Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightജാ​​ഗ്ര​​ത വേ​​ണം,...

ജാ​​ഗ്ര​​ത വേ​​ണം, പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ലും

text_fields
bookmark_border
ജാ​​ഗ്ര​​ത വേ​​ണം, പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ലും
cancel

നി​​പ പ​​ക​​ർ​​ച്ച​​വ്യാ​​ധി​​യെ പി​​ടി​​ച്ചു​​കെ​​ട്ടാ​​ൻ പ​​ഴു​​ത​​ട​​ച്ച പ്ര​​തി​​രോ​​ധ​​ത്തി​​നു ത​​യാ​​റെ​​ടു​​ത്തി​​രി​​ക്കു​​ക​​യാ​​ണ്​ സ​​ർ​​ക്കാ​​റും ആ​​രോ​​ഗ്യ​​പ്ര​​വ​​ർ​​ത്ത​​ക​​രും. പ​​ക​​ർ​​ച്ച​​വ്യാ​​ധി റി​​പ്പോ​​ർ​​ട്ട്​ ചെ​​യ്യ​​പ്പെ​​ട്ട കോ​​ഴി​​ക്കോ​​ട്​ ജി​​ല്ല​​യി​​​ലെ മ​​രു​​തോ​​ങ്ക​​ര, ആ​​യ​​ഞ്ചേ​​രി പ​​ഞ്ചാ​​യ​​ത്തു​​ക​​ൾ​​ക്കു പു​​റ​​മെ സ​​മീ​​പ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലേ​​ക്കു​​കൂ​​ടി ക​​ണ്ടെ​​യ്​​​ൻ​​മെ​​ന്‍റ്​ സോ​​ണു​​ക​​ൾ വ്യാ​​പി​​പ്പി​​ച്ചു. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത്​ ആ​​രോ​​ഗ്യ​​വ​​കു​​പ്പ്​ ഡ​​യ​​റ​​ക്ട​​റേ​​റ്റി​​ലും കോ​​ഴി​​ക്കോ​​ട്​ ഗ​​വ. ഗെ​​സ്റ്റ്​ ഹൗ​​സി​​ലും ക​​ൺ​​ട്രോ​​ൾ റൂ​​മു​​ക​​ൾ തു​​റ​​ന്ന്​ മ​​ന്ത്രി​​മാ​​രു​​ടെ മേ​​ൽ​​നോ​​ട്ട​​ത്തി​​ൽ പ്ര​​തി​​രോ​​ധ, നി​​യ​​ന്ത്ര​​ണ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക്​ ​സ​​ർ​​ക്കാ​​ർ മേ​​ൽ​​നോ​​ട്ടം വ​​ഹി​​ക്കു​​ന്നു. മ​​ര​​ണ​​സാ​​ധ്യ​​ത കൂ​​ടി​​യ പ​​ക​​ർ​​ച്ച​​വ്യാ​​ധി​​യാ​​യ​​തി​​നാ​​ൽ ഏ​​തു​​വി​​ധേ​​ന​​യും വ്യാ​​പ​​നം ത​​ട​​യു​​ന്ന​​തി​​ന്​ ബ​​ദ്ധ​​ശ്ര​​ദ്ധ​​യോ​​ടെ​​യു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളാ​​ണ്​ ന​​ട​​ന്നു​​വ​​രു​​ന്ന​​ത്. ഇ​​തു മൂ​​ന്നാം ത​​വ​​ണ​​യാ​​ണ്​ നി​​പ പ​​ക​​ർ​​ച്ച​​വ്യാ​​ധി​​യു​​ടെ വ​​ര​​വ്​ എ​​ന്ന​​തി​​നാ​​ൽ പ്ര​​തി​​രോ​​ധ​​ത്തി​​ൽ മു​​ന്ന​​നു​​ഭ​​വ​​ങ്ങ​​ളു​​ടെ വെ​​ളി​​ച്ച​​ത്തി​​ൽ കാ​​ര്യ​​ക്ഷ​​മ​​മാ​​യി മു​​ന്നോ​​ട്ടു​​പോ​​കാ​​ൻ ഭ​​ര​​ണ​​കൂ​​ട​​ത്തി​​നു ക​​ഴി​​യും. ആ ​​ആ​​ത്മ​​വി​​ശ്വാ​​സം അ​​ധി​​കൃ​​ത​​ർ പ്ര​​ക​​ടി​​പ്പി​​ക്കു​​ന്നു​​മു​​ണ്ട്. അ​​തു ഫ​​ല​​വ​​ത്താ​​ക​​ട്ടെ എ​​ന്ന്​ പ്രാ​​ർ​​ഥ​​നാ​​പൂ​​ർ​​വം പ്ര​​ത്യാ​​ശി​​ക്കാം.

