Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആ​​രു​​യ​​ർ​​ത്തും സൗ​​ഹൃ​​ദ​​ത്തി​​ന്റെ ട്രോ​​ഫി?
cancel

വ​​രു​​ന്ന ഫെ​​ബ്രു​​വ​​രി 19 മു​​ത​​ൽ മാ​​ർ​​ച്ച് ഒ​​മ്പ​​തു​​വ​​രെ പാ​​കി​​സ്താ​​ൻ ആ​​തി​​ഥ്യം വ​​ഹി​​ക്കു​​ന്ന അ​​ന്താ​​രാ​​ഷ്ട്ര ക്രി​​ക്ക​​റ്റ് കൗ​​ൺ​​സി​​ൽ (ഐ.​​സി.​​സി) ചാ​​മ്പ്യ​​ൻ​​സ് ട്രോ​​ഫി ടൂ​​ർ​​ണ​​മെ​​ന്റി​​ൽ ഇ​​ന്ത്യ​​യു​​ടെ പ​​ങ്കാ​​ളി​​ത്തം സം​​ശ​​യാ​​സ്പ​​ദ​​മാ​​യി​​രി​​ക്കു​​ക​​യാ​​ണ്. പാ​​കി​​സ്താ​​നി​​ൽ ക​​ളി​​ക്കാ​​ൻ സ​​ന്ന​​ദ്ധ​​മ​​ല്ലെ​​ന്ന നി​​ല​​പാ​​ട് ഒ​​രാ​​ഴ്ച മു​​മ്പ് ഇ​​ന്ത്യ ഔ​​ദ്യോ​​ഗി​​ക​​മാ​​യി അ​​റി​​യി​​ച്ചു ക​​ഴി​​ഞ്ഞു. മ​​റ്റേ​​ത് ക്രി​​ക്ക​​റ്റ് ടൂ​​ർ​​ണ​​മെ​​ന്റു​​ക​​ളി​​ലു​​മെ​​ന്ന​​പോ​​ലെ എ​​ട്ടു രാ​​ജ്യ​​ങ്ങ​​ൾ പ​​ങ്കെ​​ടു​​ക്കു​​ന്ന ചാ​​മ്പ്യ​​ൻ​​സ് ട്രോ​​ഫി​​യി​​ലും മു​​ഖ്യ ആ​​ക​​ർ​​ഷ​​ണീ​​യ​​ത​​ക​​ളി​​ലൊ​​ന്ന് ഇ​​ന്ത്യ-​​പാ​​ക് മ​​ത്സ​​ര​​ങ്ങ​​ൾ​​ത​​ന്നെ​​യാ​​ണ്. ര​​ണ്ടു ടീ​​മു​​ക​​ളും ഒ​​രേ പൂ​​ളി​​ലു​​മാ​​ണ്. അ​​തി​​ലൊ​​രു രാ​​ജ്യ​​ത്ത് -അ​​ല്ലെ​​ങ്കി​​ൽ യു.​​എ.​​ഇ പോ​​ലു​​ള്ള നി​​ഷ്പ​​ക്ഷ വേ​​ദി​​ക​​ളി​​ൽ - ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളും മ​​ത്സ​​രി​​ക്കാ​​നി​​റ​​ങ്ങി​​യാ​​ൽ ടി.​​വി ചാ​​ന​​ൽ ക​​മ്പ​​നി​​ക​​ൾ​​ക്കും ഒ​​പ്പം ഐ.​​സി.​​സി​​ക്കും അ​​തി​​ല​​പ്പു​​റം ഒ​​രു ചാ​​ക​​ര വ​​രാ​​നി​​ല്ല. ഈ ​​വ്യാ​​പാ​​ര​​മൂ​​ല്യം ഒ​​രു​​പ​​ക്ഷേ ക്രി​​ക്ക​​റ്റി​​ന്റെ എ​​ല്ലാ ഭാ​​വ​​ങ്ങ​​ളെ​​യും ക​​വ​​ച്ചു​​വെ​​ക്കു​​ന്ന ഒ​​ന്നാ​​യി മാ​​റി​​യി​​രി​​ക്കു​​ന്നു എ​​ന്ന​​തും സ​​ത്യം.

