കോടതിയലക്ഷ്യവും മാധ്യമ സ്വാതന്ത്ര്യവും
text_fields‘ഷില്ലോങ് ടൈംസ്’ പത്രത്തിനെതിരായ കോടതിയലക്ഷ്യവിധി സുപ്രീംകോടതി സ്റ്റേ ചെയ് തിരിക്കുന്നു. മേഘാലയ ഹൈകോടതിയാണ് പത്രത്തിെൻറ എഡിറ്റർ പട്രീഷ്യ മുഖിമും പബ്ലിഷർ ശ ോഭ ചൗധരിയും കോടതിയലക്ഷ്യക്കുറ്റം ചെയ്തതായി തീർപ്പുകൽപിച്ചത്. മാർച്ച് എട്ടിന് ഹൈകോടതി ചീഫ് ജസ്റ്റിസ് മുഹമ്മദ് യഅഖൂബ് മീറും ജസ്റ്റിസ് സുദീപ് രഞ്ജൻ സെന് നും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇരുവർക്കും രണ്ടുലക്ഷം രൂപവീതം പിഴ വിധിക്കുകയും കോടതി പിരിയുംവരെ മൂലക്കിരുത്തുകയും ചെയ്തു.
ഒരാഴ്ചക്കകം പിഴയടച്ചില്ലെങ്കിൽ ആറുമ ാസത്തെ വെറും തടവ് അനുഭവിക്കേണ്ടിവരുമെന്ന് പറഞ്ഞ കോടതി ക്ഷോഭസ്വരത്തിൽ ‘പത്രം അ ങ്ങനെ നിലക്കുക’യും ചെയ്യുമെന്നുകൂടി പറഞ്ഞു. ഹൈകോടതിവിധിക്കെതിരെ പത്രങ്ങളും എഡിറ ്റേഴ്സ് ഗിൽഡും മറ്റും രംഗത്തുവന്നിട്ടുണ്ട്. സുപ്രീംകോടതിയിൽ അപ്പീൽ പോകാനുള്ള ചെ ലവ് മേഘാലയയിലെ അഭിപ്രായസ്വാതന്ത്ര്യത്തിനായുള്ള ജനകീയ സമിതി പൊതുപിരിവിലൂടെ കണ്ടെത്തുകയാണ് ചെയ്തത്.
വിധി സ്റ്റേചെയ്ത സുപ്രീംകോടതി ഹൈകോടതി രജിസ്ട്രിക്ക് നോട്ടീസയക്കുകയും ചെയ്തിരിക്കുന്നു. കോടതിയലക്ഷ്യത്തിന് ശിക്ഷ വിധിച്ചതിനു പിന്നാലെ വിരമിച്ച, ജസ്റ്റിസ് സുദീപ് സെന്നിനെ ഉന്നംവെച്ചുള്ളതെന്ന് വ്യാഖ്യാനിക്കപ്പെട്ട രണ്ട് റിപ്പോർട്ടുകളാണ് കേസിനാധാരം. വിരമിച്ച ജഡ്ജിമാർക്ക് മുമ്പുണ്ടായിരുന്ന ആനുകൂല്യങ്ങൾ സംസ്ഥാന സർക്കാർ എടുത്തുകളഞ്ഞിരുന്നു. അവ പുനഃസ്ഥാപിച്ചുകൊണ്ട് ഉത്തരവിട്ട ജസ്റ്റിസ് സുദീപ് സെൻ അടുത്തുതന്നെ വിരമിക്കാൻ പോവുകയാണെന്ന് പത്രത്തിലെ റിപ്പോർട്ട് എടുത്തുപറഞ്ഞിരുന്നു.
ഒരു വിശകലന റിപ്പോർട്ടിെൻറ തലക്കെട്ട് ‘ജഡ്ജിമാർക്കുവേണ്ടി ജഡ്ജിമാർതന്നെ വിധി പ്രസ്താവിക്കുേമ്പാൾ’ എന്നായിരുന്നു. ഇതിനുപുറമെ എഡിറ്റർ പട്രീഷ്യ മുഖിം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചില കുറിപ്പുകളും കോടതിയലക്ഷ്യം തന്നെയെന്ന് ഹൈകോടതി കണ്ടു. ഇരുവരും നിരുപാധികം മാപ്പപേക്ഷിച്ചെങ്കിലും അത് ‘ശിക്ഷ ഒഴിവാക്കാനുള്ള സൂത്രം മാത്ര’മാണെന്ന് വിലയിരുത്തി കോടതി ശിക്ഷയുമായി മുന്നോട്ടുപോവുകയാണ് ചെയ്തത്.
ഹൈകോടതിവിധി കോടതിയലക്ഷ്യത്തെക്കുറിച്ചും മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചും കുറെ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. കോടതിയുടെ നിഷ്പക്ഷതയെയും വിശ്വാസ്യതയെയും തകർക്കുന്ന ഒന്നും ഉണ്ടായിക്കൂടാത്തതാണ്. ജുഡീഷ്യറി എന്ന സ്ഥാപനത്തിെൻറ നിലനിൽപിന് ഭീഷണിയാകുന്ന അഭിപ്രായപ്രകടനങ്ങൾ ഭരണഘടനാപരമായിത്തന്നെ അസ്വീകാര്യവുമാണ്. ഇക്കാര്യത്തിൽ ജഡ്ജിമാർക്കുതന്നെയും ഉത്തരവാദിത്തമുണ്ടുതാനും.