ഭ​​യം വേ​​ണ്ട, ജാ​​ഗ്ര​​ത മ​​തി എ​​ന്ന നി​​പ, കോ​​വി​​ഡ്​ ബാ​​ധ​​ക്കാ​​ല​​ത്തെ മു​​ദ്രാ​​വാ​​ക്യം ത​​ന്നെ​​യാ​​ണ്​ ഇ​​ത്ത​​വ​​ണ​​യും പ്ര​​തി​​രോ​​ധ​​മ​​ന്ത്രം. ജ​​ന​​ങ്ങ​​ളു​​ടെ ഭ​​യാ​​ശ​​ങ്ക​​ക​​ൾ മു​​ൻ​​കൂ​​ട്ടി ക​​ണ്ടും അ​​വ​​രു​​ടെ അ​​ശ്ര​​ദ്ധ​​യും ലാ​​ഘ​​വ​​ത്വ​​വും സ്ഥി​​തി ഗു​​രു​​ത​​ര​​മാ​​ക്കാ​​തെ നോ​​ക്കി​​യും വേ​​ണം സ​​ർ​​ക്കാ​​റി​​നു മു​​ന്നോ​​ട്ടു​​നീ​​ങ്ങാ​​ൻ. ക​​ഴി​​ഞ്ഞ കോ​​വി​​ഡ്​ കാ​​ല​​ത്ത്​ സം​​ഭ​​വി​​ച്ച​​തു പോ​​ലെ ആ​​സൂ​​​ത്ര​​ണ​​ത്തി​​ലെ പാ​​ളി​​ച്ച​​ക​​ളും നി​​ർ​​വ​​ഹ​​ണ​​ത്തി​​ലെ ജാ​​ഗ്ര​​ത​​യി​​ല്ലാ​​യ്മ​​യും നാ​​ടി​​ന്‍റെ സാ​​മൂ​​ഹി​​ക, സാ​​മ്പ​​ത്തി​​ക​​ജീ​​വി​​ത​​ത്തെ നി​​ശ്ച​​ല​​മാ​​ക്കാ​​തെ​​യും ജ​​ന​​ജീ​​വി​​ത​​​ത്തെ അ​​കാ​​ര​​ണ​​മാ​​യും അ​​നി​​ശ്ചി​​ത​​മാ​​യും അ​​ട​​ച്ചി​​ടാ​​തെ​​യും പ്ര​​തി​​സ​​ന്ധി കൈ​​കാ​​ര്യം ചെ​​യ്യാ​​ൻ പ​​ഴ​​യ അ​​നു​​ഭ​​വ​​ങ്ങ​​ൾ പാ​​ഠ​​മാ​​യു​​ണ്ടാ​​വ​​ണം. സം​​സ്ഥാ​​ന​​ത്തി​​ന്‍റെ പ​​രി​​താ​​പ​​ക​​ര​​മാ​​യ സാ​​മ്പ​​ത്തി​​ക​​സ്ഥി​​തി ക​​ഴി​​ഞ്ഞ ദി​​വ​​സ​​ത്തെ നി​​യ​​മ​​സ​​ഭ ച​​ർ​​ച്ച​​യി​​ൽ വെ​​ളി​​പ്പെ​​ട്ട​​താ​​ണ്. പ​​ഞ്ഞ​​കാ​​ല​​​​ത്തെ വ​​ർ​​ക്ക​​ത്തി​​ല്ലാ​​ത്ത ത​​ർ​​ക്ക​​ത്തി​​ലേ​​ക്കു സ​​ഭ നീ​​ങ്ങി​​യ​​തു​​ത​​ന്നെ ന​​മ്മു​​ടെ സാ​​മ്പ​​ത്തി​​കാ​​ധഃ​​സ്ഥി​​തി​​യു​​ടെ അ​​വ​​ല​​ക്ഷ​​ണം കു​​റി​​ക്കു​​ന്നു​​ണ്ട്. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ പ​​ക​​ർ​​ച്ച​​വ്യാ​​ധി​​യു​​ടെ പ്ര​​തി​​രോ​​ധം വി​​പ​​ണി​​യു​​ടെ​​യും അ​​തു​​വ​​ഴി ജ​​ന​​ജീ​​വി​​ത​​ത്തി​​ന്‍റെ​​യും താ​​ളം തെ​​റ്റാ​​തെ നോ​​ക്കു​​ക​​യെ​​ന്ന അ​​ധി​​ക​​ബാ​​ധ്യ​​ത​​കൂ​​ടി ഭ​​ര​​ണ​​കൂ​​ട​​ത്തി​​നു​​മേ​​ൽ വ​​ന്നു​​ചേ​​രു​​ന്നു. അ​​തു​​പോ​​ലെ പ്ര​​ധാ​​ന​​മാ​​ണ്​ രോ​​ഗ​​പ്ര​​തി​​രോ​​ധ നി​​യ​​ന്ത്ര​​ണ​​സം​​വി​​ധാ​​ന​​ങ്ങ​​ളു​​ടെ മേ​​ൽ​​നോ​​ട്ടം ആ​​രോ​​ഗ്യ​​വി​​ദ്​​​ഗ​​ധ​​ർ​​ക്ക്​ വി​​ട്ടു​​കൊ​​ടു​​ക്കു​​ക​​യെ​​ന്ന​​ത്. സു​​താ​​ര്യ​​വും സു​​ഗ​​മ​​വു​​മാ​​യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക്​ അ​​വ​​രെ സ​​ഹാ​​യി​​ക്കു​​ക​​യും ക​​ക്ഷി​​രാ​​ഷ്ട്രീ​​യ സ​​മ്മ​​ർ​​ദ​​ങ്ങ​​ളി​​ൽ​​നി​​ന്ന്​ അ​​വ​​രെ സ്വ​​ത​​ന്ത്ര​​രാ​​ക്കു​​ക​​യും വേ​​ണം. മ​​ഹാ​​മാ​​രി​​ക​​ളും പ്ര​​കൃ​​തി​​ദു​​ര​​ന്ത​​ങ്ങ​​ളും രാ​​ഷ്ട്രീ​​യ പ്ര​​ചാ​​ര​​ണാ​​യു​​ധ​​ങ്ങ​​ളാ​​ക്കി മു​​ത​​ലെ​​ടു​​ക്കാ​​ന​​ല്ല, ജ​​ന​​സേ​​വ​​ന​​ത്തി​​നും സ​​മൂ​​ഹ​​പു​​ന​​ർ​​നി​​ർ​​മാ​​ണ​​ത്തി​​നു​​മു​​ള്ള അ​​സു​​ല​​ഭാ​​വ​​സ​​ര​​മാ​​യി ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്താ​​നു​​ള്ള സ​​ന്ന​​ദ്ധ​​ത​​യും ധ​​ർ​​മ​​ബോ​​ധ​​വു​​മാ​​ണ്​ രാ​​ഷ്ട്രീ​​യ​​ക്കാ​​രും പൊ​​തു​​പ്ര​​വ​​ർ​​ത്ത​​ക​​രും പ്ര​​ക​​ടി​​പ്പി​​ക്കേ​​ണ്ട​​ത്. ഈ ​​പ്ര​​തി​​കൂ​​ലാ​​വ​​സ്​​​ഥ​​യെ​​യും ഒ​​ത്തു​​പി​​ടി​​ച്ചു ന​​മ്മ​​ൾ അ​​തി​​ജീ​​വി​​ക്കും എ​​ന്നു ദൃ​​ഢ​​നി​​ശ്ച​​യം ചെ​​യ്യാം.

അ​​തേ​​സ​​മ​​യം, ജാ​​ഗ്ര​​ത​​യു​​ടെ കാ​​ര്യ​​ത്തി​​ൽ ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന്‍റെ ​മു​​ൻ​​കൈ​​യി​​ൽ കേ​​ര​​ളം ഒ​​രു പ​​ടി​​കൂ​​ടി മു​​ന്നോ​​ട്ടു​​പോ​​യേ മ​​തി​​യാ​​കൂ. പ​​ക​​ർ​​ച്ച​​വ്യാ​​ധി​​ക​​ൾ വ​​ന്നു​​ക​​ഴി​​യു​​മ്പോ​​ൾ ഭ​​ര​​ണ​​സം​​വി​​ധാ​​നം സ​​ട​​കു​​ട​​ഞ്ഞെ​​ഴു​​ന്നേ​​ൽ​​ക്കു​​ക​​യും പ്ര​​തി​​രോ​​ധ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക്​ ബ​​ദ്ധ​​പ്പെ​​ടു​​ക​​യും ചെ​​യ്തു​​വ​​രു​​ന്ന​​താ​​ണ്​ ഇ​​പ്പോ​​ൾ ക​​ണ്ടു​​വ​​രു​​ന്ന​​ത്. എ​​ന്നാ​​ൽ, പ​​ക​​ർ​​ച്ച​​വ്യാ​​ധി നി​​യ​​ന്ത്രി​​ക്കാ​​നു​​ള്ള ശാ​​​സ്ത്രീ​​യ​​സം​​വി​​ധാ​​ന​​ങ്ങ​​ൾ​​ക്ക്​ രൂ​​പം കൊ​​ടു​​ക്കു​​ന്ന​​തി​​ൽ ന​​മ്മ​​ൾ വി​​ജ​​യി​​ക്കു​​ന്നു​​ണ്ടോ? കേ​​ര​​ള​​മാ​​തൃ​​ക​​യെ​​ക്കു​​റി​​ച്ച ന​​മ്മു​​ടെ ഊ​​റ്റ​​ങ്ങ​​ളു​​ടെ​​യെ​​ല്ലാം കാ​​റ്റു ചോ​​ർ​​ത്തി​​ക്ക​​ള​​ഞ്ഞ്​ പ​​ക​​ർ​​ച്ച​​വ്യാ​​ധി​​ക​​ൾ പ​​ല​​തും സം​​സ്​​​ഥാ​​ന​​ത്ത്​ ക​​ട​​ന്നു​​വ​​രു​​ന്നു. 2023 ​സെ​​പ്​​​റ്റം​​ബ​​ർ​​വ​​രെ മാ​​ത്രം 36 ഡെ​​ങ്കി​​പ്പ​​നി മ​​ര​​ണ​​വും 55 എ​​ലി​​പ്പ​​നി മ​​ര​​ണ​​വും റി​​പ്പോ​​ർ​​ട്ട്​ ചെ​​യ്യ​​പ്പെ​​ട്ടു.

അ​​ന്താ​​രാ​​ഷ്ട്ര നി​​ല​​വാ​​ര​​മു​​ള്ള തി​​രു​​വ​​ന​​ന്ത​​പു​​രം കേ​​ര​​ള സ്​​​റ്റേ​​റ്റ്​ വൈ​​റോ​​ള​​ജി ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട്, ആ​​ല​​പ്പു​​ഴ​​യി​​ലെ നാ​​ഷ​​ന​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട്​ ഓ​​ഫ്​ വൈ​​റോ​​ള​​ജി​​യു​​ടെ ഫീ​​ൽ​​ഡ്​ യൂ​​നി​​റ്റ് എ​​ന്നീ സ്ഥാ​​പ​​ന​​ങ്ങ​​ൾ ന​​മു​​ക്ക്​ സ്വ​​ന്ത​​മാ​​യു​​ണ്ട്. എ​​ല്ലാ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജു​​ക​​ളി​​ലും പ​​ത്തോ​​ള​​ജി പ​​ഠ​​ന​​വി​​ഭാ​​ഗ​​വും ഫോ​​റ​​ൻ​​സി​​ക്​ വി​​ഭാ​​ഗ​​വു​​മു​​ണ്ട്. എ​​ന്നി​​ട്ടും നി​​പ​​യു​​ടെ മൂ​​ന്നാം​​വ​​ര​​വി​​നു ശേ​​ഷ​​വും അ​​തു മ​​നു​​ഷ്യ​​രി​​ലേ​​ക്കു എ​​ങ്ങ​​നെ സം​​ക്ര​​മി​​ക്കു​​ന്നു എ​​ന്നു ക​​ണ്ടെ​​ത്താ​​നാ​​യി​​ട്ടി​​ല്ല. വി​​വി​​ധ പ​​നി​​മ​​ര​​ണ​​ങ്ങ​​ൾ ആ​​വ​​ർ​​ത്തി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന കേ​​ര​​ള​​ത്തി​​ൽ അ​​തു വി​​ശ​​ക​​ല​​ന​​വി​​ധേ​​യ​​മാ​​ക്കാ​​നു​​ള്ള സം​​വി​​ധാ​​നം ഉ​​ണ്ടാ​​യേ തീ​​രൂ. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജു​​ക​​ളി​​ൽ ക​​മ്യൂ​​ണി​​റ്റി​ മെ​​ഡി​​സി​​ൻ വി​​ഭാ​​ഗ​​ങ്ങ​​ൾ, പ​​ക​​ർ​​ച്ച​​വ്യാ​​ധി നി​​രീ​​ക്ഷ​​ണ​​ത്തി​​നും നി​​യ​​ന്ത്ര​​ണ​​ത്തി​​നും സം​​സ്ഥാ​​ന​​ത​​ല​​ത്തി​​ലും മേ​​ഖ​​ലാ​​ത​​ല​​ങ്ങ​​ളി​​ലും രൂ​​പം കൊ​​ടു​​ത്ത പി.​​ഇ.​​ഐ.​​ഡി സെ​​ൽ, 2007ൽ ​​തു​​ട​​ങ്ങി​​യ രോ​​ഗ​​നി​​യ​​ന്ത്ര​​ണ​​നി​​രീ​​ക്ഷ​​ണ​​ത്തി​​നാ​​യു​​ള്ള സം​​സ്ഥാ​​ന മോ​​ണി​​റ്റ​​റി​​ങ്​ സെ​​ൽ, അ​​ച്യു​​ത​​മേ​​നോ​​ൻ സെ​​ന്‍റ​​ർ ഫോ​​ർ ഹെ​​ൽ​​ത്ത്​ സ​​യ​​ൻ​​സ​​സ്​ തു​​ട​​ങ്ങി പൊ​​തു​​ജ​​നാ​​രോ​​ഗ്യ വി​​ദ​​ഗ്​​​ധ​​ർ അ​​ട​​ങ്ങു​​ന്ന സ്ഥാ​​പ​​ന​​ങ്ങ​​ളെ​​ല്ലാം ഇ​​വി​​ടെ​​യു​​ണ്ട്. അ​​വ​​യു​​ടെ ഏ​​കോ​​പ​​നം സാ​​ധ്യ​​മാ​​ക്കി​​യാ​​ൽ​​ത​​ന്നെ രോ​​ഗ​​പ്ര​​തി​​രോ​​ധ​​രം​​ഗ​​ത്ത്​ വ​​ലി​​യ മു​​ന്നേ​​റ്റ​​മു​​ണ്ടാ​​ക്കാ​​ൻ ക​​ഴി​​യും.