ഇ​​ന്ത്യ ഐ.​​സി.​​സി​​യെ അ​​റി​​യി​​ച്ച​​ത് ചാ​​മ്പ്യ​​ൻ​​സ് ട്രോ​​ഫി​​യി​​ൽ ക​​ളി​​ക്കി​​ല്ല എ​​ന്ന​​ല്ല, പാ​​കി​​സ്താ​​നി​​ലെ വേ​​ദി​​ക​​ളി​​ൽ ക​​ളി​​ക്കി​​ല്ല എ​​ന്നാ​​ണ്. 2008ൽ ​​ക​​റാ​​ച്ചി​​യി​​ൽ ന​​ട​​ന്ന ഏ​​ഷ്യ​​ക​​പ്പി​​ൽ ക​​ളി​​ച്ച​​ശേ​​ഷം ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​പാ​​ക് പി​​ച്ചി​​ൽ ഇ​​റ​​ങ്ങി​​യി​​ട്ടേ​​യി​​ല്ല. ത​​മ്മി​​ൽ മ​​ത്സ​​ര പ​​ര​​മ്പ​​ര​​ക​​ളും ന​​ട​​ന്നി​​ട്ടി​​ല്ല. 2023ൽ ​​ഇ​​ന്ത്യ ആ​​തി​​ഥ്യം വ​​ഹി​​ച്ച ലോ​​ക​​ക​​പ്പി​​ൽ ഒ​​രു​​ത​​വ​​ണ പാ​​കി​​സ്താ​​ൻ ക​​ളി​​ച്ച​​തൊ​​ഴി​​ച്ചാ​​ൽ മ​​റ്റു ഐ.​​സി.​​സി മ​​ത്സ​​ര​​ങ്ങ​​ളും പു​​റം​​രാ​​ജ്യ​​ങ്ങ​​ളി​​ലാ​​ണ് ന​​ട​​ന്ന​​ത്. 2023ലെ ​​പ​​ങ്കാ​​ളി​​ത്ത​​ത്തോ​​ടു​​ള്ള പ്ര​​ത്യു​​ത്ത​​ര​​മെ​​ന്നോ​​ണം ത​​ങ്ങ​​ളു​​ടെ ക്ഷ​​ണം സ്വീ​​ക​​രി​​ച്ച് ചാ​​മ്പ്യ​​ൻ​​സ് ട്രോ​​ഫി​​യി​​ൽ ഇ​​ന്ത്യ പ​​ങ്കെ​​ടു​​ക്ക​​ണ​​മെ​​ന്നാ​​ണ് പാ​​കി​​സ്താ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​ത്.

2023ലെ ​​ഏ​​ഷ്യ​​ൻ ക​​പ്പി​​ൽ സം​​യു​​ക്ത ആ​​തി​​ഥേ​​യ​​രാ​​ജ്യ​​മാ​​യ പാ​​കി​​സ്താ​​നെ ഒ​​ഴി​​വാ​​ക്കി ശ്രീ​​ല​​ങ്ക​​യി​​ലാ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ മ​​ത്സ​​ര​​ങ്ങ​​ളെ​​ല്ലാം. ഇ​​ക്കു​​റി​​യും അ​​ത്ത​​ര​​മൊ​​രു സം​​വി​​ധാ​​നം വേ​​ണ​​മെ​​ന്നാ​​ണ് ഇ​​ന്ത്യ​​യു​​ടെ ആ​​വ​​ശ്യം. അ​​ഥ​​വാ ഇ​​ന്ത്യ​​യു​​ടെ മ​​ത്സ​​ര​​ങ്ങ​​ൾ യു.​​എ.​​ഇ​​യി​​ൽ ന​​ട​​ത്തു​​ന്ന ഹൈ​​ബ്രി​​ഡ് രീ​​തി​​യാ​​ണ് ഇ​​ന്ത്യ ഐ.