Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഅ​നൈ​ക്യ...

അ​നൈ​ക്യ രാ​ഷ്ട്ര​സ​ഭ​യു​ടെ അ​ര​ക്ഷാ​സ​മി​തി

text_fields
bookmark_border
അ​നൈ​ക്യ രാ​ഷ്ട്ര​സ​ഭ​യു​ടെ അ​ര​ക്ഷാ​സ​മി​തി
cancel


ഗ​സ്സ​യി​ലേ​ക്ക് സ​ഹാ​യ​വു​മാ​യി ട്ര​ക്കു​ക​ൾ നീ​ങ്ങി​ത്തു​ട​ങ്ങി. ഒ​രു​വ​ശ​ത്ത് ഓ​രോ തു​ള്ളി സ​ഹാ​യ​വും ഒ​രു ജീ​വ​ൻ ര​ക്ഷി​ക്കു​മെ​ന്ന അ​വ​സ്ഥ​യി​ൽ വെ​ള്ള​ത്തി​നും മ​രു​ന്നി​നും ഭ​ക്ഷ​ണ​ത്തി​നു​മാ​യി കാ​ത്തി​രി​ക്കു​ന്ന നി​സ്സ​ഹാ​യ​രാ​യ പൈ​ത​ങ്ങ​ളും പ്രാ​യ​മാ​യ​വ​രും മ​റ്റും. മ​റു​ഭാ​ഗ​ത്ത് അ​ത്യാ​വ​ശ്യ വി​ഭ​വ​ങ്ങ​ളെ​ല്ലാ​മാ​യി അ​ങ്ങോ​ട്ട് പ്ര​വേ​ശ​നം കാ​ത്തു​കി​ട​ന്ന അ​സം​ഖ്യം ട്ര​ക്കു​ക​ൾ. ആ ​ഒ​രു പ്ര​വേ​ശ​നം കി​ട്ടാ​ൻ മാ​ത്ര​മെ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ എ​ത്ര​ജീ​വ​ൻ പൊ​ലി​ഞ്ഞു! ഇ​പ്പോ​ഴും മ​തി​യാ​യ അ​ള​വി​ലും വേ​ഗ​ത്തി​ലും വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​ങ്ങോ​ട്ടെ​ത്താ​ൻ പ​റ്റു​ന്നി​ല്ല. ത​ട​സ്സം നീ​ക്കാ​ൻ​വേ​ണ്ടി ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യും അ​തി​ന്റെ വി​ഭാ​ഗ​ങ്ങ​ളും മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ, മ​റ്റു​ചി​ല രാ​ഷ്ട്ര​നേ​താ​ക്ക​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, ആ​ക്ടി​വി​സ്റ്റു​ക​ൾ തു​ട​ങ്ങി പ​ല​രും ശ്ര​മി​ച്ച​തി​ന്റെ ഫ​ല​മാ​ണ് ഇ​തെ​ങ്കി​ലും. ഒ​രു മ​ഹാ​ദു​ര​ന്ത​ത്തി​ന് മു​ന്നി​ൽ മ​നു​ഷ്യ​രാ​ശി​യു​ടെ മ​ഹാ​ഭൂ​രി​പ​ക്ഷം ആ​ഗ്ര​ഹി​ച്ച​പോ​ലെ കാ​രു​ണ്യ​ക​വാ​ടം തു​റ​ക്കാ​ൻ​പോ​ലും ഇ​ത്ര താ​മ​സി​ച്ച​ത് ന​മ്മെ ചി​ന്തി​പ്പി​ക്ക​ണം. വി​ഭ​വ​ങ്ങ​ളി​ല്ലാ​ത്ത​ത​ല്ല പ്ര​ശ്നം; അ​വ എ​ത്തി​ക്കാ​നു​ള്ള വാ​ഹ​ന​ങ്ങ​ളി​ല്ലാ​ത്ത​തു​മ​ല്ല പ്ര​ശ്നം. മ​റി​ച്ച്, ഒ​രു ഭീ​ക​ര​രാ​ഷ്ട്ര​ത്തി​ന്റെ പി​ടി​വാ​ശി​ക്കും ക്രൂ​ര​ത​ക്കും മു​ന്നി​ൽ ലോ​കം നി​ഷ്ക്രി​യ​മാ​ക്ക​പ്പെ​ട്ടു എ​ന്ന​താ​ണ്. