Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ന​ഷ്ട​പ്പെ​ടു​ത്തി​യ ​ വ​​ർ​​ഷ​​ങ്ങ​​ൾ ആ​​ര് തി​​രി​​കെ ന​​ൽ​​കും?
cancel

സു​​പ്രീം​കോ​​ട​​തി ഗു​​രു​​ത​​ര​​മാ​​യ ഒ​​രു തെ​​റ്റ് തി​​രു​​ത്തി​​യി​​രി​​ക്കു​​ന്നു. ഒ​​രു പ്ര​​തി​​യെ വ​​ധ​​ശി​​ക്ഷ​​ക്ക് വി​​ധി​​ച്ച​​തി​​ലും അ​​യാ​​ളു​​ടെ അ​​പേ​​ക്ഷ നി​​ര​​സി​​ച്ച​​തി​​ലും പി​​ഴ​​വു​പ​​റ്റി​​യെ​​ന്ന് ഏ​​റ്റു​പ​​റ​​ഞ്ഞ് മോ​​ചി​​പ്പി​​ക്കാ​​ൻ ഉ​​ത്ത​​ര​​വി​​ട്ടി​​രി​​ക്കു​​ന്നു. നീ​​തി​​പീ​​ഠം തെ​​റ്റ് തി​​രി​​ച്ച​​റി​​ഞ്ഞ് തി​​രു​​ത്തു​​​മ്പോ​​ഴേ​​ക്ക് ആ ​​ചെ​​റു​​പ്പ​​ക്കാ​​ര​​ന് കാ​​രി​​രു​​മ്പ​​ഴി​​ക്കു​പി​​ന്നി​​ൽ ഹോ​​മി​​ക്കേ​​ണ്ടി​വ​​ന്ന​​ത് നീ​​ണ്ട 25 വ​​ർ​​ഷ​മാ​ണ്.

1994ൽ ​​ഡ​റാ​​ഡൂ​​ണി​​ൽ ഒ​​രു സൈ​​നി​​ക​ ഓ​​ഫി​സ​​റെ​​യും കു​​ടും​​ബ​​ത്തി​​ലെ ര​​ണ്ടു​​പേ​​രെ​​യും കൊ​​ല​​ചെ​​യ്ത കേ​​സി​​ൽ പ്ര​​തി​​യാ​​യി​​രു​​ന്ന ഉ​​ത്ത​​രാ​​ഖ​​ണ്ഡ് സ്വ​​ദേ​​ശി​​ക്ക് വി​​ചാ​​ര​​ണ​​ക്കോ​​ട​​തി വ​​ധ​​ശി​​ക്ഷ​​യാ​​ണ് വി​​ധി​​ച്ചി​​രു​​ന്ന​​ത്. സം​​ഭ​​വം ന​​ട​​ക്കു​​മ്പോ​​ൾ ത​​നി​​ക്ക് പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​യി​​ട്ടു​​ണ്ടാ​​യി​​രു​​ന്നി​​ല്ല എ​​ന്ന പ്ര​​തി​​യു​​ടെ വാ​​ദം ഹൈ​​കോ​​ട​​തി​​യും സു​​പ്രീം​കോ​​ട​​തി​​യു​​മൊ​​ന്നും ചെ​​വി​​ക്കൊ​​ണ്ടി​​ല്ല. അ​​പ്പീ​​ലു​​ക​​ൾ ഒ​​ന്നൊ​​ന്നാ​​യി ത​​ള്ള​​പ്പെ​​ട്ടു. മ​​ര​​ണ​​വ​​ക്കി​​ൽ നി​​ൽ​​ക്കെ ഉ​​ത്ത​​രാ​​ഖ​​ണ്ഡ് ഗ​​വ​​ർ​​ണ​​ർ മു​​മ്പാ​​കെ സ​​മ​​ർ​​പ്പി​​ച്ച ദ​​യാ​​ഹ​​ര​​ജി​​യും വി​​​ല​​പ്പോ​​യി​​ല്ല. ഒ​​ടു​​വി​​ൽ 2012ൽ ​​ത​​ന്റെ രാ​​ഷ്ട്ര​​പ​​തി​​പ​​ദ​​ത്തി​​ന്റെ അ​​വ​​സാ​​ന നാ​​ളു​​ക​​ളി​​ൽ പ്ര​​തി​​ഭാ പാ​​ട്ടീ​​ൽ ഒ​​രി​​റ്റ് മ​​നു​​ഷ്യ​​പ്പ​​റ്റ് കാ​​ണി​​ച്ച​​തു​കാ​​ര​​ണം വ​​ധ​​ശി​​ക്ഷ, അ​​റു​​പ​​ത് വ​​യ​​സ്സു​​വ​​രെ മോ​​ചി​​ത​​നാ​​ക്കി​​ല്ലെ​​ന്ന വ്യ​​വ​​സ്ഥ​​യോ​​ടെ ജീ​​വ​​പ​​ര്യ​​ന്ത​​മാ​​യി ചു​​രു​​ക്ക​​പ്പെ​​ട്ടു. അ​​തു​കൊ​​ണ്ടു​മാ​​ത്രം നീ​​തി​​പീ​​ഠ​​ത്തി​​ന്റെ പി​​ഴ​​വി​​നെ​​​തി​​രെ ത​​ന്റെ അ​​മ്മ ന​​ട​​ത്തി​​യ പോ​​രാ​​ട്ടം സ​​ഫ​​ല​​മാ​​വു​​ന്ന​​ത് കാ​​ണാ​​ൻ അ​​യാ​​ൾ ഭൂ​​മി​​യി​​ൽ അ​​വ​​ശേ​​ഷി​​ച്ചു.

പ്ര​​തി​​യെ വെ​​റു​​തെ​​വി​​ട്ടു​​കൊ​​ണ്ട് ജ​​സ്റ്റി​​സു​​മാ​​രാ​​യ എം.​എം. സു​​ന്ദ​​രേ​​ഷ്, അ​​ര​​വി​​ന്ദ് കു​​മാ​​ർ എ​​ന്നി​​വ​​രു​​ടെ ബെ​​ഞ്ച് എ​​ഴു​​തി​​യ വി​​ധി ഒ​​രു ഏ​​റ്റു​​പ​​റ​​ച്ചി​​ലാ​​ണ്. പ്ര​​തി​​യു​​ടെ അ​​പേ​​ക്ഷ നി​​ര​​സി​​ച്ച​​തി​​ൽ എ​​ല്ലാ കോ​​ട​​തി​​ക​​ളും അ​​നീ​​തി കാ​​ണി​​ച്ചു​​വെ​​ന്നും രേ​​ഖ​​ക​​ൾ അ​​വ​​ഗ​​ണി​​ക്ക​​പ്പെ​​ട്ടു​​വെ​​ന്നു​​മു​​ള്ള തു​​റ​​ന്ന കു​​റ്റ​​സ​​മ്മ​​തം. പ്ര​​തീ​​ക്ഷ​​യു​​ടെ അ​​വ​​സാ​​ന തു​​ള്ളി​​യും തേ​​ടി​​പ്പോ​​കാ​​ൻ പ്ര​​തി​​യും അ​​മ്മ​​യും തു​​നി​​ഞ്ഞി​​റ​​ങ്ങി​​യി​​ല്ലാ​​യി​​രു​​ന്നു​​വെ​​ങ്കി​​ൽ, പ്ര​​തി​​ഭാ പാ​​ട്ടീ​​ൽ ഉ​​പേ​​ക്ഷ പു​​ല​​ർ​​ത്തു​​ക​​യും ദ​​യാ​​ഹ​​ര​​ജി​​ക​​ൾ ത​​ള്ളു​​ന്ന​​തി​​ൽ ഹ​​രം​​കൊ​​ണ്ടി​​രു​​ന്ന പി​​ൻ​​ഗാ​​മി​​യു​​ടെ കൈ​​യി​​ലേ​​ക്ക് ഈ ​​അ​​പേ​​ക്ഷ എ​​ത്തു​​ക​​യും ചെ​​യ്തി​​രു​​ന്നു​​വെ​​ങ്കി​​ൽ ഏ​​റെ വൈ​​കി​​യാ​​ണെ​​ങ്കി​​ലും പ​​ര​​മോ​​ന്ന​​ത നീ​​തി​​പീ​​ഠ​​ത്തി​​ന്റെ തെ​​റ്റു​​തി​​രു​​ത്ത​​ൽ കേ​​ൾ​​ക്കാ​​ൻ ന​​മു​​ക്കാ​​വു​​മാ​​യി​​രു​​ന്നി​​ല്ല.