​​സി.​​സി​​ക്ക് മു​​മ്പാ​​കെ വെ​​ച്ച​​ത്. ഇ​​ത് ആ​​തി​​ഥേ​​യ​​രാ​​യ പാ​​കി​​സ്താ​​നൊ​​ട്ട് സ്വീ​​കാ​​ര്യ​​മ​​ല്ല. സു​​ര​​ക്ഷാ കാ​​ര​​ണ​​ങ്ങ​​ളാ​​ണ് പ്ര​​ധാ​​ന​​മാ​​യും ഇ​​ന്ത്യ ഉ​​ന്ന​​യി​​ക്കു​​ന്ന​​ത് എ​​ന്ന അ​​നു​​മാ​​ന​​ത്തി​​ൽ പ​​ഴു​​ത​​ട​​ച്ച സു​​ര​​ക്ഷ വാ​​ഗ്ദാ​​നം ചെ​​യ്തും ഇ​​ന്ത്യ​​ക്ക് താ​​ൽ​​പ​​ര്യ​​മു​​ള്ള വേ​​ദി​​ക​​ളി​​ൽ മ​​ത്സ​​ര​​ങ്ങ​​ൾ ആ​​വാ​​മെ​​ന്ന​​റി​​യി​​ച്ചും എ​​ങ്ങ​​നെ​​യെ​​ങ്കി​​ലും ഇ​​ന്ത്യ​​യു​​ടെ സാ​​ന്നി​​ധ്യം ഉ​​റ​​പ്പു​​വ​​രു​​ത്താ​​നാ​​ണ് പാ​​കി​​സ്താ​​ന്റെ ശ്ര​​മം. ഇ​​ന്ത്യ​​ൻ ടീ​​മം​​ഗ​​ങ്ങ​​ൾ പാ​​കി​​സ്താ​​നി​​ൽ താ​​മ​​സി​​ക്കു​​ന്ന​​ത് ഒ​​ഴി​​വാ​​ക്കാ​​ൻ മ​​ത്സ​​ര​​ങ്ങ​​ൾ ലാ​​ഹോ​​റി​​ൽ ന​​ട​​ത്താ​​മെ​​ന്നും അ​​മൃ​​ത്സ​​റി​​ൽ താ​​മ​​സി​​ച്ച് ക​​ളി​​ക​​ൾ​​ക്ക് വ​​ന്നു​​പോ​​കാ​​മെ​​ന്നു​​മൊ​​ക്കെ പാ​​ക് ക്രി​​ക്ക​​റ്റ് ക​​ൺ​​ട്രോ​​ൾ ബോ​​ർ​​ഡ് ആ​​വ​​ർ​​ത്തി​​ക്കു​​ന്നു. 2009ൽ ​​ലാ​​ഹോ​​റി​​ൽ ശ്രീ​​ല​​ങ്ക​​ൻ ടീ​​മി​​ന്റെ ബ​​സി​​നു​​നേ​​രെ ന​​ട​​ന്ന വെ​​ടി​​വെ​​പ്പി​​ന്റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ സു​​ര​​ക്ഷ ഒ​​രു പ​​രി​​ഗ​​ണ​​ന​​ത​​ന്നെ​​യാ​​ണ്. സ്കൂ​​ളു​​ക​​ളി​​ലും ക​​മ്പോ​​ള​​ങ്ങ​​ളി​​ലും ആ​​രാ​​ധ​​നാ​​ല​​യ​​ങ്ങ​​ളി​​ലു​​മെ​​ന്നു വേ​​ണ്ട പാ​​കി​​സ്താ​​ന്റെ മു​​ക്കു​​മൂ​​ല​​ക​​ളി​​ൽ സ്ഫോ​​ട​​ന​​ങ്ങ​​ളും വെ​​ടി​​വെ​​പ്പു​​ക​​ളു​​മൊ​​ക്കെ നി​​ത്യ​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ വി​​ശേ​​ഷി​​ച്ചും.

