Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightയു​​ദ്ധ​​ത്തേ​​ക്കാ​​ൾ...

യു​​ദ്ധ​​ത്തേ​​ക്കാ​​ൾ വി​​നാ​​ശ​​ക​​ര​​മാ​​യ നു​​ണ​​യു​​ദ്ധം

text_fields
bookmark_border
യു​​ദ്ധ​​ത്തേ​​ക്കാ​​ൾ വി​​നാ​​ശ​​ക​​ര​​മാ​​യ നു​​ണ​​യു​​ദ്ധം
cancel


അ​​മേ​​രി​​ക്ക​​യി​​ലെ ഷികാ​​ഗോ​​വി​​ന് 65 കി​​ലോ​​മീ​​റ്റ​​ർ തെ​​ക്കുപ​​ടി​​ഞ്ഞാ​​റ് സ്ഥി​​തി​​ചെ​​യ്യു​​ന്ന പ്ലെ​​യ്ൻ ഫീ​​ൽ​​ഡ് ന​​ഗ​​ര​​ത്തി​​ൽ ആ​​റ് വ​​യ​​സ്സു​​കാ​​ര​​നാ​​യ മു​​സ്‍ലിംകു​​ട്ടി പ​​ന്ത്ര​​ണ്ടോ​​ളം കു​​ത്തുകളേ​​റ്റ് മ​​രി​​ച്ച വാ​​ർ​​ത്ത ക​​ഴി​​ഞ്ഞ ദി​​വ​​സം റി​​പ്പോ​​ർ​​ട്ട് ചെ​​യ്യ​​പ്പെ​​ട്ടു. 32കാ​​രി​​യാ​​യ അ​​വ​​ന്റെ മാ​​താ​​വും കു​​ത്തേ​​റ്റ് ആ​​ശു​​പ​​ത്രി​​യി​​ലാ​​ണ്. ആ​​ക്ര​​മ​​ണ​​ത്തി​​ന് ഉ​​ത്ത​​ര​​വാ​​ദി​​യാ​​യ ജോ​​സ​​ഫ് എം. ​​സു​​ബ​​യെ പൊ​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തി​​ട്ടു​​ണ്ട്. ഗ​​സ്സ​​യി​​ൽ​​നി​​ന്ന് ഹ​​മാ​​സ് ഇ​​സ്രാ​​യേ​​ലി​​നുനേ​​രെ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ന്റെ​​യും ക്രൂ​​ര​​ത​​ക​​ളു​​ടെ​​യും വാ​​ർ​​ത്ത​​യും ചി​​ത്ര​​ങ്ങ​​ളുംക​​ണ്ട് അ​​ണ​​പൊ​​ട്ടി​​യ രോ​​ഷ​​ത്തി​​ന്റെ​​യും പ്ര​​തി​​കാ​​ര​​ത്തി​​ന്റെ​​യും ഫ​​ല​​മാ​​ണ് അ​​തു​​മാ​​യൊ​​രു ബ​​ന്ധ​​വു​​മി​​ല്ലാ​​ത്ത മു​​സ്‍ലിം സ്ത്രീ​​യെ​​യും മ​​ക​​നെ​​യും കു​​ത്തി​​ക്കൊ​​ല്ലാ​​ൻ ത​​നി​​ക്ക് തോ​​ന്നി​​യ​​തെ​​ന്ന് ഘാ​​ത​​ക​​ൻ പൊ​​ലീസി​​നോ​​ട് സ​​മ്മ​​തി​​ച്ചി​​ട്ടു​​ണ്ട്. ഏ​​താ​​നും ദി​​വ​​സ​​ങ്ങ​​ളാ​​യി അ​​മേ​​രി​​ക്ക​​ൻ പൊ​​ലീസ് ന​​ഗ​​ര​​ങ്ങ​​ളി​​ലാ​​കെ ജൂ​​ത-​​മു​​സ്‍ലിം ഗ്രൂ​​പ്പു​​ക​​ളു​​ടെ വൈ​​കാ​​രി​​ക