Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightച​ങ്ങാ​ത്ത...

ച​ങ്ങാ​ത്ത ജ​നാ​ധി​പ​ത്യ​ത്തി​ലെ വി​നി​മ​യ​ങ്ങ​ൾ

text_fields
bookmark_border
ച​ങ്ങാ​ത്ത ജ​നാ​ധി​പ​ത്യ​ത്തി​ലെ വി​നി​മ​യ​ങ്ങ​ൾ
cancel

ഗു​ജ​റാ​ത്തി​ലെ ജാം​ന​ഗ​ർ ഒ​രു വ്യ​വ​സാ​യ ന​ഗ​ര​മാ​ണെ​ന്നും വ്യ​വ​സാ​യ ഭീ​മ​ൻ അം​ബാ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റി​ല​യ​ൻ​സി​ന്റെ പെ​ട്രോ​ളി​യം-​പെ​ട്രോ​കെ​മി​ക്ക​ൽ വ്യ​വ​സാ​യ​ശാ​ല അ​വി​ടെ സ്ഥി​തി​ചെ​യ്യു​ന്നു​ണ്ടെ​ന്നും അ​റി​യു​ന്ന​വ​ർ​ക്കു​പോ​ലും അ​ന്നാ​ട്ടി​ൽ ഒ​രു വി​മാ​ന​ത്താ​വ​ള​മു​ള്ള കാ​ര്യം അ​റി​യ​ണ​മെ​ന്നി​ല്ല. എ​ന്നാ​ൽ, താ​ൽ​ക്കാ​ലി​ക​മാ​യാ​ണെ​ങ്കി​ലും അ​ന്താ​രാ​ഷ്ട്ര പ​ദ​വി നേ​ടു​ക വ​ഴി ജാം​ന​ഗ​റി​ലെ വി​മാ​ന​ത്താ​വ​ളം വാ​ർ​ത്താ പ്രാ​ധാ​ന്യം കൈ​വ​രി​ച്ചി​രി​ക്കു​ന്നു. റി​ല​യ​ൻ​സ് ഉ​ട​മ മു​കേ​ഷ് അം​ബാ​നി​യു​ടെ മ​ക​ൻ ആ​ന​ന്ദ് അം​ബാ​നി​യും രാ​ധി​ക മെ​ർ​ച്ച​ൻ​റും ത​മ്മി​ലെ വി​വാ​ഹ​ത്തി​ന്റെ മൂ​ന്നു​നാ​ൾ നീ​ളു​ന്ന ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നെ​ത്തു​ന്ന വി​ശി​ഷ്ടാ​തി​ഥി​ക​ളു​ടെ സു​ഗ​മ സ​ഞ്ചാ​ര​ത്തി​നാ​ണ് ഫെ​ബ്രു​വ​രി 25 മു​ത​ൽ മാ​ർ​ച്ച് അ​ഞ്ചു​വ​രെ അ​ന്താ​രാ​ഷ്ട്ര പ​ദ​വി. രാ​ഷ്ട്ര​നേ​താ​ക്ക​ളു​ടെ​യും സെ​ലി​ബ്രി​റ്റി​ക​ളു​ടെ​യും സാ​ന്നി​ധ്യം കൊ​ണ്ട് ജാം​ന​ഗ​ർ അ​നു​ഗ്ര​ഹി​ക്ക​പ്പെ​ടു​മ്പോ​ൾ അ​വ​രെ​ന്തി​നു അ​ക​ലെ​യു​ള്ള അ​ഹ്മ​ദാ​ബാ​ദി​ൽ വി​മാ​ന​മി​റ​ങ്ങി ആ​ഭ്യ​ന്ത​ര വി​മാ​ന​ത്തി​ലേ​ക്ക് മാ​റി​ക്ക​യ​റി വി​ഷ​മി​ക്ക​ണം എ​ന്ന ഭാ​വ​ത്തി​ൽ ഇ​ന്ത്യ​ൻ ഭ​ര​ണ​ത്തി​ന്റെ സ​ർ​വ മെ​ഷി​ന​റി​യും ഏ​കോ​പി​ച്ചൊ​രു​ക്കി​യ ഒ​രു സ​വി​ശേ​ഷ സൗ​ക​ര്യം!. മാ​ർ​ക് സു​ക്ക​ർ​ബ​ർ​ഗ്, ബി​ൽ ഗേ​റ്റ്സ്, ഗാ​യി​ക റി​ഹാ​ന, കാ​ന​ഡ, സ്വീ​ഡ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​ടെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി​മാ​ർ തു​ട​ങ്ങി ഒ​രു വ​ൻ​നി​ര​ത​ന്നെ​യാ​ണ് അ​തി​ഥി പ​ട്ടി​ക​യി​ലു​ള്ള​ത്. അ​വ​ർ​ക്കെ​ല്ലാം ഇ​റ​ങ്ങാ​നും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​നും സാ​ധാ​ര​ണ ഒ​രു പ്ര​തി​രോ​ധ എ​യ​ർ​പോ​ർ​ട്ടാ​യ ജാം​ന​ഗ​റി​ൽ ഇ​മി​ഗ്രേ​ഷ​ൻ, ക​സ്റ്റം​സ്, ആ​രോ​ഗ്യ​പ​രി​ശോ​ധ​ന തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം സ​ർ​ക്കാ​ർ ഒ​രു​ക്കി​ക്കൊ​ടു​ത്തു. യാ​ത്ര​ക്കാ​രു​ടെ ടെ​ർ​മി​ന​ൽ കെ​ട്ടി​ട​ത്തി​ന്റെ വ​ലു​പ്പം ഇ​ര​ട്ടി​യാ​ക്കി. മൊ​ത്തം അ​തി​ഗം​ഭീ​ര​മാ​ക്കി ഒ​രു​ക്കി​യ സം​വി​ധാ​ന​ങ്ങ​ൾ സ​ർ​ക്കാ​റോ സ്വ​കാ​ര്യ സം​രം​ഭ​മോ എ​ന്ന് വേ​ർ​തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത വി​ധം ഇ​ഴ​ചേ​ർ​ന്നി​രി​ക്കു​ന്നു.

ഒ​രു സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ട്ടി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ന് ഭ​ര​ണ​കൂ​ടം ഒ​രു​ക്കി​ന​ൽ​കു​ന്ന ഈ ​സം​വി​ധാ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി​വ​രു​ന്ന ചെ​ല​വി​ന്റെ എ​ത്ര​ഭാ​ഗം പ്ര​സ്തു​ത വ്യ​ക്തി വ​ഹി​ക്കു​മെ​ന്നൊ​ന്നും വ്യ​ക്ത​മ​ല്ല. വ്യോ​മ​സേ​ന​യു​ടെ ഒ​രു വി​മാ​ന​ത്താ​വ​ള​മെ​ന്ന് കേ​ൾ​ക്കു​മ്പോ​ഴേ​ക്കും ഉ​ന്ന​യി​ക്കാ​റു​ള്ള സു​ര​ക്ഷാ ആ​കു​ല​ത​ക​ളോ അ​വി​ടെ എ​ത്തി​പ്പെ​ടു​ന്ന അ​തി​ഥി​ക​ളെ സ്വീ​ക​രി​ക്കു​മ്പോ​ഴു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ക​ണി​ശ​ത​യോ ഒ​ന്നും ച​ർ​ച്ച​യാ​വു​ന്നി​ല്ല. മൂ​ന്നു കേ​ന്ദ്ര​മ​ന്ത്രി​മാ​രെ ഒ​രു​ക്ക​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഇ​തെ​ല്ലാം ഭ​ര​ണ​കൂ​ട​ത്തി​ന്റെ ഉ​റ്റ ച​ങ്ങാ​തി​യാ​യ ഒ​രു കു​ടും​ബ​ത്തി​ന്റെ ച​ട​ങ്ങി​ന് വേ​ണ്ടി​യാ​വു​മ്പോ​ൾ അ​ത് വെ​റും ച​ങ്ങാ​ത്ത മു​ത​ലാ​ളി​ത്ത​മ​ല്ല. അ​തി​നു ജ​നാ​ധി​പ​ത്യ​ത്തി​ന്റെ​ത​ന്നെ ആ​വ​ര​ണം​കൂ​ടി ന​ൽ​ക​പ്പെ​ടു​മ്പോ​ൾ അ​തി​നെ ച​ങ്ങാ​ത്ത ജ​നാ​ധി​പ​ത്യ​മെ​ന്നും വി​ളി​ക്കാം. കാ​ര​ണം, തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ണ്ടു​ക​ളി​ലൂ​ടെ അം​ബാ​നി​യെ​പ്പോ​ലു​ള്ള​വ​രു​ടെ സം​ഭാ​വ​ന​ക​ളു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ ബി.​ജെ.​പി ത​ന്നെ​യാ​ണ​ല്ലോ മു​ന്നി​ൽ; എ​ന്ന​ല്ല 2360 കോ​ടി രൂ​പ ബി.​ജെ.​പി​ക്ക് കി​ട്ടി​യ​പ്പോ​ൾ, അ​ടു​ത്ത മു​ഖ്യ ദേ​ശീ​യ പ്ര​തി​പ​ക്ഷ​മാ​യ കോ​ൺ​ഗ്ര​സി​ന് ല​ഭി​ച്ച​ത് അ​തി​ന്റെ അ​ഞ്ചി​ലൊ​ന്നാ​യ 452 കോ​ടി രൂ​പ​യാ​ണ്.

ഭ​ര​ണ​ക​ക്ഷി​യും മൂ​ല​ധ​ന​ശ​ക്തി​ക​ളും പ​ര​സ്പ​രം തോ​ളി​ൽ കൈ​യി​ട്ട് ന​ട​ത്തു​ന്ന ഭ​ര​ണ​മെ​ന്ന പ്ര​ക്രി​യ എ​ത്ര​മാ​ത്രം നി​ഷ്പ​ക്ഷ​വും നീ​തി​യു​ക്ത​വു​മാ​വും എ​ന്ന​തി​ൽ പൗ​ര​ജ​ന​ങ്ങ​ൾ​ക്ക് സ​ന്ദേ​ഹം ഉ​ണ്ടാ​വു​ക സ്വാ​ഭാ​വി​കം. പ​ക്ഷേ, മോ​ദി​യു​ൾ​പ്പെ​ടെ ബി.​ജെ.​പി നേ​താ​ക്ക​ളു​ടെ മു​ഖ്യ വി​മ​ർ​ശ​നം കു​ടും​ബ​വാ​ഴ്ച​യെ​ക്കു​റി​ച്ചാ​ണ്. എ​ന്നാ​ൽ, ഭ​ര​ണ​ച​ക്രം തി​രി​ക്കു​ന്ന​വ​ർ മൂ​ല​ധ​ന ശ​ക്തി​ക​ൾ​ക്ക് എ​ത്ര​ത്തോ​ളം വ​ഴി​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട് എ​ന്നി​ട​ത്താ​ണ് ജ​നാ​ധി​പ​ത്യ​ത്തി​ന്റെ അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന​ത്. അം​ബാ​നി മാ​ത്ര​മ​ല്ല, ഇ​ന്ത്യ​യി​ലെ മ​റ്റൊ​രു വ്യ​വ​സാ​യ ഭീ​മ​നാ​യ അ​ദാ​നി​യു​ടെ വി​മാ​നം ഉ​പ​യോ​ഗി​ച്ച​ത​ട​ക്കം എ​ന്തെ​ല്ലാം സൗ​ക​ര്യ​ങ്ങ​ളാ​ണ് ഭ​ര​ണ​ക​ക്ഷി​യും പ്ര​ധാ​ന​മ​ന്ത്രി​യും സ്വീ​ക​രി​ച്ച​തെ​ന്ന​തും അ​തോ​ടൊ​പ്പം അ​ദാ​നി ഗ്രൂ​പ്പി​ന് അ​നു​കൂ​ല​മാ​യി സ്റ്റേ​റ്റ് ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ത്ര അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​വും സ്ഥാ​പ​ന​ങ്ങ​ളു​മാ​ണ് കു​ത്ത​ക​യാ​യി ന​ൽ​ക​പ്പെ​ട്ട​ത് എ​ന്ന​തും വി​ഷ​യ​മാ​വേ​ണ്ട​താ​ണ്.

