Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഭി​ന്ന​സ്വ​രം...

ഭി​ന്ന​സ്വ​രം അ​ടി​ച്ച​മ​ർ​ത്ത​ൽ അ​വി​ടെ​യും ഇ​വി​ടെ​യും

text_fields
bookmark_border
ഭി​ന്ന​സ്വ​രം അ​ടി​ച്ച​മ​ർ​ത്ത​ൽ അ​വി​ടെ​യും ഇ​വി​ടെ​യും
cancel

ലോ​ക​ത്ത് ജ​നാ​ധി​പ​ത്യ​ത്തി​ന്റെ ര​ണ്ട് മാ​തൃ​ക​ക​ളാ​യി അ​റി​യ​പ്പെ​ടു​ന്ന അ​മേ​രി​ക്ക​യി​ലും ഇ​ന്ത്യ​യി​ലും ജ​ന​പ്ര​തി​നി​സ​ഭ​ക​ളി​ൽ ഭി​ന്ന​സ്വ​ര​ങ്ങ​ളോ​ടു​ള്ള അ​സ​ഹി​ഷ്ണു​ത​യും അ​ടി​ച്ച​മ​ർ​ത്ത​ലും ഒ​രു​പോ​ലെ പ്ര​ക​ട​മാ​വു​ക​യാ​ണെ​ന്നു തോ​ന്നു​ന്നു. ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്റി​ൽ നി​ന്ന് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്റെ വാ​ഗ്വി​ലാ​സ​മു​ള്ള അം​ഗം മ​ഹു​വ മൊ​യ്ത്ര​യെ പാ​ർ​ല​മെ​ൻ​റ് സ​ദാ​ചാ​ര സ​മി​തി വി​ളി​ച്ചു​വ​രു​ത്തി വി​സ്ത​രി​ച്ച ശേ​ഷം പു​റ​ത്താ​ക്കാ​ൻ ലോ​ക്​​സ​ഭ സ്പീ​ക്ക​റോ​ട്​ ശി​പാ​ർ​ശ ചെ​യ്​​തി​രി​ക്കു​ന്നു. അ​മേ​രി​ക്ക​യി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ അ​ധോ​മ​ണ്ഡ​ല​മാ​യ ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ൽ ഫ​ല​സ്തീ​ൻ വം​ശ​ജ​യാ​യ അം​ഗം റാ​ശി​ദ് ത​ലൈ​ബി​നെ ‘സെ​മി​റ്റി​ക് വി​രു​ദ്ധ പ​രാ​മ​ർ​ശ​ങ്ങ​ൾ’ ന​ട​ത്തു​ക​യും ‘ഭീ​ക​ര സം​ഘ​ട​ന​യെ’ പി​ന്തു​ണ​ക്കു​ക​യും ചെ​യ്തു എ​ന്നാ​രോ​പി​ച്ച് സെ​ൻ​ഷ്വ​ർ ചെ​യ്തി​രി​ക്കു​ന്നു. ര​ണ്ടി​ട​ത്തെ​യും ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ ചെ​റി​യ വ്യ​ത്യാ​സ​മു​ണ്ട്. ലോ​ക് സ​ഭ​യി​ൽ മ​ഹു​വ മൊ​യ്ത്ര​യെ വി​ചാ​ര​ണ​ക്ക് വി​ധേ​യ​മാ​ക്കി​യ​ത് ഭ​ര​ണ​പ​ക്ഷ-​ബി.​ജെ.​പി ന​ട​പ​ടി​യാ​യി​രു​ന്നു; പ്ര​തി​പ​ക്ഷം അ​തി​നെ എ​തി​ർ​ത്തു. സ​ദാ​ചാ​ര സ​മി​തി​യി​ലെ പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ ന്യൂ​ന​പ​ക്ഷ​മാ​ണെ​ങ്കി​ലും ന​ട​പ​ടി​ക​ളി​ലെ അ​നീ​തി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​റ​ങ്ങി​പ്പോ​വു​ക​യും ചെ​യ്തു. എ​ന്നാ​ൽ അ​മേ​രി​ക്ക​ൻ ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ൽ പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ന്റെ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​ക്ക് 212 സീ​റ്റ് ഉ​ള്ള​പ്പോ​ൾ 221 അം​ഗ​ങ്ങ​ളു​ള്ള പ്ര​തി​പ​ക്ഷ​മാ​യ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്കാ​ണ് ഭൂ​രി​പ​ക്ഷം. പ​ക്ഷേ, അ​തി​ലും കൂ​ടു​ത​ലാ​യി 234 വോ​ട്ടു​ക​ളാ​ണ് സെ​ൻ​ഷ്വ​ർ തീ​രു​മാ​ന​ത്തി​ന് കി​ട്ടി​യ​ത്; എ​തി​ർ​ത്ത​ത് 188 പേ​ർ​മാ​ത്രം. അ​താ​യ​ത് ചി​ല ഡെ​മോ​ക്രാ​റ്റു​ക​ളും സെ​ൻ​ഷ്വ​റി​നു അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്തു. ഇ​തി​നു മു​മ്പ് 25 കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ മാ​ത്ര​മേ യു.​എ​സ്​ കോ​ൺ​ഗ്ര​സി​ന്റെ ച​രി​ത്ര​ത്തി​ൽ സെ​ൻ​ഷ്വ​ർ ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ളൂ​വെ​ന്നും ഓ​ർ​ക്ക​ണം.

