Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഎ​​ത്തി​​ക്സ്...

എ​​ത്തി​​ക്സ് ക​​മ്മി​​റ്റി​​യും സ​​ദാ​​ചാ​​ര​​വും

text_fields
bookmark_border
എ​​ത്തി​​ക്സ് ക​​മ്മി​​റ്റി​​യും സ​​ദാ​​ചാ​​ര​​വും
cancel


പാ​​ർ​​ല​​മെ​​ന്റ് മാ​​ന്യ​​വും സ​​ഭ്യ​​വു​​മാ​​യ സം​​വാ​​ദ​​ത്തി​​ന് മാ​​തൃ​​ക​​യാ​​കേ​​ണ്ട ഇ​​ട​​മാ​​ണ്. പാ​​ർ​​ല​​മെ​​ന്റി​​ന്റെ പ്ര​​ത്യേ​​കം തി​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട സ​​മി​​തി​​ക​​ളാ​​കു​​മ്പോ​​ൾ ന്യാ​​യ​​മാ​​യ നി​​ല​​പാ​​ടും മാ​​ന്യ​​മാ​​യ പെ​​രു​​മാ​​റ്റ​​വു​​മെ​​ന്ന ഉ​​ത്ത​​ര​​വാ​​ദി​​ത്തം പി​​ന്നെ​​യും കൂ​​ടും. ആ ​​സ​​മി​​തി സ​​ഭ​​യു​​ടെ ധാ​​ർ​​മി​​ക​​ത​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട എ​​ത്തി​​ക്സ് ക​​മ്മി​​റ്റി​​യാ​​കു​​മ്പോ​​ൾ അ​​ത്യു​​ന്ന​​ത​​മാ​​യ പെ​​രു​​മാ​​റ്റ​​രീ​​തി​​യും നീ​​തി​​ബോ​​ധ​​വും രാ​​ജ്യം പ്ര​​തീ​​ക്ഷി​​ക്കും. എ​​ന്നാ​​ൽ, മ​​ഹു​​വ മൊ​​യ്ത്ര എം.​​പി​​ക്കെ​​തി​​രാ​​യ ആ​​രോ​​പ​​ണം പ​​രി​​ശോ​​ധി​​ക്കാ​​ൻ​​ചേ​​ർ​​ന്ന എ​​ത്തി​​ക്സ് ക​​മ്മി​​റ്റി യോ​​ഗ​​ത്തി​​ൽ ര​​ണ്ടും ലം​​ഘി​​ക്ക​​പ്പെ​​ട്ടു എ​​ന്ന പ​​രാ​​തി​​യാ​​ണ് ഇ​​പ്പോ​​ൾ ഉ​​യ​​ർ​​ന്നി​​രി​​ക്കു​​ന്ന​​ത്. ക​​മ്മി​​റ്റി അ​​ധ്യ​​ക്ഷ​​ൻ മു​​ൻ​​വി​​ധി​​യോ​​ടെ​​യാ​​ണ് വി​​ഷ​​യ​​ത്തെ സ​​മീ​​പി​​ച്ച​​തെ​​ന്നും സ​​ഭ്യേ​​ത​​ര​​മാ​​യ അ​​നാ​​വ​​ശ്യ ചോ​​ദ്യ​​ങ്ങ​​ളു​​ന്ന​​യി​​ച്ച് അ​​പ​​മാ​​നി​​ച്ചു​​വെ​​ന്നും മ​​ഹു​​വ മൊ​​യ്ത്ര​​യും സ​​മി​​തി​​യി​​ലെ ചി​​ല പ്ര​​തി​​പ​​ക്ഷാം​​ഗ​​ങ്ങ​​ളും ആ​​രോ​​പി​​ച്ചി​​രി​​ക്കു​​ന്നു. സ​​ഹി​​കെ​​ട്ട് സ​​മി​​തി