Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightത​​​മി​​​ഴ്‌​​​നാ​​​ട്...

ത​​​മി​​​ഴ്‌​​​നാ​​​ട് ഉ​​​യ​​​ർ​​​ത്തു​​​ന്ന ‘നീ​​​റ്റ്’ സ​​​മ​​​സ്യ​​​ക​​​ൾ

text_fields
bookmark_border
ത​​​മി​​​ഴ്‌​​​നാ​​​ട് ഉ​​​യ​​​ർ​​​ത്തു​​​ന്ന ‘നീ​​​റ്റ്’ സ​​​മ​​​സ്യ​​​ക​​​ൾ
cancel

മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​പ​​​രീ​​​ക്ഷ​​​യാ​​​യ ‘നീ​​​റ്റ്’ (നാ​​​ഷ​​​ന​​​ൽ എ​​​ലി​​​ജി​​​ബി​​​ലി​​​റ്റി കം ​​​എ​​​ൻ​​​ട്ര​​​ൻ​​​സ് ടെ​​​സ്റ്റ്) നി​​​ബ​​​ന്ധ​​​ന​​​യി​​​ൽ​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ത​​​മി​​​ഴ്നാ​​​ട്​ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തി​​​വ​​​രു​​​ന്ന പ്ര​​​തി​​​രോ​​​ധ ന​​​ട​​​പ​​​ടി​​​ക​​​ൾ മ​​​ന്ത്രി​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ പ​​​​ങ്കെ​​​ടു​​​ത്ത നി​​​രാ​​​ഹാ​​​ര സ​​​ത്യ​​​ഗ്ര​​​ഹ​​​ത്തി​​​ൽ എ​​​ത്തി​​നി​​​ൽ​​​ക്കു​​​ന്നു. മു​​​ഖ്യ​​​മ​​​ന്ത്രി എം.​​​കെ. സ്റ്റാ​​​ലി​​​ന്‍റെ മ​​​ക​​​നും ഡി.​​​എം.​​​കെ യു​​​വ​​​ജ​​​ന വി​​​ഭാ​​​ഗം സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ ഉ​​​ദ​​​യ​​​നി​​​ധി സ്റ്റാ​​​ലി​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ ഒ​​​ട്ടേ​​​റെ മ​​​ന്ത്രി​​​മാ​​​ർ ഞാ​​​യ​​​റാ​​​ഴ്ച വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ന്ന പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ക​​​യും ‘നീ​​​റ്റി’​​​നെ​​​തി​​​രെ ആ​​​ഞ്ഞ​​​ടി​​​ക്കു​​​ക​​​യും ചെ​​​യ്തു. ‘നീ​​​റ്റി’​​​നു​​വേ​​​ണ്ടി ശ​​​ക്തി​​​യാ​​​യി വാ​​​ദി​​​ക്കു​​​ക​​​യും അ​​​തി​​​നെ​​​തി​​​രെ നി​​യ​​മ​​സ​​ഭ പാ​​​സാ​​​ക്കി​​​യ ബി​​​ൽ ഒ​​​പ്പി​​​ടാ​​​തെ നീ​​​ട്ടി​​​ക്കൊ​​​ണ്ടു​​പോ​​​വു​​​ക​​​യും ചെ​​​യ്ത ബി.​​​ജെ.​​​പി സ​​​ർ​​​ക്കാ​​​ർ നോ​​​മി​​​നി​​​യാ​​​യ ഗ​​​വ​​​ർ​​​ണ​​​ർ ആ​​​ർ.​​​എ​​​ൻ. ര​​​വി​​​ക്കെ​​​തി​​​രെ രൂ​​​ക്ഷ​​​മാ​​​യ വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ വേ​​​റെ​​​യും.