പ്ര​​തി​​ക​​ര​​ണ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് ജാ​​ഗ്ര​​ത പു​​ല​​ർ​​ത്താ​​ൻ വ്യാ​​പ​​ക പ്ര​​ചാ​​ര​​ണം ന​​ട​​ത്തു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണ് ഈ ​​സം​​ഭ​​വം. സെ​​മി​​റ്റി​​ക് വി​​രു​​ദ്ധ​​മെ​​ന്നും ഇ​​സ്‍ലാ​​മോ​​ഫോ​​ബി​​യ എ​​ന്നും വി​​ളി​​ക്ക​​പ്പെ​​ടു​​ന്ന പ്ര​​തി​​ഭാ​​സ​​ങ്ങ​​ൾ​​ക്ക് രൂ​​ക്ഷ​​ത വ​​ർ​​ധി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ് ഫ​​ല​​സ്തീ​​നി​​ലെ അ​​പ്ര​​ഖ്യാ​​പി​​ത യു​​ദ്ധ​​ത്തോ​​ടെ എ​​ന്നാ​​ണ് മാ​​ധ്യ​​മ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്യു​​ന്ന​​ത്. ശ​​ബ്ബ​​ത്ത് നാ​​ളി​​ൽ ഹ​​മാ​​സ് ആ​​രം​​ഭി​​ച്ച അ​​വി​​ചാ​​രി​​താ​​ക്ര​​മ​​ണ​​ത്തെ​​ക്കു​​റി​​ച്ച് അ​​തി​​ഭീ​​ക​​ര ക​​ഥ​​ക​​ളാ​​ണ് ലോ​​ക​​ത്തി​​ന്റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ പൊ​​തു​​വെ​​യും അ​​മേ​​രി​​ക്ക​​യി​​ലും യൂ​​റോ​​പ്പി​​ലും വി​​ശേ​​ഷി​​ച്ചും നി​​മി​​ഷ​​ങ്ങ​​ൾ​​ക്ക​​കം പ്ര​​ച​​രി​​ക്കു​​ന്ന​​ത്. അ​​ക്കൂ​​ട്ട​​ത്തി​​ൽ ഏ​​റ്റ​​വും ശ്ര​​ദ്ധേ​​യ​​മാ​​ണ് യു.​​എ​​സ് പ്ര​​സി​​ഡ​​ന്റ് ജോ ​​ബൈ​​ഡ​​ൻ പോ​​ലും അ​ത്​ ഏറ്റെടുത്ത സം​​ഭ​​വം. ഹ​​മാ​​സ് ‘ഭീ​​ക​​ര​​ർ’ ഇ​​സ്രാ​​യേ​​ലി​​ലെ ഒ​​രു​​പ​​റ്റം കു​​ട്ടി​​ക​​ളെ ക​​ഴു​​ത്ത​​റു​​ത്ത് കൊ​​ല്ലു​​ന്ന ദൃ​​ശ്യം വി​​ഡി​​യോ​​യി​​ൽ ക​​ണ്ട് താ​​ൻ സ്തബ്ധ​​നാ​​യി​​പ്പോ​​യെ​​ന്ന് ബൈ​​ഡ​​ൻ ത​​ന്നെ​​യാ​​ണ് വെ​​ളി​​പ്പെ​​ടു​​ത്തി​​യ​​ത്. തു​​ട​​ർ​​ന്ന് അ​​ദ്ദേ​​ഹം ഹ​​മാ​​സി​​ന്റെ കൊ​​ടും​​ ക്രൂ​​ര​​ത​​ക​​ളെ​​ക്കു​​റി​​ച്ച് സു​​ദീ​​ർ​​ഘ​​മാ​​യി സം​​സാ​​രി​​ക്കു​​ന്നു​​മു​​ണ്ട്. പ​​ക്ഷേ, മ​​ണി​​ക്കൂ​​റു​​ക​​ൾ​​ക്കു​​ള്ളി​​ൽ വൈ​​റ്റ്ഹൗ​​സി​​നുത​​ന്നെ പ്ര​​സി​​ഡ​​ന്റി​​നെ തി​​രു​​ത്തേ​​ണ്ടി​​വ​​ന്നു. ഇ​​സ്രാ​​യേ​​ൽ ഗ​​വ​​ൺ​​മെ​​ന്റ് സ്ഥി​​രീ​​ക​​രി​​ച്ച വി​​വ​​ര​​ങ്ങ​​ളെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യാ​​ണ് പ്ര​​സി​​ഡ​​ന്റ് അ​​ഭി​​പ്രാ​​യം പ​​റ​​ഞ്ഞ​​തെ​​ന്ന് വെ​​ളി​​പ്പെ​​ടു​​ത്തി​​യ ​വൈ​​റ്റ്ഹൗ​​സ് ത​​ന്നെ അ​​ദ്ദേ​​ഹം ചി​​ത്ര​​ങ്ങ​​ൾ കാ​​ണു​​ക​​യോ സ്ഥി​​രീ​​ക​​രി​​ക്കു​​ക​​യോ ചെ​​യ്തി​​ട്ടി​​ല്ലെ​​ന്ന് പി​​ന്നീ​​ട് സ​​മ്മ​​തി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​മാ​യി. വൈ​​റ്റ്ഹൗ​​സി​​ന്റെ നി​​ഷേ​​ധം വ​​ന്ന​​ശേ​​ഷ​​വും ന​​മ്മു​​ടെ ഇ​​ന്ത്യ​​യി​​ലെ സമൂ​​ഹ മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ ഹ​​മാ​​സ് കു​​ഞ്ഞു​​ങ്ങ​​ളെ ക​​ഴു​​ത്ത​​റു​​ത്ത ദൃ​​ശ്യ​​ങ്ങ​​ൾ അ​​ര​​ങ്ങ് ത​​ക​​ർ​​ക്കു​​ക​​യാ​​ണ്. ഹ​​മാ​​സ്-​​ഇ​​സ്രാ​​യേ​​ൽ യു​​ദ്ധം ആ​​രം​​ഭി​​ച്ച​​ശേ​​ഷം ഒ​​ക്ടോ​​ബ​​ർ ഒ​​മ്പ​​ത് തി​​ങ്ക​​ളാ​​ഴ്ച മാ​​ത്രം അ​​ഞ്ചു കോ​​ടി​​യി​​ല​​ധി​​കം പോ​​സ്റ്റു​​ക​​ളാ​​ണ് എ​​ക്സ് പ്ലാ​​റ്റ്ഫോ​​മി​​ൽ പ്ര​​ത്യ​​ക്ഷ​​പ്പെ​​ട്ട​​തെ​​ന്ന് ബ​​ന്ധ​​പ്പെ​​ട്ട​​വ​​ർ വെ​​ളി​​പ്പെ​​ടു​​ത്തു​​ന്നു. അ​​തി​​ൽ മി​​ക്ക​​തും സ​​ത്യ​​വു​​മാ​​യി പു​​ല​​ബ​​ന്ധം പോ​​ലു​​മി​​ല്ലാ​​ത്ത വാ​​ർ​​ത്ത​​ക​​ളോ കൃ​​ത്രി​​മ ചി​​ത്ര​​ങ്ങ​​ളോ വി​​ദ്വേ​​ഷ​​ജ​​ന​​ക​​മാ​​യ അ​​ഭി​​പ്രാ​​യ​​പ്ര​​ക​​ട​​ന​​ങ്ങ​​ളോ ആ​​യി​​രി​​ക്കു​​ക സ്വാ​​ഭാ​​വി​​കം. ഇ​​ന്ത്യ​​യി​​ലി​​പ്പോ​​ൾ യു​​ദ്ധ​​മോ സം​​ഘ​​ട്ട​​ന​​മോ ന​​ട​​ക്കു​​ന്നി​​ല്ലെ​​ന്നും ന​​ട​​ക്കാ​നി​രി​ക്കു​​ന്ന ബാ​​ല​​റ്റ് യു​​ദ്ധ​​ത്തി​​ന്റെ തു​​ട​​ക്കം മാ​​ത്ര​​മാ​​ണി​തെ​ല്ലാ​മെ​​ന്നും ഏ​​വ​​രും തി​രി​ച്ച​റി​യേ​​ണ്ട​​താ​​ണ്.

