Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപൗരത്വം ഒരു മരണാനന്തര...

പൗരത്വം ഒരു മരണാനന്തര ‘ബഹുമതി’

text_fields
bookmark_border
പൗരത്വം ഒരു മരണാനന്തര ‘ബഹുമതി’
cancel

2024 ജൂലൈ 12 വെള്ളിയാഴ്ച- ഒരു വ്യാഴവട്ടമായി തുടരുന്ന അതിനിർണായകമായ നിയമപോരാട്ടത്തിൽ സുപ്രീംകോടതി വിധി പറഞ്ഞത് ആ ദിവസമാണ്. അസമിലെ നൽബാരി ജില്ലയിലെ കാസിംപൂർ ഗ്രാമത്തിൽനിന്നുള്ള റഹീം അലി എന്നയാൾക്ക്​ പൗരത്വം മരണാനന്തര ‘ബഹുമതി’യായി കനിഞ്ഞു നൽകിയ ദിവസം. ബംഗ്ലാദേശിൽനിന്നുള്ള കുടിയേറ്റക്കാരനാണെന്ന് ഫോറിനേഴ്സ് ​ട്രൈബ്യൂണൽ വിധിച്ചതോടെയായിരുന്നു റഹീം അലിയുടെ നിയമപോരാട്ടത്തിന്റെ തുടക്കം. പിന്നീട് ഗുവാഹതി ഹൈകോടതിയും‘നുഴഞ്ഞുകയറ്റക്കാരൻ’ എന്ന് മുദ്രകുത്തിയതോടെ ഗ്രാമീണ കർഷകനായിരുന്ന റഹീം സുപ്രീംകോടതിയെ സമീപിക്കാൻ നിർബന്ധിതനായി. അ​െല്ലങ്കിൽ അയാൾ നാടുകടത്തപ്പെട്ടേ​നെ; അതല്ലെങ്കിൽ ഏതെങ്കിലും തടവറയിൽ ശിഷ്ടകാലം കഴിച്ചുകൂട്ടേണ്ടിവരും. പൗരത്വം തെളിയിക്കാൻ അയാൾക്ക് പരമോന്നത നീതിപീഠത്തിൽ ചെലവഴിക്കേണ്ടിവന്നത് ഏഴ് വർഷമാണ്. നീണ്ട വാദപ്രതിവാദങ്ങൾക്കും രേഖാ പരിശോധനകൾക്കുംശേഷം ജസ്റ്റിസുമാരായ വിക്രം നാഥും അഹ്സനുദ്ദീൻ അമാനുല്ലയും ഐകകണ്ഠ്യേന പ്രസ്താവിച്ചു: ഒരു സംശയത്തിനും ഇടയില്ലാത്തവിധം റഹീം ഒന്നാംതരം ഇന്ത്യൻ പൗരൻതന്നെ! വിധി പ്രസ്താവം നടത്തുമ്പോൾ ഹരജിക്കാരൻ കോടതിയിലുണ്ടായിരുന്നില്ല; അഭിഭാഷകൻ കൗശിക് ചൗധരിയാണ് വിധിപ്പകർപ്പ് ഏറ്റുവാങ്ങിയത്. സത്യത്തിൽ, കേസിന്റെ തുടക്കകാലത്ത് റഹീമുമായി ചില കൂടിക്കാഴ്ചകൾ നടത്തിയതല്ലാതെ പിന്നീട് ആ മനുഷ്യനെ കൗശികും കണ്ടിട്ടില്ല. സ്വാഭാവികമായും, അഭിഭാഷകനും ചുറ്റും കൂടിയ ഏതാനും മാധ്യമ പ്രവർത്തകരും ‘ഇന്ത്യൻ പൗരനാ’യി മാറിയ റഹീമിനെ തിരഞ്ഞു. കൂട്ടത്തിലെ ചില മാധ്യമ പ്രവർത്തകർ കാസിംപൂരിലേക്ക് തിരിച്ചു. ഗ്രാമത്തിൽ അന്വേഷിച്ചപ്പോഴാണ് 2021 ഡിസംബർ 28ന് റഹീം മരണപ്പെട്ട വിവരം അറിഞ്ഞത്. സുപ്രീംകോടതിയുടെ ചരിത്രപരമായ വിധിയുടെ പകർപ്പ് റഹീമിന്റെ വിധവ ഹാജറ ബീവിക്കും മകൻ മുജീബുറഹ്മാനും സമ്മാനിച്ച് ആ സംഘം ഗ്രാമത്തിൽനിന്ന് മടങ്ങി. തൊട്ടടുത്ത ദിവസങ്ങളിലാണ് റഹീമിന് പൗരത്വം ലഭിച്ച വാർത്ത ദേശീയമാധ്യമങ്ങളിൽ വന്നത്.