2016 ൽ ​​​സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​യെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് എം.​​​ബി.​​​ബി.​​​എ​​​സ്, ബി.​​​ഡി.​​​എ​​​സ് തു​​​ട​​​ങ്ങി​​​യ കോ​​​ഴ്‌​​​സു​​​ക​​​ൾ​​​ക്കു​​​ള്ള ദേ​​​ശീ​​​യ അ​​​ർ​​​ഹ​​​ത പ​​​രീ​​​ക്ഷ​​​യാ​​​യി ‘നീ​​​റ്റ്’ നി​​​ല​​​വി​​​ൽ വ​​​ന്ന​​​ത്. അ​​​തി​​​നു മു​​​മ്പ്, 2009ൽ ​​​ത​​​ന്നെ മെ​​​ഡി​​​ക്ക​​​ൽ കൗ​​​ൺ​​​സി​​​ൽ ഓ​​​ഫ് ഇ​​​ന്ത്യ അ​​​ഖി​​​ലേ​​​ന്ത്യ​​ത​​​ല​​​ത്തി​​​ൽ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് തു​​​ല്യ​​​നി​​​ല​​​വാ​​​രം വേ​​​ണ​​​മെ​​​ന്നും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ വെ​​​വ്വേ​​​റെ പ​​​രീ​​​ക്ഷ​ എ​​ഴു​​തു​​ന്ന​​തി​​ന്റെ പ്ര​​​യാ​​​സം ഇ​​​ല്ലാ​​​താ​​​ക്ക​​​ണ​​​മെ​​​ന്നും അ​​​തി​​​നു പൊ​​​തു​​​വാ​​​യ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, 2013ൽ ​​​സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ മൂ​​​ന്നം​​​ഗ ബെ​​​ഞ്ച് പൊ​​​തു പ്ര​​​വേ​​​ശ​​​ന​​​പ​​​രീ​​​ക്ഷ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും മെ​​​ഡി​​​ക്ക​​​ൽ കൗ​​​ൺ​​​സി​​​ലി​​​നു വൈ​​​ദ്യ വി​​​ദ്യാ​​​ഭ്യാ​​​സം സം​​​ബ​​​ന്ധ​​​മാ​​​യി അ​​​ത്ത​​​രം ഒ​​​രു​​​ത്ത​​​ര​​​വും ന​​​ൽ​​​കാ​​​ൻ അ​​​ധി​​​കാ​​​ര​​​മി​​​ല്ലെ​​​ന്നും പ​​​റ​​​ഞ്ഞു 2:1 ഭൂ​​​രി​​​പ​​​ക്ഷ​​​ത്തോ​​​ടെ പ്ര​​​സ്തു​​​ത തീ​​​രു​​​മാ​​​നം റ​​​ദ്ദാ​​​ക്കി. പ​​​ക്ഷേ, മൂ​​​ന്നു വ​​​ർ​​​ഷം ക​​​ഴി​​​ഞ്ഞ് 2016 ൽ ​ ​​അ​​​ഞ്ചം​​​ഗ ബെ​​​ഞ്ച് പ്ര​​​സ്തു​​​ത തീ​​​രു​​​മാ​​​നം റ​​​ദ്ദു ചെ​​​യ്തു ‘നീ​​​റ്റി’​​​നു നി​​​യ​​​മ​​​പ്രാ​​​ബ​​​ല്യം ന​​​ൽ​​​കി. ചി​​​ല സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​ത്യേ​​​ക അ​​​പേ​​​ക്ഷ മാ​​​നി​​​ച്ച് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ഒ​​​രു വ​​​ർ​​​ഷ​​​ത്തേ​​​ക്ക് അ​​​വ​​​ർ​​​ക്ക് ഇ​​​ള​​​വു​​ന​​​ൽ​​​കി. എ​​​ന്നാ​​​ൽ, 2017 ൽ ​​​സു​​​പ്രീം​​​കോ​​​ട​​​തി ആ ​​​ഇ​​​ള​​​വ് നീ​​​ട്ടി​​ന​​​ൽ​​​കാ​​​തെ ദേ​​​ശ​​​വ്യാ​​​പ​​​ക​​​മാ​​​യി ‘നീ​​​റ്റ്’ നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി. ഏ​​​കീ​​​കൃ​​​ത പ്ര​​​വേ​​​ശ​​​ന മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം യോ​​​ഗ്യ​​​ത മാ​​​ത്രം മാ​​​ന​​​ദ​​​ണ്ഡ​​​മാ​​​യി പ്ര​​​വേ​​​ശ​​​നം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും പ​​​ണം കൊ​​​ടു​​​ത്തു ചു​​​രു​​​ങ്ങി​​​യ യോ​​​ഗ്യ​​​ത​​പോ​​​ലും ഇ​​​ല്ലാ​​​ത്ത​​​വ​​​ർ പ്ര​​​വേ​​​ശ​​​നം നേ​​​ടു​​​ന്ന​​​ത് നി​​​ർ​​​ത്ത​​​ണ​​​മെ​​​ന്നും കൂ​​​ടി കോ​​​ട​​​തി നി​​​ഷ്ക​​​ർ​​​ഷി​​​ച്ചി​​​രു​​​ന്നു. അ​​​തി​​​നാ​​​ൽ, സ്വാ​​​ശ്ര​​​യ​​​കോ​​​ള​​​ജു​​​ക​​​ളി​​​ലും ‘നീ​​​റ്റ്’ യോ​​​ഗ്യ​​​ത നി​​​ർ​​​ബ​​​ന്ധ​​​മാ​​​യി.