ഹ​​മാ​​സ്-​​ഇ​​സ്രാ​​യേ​​ൽ യു​​ദ്ധ​​ത്തെ​​ക്കു​​റി​​ച്ചും ജൂ​​ത, മു​​സ്‍ലിം സ​​മൂ​​ഹ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു​​മു​​ള്ള മാ​​ധ്യ​​മ ക​​മ​​ന്റു​​ക​​ളും വി​​വ​​ര​​ങ്ങ​​ളും എ​​ന്തു​​മാ​​ത്രം അ​​ബ​​ദ്ധ​​ജ​​ടി​​ല​​വും വി​​ദ്വേ​​ഷ​​ജ​​ന​​ക​​വു​​മാ​​​ണെ​​ന്ന് പ​​റ​​യേ​​ണ്ട​​തി​​ല്ല. നൂ​​റ്റാ​​ണ്ടു​​ക​​ളാ​​യി ത​​ങ്ങ​​ളും ത​​ങ്ങ​​ളു​​ടെ പി​​താ​​മ​​ഹ​​ന്മാ​​രും ജീ​​വി​​ച്ചു​​വ​​രു​​ന്ന ജ​​ന്മ​​നാ​​ടാ​​യ ഫ​​ല​​സ്തീ​​നി​​ൽനി​​ന്ന് നി​​ഷ്ഠു​​ര​​മാ​​യി ആ​​ട്ടി​​യോ​​ടി​​ക്ക​​പ്പെ​​ട്ട ഒ​​രു ജ​​ന​​വി​​ഭാ​​ഗം ഒ​​രി​​ട​​ത്തും അ​​ഭ​​യം ല​​ഭി​​ക്കാ​​തെ ഈ​​ജി​​പ്തി​​ന്റെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലി​​രു​​ന്ന ഗ​​സ്സ മു​​ന​​മ്പി​​ൽ, ഇ​​സ്രാ​​യേ​​ൽ ത​​ന്നെ ഒ​​പ്പി​​ട്ട ക്യാ​​മ്പ് ഡേ​​വി​​ഡ് ക​​രാ​​റി​​ന്റെ ഭാ​​ഗ​​മാ​​യി ജീ​​വി​​തം അ​​നു​​ഭ​​വി​​ച്ചു​​തീ​​ർ​​ക്കു​​ക​​യാ​​ണ്. അ​​തു​​പോ​​ലും സ​​യ​​ണി​​സ്റ്റ് രാ​​ഷ്ട്ര​​ത്തി​​ന്റെ ബോം​​ബ് വ​​ർ​​ഷ​​വും സ​​മ​​സ്ത ജീ​​വ​​നോ​​പാ​​ധി​​ക​​ളു​​ടെ ഉ​​പ​​രോ​​ധ​​വും മൂ​​ലം ത​​ട​​സ്സ​​പ്പെ​​ട്ട​​തി​​ന്റെ സ്വാ​​ഭാ​​വി​​ക പ​​രി​​ണ​​തി​​യാ​​ണി​​പ്പോ​​ഴ​​ത്തെ തി​​രി​​ച്ച​​ടി​​യെ​​ന്ന അ​​നി​​ഷേ​​ധ്യസ​​ത്യം അ​​പ്പാ​​ടെ വി​​സ്മ​​രി​​ച്ചാ​​ണ് ഹ​​മാ​​സി​​ന്റെ ‘ഭീ​​ക​​രാ​​ക്ര​​മ​​ണ’​​മെ​​ന്ന പ്രോ​​പ​​ഗ​​ണ്ട എ​​ന്ന് തി​​രി​​ച്ച​​റി​​യ​​ണം. 2007ൽ ​​ഫ​​ല​​സ്തീ​​നി​​ൽ ന​​ട​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഹ​​മാ​​സ് ഭൂ​​രി​​പ​​ക്ഷം നേ​​ടി​​യ​​പ്പോ​​ൾ ഗ​​സ്സ​​യി​​ൽ മാ​​ത്രം അ​​വ​​രു​​ടെ ഭ​​ര​​ണം അ​​നു​​വ​​ദി​​ച്ചു​​കൊ​​ടു​​ത്ത​​തി​​ന് ഇ​​സ്രാ​​യേ​​ലി​​നും പ​​ങ്കു​​ണ്ട് എ​​ന്ന കാ​​ര്യം മ​​റ​​ക്ക​​രു​​ത്. ഇ​​ന്ത്യ​​യി​​​ൽ മു​​സ്‍ലിം ന്യൂ​​ന​​പ​​ക്ഷ​​ത്തി​​ന്റെ അ​​സ്തി​​ത്വ​​ത്തെ​​യും വ്യ​​ക്തി​​ത്വ​​ത്തെ​​യും അം​​ഗീ​​ക​​രി​​ക്കാ​​ൻ ത​​യാ​​റി​​ല്ലാ​​ത്ത തീ​​വ്ര​​വ​​ല​​തു​​പ​​ക്ഷ​​വും അ​​വ​​രു​​ടെ പി​​ണി​​യാ​​ളുകളു​​മാ​​ണ് ഇ​​വി​​ടെ ന​​ട​​ക്കു​​ന്ന സൈ​​ബ​​ർ യു​​ദ്ധ​​ത്തി​​ലെ ക​​ക്ഷി​​ക​​ൾ എ​​ന്ന് വി​​ശ​​ദീ​​ക​​രി​​ക്കേ​​ണ്ട​​തി​​ല്ല. പ​​ക്ഷേ, സു​​പ്രീം​​കോ​​ട​​തി പ​​ല വി​​ധി​​ക​​ളി​​ലും ചൂ​​ണ്ടി​​ക്കാ​​ട്ടി​​യ​​പോ​​ലെ വെ​​റു​​പ്പും വി​​ദ്വേ​​ഷ​​വും ഉ​​ൽ​​പാ​​ദി​​പ്പി​​ക്കു​​ന്ന​​തി​​ന് മാ​​ധ്യ​​മ​​ങ്ങ​​ളെ ദു​​രു​​പ​​യോ​​ഗി​​ക്കു​​ന്ന പ്ര​​വ​​ണ​​ത ഈ​​യി​​ടെ​​യാ​​യി ശ​​ക്തി​​പ്പെ​​ട്ടി​​രി​​ക്കു​​ന്നു. ഇ​​തി​​ങ്ങ​​നെ വ​​ള​​രാ​​നും വ്യാ​​പി​​ക്കാ​​നും വി​​ട്ടാ​​ൽ നാ​​ടി​​ന്റെ സ​​മാ​​ധാ​​നാ​​ന്ത​​രീ​​ക്ഷം ത​​ക​​ർ​​ന്ന് മ​​ത-​​വ​​ർ​​ഗീ​​യ സം​​ഘ​​ർ​​ഷ​​ങ്ങ​​ളും സം​​ഘ​​ട്ട​​ന​​ങ്ങ​​ളും നി​​ത്യ​​സം​​ഭ​​വ​​മാ​​യി മാ​​റും. അ​​തു​​മൂ​​ല​​മു​​ള്ള ​ധ്രു​​വീ​​ക​​ര​​ണം ത​​ൽ​​ക്കാ​​ല​​ത്തെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് നേ​​ട്ട​​ങ്ങ​​ൾ​​ക്ക് വ​​ഴി​​യൊ​​രു​​ക്കു​​മെ​​ന്ന് കി​​നാ​​വ് കാ​​ണു​​ന്ന​​വ​​രു​​ണ്ടാ​​കാം. അ​​ത്ത​​രം ധ്രു​​വീ​​ക​​ര​​ണ​​ത്തി​​ന്റെ ശി​​ക്ഷ വേ​​ണ്ടു​​വോ​​ളം അ​​നു​​ഭ​​വി​​ച്ച​​തും ഇ​​പ്പോ​​ഴും അ​​നു​​ഭ​​വി​​ക്കു​​ന്ന​​തു​​മാ​​യ രാ​​ജ്യ​​മാ​​ണ് ഇ​​ന്ത്യ എ​​ന്ന് മ​​റ​​ക്ക​​രു​​ത്. എ​​ന്നി​​രി​​ക്കെ മാ​​നു​​ഷി​​ക ദു​​ര​​ന്ത​​ങ്ങ​​ൾ​​ക്ക് മാ​​ത്രം വ​​ഴി​​മ​​രു​​ന്നി​​ട്ട ഫ​​ല​​സ്തീ​​ൻ-​​ഇ​​സ്രാ​​യേ​​ൽ ര​​ക്ത​​ച്ചൊ​​രി​​ച്ചി​​ലി​​ന് എ​​ത്ര​​യും ​പെ​​ട്ടെ​​ന്ന് അ​​ന്ത്യം കാ​​ണാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ളി​​ൽ ക്രി​​യാ​​ത്മ​​ക പ​​ങ്കു​​വ​​ഹി​​ക്കാ​​ൻ ശേ​​ഷി​​യു​​ള്ള ശ​​ക്തി​​യാ​​ണ്, ര​​ണ്ടു ജ​​ന​​വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ​​യും വി​​ശ്വാ​സ​​മാ​​ർ​​ജി​​ച്ച ഇ​​ന്ത്യ എ​​ന്ന സ​​ത്യം മ​​ന​​സ്സി​​ലാ​​ക്കി സ​​ത്വ​​ര ഇ​​ട​​പെ​​ട​​ലി​​ന് ന​​മ്മു​​ടെ ഭ​​ര​​ണ​​കൂ​​ടം രം​​ഗ​​ത്തി​​റ​​ങ്ങ​​ണം. ഒ​​പ്പം രാ​​ജ്യ​​ത്തി​​പ്പോ​​ൾ ന​​ട​​ക്കു​​ന്ന അ​​നാ​​രോ​​ഗ്യ​​ക​​ര​​മാ​​യ സാ​​മു​​ദാ​​യി​​ക ധ്രു​​വീ​​ക​​ര​​ണ ശ്ര​​മ​​ങ്ങ​​ളു​​ടെ വാ​​തി​​ലു​​ക​​ൾ കൊ​​ട്ടി​​യ​​ട​​ക്കു​​ക​​യും വേ​​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialIsrael Palestine ConflictWorld News
News Summary - madhyamam editorial 2023 Oct 18
Next Story