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ പോ​ലു​ള്ള​വ​യെ വെ​റും നോ​ക്കു​കു​ത്തി​യാ​ക്കി മാ​റ്റി​യ ഒ​രു ഭീ​ക​ര​കൂ​ട്ടാ​യ്മ​യു​ടെ ത​ൽ​സ്വ​രൂ​പം കാ​ട്ടി​ത്ത​രു​ന്ന​തു​കൂ​ടി​യാ​ണ് ഗ​സ്സ​യു​ടെ വ​ർ​ത്ത​മാ​ന​കാ​ല അ​നു​ഭ​വ​ങ്ങ​ൾ. ഗ​സ്സ​യെ ഉ​പ​രോ​ധി​ച്ച​ത് ഇ​സ്രാ​യേ​ലാ​ണെ​ങ്കി​ൽ യു.​എ​ന്നി​നെ ഉ​പ​രോ​ധി​ച്ച​ത് അ​തി​ന്റെ കു​റെ ച​ങ്ങാ​തി​രാ​ഷ്ട്ര​ങ്ങ​ൾ കൂ​ടി​ച്ചേ​ർ​ന്നാ​ണ്. ഗ​സ്സ​യെ ബ​ന്ദി​യാ​ക്കി​യ​വ​ർ യു.​എ​ന്നി​നെ മു​മ്പേ ബ​ന്ദി​യാ​ക്കി. നി​ർ​ണാ​യ​ക​മാ​യ ഘ​ട്ട​ത്തി​ൽ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ എ​ല്ലാ വി​ഭ​വ​സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി നി​ർ​വീ​ര്യ​മാ​ക്ക​പ്പെ​ട്ട​ത്, ഗ​സ്സ​യി​ലേ​ക്കു​ള്ള റ​ഫ അ​തി​ർ​ത്തി അ​ട​ച്ചു​വെ​ച്ച​വ​ർ അ​തി​നു​മു​മ്പേ യു.​എ​ന്നി​ന്റെ ക​ർ​മ​ശേ​ഷി​യും നി​ർ​വീ​ര്യ​മാ​ക്കി​യി​രു​ന്നു എ​ന്ന​തി​നാ​ലാ​ണ്.

യു.​എ​ൻ എ​ത്തി​പ്പെ​ട്ട ദുഃ​സ്ഥി​തി​യു​ടെ ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​യി​രു​ന്നു ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ന്യൂ​യോ​ർ​ക്കി​ലെ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന​ത്. ബ​ന്ദി​ക​ളാ​ക്ക​പ്പെ​ട്ട ഗ​സ്സ നി​വാ​സി​ക​ൾ​ക്കു​മേ​ൽ ഇ​സ്രാ​യേ​ലി​ന്റെ ബോം​ബു​വ​ർ​ഷം ആ​സ​ന്ന​മാ​യ അ​വ​സ്ഥ​യി​ൽ ര​ക്ഷാ​സ​മി​തി യോ​ഗം​ചേ​ർ​ന്നു. മാ​നു​ഷി​ക പ​രി​ഗ​ണ​ന​യി​ൽ വെ​ടി​നി​ർ​ത്താ​നാ​വ​ശ്യ​പ്പെ​ടു​ന്ന റ​ഷ്യ​യു​ടെ പ്ര​മേ​യം ആ​വ​ശ്യ​മാ​യ പി​ന്തു​ണ​കി​ട്ടാ​തെ ത​ള്ള​പ്പെ​ട്ടു. നി​സ്സ​ഹാ​യ​രാ​യ മ​നു​ഷ്യ​രെ കൂ​ട്ട​ക്കൊ​ല ചെ​യ്യ​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ടാ​ൻ​പോ​ലും ര​ക്ഷാ​സ​മി​തി​ക്ക് ക​ഴി​ഞ്ഞി​ല്ല എ​ന്ന​ർ​ഥം. തു​ട​ർ​ന്ന് ഇ​സ്രാ​യേ​ൽ അ​തി​ഭീ​ക​ര​മാ​യ ബോം​ബു​വ​ർ​ഷ​ത്താ​ൽ കൂ​ട്ട​ക്ക​ശാ​പ്പ് തു​ട​ങ്ങി​യ​ശേ​ഷം വീ​ണ്ടും ര​ക്ഷാ​സ​മി​തി യോ​ഗം​ചേ​ർ​ന്നു. ഭ​ക്ഷ​ണ​വും വെ​ള്ള​വും വൈ​ദ്യു​തി​യും ഇ​ന്ധ​ന​വു​മെ​ല്ലാം ത​ട​ഞ്ഞു​കൊ​ണ്ട് ഇ​സ്രാ​യേ​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ഞ്ഞു​ങ്ങ​ളെ​യ​ട​ക്കം കൊ​ന്നു​ത​ള്ളു​മ്പോ​ൾ ര​ക്ഷാ​സ​മി​തി​ക്കു​മു​മ്പാ​കെ ഒ​രു പ്ര​മേ​യ​മെ​ത്തി. അ​ത്യാ​വ​ശ്യ​മാ​യ ആ​ശ്വാ​സ​മെ​ത്തി​ക്കാ​നാ​യി ആ​ക്ര​മ​ണം നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു പ്ര​മേ​യം. 