ത​​​മി​​​ഴ്നാ​​​ട് മാ​​​ത്ര​​​മ​​​ല്ല. ഗു​​​ജ​​​റാ​​​ത്ത്, തെ​​​ല​​​ങ്കാ​​​ന, ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ് തു​​ട​​ങ്ങി​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളും വ്യ​​​ത്യ​​​സ്ത കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ ‘നീ​​​റ്റി’​​​നെ എ​​​തി​​​ർ​​​ത്തി​​​ട്ടു​​​ണ്ട്. ത​​​മി​​​ഴ്‌​​​നാ​​​ടി​​​ന്റെ രൂ​​​ക്ഷ​​​മാ​​​യ എ​​​തി​​​ർ​​​പ്പ് ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​വും സാ​​​മൂ​​​ഹി​​​ക​​​വു​​​മാ​​​യ ത​​​ല​​​ങ്ങ​​​ളു​​​ള്ള​​​വ​​​യാ​​​ണ്. ‘നീ​​​റ്റി’​​​നു ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് കോ​​​ച്ചി​​​ങ് സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ പ​​​രി​​​ശീ​​​ല​​​നം നേ​​​ടേ​​​ണ്ടി​​​വ​​​രും. ദ​​​രി​​​ദ്ര വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക്​ അ​​​ത് താ​​​ങ്ങാ​​​നാ​​​വി​​​ല്ല എ​​​ന്നും അ​​​വ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ലെ സ്‌​​​കോ​​​ർ എ​​​ന്ന ഒ​​​റ്റ ഘ​​​ട​​​കം മാ​​​ന​​​ദ​​​ണ്ഡ​​​മാ​​​വു​​​മ്പോ​​​ൾ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി ത​​​ലം വ​​​രെ പ​​​ഠി​​​ച്ച അ​​​റി​​​വും നൈ​​​പു​​​ണ്യ​​​വും അ​​​പ്ര​​​സ​​​ക്ത​​​മാ​​​കും. എ​​​തി​​​ർ​​​പ്പു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലും കേ​​​ന്ദ്ര​​​ത്തി​​​നു ഇ​​​തു തു​​​ട​​​ർ​​​ന്ന് ന​​​ട​​​ത്താ​​​ൻ അ​​​നു​​​കൂ​​​ല​​​മാ​​​യ നി​​​യ​​​മ​​​ഘ​​​ട​​​കം വി​​​ദ്യാ​​​ഭ്യാ​​​സം സ​​​മാ​​​വ​​​ർ​​​ത്തി​​​പ്പ​​​ട്ടി​​​ക​​​യി​​​ൽ (ക​​​ൺ​​​ക​​​റ​​​ന്‍റ്​ ലി​​​സ്റ്റ്) പെ​​​ട്ട വി​​​ഷ​​​യ​​​മാ​​​ണ് എ​​​ന്ന​​​താ​​​ണ്. അ​​​ഥ​​​വാ, നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​ൽ കേ​​​ന്ദ്ര​​​വും സം​​​സ്ഥാ​​​ന​​​വും ത​​​മ്മി​​​ൽ ഭി​​​ന്ന​​​ത വ​​​ന്നാ​​​ൽ യൂ​​​നി​​​യ​​​ൻ നി​​​യ​​​മ​​​ത്തി​​​നു പ്രാ​​​ബ​​​ല്യം കി​​​ട്ടും. ത​​​മി​​​ഴ്‌​​​നാ​​​ട് വാ​​​ദി​​​ക്കു​​​ന്ന​​​ത് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളു​​​ടെ മേ​​​ലു​​​ള്ള ക​​​ട​​​ന്നു​​​ക​​​യ​​​റ്റ​​​മാ​​​ണ് ഇ​​​തെ​​​ന്നാ​​​ണ്. ബി.​​​ജെ.​​​പി സ​​​ർ​​​ക്കാ​​​റി​​​ന്‍റെ എ​​​ല്ലാ​​​റ്റി​​​നും ഒ​​​രു രാ​​​ജ്യം, ഒ​​​റ്റ നി​​​യ​​​മം, ഒ​​​റ്റ​​​പ്പ​​​രീ​​​ക്ഷ, ഒ​​​റ്റ വ​​​ളം തു​​​ട​​​ങ്ങി​​​യ മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ളോ​​​ടു​​​ള്ള ജ​​​നി​​​ത​​​ക​​​മാ​​​യ എ​​​തി​​​ർ​​​പ്പും ഇ​​​തി​​​ൽ നി​​​ഴ​​​ലി​​​ക്കു​​​ന്ന​​​ത് കാ​​​ണാം.

തു​​​ല്യ​​​ത​​​ക്കു​​​ള്ള അ​​​വ​​​കാ​​​ശം ഉ​​​റ​​​പ്പു​​ന​​​ൽ​​​കു​​​ന്ന ഖ​​​ണ്ഡി​​​ക 14 ലെ ​​​മൗ​​​ലി​​​കാ​​​വ​​​കാ​​​ശ​​​ത്തി​​​ന്റെ ലം​​​ഘ​​​ന​​​മാ​​​ണ് ‘നീ​​​റ്റ്’ സം​​​വി​​​ധാ​​​നം എ​​​ന്നും ഒ​​​രു വാ​​​ദ​​​മു​​​ണ്ട്. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ൽ യോ​​​ഗ്യ​​​ത നേ​​​ടു​​​ന്ന​​​വ​​​രി​​​ൽ 99 ശ​​​ത​​​മാ​​​ന​​​വും കോ​​​ച്ചി​​​ങ്​ സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ പ​​​ഠി​​​ച്ച​​​വ​​​രാ​​​ണെ​​​ന്ന വ​​​സ്തു​​​ത വെ​​​ച്ചു​​നോ​​​ക്കു​​​മ്പോ​​​ൾ അ​​​ത്ത​​​രം ചെ​​​ല​​​വ് താ​​​ങ്ങാ​​​ൻ പ​​​റ്റാ​​​ത്ത​​​വ​​​രും ധ​​​നി​​​ക​​​രും ത​​​മ്മി​​​ൽ അ​​​വ​​​സ​​​ര​​​സ​​​മ​​​ത്വ​​​മി​​​ല്ലാ​​​ത്ത മ​​​ത്സ​​​ര​​​മാ​​​ണ് ന​​​ട​​​ക്കു​​​ക. ഇ​​​തു കൂ​​​ടാ​​​തെ, ‘നീ​​​റ്റ്’ പ​​​രീ​​​ക്ഷ ഒ​​​രു പ്രാ​​​വ​​​ശ്യം തോ​​​റ്റാ​​​ൽ വീ​​​ണ്ടും അ​​​തി​​​നു ശ്ര​​​മി​​​ക്കു​​​ന്ന​​​വ​​​രാ​​​ണ് ഇ​​​ന്ന് യോ​​​ഗ്യ​​​ത നേ​​​ടു​​​ന്ന​​​വ​​​രി​​​ൽ വ​​​ലി​​​യ ഒ​​​രു ഭാ​​​ഗം. ഇ​​​തും ദ​​​രി​​​ദ്ര​​​ർ​​​ക്ക് താ​​​ങ്ങാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​താ​​​ണ്. പ​​​ണ​​​ച്ചെ​​​ല​​​വി​​​നു പു​​​റ​​​മെ, പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ത​​​ന്നെ എ​​​ല്ലാ​​​മെ​​​ല്ലാ​​​മാ​​​യി പ​​​രി​​​ണ​​​മി​​​ക്കു​​​ന്ന ഈ ​​​അ​​​വ​​​സ്ഥ​​​യെ​​​യാ​​​ണ് ത​​​മി​​​ഴ്‌​​​നാ​​​ട് രൂ​​​ക്ഷ​​​മാ​​​യി എ​​​തി​​​ർ​​​ക്കു​​​ന്ന​​​ത്. 2021ൽ ​​​ത​​​മി​​​ഴ്നാ​​​ട് നി​​യ​​മ​​സ​​ഭ ബി.​​​ജെ.​​​പി ഒ​​​ഴി​​​കെ എ​​​ല്ലാ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ​​​യും പി​​​ന്തു​​​ണ​​​യോ​​​ടെ പാ​​​സാ​​​ക്കി​​​യ ‘നീ​​​റ്റ്’ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന ബി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ ആ​​​ർ.​​​എ​​​ൻ. ര​​​വി ഏ​​​റെ വൈ​​​കി​​​പ്പി​​​ച്ച​​ശേ​​​ഷം തി​​​രി​​​ച്ച​​​യ​​​ച്ചു. തു​​​ട​​​ർ​​​ന്ന് 2022ൽ ​​​ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യി അ​​​തേ ബി​​​ൽ ത​​​ന്നെ നി​​​യ​​​മ​​​സ​​​ഭ വീ​​​ണ്ടും പാ​​​സാ​​​ക്കി അ​​​യ​​​ച്ചെ​​​ങ്കി​​​ലും അ​​​ത് ഒ​​​രു ന​​​ട​​​പ​​​ടി​​​യു​​​മെ​​​ടു​​​ക്കാ​​​തെ വീ​​​ണ്ടും പി​​​ടി​​​ച്ചു​​​വെ​​​ച്ചു. അ​​​തി​​​ന​​​കം സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ ത​​​മി​​​ഴ്നാ​​​ട് സ​​​ർ​​​ക്കാ​​​ർ ‘നീ​​​റ്റ്’ ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ഹ​​​ര​​​ജി ന​​​ൽ​​​കി. ബി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ രാ​​​ഷ്ട്ര​​​പ​​​തി​​​യു​​​ടെ ഒ​​​പ്പി​​​നാ​​​യി അ​​​യ​​​ച്ചി​​​രു​​​ന്ന​​​തി​​​നാ​​​ൽ ഹ​​​ര​​​ജി ആ​​​റു മാ​​​സ​​​ത്തേ​​​ക്ക് മാ​​​റ്റി​​​വെ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ അ​​​പേ​​​ക്ഷ ന​​​ൽ​​​കി. ഇ​​​പ്പോ​​​ൾ ബി​​​ൽ രാ​​​ഷ്ട്ര​​​പ​​​തി​​​ക്ക് മു​​​മ്പാ​​​കെ കാ​​​ത്തി​​​രി​​​ക്കു​​​മ്പോ​​​ഴാ​​​ണ് കേ​​​ന്ദ്ര​​​ത്തി​​​നു​​മേ​​​ൽ സ​​​മ്മ​​​ർ​​​ദം മു​​​റു​​​ക്കാ​​​ൻ പ്ര​​​ത്യ​​​ക്ഷ പ്ര​​​തി​​​ഷേ​​​ധ ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ ​നേ​​​രി​​​ട്ടു രം​​​ഗ​​​ത്തി​​​റ​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​നി രാ​​​ഷ്‌​​​ട്ര​​​പ​​​തി സ്വ​​​യ​​​മോ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​റി​​​ന്‍റെ അ​​​ഭി​​​പ്രാ​​​യം തേ​​​ടി​​​യ ശേ​​​ഷ​​​മോ ബി​​​ല്ലി​​​ന്റെ കാ​​​ര്യ​​​ത്തി​​​ൽ എ​​​ന്തു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കും, അ​​​ത് ഒ​​​പ്പി​​​ട്ടാ​​​ൽ ത​​​ന്നെ സു​​​പ്രീം​​കോ​​​ട​​​തി​​​യി​​​ൽ ചോ​​​ദ്യം ചെ​​​യ്യ​​​പ്പെ​​​ട്ടാ​​​ൽ പൊ​​​തു​​​വെ ‘നീ​​​റ്റി’​​​നു അ​​​നു​​​കൂ​​​ല​​​മാ​​​യി നി​​​ന്ന കോ​​​ട​​​തി അ​​​തി​​​നെ എ​​​ങ്ങ​​​നെ സ​​​മീ​​​പി​​​ക്കും, പ്ര​​​തി​​​കൂ​​​ല​​​മാ​​​യ ഒ​​​രു തീ​​​രു​​​മാ​​​നം വ​​​ന്നാ​​​ൽ ത​​​മി​​​ഴ്നാ​​​ട് സ​​​ർ​​​ക്കാ​​​ർ അ​​​തി​​​നെ ഏ​​​തു രീ​​​തി​​​യി​​​ൽ നേ​​​രി​​​ടാ​​​നാ​​​വും ശ്ര​​​മി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ചോ​​​ദ്യ​​​ങ്ങ​​​ൾ അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ ഉ​​​യ​​​ർ​​​ന്നു​​വ​​​രു​​​ന്നു​​​ണ്ട്. കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന ബ​​​ന്ധ​​​ങ്ങ​​​ളെ ചൂ​​​ഴു​​​ന്ന ഭാ​​​വി രാ​​​ഷ്ട്രീ​​​യ​​​ത്തി​​​ൽ​​ത​​​ന്നെ പ്ര​​​തി​​​ഫ​​​ലി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള ചോ​​​ദ്യ​​​ങ്ങ​​​ളാ​​​ണി​​​വ. അ​​​തു​​​കൊ​​​ണ്ടു​​ത​​​ന്നെ, അ​​​തീ​​​വ പ്ര​​​ധാ​​​ന​​​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialmadhyamam podcast
News Summary - madhyamam editorial 2023 aug 22
Next Story