പത്രപ്രവർത്തകർക്കെതിരെ കോടതിയലക്ഷ്യക്കേസ് സ്വമേധയാ എടുത്ത ജസ്റ്റിസ് സുദീപ് സെൻ തന്നെ അസുഖകരമായ വിവാദത്തിൽ ഉൾപ്പെട്ടത് ഉദാഹരണം. അഫ്ഗാനിസ്താൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് കടക്കുന്ന ഹിന്ദുക്കൾ, സിഖുകാർ, ജൈനർ, ബുദ്ധമതക്കാർ, പാർസികൾ, ക്രിസ്ത്യാനികൾ, ഖാസികൾ, ജൈന്തിയർ, ഗരോകൾ എന്നിവർ അതോടെ ഇന്ത്യൻ പൗരന്മാരാകുമെന്ന് പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി മോദിയോട് അഭ്യർഥിച്ചുള്ള ഒരു വിധിയാണ് ഏറെ വിമർശിക്കപ്പെട്ടത്. അസ്വീകാര്യമായ കാര്യങ്ങളെ വിമർശിക്കാനും ചോദ്യംചെയ്യാനുമുള്ള സ്വാതന്ത്ര്യവും ഭരണഘടനാദത്തമാണ്.
‘ഷില്ലോങ് ടൈംസ്’ കേസിൽ കോടതിയലക്ഷ്യ നിയമം എത്രത്തോളം പ്രസക്തമാണെന്ന ചോദ്യം ഉന്നയിക്കപ്പെട്ടുകഴിഞ്ഞു. കോടതിയെ വിമർശിക്കുന്നത് നിഷിദ്ധമല്ല. പറഞ്ഞകാര്യങ്ങൾ തെറ്റും ദുരുദ്ദേശ്യത്തോടെയുള്ളതും ആകുേമ്പാഴേ കോടതിയലക്ഷ്യമാകുന്നുള്ളൂ. ‘ഷില്ലോങ് ടൈംസി’ൽ വന്ന റിപ്പോർട്ടുകളിൽ വസ്തുതാപരമായ അബദ്ധങ്ങളല്ല, സ്വരത്തിലെ അപക്വതയാണ് കാണാനാവുക. മാപ്പപേക്ഷ സ്വീകരിച്ച് തീർക്കാവുന്നതായിരുന്നു കേസ് എന്ന അഭിപ്രായം പല നിയമപണ്ഡിതർക്കുമുണ്ട്. ഏതായാലും സുപ്രീംകോടതി വിഷയം പരിഗണനക്കെടുത്തിരിക്കെ അന്തിമ തീർപ്പ് കാത്തിരിക്കുകയാണ് വഴി.
മാധ്യമപ്രവർത്തന സ്വാതന്ത്ര്യത്തിനു നേരെ അടുത്തകാലത്തായി വന്നുകൊണ്ടിരിക്കുന്ന ഭീഷണികൾ ഇൗ സാഹചര്യത്തിൽ എടുത്തുപറയേണ്ടതുണ്ട്. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് സർക്കാറിെൻറ വീഴ്ച പുറത്തുകൊണ്ടുവരുന്ന രേഖ പ്രസിദ്ധപ്പെടുത്തിയതിെൻറ പേരിൽ ‘ഹിന്ദു’ പത്രത്തിനെതിരെ സർക്കാർ വാളോങ്ങുന്നു.
വാർത്തകളുടെ ഉറവിടം വ്യക്തമാക്കാൻ നിർബന്ധിച്ചുകൂടെന്നത് മാധ്യമസ്വാതന്ത്ര്യത്തിെൻറ അടിസ്ഥാന ഉപാധിയാണ്. പല രാജ്യങ്ങളിലും അഴിമതി പുറത്തുകൊണ്ടുവരുന്ന ‘വിസിൽ ബ്ലോവേഴ്സി’ന് നിയമപരിരക്ഷ നൽകുേമ്പാഴാണ് ഇവിടെ പത്രറിപ്പോർട്ട് ഒൗദ്യോഗിക രേഖയുടെ പകർപ്പുതന്നെ എന്നുപറഞ്ഞ് കേസെടുക്കാൻ നോക്കുന്നത്. കശ്മീരിലെ രണ്ട് ഇംഗ്ലീഷ് പത്രങ്ങൾക്ക് സർക്കാർ പരസ്യം നിഷേധിക്കുന്നതും മാധ്യമങ്ങളെ പിടിച്ചുകെട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായേ കാണാനാകൂ.
‘ഷില്ലോങ് ടൈംസ്’ കേസും മാധ്യമസ്വാതന്ത്ര്യത്തെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ജുഡീഷ്യറിയുടെ വിശ്വാസ്യതയും അന്തസ്സും, ഒപ്പം മാധ്യമങ്ങളടക്കമുള്ളവയുടെ ആശയപ്രകാശന സ്വാതന്ത്ര്യവും നിലനിർത്താൻപോന്ന നിലപാടാണ് നമ്മുടെ ജനാധിപത്യത്തിനും ഭരണഘടനക്കും അനുയോജ്യമാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.