15 അം​ഗ​ങ്ങ​ളി​ൽ 12ഉം ​അ​നു​കൂ​ലി​ച്ച പ്ര​മേ​യം അം​ഗീ​ക​രി​ക്ക​പ്പെ​ടു​മെ​ന്നാ​യ​പ്പോ​ഴ​താ വ​രു​ന്നൂ, അ​മേ​രി​ക്ക​യു​ടെ വീ​റ്റോ. ഈ ​മാ​നു​ഷി​ക​പ്ര​ശ്ന​ത്തി​ൽ​പോ​ലും വീ​റ്റോ പ്ര​യോ​ഗി​ക്കാ​ൻ അ​മേ​രി​ക്ക പ​റ​ഞ്ഞ ന്യാ​യ​മോ? സ്വ​യം പ്ര​തി​രോ​ധ​ത്തി​നു​ള്ള ഇ​സ്രാ​യേ​ലി​ന്റെ അ​വ​കാ​ശ​ത്തെ​പ്പ​റ്റി പ്ര​മേ​യ​ത്തി​ൽ ഒ​ന്നും പ​റ​ഞ്ഞി​ല്ലെ​ന്ന്! മ​നു​ഷ്യ​ക്കു​രു​തി നി​ർ​ത്തൂ എ​ന്ന് പ​റ​യാ​നു​ള്ള മു​ന്നു​പാ​ധി​യാ​ണ​ത്രെ, കു​രു​തി ന​ട​ത്താ​ൻ ആ​ക്ര​മി​ക്ക് അ​വ​കാ​ശ​മു​ള്ള​താ​യി സ​മ്മ​തി​ക്ക​ണ​മെ​ന്ന​ത്! യു.​എ​ന്നി​ന്റെ മ​നു​ഷ്യാ​വ​കാ​ശ സ്​​പെ​ഷ​ൽ റാ​പോ​ർ​ട്യ​ർ ഫ്രാ​ൻ​സെ​സ്ക ആ​ൽ​ബ​നീ​സ് പി​ന്നീ​ട് ചൂ​ണ്ടി​ക്കാ​ണി​ച്ച​പോ​ലെ, ‘‘1524 കു​ഞ്ഞു​ങ്ങ​ള​ട​ക്കം നാ​ലാ​യി​ര​ത്തി​ലേ​റെ ഫ​ല​സ്തീ​ൻ​കാ​രെ ഇ​തി​ന​കം കൊ​ന്നു​ക​ഴി​ഞ്ഞ ഇ​സ്രാ​യേ​ൽ ഗ​സ്സ​യി​ൽ ചെ​യ്യു​ന്ന​ത് ഏ​താ​യാ​ലും സ്വ​യം പ്ര​തി​രോ​ധ​മ​ല്ല.’’ പ​ക്ഷേ, വീ​റ്റോ​ക്ക് ന്യാ​യം ബാ​ധ​ക​മ​ല്ല​ല്ലോ.

ഇ​പ്പോ​ഴ​ത്തെ കു​രു​തി ത​ട​യാ​നോ നി​ർ​ത്തി​വെ​പ്പി​ക്കാ​നോ യു.​എ​ന്നി​ന് പ​ദ്ധ​തി​യോ ക​ഴി​വോ ഇ​ല്ലാ​തെ​പോ​യ​തും ‘ര​ക്ഷ​യി​ല്ലാ​സ​മി​തി’ അ​ട​ക്കം ഒ​ന്നു​മ​ല്ലാ​താ​യ​തും പെ​ട്ടെ​ന്ന് സം​ഭ​വി​ച്ച​ത​ല്ല. ഇ​സ്രാ​യേ​ൽ എ​ന്ന കൃ​ത്രി​മ​രാ​ഷ്ട്ര​ത്തി​ന് ചി​ല കോ​ള​നി​ശ​ക്തി​ക​ളു​ടെ സ്വാ​ധീ​ന​ത്തി​ൽ സാ​ധു​ത ന​ൽ​കി​യ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​ക്ക് ആ ​രാ​ഷ്ട്രം തി​രി​ച്ചു​ന​ൽ​കു​ന്ന പ്ര​തി​ഫ​ലം​കൂ​ടി​യാ​ണീ ദ​യാ​വ​ധം. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യെ​യും ര​ക്ഷാ​സ​മി​തി​പോ​ലു​ള്ള നി​ർ​ണാ​യ​ക വി​ഭാ​ഗ​ങ്ങ​ളെ​യും അ​പ്ര​സ​ക്ത​മാ​ക്കി​യ​ത് ഇ​ന്ന് ഇ​സ്രാ​യേ​ലി​നൊ​പ്പം നി​ൽ​ക്കു​ന്ന ശ​ക്തി​ക​ളാ​ണ്. യു.