​കം ബി​ല്ലു​ക​ൾ ശ​ബ്ദ​വോ​ട്ടി​നി​ട്ട് പാ​സാ​ക്കാ​നു​ള്ള തി​ടു​ക്ക​മാ​ണ് ക​ണ്ട​ത്. ഡ​ൽ​ഹി ഭ​ര​ണ​ത്തി​ൽ നി​യ​ന്ത്ര​ണം പി​ടി​ച്ചെ​ടു​ക്കു​ന്ന ബി​ല്ലി​ന്മേ​ൽ അ​ഞ്ചു മ​ണി​ക്കൂ​ർ ച​ർ​ച്ച ന​ട​ന്നെ​ന്നു​മാ​ത്രം. ബാ​ക്കി 22 ബി​ല്ലി​നും കൂ​ടി മൊ​ത്തം എ​ടു​ത്ത​ത് 20 മ​ണി​ക്കൂ​ർ. ഡി​ജി​റ്റ​ൽ വ്യ​ക്തി സു​ര​ക്ഷാ​നി​യ​മം പോ​ലു​ള്ള സു​പ്ര​ധാ​ന ബി​ല്ലി​ന് ഒ​രു മ​ണി​ക്കൂ​ർ​പോ​ലും എ​ടു​ത്തി​ല്ല. രാ​ജ്യ​സ​ഭ​യി​ലും സ്ഥി​തി വ്യ​ത്യ​സ്ത​മാ​യി​രു​ന്നി​ല്ല.

പാ​ർ​ല​മെ​ന്റി​ൽ​നി​ന്നു​ള്ള ഒ​ളി​ച്ചോ​ട്ട​മാ​ണ് ഫ​ല​ത്തി​ൽ സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്ന് പ​റ​ഞ്ഞാ​ൽ തെ​റ്റാ​കി​ല്ല. ഒ​ന്ന​ര​വ​ർ​ഷം മു​മ്പ​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച് മോ​ദി​സ​ർ​ക്കാ​ർ ശ​രാ​ശ​രി 11 ഓ​ർ​ഡി​ന​ൻ​സു​ക​ൾ പ്ര​തി​വ​ർ​ഷം ഇ​റ​ക്കു​ന്നു​ണ്ട്; മ​ൻ​മോ​ഹ​ൻ സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് ആ​റ് ഓ​ർ​ഡി​ന​ൻ​സാ​യി​രു​ന്നു ശ​രാ​ശ​രി. നോ​ട്ടു​നി​രോ​ധ​നം, കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ, തൊ​ഴി​ൽ​ച​ട്ട​ങ്ങ​ൾ തു​ട​ങ്ങി​യ ഒ​രു​പാ​ട് പ​രി​ഷ്കാ​ര​ങ്ങ​ൾ പാ​ർ​ല​മെ​ന്റി​ന്റെ പ​രി​ശോ​ധ​ന​യി​ല്ലാ​തെ നി​യ​മ​മാ​ക്കി. പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മം പാ​സാ​ക്കി​യ​ത് ര​ണ്ടു ദി​വ​സം കൊ​ണ്ടാ​ണ്; രാ​ജ്യ​സ​ഭ​യി​ൽ ച​ർ​ച്ച​യേ ചെ​യ്തി​ല്ല. എ​ൻ.​ഡി.​എ​ക്ക് ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ൽ രാ​ജ്യ​സ​ഭ​യെ മ​റി​ക​ട​ക്കാ​ൻ​വേ​ണ്ടി കു​റെ നി​യ​മ​ങ്ങ​ൾ പ​ണ​ബി​ൽ (മ​ണി​ബി​ൽ) ആ​യി​ട്ടാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. ച​ട്ട​ങ്ങ​ളു​ടെ ദു​രു​പ​യോ​ഗ​മാ​യി​രു​ന്നു അ​ത് -ജ​നാ​ധി​പ​ത്യ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ​നി​ന്നു​ള്ള ഒ​ളി​ച്ചോ​ട്ട​വും. നി​കു​തി, സ​ർ​ക്കാ​ർ​വ്യ​യം, സ​ർ​ക്കാ​ർ​വാ​യ്പ തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ മാ​ത്ര​മേ ‘മ​ണി​ബി​ല്ലി’​ന്റെ പ​രി​ധി​യി​ൽ വ​രൂ എ​ന്നി​രി​ക്കെ ആ​ധാ​ർ നി​യ​മം വ​രെ ‘മ​ണി​ബി​ല്ലാ’​യി അ​വ​ത​രി​പ്പി​ക്കു​ന്ന​ത് മ​റ്റെ​ന്തി​നാ​ണ്? സ​മ്മേ​ള​ന​ദി​ന​ങ്ങ​ൾ വെ​ട്ടി​ച്ചു​രു​ക്കി​യും ച​ർ​ച്ച​ക്കു​ള്ള സ​മ​യം കു​റ​ച്ചും പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​ന്റെ പേ​രു​പ​റ​ഞ്ഞ് സ​മ്മേ​ള​നം കൂ​ട​ക്കൂ​ടെ നി​ർ​ത്തി​വെ​ച്ചും ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ​നി​ന്ന് വ​ഴു​തി​മാ​റു​ക​യാ​ണ് സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​ത്. പാ​ർ​ല​മെ​ന്റി​നെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​ലും പ്ര​ധാ​ന​മ​ന്ത്രി മോ​ദി പി​ന്നി​ലാ​ണെ​ന്ന് ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. ‘മൗ​നി’ എ​ന്ന കു​റ്റ​പ്പെ​ടു​ത്ത​ൽ ധാ​രാ​ളം കേ​ട്ട മ​ൻ​മോ​ഹ​ൻ സി​ങ്ങി​ന്റെ​തി​ന്റെ പ​കു​തി​ത​വ​ണ​യേ ന​രേ​ന്ദ്ര മോ​ദി പാ​ർ​ല​മെ​ന്റി​ൽ സം​സാ​രി​ച്ചി​ട്ടു​ള്ളൂ.