ചേ​ർ​ത്ത് വാ​യി​ക്കേ​ണ്ട മ​റ്റൊ​ന്നാ​ണ് ഫെ​ബ്രു​വ​രി 27 നു ​പ​ത​ഞ്ജ​ലി ആ​യു​ർ​വേ​ദ എ​ന്ന ക​മ്പ​നി​ക്കെ​തി​രെ സു​പ്രീം​​കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി​യും അ​തി​ലെ പ​രാ​മ​ർ​ശ​ങ്ങ​ളും. പ​ത​ഞ്ജ​ലി​യു​ടെ പ​ര​സ്യ​ങ്ങ​ളി​ൽ ദീ​ർ​ഘ​കാ​ല രോ​ഗ​ങ്ങ​ൾ നി​വാ​ര​ണം ചെ​യ്യു​മെ​ന്ന അ​വ​കാ​ശ​വാ​ദ​ങ്ങ​ളും അ​ലോ​പ്പ​തി ചി​കി​ത്സ​യെ​ക്കു​റി​ച്ച് ന​ട​ത്തി​യ വി​മ​ർ​ശ​ന​ങ്ങ​ളും നി​യ​മ വി​രു​ദ്ധ​മാ​ണെ​ന്ന് വി​ധി​യി​ൽ പ​റ​യു​ന്നു. നേ​ര​ത്തേ പു​റ​പ്പെ​ടു​വി​ച്ച വി​ധി ന​ട​പ്പി​ലാ​ക്കാ​ത്ത​തി​ന് ക​മ്പ​നി​യു​ടെ എം.​ഡി​ക്കെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന് നോ​ട്ടീ​സ് അ​യ​ക്കാ​നും ഉ​ത്ത​ര​വി​റ​ക്കി. കൂ​ട്ട​ത്തി​ൽ ത​ക്ക​സ​മ​യ​ത്ത് അ​ടി​യ​ന്ത​ര​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ഞ്ഞ​തി​ന് കേ​ന്ദ്ര സ​ർ​ക്കാ​റി​നെ ശ​ക്ത​മാ​യി വി​മ​ർ​ശി​ക്കു​ക​യും ചെ​യ്തു കോ​ട​തി. എ​ന്താ​യി​രു​ന്നു കേ​ന്ദ്ര​ത്തി​ന് അ​തി​നു​ള്ള ത​ട​സ്സം? പ​ത​ഞ്ജ​ലി സ്ഥാ​പ​ക​രി​ൽ മു​ഖ്യ​നും അ​വ​രു​ടെ വി​പ​ണ​ന​ത്തി​ലെ പ്ര​ധാ​ന മു​ഖ​വു​മാ​യ ബാ​ബാ രാം​ദേ​വി​ന് ബി.​ജെ.​പി​യു​മാ​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യു​മു​ള്ള അ​ടു​പ്പം സ​ക​ല​ർ​ക്കും അ​റി​വു​ള്ള​താ​ണ്. രാം​ദേ​വി​ന്റെ സ്ഥാ​പ​നം ന​ട​ത്തു​ന്ന ക​ബ​ളി​പ്പി​ക്ക​ലി​നെ​തി​രെ ഭ​ര​ണ​കൂ​ടം യ​ഥാ​വി​ധി ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്ന് പ​ര​മോ​ന്ന​ത കോ​ട​തി​ക്ക് പ​റ​യേ​ണ്ടി​വ​ന്ന​തു​ത​ന്നെ രാ​ഷ്ട്രീ​യ-​ആ​ത്മീ​യ-​വ്യാ​പാ​ര ബാ​ന്ധ​വ​ത്തി​ന്റെ പ്ര​ക​ട​മാ​യ തെ​ളി​വാ​ണ്. എ​ങ്കി​ലും ജ​നാ​ധി​പ​ത്യ​ത്തി​ന്റെ ‘ഭ​ദ്ര​മാ​യ’ ത​ണ​ലി​ൽ അ​ത്ത​രം എ​ല്ലാ വ്യാ​ജ വൈ​ദ്യ പ്ര​ചാ​ര​ണ​ങ്ങ​ളും ത​ഴ​ച്ചു​വ​ള​രു​ന്നു. ച​ങ്ങാ​ത്ത ജ​നാ​ധി​പ​ത്യം ഇ​ങ്ങ​നെ​യൊ​ക്കെ വ​ള​ർ​ന്നു പ​ന്ത​ലി​ക്കു​ന്ന​ത് രാ​ജ്യ​ത്തി​ന്റെ ആ​രോ​ഗ്യ​ക​ര​മാ​യ വ്യ​വ​സ്ഥ​ക്ക് എ​ത്ര വ​ലി​യ വെ​ല്ലു​വി​ളി​യാ​കു​മെ​ന്ന​ത് അ​സ്വ​സ്ഥ​ത ഉ​ണ്ടാ​ക്കേ​ണ്ട വി​ഷ​യം ത​ന്നെ​യാ​ണ്. പ​ക്ഷേ, അ​തി​ലേ​റെ ആ​ശ​ങ്ക​ജ​ന​ക​മാ​ണ് ഇ​ത്ത​രം വ്യാ​പാ​ര താ​ൽ​പ​ര്യ​ക്കാ​രും മൂ​ല​ധ​ന​ശ​ക്തി​ക​ളും ഒ​രു ഭ​ര​ണ ക​ക്ഷി​യു​മാ​യി കൈ​കോ​ർ​ത്താ​ൽ ആ ​ക​ക്ഷി​യു​ടെ അ​പ​ക​ട​ക​ര​മാ​യ സി​ദ്ധാ​ന്ത​ങ്ങ​ൾ​ക്ക് കൈ​വ​രു​ന്ന അ​തി​ജീ​വ​ന​ശേ​ഷി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorial
News Summary - Madhyamam Editorial 2024 March 5
Next Story