അ​മേ​രി​ക്ക​ൻ കോ​ൺ​ഗ്ര​സി​ലെ മൂ​ന്ന് മു​സ്‍ലിം പ്ര​തി​നി​ധി​ക​ളി​ൽ മി​ഷി​ഗ​ണി​ൽ നി​ന്നു​ള്ള വ​നി​ത അം​ഗ​മാ​യ റാ​ശി​ദ് ത​ലൈ​ബ്, ഇ​സ്രാ​യേ​ൽ വി​രു​ദ്ധ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ​താ​ണ് ശി​ക്ഷ​ക്ക് വ​ഴി​യൊ​രു​ക്കി​യ​ത്. ഫ​ല​സ്തീ​ൻ- ഇ​സ്രാ​യേ​ൽ വി​ഷ​യ​ത്തി​ൽ മു​സ്‍ലിം അം​ഗ​ങ്ങ​ൾ എ​ന്ത് പ​റ​യു​ന്നു എ​ന്ന് നോ​ക്കി​യി​രി​പ്പാ​ണ്​ വി​മ​ർ​ശ​ക​ർ. പൊ​തു​വെ പാ​ർ​ട്ടി അ​ടി​സ്ഥാ​ന​ത്തി​ൽ എ​പ്പോ​ഴും ധ്രു​വീ​ക​രി​ക്ക​പ്പെ​ട്ടു നി​ൽ​ക്കു​ന്ന അ​മേ​രി​ക്ക​ൻ കോ​ൺ​ഗ്ര​സി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യും ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യും ഇ​തി​ലും വ്യ​ത്യ​സ്ത നി​ല​പാ​ടു​ക​ളാ​ണെ​ടു​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഫ​ല​സ്തീ​നും ഇ​സ്രാ​യേ​ലും വി​ഷ​യ​മാ​യി വ​ന്ന​പ്പോ​ൾ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി കൊ​ണ്ട് വ​ന്ന സെ​ൻ​ഷ്വ​ർ പ്ര​മേ​യ​ത്തി​ന് ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യി​ലെ ര​ണ്ടം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യും കി​ട്ടി. നാ​ല് റി​പ്പ​ബ്ലി​ക്ക​ൻ അം​ഗ​ങ്ങ​ൾ അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പേ​രി​ൽ എ​തി​ർ​ത്തു വോ​ട്ടു​ചെ​യ്തു എ​ന്ന​തും സ​ത്യം. ത​ലൈ​ബ് ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​സ്രാ​യേ​ൽ ഗാ​സ​യി​ൽ ന​ട​ത്തു​ന്ന അ​ക്ര​മ​ങ്ങ​ളു​ടെ പേ​രി​ൽ പു​റ​ത്താ​ക്ക​ലി​ന് ഒ​രു പ​ടി താ​ഴെ ആ​യി ക​രു​ത​പ്പെ​​ടു​ന്ന സെ​ൻ​ഷ്വ​റി​നു ശി​പാ​ർ​ശ ചെ​യ്യ​പ്പെ​ടു​ന്ന​ത്. ഒ​രാ​ഴ്ച മു​മ്പ് ഏ​താ​ണ്ട് ഇ​തേ ആ​രോ​പ​ണ​ങ്ങ​ളു​ടെ പേ​രി​ൽ ഒ​രു റി​പ്പ​ബ്ലി​ക്ക​ൻ അം​ഗം കൊ​ണ്ട് വ​ന്ന പ്ര​മേ​യം ത​ള്ളി​യ​താ​ണ്. ഇ​താ​ണ് വീ​ണ്ടും ശാ​സ​ന പ്ര​മേ​യം വ​രാ​ൻ കാ​ര​ണം. മു​മ്പ് സോ​മാ​ലി​യ​ൻ വം​ശ​ജ ഇ​ൽ​ഹാ​ൻ ഉ​മ​ർ ‘താ​ക്കീ​തി’​ന് വി​ധേ​യ​യാ​യ​തും അ​മേ​രി​ക്ക​ൻ വി​ദേ​ശ ന​യ​ത്തി​ൽ ഇ​സ്രാ​യേ​ൽ ലോ​ബി​യു​ടെ സ്വാ​ധീ​ന​ത്തെ​ക്കു​റി​ച്ച പ​രാ​മ​ർ​ശ​ത്തി​നാ​യി​രു​ന്നു.