ച​ർ​ച്ച ന​ട​ക്കു​മ്പോ​ൾ​ത​ന്നെ സ​ർ​ക്കാ​ർ​ഭാ​ഗ​ത്തു​നി​ന്ന് ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ​യു​ള്ള പ്ര​സം​ഗ​ങ്ങ​ൾ ചു​രു​ക്ക​മാ​ണ്. രാ​ഷ്ട്രീ​യ​പ്ര​സം​ഗ​ങ്ങ​ളാ​ണ് ഏ​റെ​യും. അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തി​ന് മ​റു​പ​ടി​യാ​യി പ്ര​ധാ​ന​മ​ന്ത്രി ചെ​യ്ത പ്ര​സം​ഗം ഒ​ളി​ച്ചോ​ട്ട​ത്തി​ന്റെ മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​യി​രു​ന്നു. ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​മ​ണി​പ്പൂ​ർ മു​ഖ്യ​മ​ന്ത്രി​യെ ന്യാ​യീ​ക​രി​ക്കാ​ൻ ശ്ര​മി​ച്ചു. മു​ഖ്യ​മ​ന്ത്രി ബി​രേ​ൻ സി​ങ് സ​ഹ​ക​രി​ക്കു​ന്ന​തി​നാ​ൽ അ​ദ്ദേ​ഹ​ത്തെ പി​രി​ച്ചു​വി​ടേ​ണ്ട​തി​ല്ലെ​ന്നാ​യി​രു​ന്നു മ​ന്ത്രി പ​റ​ഞ്ഞ​ത്. ഭ​ര​ണ​ഘ​ട​നാ​സം​വി​ധാ​നം അ​പ്പാ​ടെ ത​ക​ർ​ന്നു എ​ന്ന് സു​പ്രീം​കോ​ട​തി നി​രീ​ക്ഷി​ച്ച ഒ​രു സം​സ്ഥാ​ന​ത്തെ​പ്പ​റ്റി​യാ​ണ് ഇ​ത്; അ​വി​ട​ത്തെ യാ​ഥാ​ർ​ഥ്യ​വു​മാ​യി ഒ​ട്ടും​ചേ​രാ​ത്ത കാ​ര്യ​ങ്ങ​ളാ​ണ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി സ​ഭ​യി​ൽ പ​റ​ഞ്ഞ​ത്. നൂ​റു​ദി​വ​സം ക​ഴി​ഞ്ഞി​ട്ടും സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​ൻ ക​ഴി​യാ​ത്ത മു​ഖ്യ​മ​ന്ത്രി ഇ​നി​യും തു​ട​ര​ട്ടെ എ​ന്ന്. കു​ക്കി വി​ഭാ​ഗ​ക്കാ​രാ​യ ഏ​ഴ് ബി.​ജെ.​പി എം.​എ​ൽ.​എ​മാ​രും ബി​രേ​ൻ സി​ങ്ങി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്ന് പ​റ​ഞ്ഞി​ട്ട് ര​ണ്ടു മാ​സ​മാ​യി. മെ​യ്​​തേ​യ് വി​ഭാ​ഗ​ക്കാ​രാ​യ വേ​റെ എ​ട്ട് ബി.​ജെ.​പി എം.​എ​ൽ.​എ​മാ​ർ, ബി​രേ​​ൻ സ​ർ​ക്കാ​റി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ട​താ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ലേ​ക്ക് ക​ത്തെ​ഴു​തി​യി​ട്ട് ഒ​രു​മാ​സം ക​ഴി​ഞ്ഞു. മ​ണി​പ്പൂ​ർ വി​ഷ​യം കേ​ന്ദ്രീ​ക​രി​ച്ചു​ന​ട​ന്ന പാ​ർ​ല​മെ​ന്റ് ച​ർ​ച്ച​യി​ൽ അ​ന്നാ​ട്ടു​കാ​ര​നാ​യ ബി.​ജെ.​പി എം.​പി​ക്ക് സം​സാ​രി​ക്കാ​ൻ അ​നു​മ​തി​ന​ൽ​കി​യി​ല്ല. പ​ക്ഷേ, പ്ര​ധാ​ന​മ​ന്ത്രി പ​റ​യു​ന്നു പ്ര​തി​പ​ക്ഷം ഒ​ളി​ച്ചോ​ടു​ക​യാ​ണെ​ന്ന്. അ​ധി​കാ​ര​ത്തി​നു​വേ​ണ്ടി ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ങ്ങ​ളി​ൽ​നി​ന്ന് ഒ​ളി​ച്ചോ​ടു​ന്ന​ത് ആ​രാ​ണെ​ന്ന് രാ​ജ്യം കാ​ണു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorial
News Summary - Madhyamam Editorial 2023 Aug 14
Next Story