വ​​ധ​​ശി​​ക്ഷ​​ക്കെ​​തി​​രെ ഉ​​യ​​രു​​ന്ന വാ​​ദ​​മു​​ഖ​​ങ്ങ​​ളെ കൂ​​ടു​​ത​​ൽ ശ​​ക്ത​​പ്പെ​​ടു​​ത്തു​​ന്ന​​താ​​ണ് ഈ ​​സം​​ഭ​​വം. താ​​ൻ മൈ​​ന​​റാ​​ണെ​​ന്ന പ്ര​​തി​​യു​​ടെ വാ​​ദം കോ​​ട​​തി​​ക​​ൾ ചെ​​വി​​ക്കൊ​​ണ്ടി​​ല്ലെ​​ന്ന് പ​​റ​​ഞ്ഞു​​വ​​ല്ലോ, പ്രാ​​യ​​നി​​ർ​​ണ​​യം ന​​ട​​ത്തു​​ന്ന എ​​ല്ലു​​പ​​രി​​ശോ​​ധ​​ന (ബോ​​ൺ ഓ​​സി​​ഫി​​ക്കേ​​ഷ​​ൻ ടെ​​സ്റ്റ്) യു​​ടെ ഫ​​ലം പ​​ക്ഷേ പ്ര​​തി​​ക്ക് അ​​നു​​കൂ​​ല​​മാ​​യി​​രു​​ന്നു. പി​​ന്നാ​​ക്ക-​​ദു​​ർ​​ബ​​ല സ​​മൂ​​ഹ​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള​​വ​​രാ​​ണ് രാ​​ജ്യ​​ത്ത് വ​​ധ​​ശി​​ക്ഷ​​ക്ക് വി​​ധി​​ക്ക​​പ്പെ​​ട്ട​​വ​​രി​​ൽ 90 ശ​​ത​​മാ​​ന​​ത്തി​​ലേ​​റെ​​യും എ​​ന്ന സി​​ദ്ധാ​​ന്തം ഈ ​​കേ​​സി​​ലും ശ​​രി​​യാ​​യി​​രു​​ന്നു. കൊ​​ല്ല​​പ്പെ​​ട്ട ഉ​​ദ്യോ​​ഗ​​സ്ഥ​​ന്റെ വീ​​ട്ടി​​ലെ ​ഉ​​ദ്യാ​​ന​​പാ​​ല​​ക​​നാ​​യി​​രു​​ന്നു പ്ര​​തി. ഒ​​രു വീ​​ട്ടി​​ലോ സ്ഥാ​​പ​​ന​​​ത്തി​​ലോ എ​​ന്തെ​​ങ്കി​​ലു​​മൊ​​രു കു​​റ്റ​​കൃ​​ത്യം ന​​ട​​ന്നാ​​ൽ സം​​ശ​​യ​​ത്തി​​ന്റെ ആ​​ദ്യ​​നോ​​ട്ടം അ​​വി​​ട​ത്തെ കീ​​ഴ്ജീ​​വ​​ന​​ക്കാ​​ർ​​ക്കു​മേ​​ൽ ​പ​​തി​​ക്കു​​ന്ന കു​​പ്ര​​സി​​ദ്ധ​​മാ​​യ ഇ​​ന്ത്യ​​ൻ മു​​ൻ​​വി​​ധി ഈ ​​കേ​​സി​​ന്റെ അ​​ന്വേ​​ഷ​​ണ ഘ​​ട്ട​​ത്തി​​ലും ഉ​​ദ്യോ​​ഗ​​സ്ഥ​​രെ ആ​​വേ​​ശം കൊ​​ള്ളി​​ച്ചി​​രി​​ക്കാം. കു​​റ്റ​​ക്കാ​​ര​​നെ​​ന്ന് സം​​ശ​​യ​​ര​​ഹി​​ത​​മാ​​യി തെ​​ളി​​യി​​ക്ക​​പ്പെ​​ട്ടി​​ട്ടി​​ല്ലെ​​ങ്കി​​ലും രാ​​ഷ്ട്ര​​മ​​നഃ​സാ​​ക്ഷി​​യെ തൃ​​പ്തി​​​പ്പെ​​ടു​​ത്താ​​ൻ വ​​ധ​​ശി​​ക്ഷ വി​​ധി​​ക്കു​​ന്ന ജ​​ഡ്ജി​​മാ​​ർ വാ​​ണ​​രു​​ളി​​യ നാ​​ടാ​​ണി​​ത്.