ഇ​സ്രാ​യേ​ൽ അ​നു​കൂ​ല ലോ​ബി​ക്ക് ശു​ണ്‌​ഠി പി​ടി​ക്കാ​നു​ള്ള ‘യോ​ഗ്യ​ത​ക​ൾ’ ത​ലൈ​ബി​നു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ഒ​ക്ടോ​ബ​ർ ഏ​ഴി​ന് ഹ​മാ​സ് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ അ​വ​ർ അ​പ​ല​പി​ക്കു​ക ത​ന്നെ​യാ​യി​രു​ന്നു. ഫ​ല​സ്തീ​ൻ ജീ​വ​നു​ക​ളു​ടെ അ​ത്ര ത​ന്നെ വി​ല​യു​ള്ള​താ​ണ് ഇ​സ്രാ​യേ​ലി​ക​ളു​ടെ​യും ജീ​വ​ൻ എ​ന്നും അ​വ​ർ പ​റ​ഞ്ഞ​താ​ണ്. പ​ക്ഷേ, ഇ​സ്രാ​യേ​ൽ അ​നു​കൂ​ല വി​മ​ർ​ശ​ക​ർ എ​ടു​ത്തു​കാ​ട്ടി​യ​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​ലൈ​ബ് പ​ങ്കു​വെ​ച്ച വി​ഡി​യോ​യി​ൽ ഫ​ല​സ്തീ​ൻ സ്വ​ത​ന്ത്ര​മാ​കു​മെ​ന്ന ജ​ന​ക്കൂ​ട്ട​ത്തി​ന്‍റെ മു​ദ്രാ​വാ​ക്യ​മാ​യി​രു​ന്നു. അ​തി​നെ ഇ​സ്രാ​യേ​ലി​നെ ന​ശി​പ്പി​ക്കാ​നു​ള്ള ആ​ഹ്വാ​ന​മാ​യി വ്യാ​ഖ്യാ​നി​ച്ചാ​യി​രു​ന്നു ന​ട​പ​ടി. അ​ത് പി​ൻ​വ​ലി​ക്കാ​ൻ ത​യാ​റാ​വാ​തി​രു​ന്ന ത​ലൈ​ബ്​ ഒ​രു അ​ഭി​ലാ​ഷ​ത്തി​ന്‍റെ ആ​വി​ഷ്കാ​ര​മാ​ണ​തെ​ന്ന് വി​ശ​ദീ​ക​രി​ച്ച​ത്​ സ​ഭ​ക്ക് സ്വീ​കാ​ര്യ​മാ​യി​ല്ല. സെ​ൻ​ഷ്വ​ർ പ്ര​മേ​യ​ത്തി​ൽ ഉ​ന്ന​യി​ച്ച ആ​രോ​പ​ണം ഹ​മാ​സ് ന​ട​ത്തി​യ ക്രൂ​ര​കൃ​ത്യ​ങ്ങ​ളെ ന്യാ​യീ​ക​രി​ച്ചു​വെ​ന്നും അ​ൽ അ​ഹ്‍ലി ആ​ശു​പ​ത്രി​യെ ഉ​ന്ന​മി​ട്ട് ഇ​സ്രാ​യേ​ൽ ബോം​ബി​ങ് ന​ട​ത്തി എ​ന്ന ‘വ്യാ​ജ വാ​ർ​ത്ത’ അ​റി​ഞ്ഞു കൊ​ണ്ട് ത​ന്നെ പ്ര​ച​രി​പ്പി​ച്ചു​വെ​ന്നു​മാ​യി​രു​ന്നു. ആ​ശു​പ​ത്രി ഇ​സ്രാ​യേ​ൽ ത​ന്നെ ബോം​ബി​ട്ട​താ​ണെ​ന്ന കാ​ര്യം മ​റ്റ​നേ​കം സ്രോ​ത​സ്സു​ക​ളും പ​റ​ഞ്ഞ​താ​ണ്. എ​ന്നാ​ലും സ്വ​ന്തം ബോ​ധ്യ​മ​നു​സ​രി​ച്ച് സം​സാ​രി​ക്കാ​ൻ ജ​നാ​ധി​പ​ത്യ​മാ​തൃ​ക​യാ​യി ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന അ​മേ​രി​ക്ക​യു​ടെ ത​ന്നെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ഭ​യി​ൽ പോ​ലും സ്വാ​ത​ന്ത്ര്യ​മി​ല്ല. ഇ​സ്രാ​യേ​ലി ഭ​ര​ണ​കൂ​ട​ത്തെ വി​മ​ർ​ശി​ക്കു​ന്ന​ത് സെ​മി​റ്റി​ക് വി​രോ​ധ​മാ​ണെ​ന്ന ആ​ഖ്യാ​നം വ​ള​രെ അ​പ​ക​ട​ക​ര​മാ​ണെ​ന്നാ​യി​രു​ന്നു ത​ലൈ​ബി​ന്റെ മ​റു​പ​ടി. കൂ​ടെ, വെ​സ്റ്റ് ബാ​ങ്കി​ൽ വേ​രു​ക​ളും ഇ​ന്നും ബ​ന്ധു​ക്ക​ളു​മു​ള്ള അ​വ​ർ ഒ​ന്നു​കൂ​ടി പ​റ​ഞ്ഞു: ത​ന്നെ നി​ശ്ശ​ബ്ദ​യാ​ക്കാ​നും വാ​ക്കു​ക​ളെ വ​ള​ച്ചൊ​ടി​ക്കാ​നും ആ​രും ശ്ര​മി​​ക്കേ​ണ്ട എ​ന്ന്.