ഉ​​ള്ള​​തു​​പ​​റ​​ഞ്ഞാ​​ൽ, ഇ​​തി​​ലെ വി​​ഷ​​യ​​ങ്ങ​​ൾ ക്രി​​ക്ക​​റ്റി​​ൽ ഒ​​തു​​ങ്ങു​​ന്ന​​ത​​ല്ല; രാ​​ഷ്ട്രീ​​യ​​വും ന​​യ​​ത​​ന്ത്ര​​പ​​ര​​വു​​മാ​​യ പ​​ശ്ചാ​​ത്ത​​ല​​വും ഇ​​തി​​നു​​ണ്ട്. രാ​​ഷ്ട്രീ​​യ ഭി​​ന്ന​​ത​​ക​​ളു​​ണ്ടാ​​യി​​രി​​ക്കെ​​ത​​ന്നെ ക​​ളി​​ക്കാ​​ർ പ​​ര​​സ്പ​​രം സൗ​​ഹാ​​ർ​​ദ​​ത്തോ​​ടെ, സ്​​​പോ​​ർ​​ട്സ്മാ​​ൻ സ്പി​​രി​​റ്റോ​​ടെ ക​​ള​​ത്തി​​ലി​​റ​​ങ്ങു​​ക എ​​ന്ന ത​​ത്ത്വം ഇ​​ന്ത്യ-​​പാ​​ക് ക്രി​​ക്ക​​റ്റ് വി​​ഷ​​യ​​ത്തി​​ൽ ചി​​ല​​പ്പോ​​ൾ ന​​ട​​പ്പി​​ലാ​​വാ​​റി​​ല്ല. അ​​തി​​നു​​ള്ള നി​​മി​​ത്ത​​ങ്ങ​​ളും ഉ​​ണ്ടാ​​വും. പ​​ക്ഷേ, ഈ ​​വ​​ർ​​ഷം ഫെ​​ബ്രു​​വ​​രി​​യി​​ൽ ഇ​​ന്ത്യ 60 വ​​ർ​​ഷ​​ത്തെ ഇ​​ട​​വേ​​ള​​ക്കു​​ശേ​​ഷം പാ​​കി​​സ്താ​​നു​​മാ​​യി ഡേ​​വി​​സ് ക​​പ്പ് ടെ​​ന്നി​​സ് ക​​ളി​​ച്ചി​​രു​​ന്നു. ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം സാ​​ഫ് ക​​പ്പ് ഫു​​ട്ബാ​​ൾ ക​​ളി​​ക്കാ​​നും പാ​​കി​​സ്താ​​ൻ ഇ​​ന്ത്യ​​യി​​ൽ വ​​ന്നി​​ട്ടു​​ണ്ട്. പ​​ക്ഷേ, ഫു​​ട്ബാ​​ളും ടെ​​ന്നി​​സും പോ​​ലെ​​യ​​ല്ല ക്രി​​ക്ക​​റ്റ്. ഇ​​ത്ര​​യ​​ധി​​കം ജ​​ന​​പ്രീ​​തി​​യും ജ​​ന​​പ​​ങ്കാ​​ളി​​ത്ത​​വും ഇ​​ന്ത്യ-​​പാ​​ക് കാ​​ര്യ​​ത്തി​​ൽ മ​​റ്റൊ​​രു ക​​ളി​​ക്കു​​മി​​ല്ല. അ​​തി​​നാ​​ൽ ഇ​​വി​​ടെ ക​​ളി(​​യേ​​ത​​ര) നി​​യ​​മ​​ങ്ങ​​ൾ ഒ​​ര​​ർ​​ഥ​​ത്തി​​ൽ വേ​​റെ​​യാ​​ണ്.

അ​​ത്ര എ​​ളു​​പ്പം മ​​ഞ്ഞു​​രു​​കു​​ന്ന മ​​ട്ടി​​ല​​ല്ല കാ​​ര്യ​​ങ്ങ​​ൾ. ഇ​​പ്പോ​​ൾ അ​​ന്ത​​സ്സി​​ന്റെ ചി​​ഹ്ന​​മാ​​യ ചാ​​മ്പ്യ​​ൻ​​സ് ട്രോ​​ഫി പ​​കി​​ട്ടു​​ക​​ളോ​​ടെ ന​​ട​​ത്താ​​ൻ പാ​​കി​​സ്താ​​ൻ കി​​ണ​​ഞ്ഞു ശ്ര​​മി​​ക്കു​​മ്പോ​​ൾ ചെ​​റി​​യ വി​​ട്ടു​​വീ​​ഴ്ച​​ക്ക് ഇ​​ന്ത്യ ത​​യാ​​റാ​​വു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യും വെ​​ക്കു​​ന്നു. അ​​തി​​ന് തെ​​ളി​​വാ​​യി ഇ​​സ്‍ലാ​​മാ​​ബാ​​ദി​​ൽ ഈ​​യി​​ടെ ന​​ട​​ന്ന ഷാ​​ങ്ഹാ​​യ് സ​​ഹ​​ക​​ര​​ണ സ​​മ്മേ​​ള​​ന​​ത്തി​​ൽ വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി ജ​​യ​​ശ​​ങ്ക​​ർ പ​​ങ്കെ​​ടു​​ത്ത​​ത് അ​​നു​​സ്മ​​രി​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ലും അ​​ത് ഉ​​ഭ​​യ​​ക​​ക്ഷി വി​​ഷ​​യ​​മ​​ല്ല ബ​​ഹു​​ക​​ക്ഷി സ​​മ്മേ​​ള​​നം മാ​​ത്ര​​മാ​​ണെ​​ന്നാ​​ണ് വി​​ശ​​ദീ​​ക​​ര​​ണം. പാ​​കി​​സ്താ​​ൻ ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി സ​​യ്യി​​ദ് മു​​ഹ്‌​​സി​​ൻ ന​​ഖ്‌​​വി വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രി ജ​​യ​​ശ​​ങ്ക​​റു​​മാ​​യി ക്രി​​ക്ക​​റ്റ് കാ​​ര്യം സം​​സാ​​രി​​ച്ചി​​രു​​ന്നു​​വെ​​ന്ന റി​​പ്പോ​​ർ​​ട്ടു​​ക​​ളും വ​​ന്നി​​രു​​ന്നു. പാ​​ക് ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി ന​​ഖ്‌​​വി​​യും ഇ​​ന്ത്യ​​ൻ ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി അ​​മി​​ത് ഷാ​​യു​​ടെ മ​​ക​​ൻ ജ​​യ്ഷാ​​യും ആ​​ണി​​പ്പോ​​ൾ ക്രി​​ക്ക​​റ്റ് സം​​ഘ​​ട​​ന​​ക​​ളു​​ടെ ത​​ല​​പ്പ​​ത്ത്. സ​​ർ​​ക്കാ​​റു​​ക​​ൾ തു​​റ​​ന്ന മ​​ന​​സ്സോ​​ടെ കാ​​ര്യ​​ങ്ങ​​ൾ നോ​​ക്കി​​ക്കാ​​ണാ​​ൻ ത​​യാ​​റാ​​യാ​​ൽ പാ​​കി​​സ്താ​​ൻ ടീം ​​ഇ​​ന്ത്യ​​യി​​ലും ഇ​​ന്ത്യ​​ൻ ടീം ​​പാ​​കി​​സ്താ​​നി​​ലും വീ​​ണ്ടു​​മി​​റ​​ങ്ങും. യു​​ദ്ധ​​സ​​മാ​​ന​​മാ​​യ അ​​ന്ത​​രീ​​ക്ഷം നി​​ല​​നി​​ന്ന​​പ്പോ​​ൾ​​പോ​​ലും ഇ​​രു​​രാ​​ഷ്ട്ര​​ങ്ങ​​ളി​​ലെ​​യും കാ​​ണി​​ക​​ൾ സ്വ​​ദേ​​ശ​​ത്തോ മൂ​​ന്നാം രാ​​ജ്യ​​ത്തോ ന​​ട​​ക്കു​​ന്ന ന​​ല്ല ക​​ളി​​ക്ക് പ​​ക്ഷം മ​​റ​​ന്ന് ന​​ന്നായി കൈ​​യ​​ടി​​ച്ചി​​രു​​ന്ന ഒ​​രു കാ​​ല​​മു​​ണ്ടാ​​യി​​രു​​ന്നു. ആ ​​ആ​​സ്വാ​​ദ​​ന​​രീ​​തി ക്രി​​ക്ക​​റ്റി​​ന്റെ ജ​​ന​​പ്രി​​യ​​ത​​ക്ക് ന​​ൽ​​കി​​യ സം​​ഭാ​​വ​​ന ഏ​​റെ വ​​ലു​​താ​​ണ്. അ​​ത്ത​​ര​​മൊ​​രു സൗ​​ഹൃ​​ദാ​​ന്ത​​രീ​​ക്ഷ​​ത്തി​​ന്റെ വീ​​ണ്ടെ​​ടു​​പ്പി​​നാ​​ണ് അ​​തി​​ർ​​ത്തി​​ക്ക​​പ്പു​​റ​​വും ഇ​​പ്പു​​റ​​വു​​മു​​ള്ള കാ​​യി​​ക​​പ്രേ​​മി​​ക​​ൾ കാ​​ത്തി​​രി​​ക്കു​​ന്ന​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorial
News Summary - Madhyamam Editorial 2024 Nov 21
Next Story