പ്ര​​തി​​യു​​ടെ ന​​ഷ്ട​​മാ​​യ വ​​ർ​​ഷ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് സ​​ഹ​​താ​​പം കൂ​​റു​​ന്നു​​ണ്ട് കോ​​ട​​തി. അ​​ത് വെ​​റും​​വാ​​ക്കി​​ലൊ​​തു​​ക്കേ​​ണ്ട​​താ​​യി​​രു​​ന്നി​​ല്ല. നീ​​തി​​പീ​​ഠ​​ങ്ങ​​ളു​​ടെ മു​​ൻ​​വി​​ധി​​യും അ​​വ​​ഗ​​ണ​​ന​​യും അ​​ക്ഷ​​ര​​ത്തെ​​റ്റു​​ക​​ളും മൂ​​ലം വ​​ർ​​ഷ​​ങ്ങ​​ളും വ​​സ​​ന്ത​​ങ്ങ​​ളും ന​​ഷ്ട​​മാ​​യ ആ​​ദ്യ​​ത്തെ മ​​നു​​ഷ്യ​​ന​​ല്ല അ​​യാ​​ൾ, അ​​വ​​സാ​​ന​​ത്തെ​​യാ​​ളാ​​കു​​മെ​​ന്ന് പ്ര​​ത്യാ​​ശി​​ക്കാ​​നു​​ള്ള സാ​​ഹ​​ച​​ര്യ​​വും സ​​മ​​കാ​​ലി​​ക ഇ​​ന്ത്യ​​യി​​ലി​​ല്ല. കെ​​ട്ടി​​ച്ച​​മ​​ച്ച തീ​​വ്ര​​വാ​​ദ-​​ഭീ​​ക​​രാ​​ക്ര​​മ​​ണ​​ക്കേ​​സു​​ക​​ളി​​ൽ പ്ര​​തി​​ചേ​​ർ​​ക്ക​​പ്പെ​​ട്ട്, മാ​​ധ്യ​​മ​​വി​​ചാ​​ര​​ണ​​ക​​ളും നാ​​ടി​​ന്റെ ശാ​​പ​​വാ​​ക്കു​​ക​​ളും കേ​​ട്ട് പ​​തി​​റ്റാ​​ണ്ടു​​ക​​ൾ ത​​ട​​വ​​റ​​ക​​ളി​​ൽ ത​​ള്ളി​​നീ​​ക്കി ജീ​​വി​​തം ക​​രി​​മ്പി​​ൻ​ച​​ണ്ടി​​ക​​ണ​​ക്കെ ന​​ശി​​ച്ചു​​പോ​​യ നി​​ര​​പ​​രാ​​ധി​​ക​​ളു​​ടെ പ​​ട്ടി​​ക​​ക​​ൾ ന​​മു​​ക്ക് മു​​ന്നി​​ലു​​ണ്ട്. ഇ​​ന്ത്യ​​ൻ ഭ​​ര​​ണ​​ഘ​​ട​​ന വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്ന അ​​ന്ത​​സ്സോ​​ടെ ജീ​​വി​​ക്കാ​​നു​​ള്ള മൗ​​ലി​​കാ​​വ​​കാ​​ശം അ​​ന്യാ​​യ​​മാ​​യി ക​​വ​​ർ​​ന്ന സാ​​ഡി​​സ്റ്റ് മ​​നഃ​സ്ഥി​​തി​​യു​​ള്ള ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​യും ന്യാ​​യാ​​ധി​​പ​ പ​​ടു​​ക്ക​​ളെ​​യും​​കൊ​​ണ്ട് ഇ​​തി​​ന് സ​​മാ​​ധാ​​നം പ​​റ​​യി​​ക്കാ​​ൻ വ്യ​​വ​​സ്ഥ​​യി​​ല്ലാ​​ത്തി​​ട​​ത്തോ​​ളം കാ​​ലം ആ ​​പ​​ട്ടി​​ക​​ക​​ൾ​​ക്ക് ഇ​​നി​​യും നീ​​ളം​​വെ​​ക്കും.