​എ​ൻ ചാ​ർ​ട്ട​റി​ന്റെ ആ​ദ്യ ല​ക്ഷ്യ​മാ​യി​ത്ത​ന്നെ പ​റ​ഞ്ഞി​രു​ന്നു, ‘അ​ന്താ​രാ​ഷ്ട്ര സ​മാ​ധാ​ന​ത്തി​നും സു​ര​ക്ഷ​ക്കു​മാ​യി’ കൂ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന്. അ​ധി​നി​വേ​ശ​വും കോ​ള​നി​വ​ത്ക​ര​ണ​വും അ​രു​തെ​ന്ന് യു.​എ​ൻ അ​ന്നേ പ​റ​ഞ്ഞു​വെ​ച്ചു. എ​ന്നി​ട്ടോ? മൂ​ന്നു​വ​ർ​ഷം മു​മ്പ്, കൊ​ളോ​ണി​യ​ലി​സം തു​ട​ച്ചു​മാ​റ്റാ​നു​ള്ള മൂ​ന്നാ​മ​ത് അ​ന്താ​രാ​ഷ്ട്ര ശ​താ​ബ്ദ​ത്തി​ന്റെ സ​മാ​പ്തി യു.​എ​ൻ ആ​ഘോ​ഷി​ക്കു​മ്പോ​ൾ ഇ​സ്രാ​യേ​ൽ ഫ​ല​സ്തീ​നെ അ​തി​ന്റെ കോ​ള​നി​യാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു-​ത​ട​യ​പ്പെ​ടാ​തെ. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ അ​പാ​ർ​തൈ​റ്റി​നെ കൂ​ട്ടാ​യ ഉ​പ​രോ​ധം​വ​ഴി തോ​ൽ​പി​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ യു.​എ​ന്നി​ന് ഇ​സ്രാ​യേ​ലി​ന്റെ കൊ​ളോ​ണി​യ​ലി​സ​ത്തെ​യോ അ​പാ​ർ​തൈ​റ്റി​നെ​യോ അ​ങ്ങ​നെ വി​ളി​ക്കാ​ൻ​പോ​ലും ക​ഴി​യു​ന്നി​ല്ല. യു​ക്രെ​യ്നി​ലെ റ​ഷ്യ​ൻ അ​ധി​നി​വേ​ശ​ത്തെ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ അ​പ​ല​പി​ച്ച യു.​എ​ന്നി​ന് ഏ​ഴ​ര​പ്പ​തി​റ്റാ​ണ്ടാ​യി തു​ട​രു​ന്ന ഇ​സ്രാ​യേ​ലി അ​ധി​നി​വേ​ശ​ത്തെ കു​റ്റ​പ്പെ​ടു​ത്താ​ൻ​പോ​ലും ക​ഴി​യു​ന്നി​ല്ല. ഫ​ല​സ്തീ​നി​ലെ അ​ധി​നി​വേ​ശം അ​ന്യാ​യം (2016), ഫ​ല​സ്തീ​ൻ​കാ​ർ​ക്കെ​തി​രാ​യ അ​മി​ത ബ​ല​പ്ര​യോ​ഗം നി​യ​മ​വി​രു​ദ്ധം (2018) തു​ട​ങ്ങി, ഫ​ല​സ്തീ​ന് സാ​യു​ധ പ്ര​തി​രോ​ധ​ത്തി​നും സ്വാ​ത​ന്ത്ര്യ​പോ​രാ​ട്ട​ത്തി​നും അ​വ​കാ​ശ​മു​ണ്ട്, നാ​ടും വീ​ടും തി​രി​ച്ചു​കി​ട്ടാ​ന​വ​കാ​ശ​മു​ണ്ട് എ​ന്നി​വ​യ​ട​ക്കം യു.​എ​ൻ അം​ഗീ​ക​രി​ച്ച അ​സം​ഖ്യം പ്ര​മേ​യ​ങ്ങ​ൾ ഇ​ന്ന് യു.​എ​ന്നി​നെ​ത​ന്നെ പ​രി​ഹ​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ഈ ​അ​നൈ​ക്യ രാ​ഷ്ട്ര​സ​ഭ​യെ​യും അ​ര​ക്ഷാ സ​മി​തി​യെ​യും ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശി​ച്ചി​രി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam EditorialIsrael Palestine Conflict
News Summary - Madhyamam Editorial 2023 Oct 23
Next Story