യോ​​ഗ​​ത്തി​​ൽ​​നി​​ന്ന് അ​​വ​​ർ ഇ​​റ​​ങ്ങി​​പ്പോ​​യി. സ​​മി​​തി​​ക്ക് മു​​മ്പാ​​കെ മൊ​​ഴി​​ന​​ൽ​​കാ​​നെ​​ത്തി​​യ ത​​ന്റെ സ്വ​​കാ​​ര്യ​​ത ലം​​ഘി​​ക്കാ​​നും സ്ത്രീ​​ത്വ​​ത്തെ അ​​വ​​ഹേ​​ളി​​ക്കാ​​നു​​മാ​​ണ് ചെ​​യ​​ർ​​മാ​​ൻ മു​​തി​​ർ​​ന്ന​​ത് എ​​ന്ന് മ​​ഹു​​വ കു​​റ്റ​​പ്പെ​​ടു​​ത്തു​​ന്നു. ലോ​​ക്സ​​ഭ വെ​​ബ്സൈ​​റ്റി​​ന്റെ ലോ​​ഗി​​ൻ​​വി​​വ​​ര​​ങ്ങ​​ൾ പു​​റ​​ത്തു​​ള്ള​​വ​​ർ​​ക്ക് കൊ​​ടു​​ത്തു, ചോ​​ദ്യ​​മു​​ന്ന​​യി​​ക്കാ​​ൻ പ​​ണം വാ​​ങ്ങി എ​​ന്നീ ആ​​രോ​​പ​​ണ​​ങ്ങ​​ളെ​​പ്പ​​റ്റി മൊ​​ഴി​​ന​​ൽ​​കാ​​നെ​​ത്തി​​യ അ​​വ​​ർ, ആ​​ദ്യ​​ത്തേ​​ത് സ്ഥി​​രീ​​ക​​രി​​ക്കു​​ക​​യും ര​​ണ്ടാ​​മ​​ത്തേ​​ത് നി​​ഷേ​​ധി​​ക്കു​​ക​​യും ചെ​​യ്തു. ഓ​​രോ എം.​​പി​​ക്കും പ്ര​​ത്യേ​​കം പ്ര​​ത്യേ​​ക​​മാ​​യു​​ള്ള ലോ​​ഗി​​ൻ സൂ​​ത്രം ചോ​​ദ്യ​​ങ്ങ​​ൾ ടൈ​​പ് ചെ​​യ്ത് അ​​പ്ലോ​​ഡ് ചെ​​യ്യാ​​ൻ പു​​റ​​ത്തു​​ള്ള​​വ​​രു​​മാ​​യി പ​​ല​​രും പ​​ങ്കു​​വെ​​ക്കാ​​റു​​ണ്ടെ​​ന്നും അ​​ങ്ങ​​നെ ചെ​​യ്യ​​രു​​തെ​​ന്ന് ച​​ട്ട​​ങ്ങ​​ളി​​ൽ പ​​റ​​യു​​ന്നി​​ല്ലെ​​ന്നും അ​​വ​​ർ വാ​​ദി​​ക്കു​​ന്നു. അ​​തേ​​സ​​മ​​യം, ചോ​​ദ്യ​​മു​​ന്ന​​യി​​ക്കു​​ന്ന​​തി​​ന് പ​​ണം പ​​റ്റി​​യി​​ട്ടേ​​യി​​ല്ല. ഇ​​ക്കാ​​ര്യ​​ങ്ങ​​ൾ പ​​റ​​യാ​​ൻ ത​​നി​​ക്ക് അ​​വ​​സ​​രം ന​​ൽ​​കി​​യ​​തു​​ത​​ന്നെ പ്ര​​തി​​പ​​ക്ഷാം​​ഗ​​ങ്ങ​​ൾ ഇ​​ട​​പെ​​ട്ട​​ശേ​​ഷ​​മാ​​ണ്. മാ​​ത്ര​​മ​​ല്ല, വി​​ഷ​​യ​​വു​​മാ​​യി ബ​​ന്ധ​​മി​​ല്ലാ​​ത്ത​​തും വൃ​​ത്തി​​കെ​​ട്ട​​തു​​മാ​​യ ചോ​​ദ്യ​​ങ്ങ​​ൾ ചെ​​യ​​ർ​​മാ​​ൻ ആ​​വ​​ർ​​ത്തി​​ച്ച് ചോ​​ദി​​ച്ചു​​കൊ​​ണ്ടി​​രു​​ന്നു.

തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സ് നേ​​താ​​വും ലോ​​ക്സ​​ഭ​​യി​​ൽ ശ​​ക്ത​​മാ​​യ നി​​ല​​പാ​​ടു​​ക​​ൾ കൊ​​ണ്ട് ശ്ര​​ദ്ധി​​ക്ക​​പ്പെ​​ട്ട അം​​ഗ​​വു​​മാ​​ണ് മ​​ഹു​​വ മൊ​​യ്ത്ര. ബി.​​ജെ.​​പി നേ​​താ​​വ് നി​​ഷി​​കാ​​ന്ത് ദു​​ബേ​​യും മ​​ഹു​​വ​​യു​​ടെ മു​​ൻ പ​​ങ്കാ​​ളി ജ​​യ് ആ​​ന​​ന്ദും ആ​​ണ് അ​​വ​​ർ​​ക്കെ​​തി​​രെ പ​​രാ​​തി ഉ​​ന്ന​​യി​​ച്ച​​ത്. ബി.​​ജെ.​​പി​​ക്ക് ഭൂ​​രി​​പ​​ക്ഷ​​മു​​ള്ള എ​​ത്തി​​ക്സ് ക​​മ്മി​​റ്റി, സ​​ങ്കു​​ചി​​ത രാ​​ഷ്ട്രീ​​യ​​താ​​ൽ​​പ​​ര്യ​​ങ്ങ​​ൾ അ​​ന്വേ​​ഷ​​ണ​​ത്തെ ബാ​​ധി​​ക്കാ​​തെ നോ​​ക്കേ​​ണ്ട​​തു​​ണ്ട്. സ​​മി​​തി​​യു​​ടെ​​യും അ​​തു​​വ​​ഴി പാ​​ർ​​ല​​മെ​​ന്റ​​റി സം​​വി​​ധാ​​ന​​ങ്ങ​​ളു​​ടെ​​ത​​ന്നെ​​യും വി​​ശ്വാ​​സ്യ​​ത ഉ​​റ​​പ്പു​​വ​​രു​​ത്തേ​​ണ്ട ബാ​​ധ്യ​​ത അ​​തി​​ലെ അം​​ഗ​​ങ്ങ​​ൾ​​ക്ക് – ചെ​​യ​​ർ​​മാ​​ന് വി​​ശേ​​ഷി​​ച്ചും– ഉ​​ണ്ട്. എ​​ന്നാ​​ൽ, ‘പ്രി​​യ സു​​ഹൃ​​ത്ത് എ​​ന്ന് നി​​ങ്ങ​​ൾ പ​​റ​​യു​​ന്ന​​യാ​​ൾ എ​​ത്ര​​ത്തോ​​ളം പ്രി​​യ​​പ്പെ​​ട്ട​​യാ​​ളാ​​ണ്, അ​​യാ​​ളു​​ടെ ഭാ​​ര്യ​​ക്ക് ഇ​​ക്കാ​​ര്യം അ​​റി​​യാ​​മോ, പാ​​തി​​രാ​​ക്ക് നി​​ങ്ങ​​ൾ വി​​ളി​​ച്ച ഫോ​​ൺ​​കാ​​ളു​​ക​​ളെ​​പ്പ​​റ്റി വി​​ശ​​ദ​​മാ​​ക്കാ​​മോ’ തു​​ട​​ങ്ങി​​യ അ​​പ്ര​​സ​​ക്ത​​വും അ​​വ​​ഹേ​​ള​​ന​​പ​​ര​​വു​​മാ​​യ ചോ​​ദ്യ​​ങ്ങ​​ളാ​​ണ് ചെ​​യ​​ർ​​മാ​​ന് ചോ​​ദി​​ക്കാ​​നു​​ണ്ടാ​​യി​​രു​​ന്ന​​ത് എ​​ന്ന മ​​ഹു​​വ​​യു​​ടെ ആ​​രോ​​പ​​ണം ശ​​രി​​യാ​​ണെ​​ങ്കി​​ൽ സ്വ​​ന്തം മാ​​ന്യ​​ത​​യും വി​​ശ്വാ​​സ്യ​​ത​​യും അ​​ധ്യ​​ക്ഷ​​ൻ കൈ​​യൊ​​ഴി​​ഞ്ഞു എ​​ന്ന് പ​​റ​​യേ​​ണ്ടി​​വ​​രും. മ​​ഹു​​വ​​യു​​ടെ ‘അ​​ഹ​​ങ്കാ​​രം നി​​റ​​ഞ്ഞ പെ​​രു​​മാ​​റ്റ’​​ത്തെ​​പ്പ​​റ്റി മ​​റു​​പ​​ക്ഷം പ​​റ​​യു​​മ്പോ​​ഴും, ഈ ​​ആ​​രോ​​പ​​ണം അ​​വ​​ർ നി​​ഷേ​​ധി​​ക്കു​​ന്നി​​ല്ല. ‘ആ​​രു​​ടെ​​യൊ​​ക്കെ കൂ​​ടെ, ഏ​​തെ​​ല്ലാം ഹോ​​ട്ട​​ലി​​ൽ താ​​മ​​സി​​ച്ചി​​ട്ടു​​ണ്ട്’ എ​​ന്ന​​ചോ​​ദ്യം ചെ​​യ​​ർ​​മാ​​നി​​ൽ​​നി​​ന്ന് വ​​ന്ന​​തോ​​ടെ​​യാ​​ണ് പ്ര​​തി​​പ​​ക്ഷ എം.