പ്ര​​മാ​​ദ​​മാ​​യ ഭീ​​മ കൊ​​റേ​​ഗാ​​വ് കേ​​സി​​ൽ പ്ര​​തി​​ചേ​​ർ​​ക്ക​​പ്പെ​​ട്ട ര​​ണ്ട് മ​​നു​​ഷ്യാ​​വ​​കാ​​ശ പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്ക് ക​​ഴി​​ഞ്ഞ ദി​​വ​​സം ബോം​​ബെ ഹൈ​​കോ​​ട​​തി ജാ​​മ്യം അ​​നു​​വ​​ദി​​ച്ച വാ​​ർ​​ത്ത കൂ​​ടി ഇ​​തി​​നൊ​​പ്പം ചേ​​ർ​​ത്ത് വാ​​യി​​ച്ചു​നോ​​ക്കു​​ക. ആ​​റ​​ര വ​​ർ​​ഷ​​ത്തോ​​ളം ജ​​യി​​ൽ വാ​​സം പി​​ന്നി​​ട്ട ശേ​​ഷ​​മാ​​ണ് മ​​ല​​യാ​​ളി​​യാ​​യ റോ​​ണ വി​​ൽ​​സ​​ൺ, മ​​ഹാ​​രാ​​ഷ്ട്ര​​യി​​ലെ സാ​​മൂ​​ഹി​​ക പ്ര​​വ​​ർ​​ത്ത​​ക​​ൻ സു​​ധീ​​ർ ധാ​​വ് ലെ ​​എ​​ന്നി​​വ​​ർ​​ക്ക് ജാ​​മ്യം ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്. ഇ​​വ​​ർ എ​​ന്തെ​​ങ്കി​​ലും കു​​റ്റം ചെ​​യ്ത​​താ​​യി ഏ​​തെ​​ങ്കി​​ലും കോ​​ട​​തി​​ക​​ൾ ക​​ണ്ടെ​​ത്തി​​യി​​ട്ടി​​ല്ല. 2018ൽ ​​ര​​ജി​​സ്റ്റ​​ർ ചെ​​യ്ത, ഇ​​നി​​യും കു​​റ്റം ചു​​മ​​ത്തി​​യി​​ട്ടി​​ല്ലാ​​ത്ത കേ​​സി​​ൽ വി​​ചാ​​ര​​ണ കാ​​ത്തു​ക​​ഴി​​യു​​ക​​യാ​​യി​​രു​​ന്നു അ​​ര വ്യാ​​ഴ​​വ​​ട്ടം. മ​​ല​​യാ​​ളി​​യാ​​യ ഡോ. ​​ഹാ​​നി ബാ​​ബു ഉ​​ൾ​​പ്പെ​​ടെ ഇ​​നി​​യും ഒ​​ട്ടേ​​റെ പൗ​​രാ​​വ​​കാ​​ശ പ്ര​​വ​​ർ​​ത്ത​​ക​​രും അ​​ക്കാ​​ദ​​മീ​​ഷ്യ​​ന്മാ​രും ട്രേ​​ഡ് യൂ​​നി​​യ​​ൻ നേ​​താ​​ക്ക​​ളു​​മെ​​ല്ലാം ഈ ​​കേ​​സി​​ലും കെ​​ട്ടി​​ച്ച​​മ​​ക്ക​​പ്പെ​​ട്ട മ​​റ്റു കേ​​സു​​ക​​ളി​​ലും സ​​മാ​​ന​​മാ​​യ ‘ശി​​ക്ഷ’ അ​​നു​​ഭ​​വി​​ക്കു​​ന്നു​​ണ്ട്. ത​​ങ്ങ​​ളു​​ടെ അ​​റി​​വും അ​​ലി​​വും കൊ​​ണ്ട് സ​​മൂ​​ഹ​​ത്തി​​ന് ഒ​​ട്ടേ​​റെ സം​​ഭാ​​വ​​ന​​ക​​ള​​ർ​​പ്പി​​ച്ച മ​​നു​​ഷ്യ​​രെ അ​​ന്യാ​​യ​​മാ​​യി ത​​ട​​വ​​റ​​യി​​ൽ ത​​ള്ളു​​മ്പോ​​ൾ ആ ​​വ്യ​​ക്തി​​ക​​ളു​​ടെ​​യ​​ല്ല, ഈ ​​രാ​​ജ്യ​​ത്തി​​ന്റെ വി​​ല​​പ്പെ​​ട്ട വ​​ർ​​ഷ​​ങ്ങ​​ളാ​​ണ് ന​​ഷ്ട​​മാ​​വു​​ന്ന​​ത്. അ​​തി​​ന് ആ​​രാ​​ണ് പ​​രി​​ഹാ​​രം ന​​ൽ​​കു​​ക, പ്രാ​​യ​​ശ്ചി​​ത്വം ചെ​​യ്യു​​ക?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorial
News Summary - Madhyamam Editorial 2025 Jan 10
Next Story