പൗരത്വത്തിന് മതം മാനദണ്ഡമാക്കിയ രാജ്യത്ത് അതിജീവനത്തിനായി നിയമ പോരാട്ടം നടത്തിയ ലക്ഷക്കണക്കിന് ആളുകളിൽ ഒരാളാണ് റഹീം അലി. 2018 ജൂലൈ 30ന് പുറത്തിറക്കിയ രണ്ടാമത്തെ അസം പൗരത്വ പട്ടികയിൽ (നാ​​ഷ​​ന​​ൽ ര​​ജി​​സ്​​​റ്റ​​ർ ഓഫ്​ സി​​റ്റി​​സ​​ൺ​​സ്​ -എ​​ൻ.​​ആ​​ർ.​​സി) 40 ലക്ഷം പേരെയാണ് ‘അനധികൃത’ കുടിയേറ്റക്കാരായി ചിത്രീകരിച്ചത്. തൊട്ടടുത്ത വർഷം അപ്പീലുകൾകൂടി പരിഗണിച്ച് പട്ടിക പുതുക്കിയപ്പോഴും 20 ലക്ഷത്തോളം പേർ പുറത്തായി. ഇവർ തങ്ങളുടെ പൗരത്വം തെളിയിക്കാനായി റഹീമിനെപ്പോലെ ഫോറിൻ ട്രൈബ്യൂണലും മറ്റു കോടതികളും കയറിയിറങ്ങി മരണംവരെ നിയമവ്യവഹാരങ്ങളിലേർപ്പെടേണ്ടിവരും. അസമിൽനിന്നുള്ള ഈ ‘മാതൃക’കൂടി മുൻനിർത്തിയാണ്, പൗരത്വ ഭേദഗതി നിയമം പാർലമെന്റിൽ അവതരിപ്പിച്ച നിമിഷം മുതൽ അതിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധമുയർന്നത്. ആ സമരങ്ങളെയത്രയും അടിച്ചമർത്താൻ തുനിഞ്ഞ ഭരണകൂടം അപ്പോഴൊക്കെയും ന്യായീകരണമായി ഔദ്യോഗിക വേദികളിൽ പറഞ്ഞത്, കൃത്യമായ രേഖകളുള്ളവരാരും ‘പൗരത്വനഷ്ട’മോർത്ത് ആശങ്കപ്പെടേണ്ടതില്ലെന്നായിരുന്നു. എന്നാൽ, അസമിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന എൻ.ആർ.സി പ്രക്രിയകൾ പ്രാഥമികമായി വിലയിരുത്തു​മ്പോൾതന്നെ അക്കാര്യം ശരിയല്ലെന്ന് ആർക്കും ബോധ്യപ്പെടും. സ്വാതന്ത്ര്യാനന്തര ഇന്ത്യയി​ൽ നടന്ന ആ​​ദ്യ സെ​​ൻ​​സ​​സി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച്​ (1951) ത​​യാ​​റാ​​ക്കി​​യ പൗ​​ര​​ത്വ​പ​​ട്ടി​​ക അ​​ടി​​സ്ഥാ​​ന രേ​​ഖ​​യാ​​ക്കി ബം​​ഗ്ലാ​​ദേ​​ശ്​ രൂ​​പ​​വ​​ത്​​​ക​​ര​​ണ​​ത്തി​​ന്​ (1971) മു​​ന്നോ​​ടി​​യാ​​യി അസമിൽ താമസമാക്കിയവർക്കാണ് പൗരത്വം നൽകേണ്ടത്. ഇതനുസരിച്ചുതന്നെ 1966ൽ, കാസിംപൂരിൽ ജനിച്ച റഹീം അലി ഇന്ത്യൻ പൗരനാണ്. എന്നിട്ടും, 