​​പി​​മാ​​ർ ക്ഷോ​​ഭി​​ച്ച് യോ​​ഗം വി​​ട്ടി​​റ​​ങ്ങി​​യ​​ത​​ത്രെ. ഇ​​ത് യ​​ഥാ​​ർ​​ഥ​​മെ​​ങ്കി​​ൽ, പാ​​ർ​​ല​​മെ​​ന്റി​​ന്റെ​​ത​​ന്നെ അ​​ന്ത​​സ്സി​​നെ​​യാ​​ണ് ഇ​​ടി​​ച്ചു​​താ​​ഴ്ത്തി​​യ​​ത്. മ​​ഹു​​വ ത​​ന്റെ പ​​രാ​​തി ലോ​​ക്സ​​ഭ സ്പീ​​ക്ക​​ർ​​ക്ക് ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. എ​​ത്തി​​ക്സ് ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​നും സ്പീ​​ക്ക​​ർ​​ക്ക് റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കു​​ന്നു​​ണ്ട്. സ്പീ​​ക്ക​​ർ​​ക്ക് ഇ​​ക്കാ​​ര്യ​​ത്തി​​ൽ ക്രി​​യാ​​ത്മ​​ക​​മാ​​യ പ​​ല​​തും ചെ​​യ്യാ​​നാ​​വും.

വി​​ഷ​​യ​​ത്തി​​ൽ പാ​​ർ​​ല​​മെ​​ന്റി​​ന്റെ അ​​ന്ത​​സ്സും വി​​ശ്വാ​​സ്യ​​ത​​യും വീ​​ണ്ടെ​​ടു​​ക്കു​​ക പ​​ര​​മ​​പ്ര​​ധാ​​ന​​മാ​​ണ്. ബി.​​ജെ.​​പി മ​​ഹു​​വ മൊ​​യ്ത്ര​​യെ ല​​ക്ഷ്യ​​മി​​ടു​​ന്നു​​ണ്ടെ​​ന്ന​​ത് ര​​ഹ​​സ്യ​​മ​​ല്ല. രാ​​ഹു​​ൽ ഗാ​​ന്ധി​​യോ​​ട് ചെ​​യ്ത​​തു​​പോ​​ലെ മ​​ഹു​​വ​​യെ​​യും ലോ​​ക്സ​​ഭ​​യി​​ൽ​​നി​​ന്ന് പു​​റ​​ത്താ​​ക്കാ​​നു​​ള്ള പ​​ദ്ധ​​തി ഇ​​പ്പോ​​ഴ​​ത്തെ ആ​​രോ​​പ​​ണ​​ങ്ങ​​ൾ​​ക്ക് പി​​ന്നി​​ലു​​ണ്ടെ​​ന്ന് പ​​രാ​​തി​​യു​​ള്ള​​താ​​ണ്. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ സാ​​​ങ്കേ​​തി​​ക​​ത​​ക​​ളി​​ൽ കെ​​ട്ടി​​ക്കു​​ടു​​ങ്ങാ​​തെ എ​​ത്തി​​ക്സ് ക​​മ്മി​​റ്റി ന​​ട​​പ​​ടി​​ക​​ളെ​​പ്പ​​റ്റി നി​​ഷ്പ​​ക്ഷ​​വും സു​​താ​​ര്യ​​വു​​മാ​​യ അ​​ന്വേ​​ഷ​​ണം ന​​ട​​ക്ക​​ണം. സ​​മി​​തി​​ക്ക് മു​​മ്പാ​​കെ ഹാ​​ജ​​രാ​​കാ​​ൻ ന​​ൽ​​കി​​യ ദി​​വ​​സം ത​​നി​​ക്ക് അ​​സൗ​​ക​​ര്യ​​മാ​​യ​​തി​​നാ​​ൽ മ​​റ്റൊ​​രു ദി​​വ​​സ​​ത്തേ​​ക്ക് മാ​​റ്റ​​ണ​​മെ​​ന്ന മ​​ഹു​​വ​​യു​​ടെ അ​​പേ​​ക്ഷ സ്വീ​​ക​​രി​​ച്ചി​​ല്ലെ​​ന്നും മ​​റ്റൊ​​രു വി​​ഷ​​യ​​ത്തി​​ൽ ബി.​​ജെ.​​പി എം.