ആ​​രോ​​ഗ്യ, ശു​​ചി​​ത്വ​​സാ​​ക്ഷ​​ര​​ത​​യി​​ൽ മു​​മ്പി​​ലാ​​ണെ​​ന്ന്​ മേ​​നി​​ന​​ടി​​ക്കു​​ന്ന കേ​​ര​​ളീ​​യ​​ർ അ​​ത്​ പ്ര​​യോ​​ഗ​​ത്തി​​ൽ വ​​രു​​ത്തു​​ന്ന​​തി​​ൽ എ​​ത്ര ശു​​ഷ്കാ​​ന്തി പു​​ല​​ർ​​ത്തു​​ന്നു എ​​ന്നു ചോ​​ദി​​ക്കേ​​ണ്ട​​തു​​ത​​ന്നെ​​യാ​​ണ്. വ്യ​​ക്തി​​ത​​ല​​ത്തി​​ൽ ശു​​ചി​​ത്വ​​ത്തി​​ന്‍റെ​​യും ആ​​രോ​​ഗ്യ​​ത്തി​​ന്‍റെ​​യും കാ​​ര്യ​​ത്തി​​ൽ പു​​ല​​ർ​​ത്തു​​ന്ന ജാ​​ഗ്ര​​ത​​യും ശ്ര​​ദ്ധ​​യും പ​​ക്ഷേ, സ്വ​​ന്തം ചു​​റ്റു​​വ​​ട്ട​​ത്ത്​ വ​​ലി​​ച്ചെ​​റി​​ഞ്ഞ്, സാ​​മൂ​​ഹി​​ക​​ശു​​ചി​​ത്വ​​ത്തി​​ൽ അ​​ന്യോ​​ന്യം നാ​​റ്റി​​ച്ചു തോ​​ല്പി​​ക്കു​​ന്ന​​വ​​രാ​​ണ്​ ന​​മ്മ​​ളെ​​ന്ന്​ കേ​​ര​​ള​​ത്തി​​​ലെ വ​​ഴി​​യോ​​ര​​ങ്ങ​​ളി​​ലെ മാ​​ലി​​ന്യ​​ക്കൂ​​മ്പാ​​ര​​ങ്ങ​​ൾ വി​​ളി​​ച്ചു​​പ​​റ​​യു​​ന്നു. മാ​​ലി​​ന്യ​​നി​​ർ​​മാ​​ർ​​ജ​​ന​​ത്തി​​ൽ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളോ, ബോ​​ധ​​വ​​ത്ക​​ര​​ണ​​ങ്ങ​​ളോ ഇ​​ല്ലാ​​ത്ത​​ത​​ല്ല, ഒ​​​ന്നും ചെ​​വി​​ക്കൊ​​ള്ളാ​​നു​​ള്ള മാ​​ന​​സി​​കാ​​രോ​​ഗ്യ​​ത്തി​​ല​​ല്ല മ​​ല​​യാ​​ളി​​ക​​ൾ. രോ​​ഗാ​​ണു​​ക്ക​​ളു​​ടെ ​പെ​​രു​​ക്കം, ഏ​​തു രോ​​ഗാ​​ണു​​വി​​നും ക​​ട​​ന്നു​​ക​​യ​​റാ​​വു​​ന്ന വി​​ധം ദു​​ർ​​ബ​​ല​​മാ​​യ പ്ര​​തി​​രോ​​ധ​​ശേ​​ഷി, ഏ​​തു പ​​ക​​ർ​​ച്ച​​വ്യാ​​ധി​​യും പൊ​​ടു​​ന്ന​​നെ വ്യാ​​പി​​ക്കാ​​വു​​ന്ന അ​​ന്ത​​രീ​​ക്ഷം- എ​​ല്ലാം ന​​മ്മു​​ടെ​​കൂ​​ടി സ്വ​​യം​​കൃ​​താ​​ന​​ർ​​ഥ​​ങ്ങ​​ളു​​ടെ ഫ​​ല​​മാ​​ണെ​​ന്നു തി​​രി​​ച്ച​​റി​​യ​​ണം. ദു​​ര​​ന്ത​​ങ്ങ​​ൾ വ​​ന്നു മു​​ട്ടി​​വി​​ളി​​ക്കു​​മ്പോ​​ഴ​​ല്ല, അ​​തി​​നു​​ള്ള വ​​ഴി​​ത​​ന്നെ അ​​ട​​ച്ചു​​ക​​ള​​യാ​​നാ​​ണ്​ ഭ​​ര​​ണ​​കൂ​​ടം ​ശ്ര​​മി​​ക്കേ​​ണ്ട​​ത്. അ​​പ​​ര​​രു​​ടെ​​കൂ​​ടി സു​​ര​​ക്ഷ​​യി​​ലാ​​ണ്​ ത​​ന്‍റെ സു​​ര​​ക്ഷി​​ത​​ത്വ​​വും എ​​ന്ന ബോ​​ധ​​ത്തോ​​ടെ പൗ​​ര​​സ​​മൂ​​ഹ​​വും അ​​തി​​നോ​​ട്​ ചേ​​ർ​​ന്നു​​​നി​​ന്നാ​​ലേ ആ​​രോ​​ഗ്യ​​സു​​ര​​ക്ഷി​​ത കേ​​ര​​ള​​ത്തി​​ലേ​​ക്ക്​ വ​​ഴി​​തു​​റ​​ക്കൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorial
News Summary - Madhyamam Editorial 2023 Sep 15
Next Story