2004ൽ പൗരത്വത്തിൽ സംശയം പ്രകടിപ്പിച്ച് പൊലീസുകാർ അദ്ദേഹത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തി. സ്കൂൾ രേഖകളടക്കം ഹാജരാക്കിയിട്ടും രക്ഷയുണ്ടായില്ല. രണ്ട് രേഖകളിൽ രണ്ടുതരത്തിൽ പേര് രേഖപ്പെടുത്തിയതിന്റെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി ​ട്രൈബ്യൂണൽ അയാളെ നുഴഞ്ഞുകയറ്റക്കാരൻ എന്ന് വിധിച്ചു; അസം ഹൈകോടതി അത് ശരിവെച്ചു. പിന്നീട്, ഏതാനും മനുഷ്യാവകാശ സംഘടനകളുടെ ഇടപെടലുകളെത്തുടർന്നാണ് കേസ് സുപ്രീംകോടതിയിലെത്തിയത്. ഏത് നിമിഷവും പിടിക്കപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്യുമെന്ന ആശങ്കയിൽ നീറിക്കഴിഞ്ഞ ആ മനുഷ്യൻ കോവിഡ് കാലത്ത് മരണപ്പെട്ടു. അസമിൽനിന്നുള്ള പൗരത്വ കേസുകളത്രയും ഇതേ രീതിയിലാണ്. അ​​സം ലെ​​ജി​​​സ്​​ലേ​റ്റി​​വ്​ കൗ​​ൺ​​സി​​ലി​ന്റെ പ്ര​​ഥ​​മ ഡെ​​പ്യൂ​​ട്ടി സ്​​​പീ​​ക്ക​​റാ​​യി​​രു​​ന്നു മൗ​​ലാ​​ന മു​​ഹ​​മ്മ​​ദ്​ അ​​മീ​​റു​​ദ്ദീ​​ൻ. സ്വ​​ത​​ന്ത്ര എം.​​എ​​ൽ.​​എ​​യാ​​യി​​രു​​ന്ന അ​​ദ്ദേ​​ഹം 1937 മു​​ത​​ൽ ’46 വ​​രെ ഈ ​​പ​​ദ​​വി​​യി​​ലി​​രു​​ന്നി​​ട്ടു​ണ്ട്. സ്വാ​​ത​​ന്ത്ര്യ​സ​​മ​​ര​​ത്തി​​ൽ പ​ങ്കെടുത്തതിന്റെ പേരിൽ ജ​​യി​​ൽ​​ശി​​ക്ഷ അ​​നു​​ഭ​​വിച്ച മൗ​​ലാ​​ന, വി​​ഭ​​ജ​​നാ​​ന​​ന്ത​​രം അ​​സ​​മി​​നെ ഇ​​ന്ത്യ​​യു​​ടെ ഭാ​​ഗ​​മാ​​ക്കി നി​​ല​​നി​​ർ​​ത്തു​​ന്ന​​തി​​ൽ നി​​ർ​​ണാ​​യ​​ക പ​​ങ്കു​​വ​​ഹിച്ചു. അ​​സ​​മി​​ലെ മോ​​റി​​ഗാ​​വ്​ ജി​​ല്ല​​യി​​ലെ കാ​​ലി​​ഖ​​ജാ​​രി ചെ​​റു​​ഗ്രാ​​മ​​ത്തി​​ൽ ഇ​​പ്പോ​​ഴും അ​​ദ്ദേ​​ഹ​​ത്തി​ന്റെ വീ​​ട്​ കാ​​ണാം. പക്ഷേ, ആ ചരിത്രഭവനത്തിന് സമീപം താമസിക്കുന്ന പി​​ൻ​​ഗാ​​മി​​ക​​ൾ സ​​ർ​​ക്കാ​​ർ ക​​ണ​​ക്കി​​ൽ നുഴഞ്ഞുകയറ്റക്കാരാണ്. പൗരത്വത്തിനായി റഹീമിനെപ്പോലെ അവരും അലയുകയാണ്. ഈ പശ്ചാത്തലത്തിൽകൂടിയാണ് റഹീമിന്റെ പൗരത്വ വിധി ചരിത്രപരമാകുന്നത്. ഭീകരമായ നീതിനിഷേധമാണ് റഹീം നേരിട്ടതെന്നാണ് വിധി പ്രസ്താവത്തിൽ കോടതി നിരീക്ഷിച്ചിരിക്കുന്നത്. റഹീമിനെപ്പോലുള്ളവർക്ക് ഇപ്പോൾ ലഭിച്ചതുപോലെ, ഒരാൾക്ക് മരണാനന്തര പൗരത്വം ലഭിച്ചിട്ട് എന്തുകാര്യമെന്ന പരമോന്നത നീതിപീഠത്തിന്റെ ചോദ്യം ജനാധിപത്യവാദികൾ ആവർത്തിച്ചുന്നയിക്കേണ്ടതാണ്.

പൗരത്വവുമായി ബന്ധപ്പെട്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷ പ്രസ്താവനകളെയും ഈ വിധിയുമായി ചേർത്തുവായിക്കാവുന്നതാണ്. പൗരത്വ നിയമ ഭേദഗതിയുടെ ശക്തനായ വക്താവായ അദ്ദേഹം സംസ്ഥാനത്തെ മുസ്‍ലിംകളെ പൊതുവിൽ ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരായാണ് ചിത്രീകരിക്കാറ്. എൻ.ആർ.സിയിൽനിന്ന് പുറത്തായ അസമിലെ ഹിന്ദു മതവിശ്വാസികൾക്ക് സി.എ.എയിൽ ഇളവ് നൽകുമെന്നാണ് കഴിഞ്ഞദിവസം അദ്ദേഹം പറഞ്ഞത്. ഇപ്പറഞ്ഞതിനർഥം, എൻ.ആർ.സിയിൽ അവശേഷിക്കുക മുസ്‍ലിംകൾ മാത്രമായിരിക്കുമെന്നാണ്. 2041ഓടെ, സംസ്ഥാനത്ത് മുസ്‍ലിംകൾ ഭൂരിപക്ഷമാകുമെന്ന മറ്റൊരു സിദ്ധാന്തവും അദ്ദേഹം ആവർത്തിക്കാറുണ്ട്. വടക്കു കിഴക്കൻ ഇന്ത്യയിൽ ഹിന്ദുത്വയുടെ പരീക്ഷണശാലയായി മാറിക്കൊണ്ടിരിക്കുന്ന അസമിൽ, ഹിമന്ത നടത്തിക്കൊണ്ടിരിക്കുന്ന വംശീയനീക്കങ്ങൾക്കെതിരായ സുപ്രധാനമായ ചുവടുവെപ്പായും ഈ കോടതി വിധിയെ നിരീക്ഷിച്ചവരുണ്ട്. രേഖകളിലെ ചില്ലറ പിഴവുകളുടെ പേരിൽ ആരുടെയും പൗരത്വത്തിൽ സംശയം പ്രകടിപ്പിക്കാൻപോലുമാകില്ലെന്ന കോടതി നിർദേശം, പൗരത്വത്തിനായി കാത്തുനിൽക്കുന്ന ലക്ഷക്കണക്കിനാളുകൾക്ക് ആശ്വാസമേകുമെന്നതിൽ സംശയമില്ല. അതുകൊണ്ടുതന്നെ, ഈ വിധിയെ അഭിവാദ്യം ചെയ്യാതെ വയ്യ!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorial
News Summary - Madhyamam Editorial 2024 July 20
Next Story