​​പി​​ക്ക് ദി​​വ​​സം മാ​​റ്റി​​ക്കൊ​​ടു​​ത്തെ​​ന്നും ഇ​​ത് പ​​ക്ഷ​​പാ​​ത​​പ​​ര​​മാ​​ണെ​​ന്നും ചൂ​​ണ്ടി​​ക്കാ​​ണി​​ക്ക​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. ഇ​​ത്ത​​രം പ​​രാ​​തി​​ക​​ൾ ഉ​​യ​​രാ​​തെ ശ്ര​​ദ്ധി​​ക്കാ​​ൻ സ്പീ​​ക്ക​​ർ​​ക്ക് ക​​ഴി​​യേ​​ണ്ട​​തു​​ണ്ട്. രാ​​ഹു​​ലി​​നെ​​തി​​രെ എ​​ന്ന​​പോ​​ലെ മ​​ഹു​​വ​​ക്കെ​​തി​​രെ​​യും നീ​​ക്കം​​ന​​ട​​ക്കു​​ന്ന​​തി​​ന് പി​​ന്നി​​ൽ അ​​ദാ​​നി​​യെ കു​​റി​​ച്ചും അ​​ദാ​​നി​​യും പ്ര​​ധാ​​ന​​മ​​ന്ത്രി​​യും ത​​മ്മി​​ലു​​ള്ള ബ​​ന്ധ​​ത്തെ കു​​റി​​ച്ചും അ​​വ​​രി​​രു​​വ​​രും ശ​​ക്ത​​മാ​​യ ചോ​​ദ്യ​​ങ്ങ​​ളു​​ന്ന​​യി​​ക്കു​​ന്ന​​താ​​ണെ​​ന്ന് പ്ര​​തി​​പ​​ക്ഷം പ​​റ​​യു​​ന്നു. ചോ​​ദ്യം ചോ​​ദി​​ക്കാ​​ൻ കൈ​​ക്കൂ​​ലി വാ​​ങ്ങി എ​​ന്ന ആ​​രോ​​പ​​ണം നി​​ഷേ​​ധി​​ക്കു​​ന്ന മ​​ഹു​​വ, ചോ​​ദ്യ​​ങ്ങ​​ളു​​ടെ മൂ​​ർ​​ച്ച​​കു​​റ​​ക്കാ​​ൻ അ​​ദാ​​നി​​യും മ​​റ്റും ത​​ന്നോ​​ടാ​​വ​​ശ്യ​​പ്പെ​​ട്ട​​താ​​യി പ​​റ​​യു​​ന്നു​​ണ്ട്–​ഇ​​തും ഏ​​റെ ഗൗ​​ര​​വ​​മു​​ള്ള വി​​ഷ​​യ​​മാ​​ണ്. നി​​ഷ്പ​​ക്ഷ​​വും സു​​താ​​ര്യ​​വു​​മാ​​യ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​ക​​യാ​​ണ് ഈ ​​ആ​​രോ​​പ​​ണ​​ങ്ങ​​ൾ​​ക്കു​​ള്ള മ​​റു​​പ​​ടി. ഒ​​പ്പം, അ​​ദാ​​നി​​യു​​മാ​​യു​​ള്ള ഉ​​ന്ന​​ത​​ത​​ല ബ​​ന്ധ​​​ങ്ങ​​ളെ​​പ്പ​​റ്റി ചോ​​ദ്യ​​ങ്ങ​​ളു​​ന്ന​​യി​​ക്കാ​​ൻ ത​​ട​​സ്സ​​മി​​ല്ലെ​​ന്ന് രാ​​ജ്യ​​ത്തി​​ന് ബോ​​ധ്യ​​പ്പെ​​ടും​​വി​​ധം തെ​​ളി​​ച്ചു​​കാ​​ണി​​ക്കാ​​നും ക​​ഴി​​യ​​ണം. സ​​ർ​​ക്കാ​​റി​​ന് എ​​ന്തൊ​​ക്കെ​​യോ ഒ​​ളി​​ക്കാ​​നു​​ണ്ട് എ​​ന്ന ആ​​രോ​​പ​​ണ​​ത്തെ നേ​​രി​​ടേ​​ണ്ട​​ത് ഒ​​ന്നും ഒ​​ളി​​ക്കാ​​ൻ പ​​റ്റാ​​ത്ത​​ത​​ര​​ത്തി​​ൽ എ​​ല്ലാ​​വ​​ശ​​വും വെ​​ളി​​പ്പെ​​ടു​​ത്തി​​ക്കൊ​​ണ്ടാ​​ക​​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorial
News Summary - Madhyamam Editorial 2023 Nov 6
Next Story