ഏ​താ​ണ്ട് സ​മാ​ന​മാ​യ കാ​ര്യ​മാ​ണ് ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ​മാ​യ ഇ​ന്ത്യ​യു​ടെ പാ​ർ​ല​മെ​ന്റി​ൽ മ​ഹു​വ മൊ​യ്ത്ര​ക്കും ഇ​തേ സ്വ​ര​ത്തി​ലും സാ​ഹ​ച​ര്യ​ത്തി​ലും പ​റ​യേ​ണ്ടി വ​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഉ​റ്റ ച​ങ്ങാ​തി അ​ദാ​നി​ക്കെ​തി​രെ​യും നി​ക്ഷേ​പ​ങ്ങ​ളെ​ക്കു​റി​ച്ചും ചോ​ദ്യ​ങ്ങ​ളു​ന്ന​യി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ചോ​ദ്യ​ങ്ങ​ൾ​ക്ക് പ്ര​തി​ഫ​ലം വാ​ങ്ങി എ​ന്ന ആ​രോ​പ​ണം മ​ഹു​വ​ക്ക് മേ​ൽ ചു​മ​ത്ത​​പ്പെ​ട്ട​ത്. പാ​ർ​ല​മെ​ന്‍റ്​ സ​ദാ​ചാ​ര ഉ​പ​സ​മി​തി​യി​ൽ ത​നി​ക്കെ​തി​രെ ആ​രോ​പ​ണ​മു​ന്ന​യി​ച്ച​വ​രെ ചോ​ദ്യം ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന അ​വ​രു​ടെ ആ​വ​ശ്യ​വും നി​ര​സി​ക്ക​പ്പെ​ട്ടു. ആ​രോ​പി​ത​ർ​ക്കു അ​വ​രു​ടെ ഭാ​ഗം വി​ശ​ദീ​ക​രി​ക്കാ​നോ ആ​രോ​പ​ണം തെ​റ്റാ​ണെ​ന്നു തെ​ളി​യി​ക്കാ​നോ ഒ​ര​വ​സ​ര​വും കൊ​ടു​ക്കാ​തെ വെ​റും സം​ഖ്യാ​പ​ര​മാ​യ ഭൂ​രി​പ​ക്ഷം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഒ​രം​ഗ​ത്തെ അ​യോ​ഗ്യ​യാ​ക്കു​ക​യോ പു​റ​ത്താ​ക്കു​ക​യോ ചെ​യ്യാ​നു​ള്ള ഗൂ​ഢ​ത​ന്ത്ര​മാ​ണ് ഡ​ൽ​ഹി​യി​ൽ ന​ട​ന്ന​ത്. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ത​ന്നെ സ്ഥാ​പ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പ്ര​തി​ശ​ബ്ദ​ങ്ങ​ളെ നി​ശ്ശ​ബ്​​ദ​മാ​ക്കാ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ തി​രി​ച്ച​റി​യ​പ്പെ​ടാ​തെ പോ​ക​രു​ത്. അ​വ​​ക്കെ​തി​രെ​യു​ള്ള ചെ​റു​ത്തു നി​ൽ​പു​ക​ൾ​ക്ക് തു​ട​ർ​ച്ച​യും വേ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorial
News Summary - Madhyamam Editorial 2023 Nov 14
Next Story