അസ്തമയ ദശയിലെ െഎക്യ യൂറോപ്പ്
text_fieldsയൂറോപ്യൻ യൂനിയൻ പാർലമെൻറിലേക്കു നടന്ന തെരഞ്ഞെടുപ്പ് ഫലം പു റത്തുവരുേമ്പാൾ, ഐക്യ യൂറോപ്പ് അതിെൻറ അസ്തമയത്തിലേക്കു നീങ്ങുന ്നതിെൻറ വ്യക്തമായ ചില സൂചനകൾ കാണാം. യൂറോപ്യൻ യൂനിയൻ എന്ന ആശയ ത്തിെൻറ അന്തസ്സത്ത മുറുകെപിടിക്കുന്ന മിതവാദികളായ വലതുപാർട്ട ികൾക്കും സോഷ്യൽ ഡെമോക്രാറ്റുകൾക്കും വലിയ തിരിച്ചടി നേരിട്ട തെര ഞ്ഞെടുപ്പിൽ, വംശീയരാഷ്ട്രീയത്തിെൻറ വക്താക്കളായ തീവ്രവലതുപക് ഷ കക്ഷികളും പോപുലിസ്റ്റ് പാർട്ടികളും കാര്യമായ നേട്ടംകൊയ്തിരിക്ക ുകയാണ്.
ജർമൻ ചാൻസലർ അംഗല മെർകൽ അടക്കമുള്ളവർ നേതൃത്വം ന ൽകിയ യൂറോപ്യൻ പീപ്ൾസ് പാർട്ടി (ഇ.പി.പി) ആയിരുന്നു യൂനിയൻ പാർലെ മൻറിലെ ഏറ്റവും വലിയ പാർട്ടി. 216 സീറ്റുണ്ടായിരുന്ന പാർട്ടിക്ക് ഇത്തവണ ലഭിച്ചിരിക്കുന്നത് 182 സീറ്റാണ്. ലേബർ പാർട്ടിയുടെ നേതൃത്വത്തിലുള്ള സോഷ്യൽ ഡെമോക്രാറ്റിക് സഖ്യത്തിന് 185 സീറ്റുണ്ടായിരുന്നത് 147ലേക്ക് ചുരുങ്ങിയിരിക്കുന്നു. ബ്രിട്ടനിലെ ഭരണകക്ഷിയായ കൺസർവേറ്റിവ് പാർട്ടിയുടെ സഖ്യം കൈവശംവെച്ചിരുന്ന 70 സീറ്റുകളിൽ ഇക്കുറി 11 എണ്ണം കുറഞ്ഞിരിക്കുകയാണ്. ഈ മൂന്ന് സഖ്യങ്ങളുടെ പരസ്പര സഹായത്തോടെയായിരുന്നു ഇത്രയുംനാൾ യൂറോപ്യൻ യൂനിയൻ അതിെൻറ പ്രഖ്യാപിത നയങ്ങളുമായി മുന്നോട്ടുപോയിരുന്നത്.
ഇനിയങ്ങോട്ട് അത് സാധ്യമാകില്ല. എത്രത്തോളമെന്നാൽ, 571 അംഗ പാർലമെൻറിലെ സുപ്രധാന വകുപ്പുകൾ നിയന്ത്രണത്തിലാക്കണമെങ്കിൽപോലും ഈ വിശാല മുന്നണിക്ക് ലിബറൽ ഡെമോക്രാറ്റുകൾ അടക്കമുള്ളവരുടെ സഹായം തേടേണ്ടിവരും. മറുവശത്ത്, ഇറ്റലിയിലെ മാറ്റിനോ സാൽവിനിയുടെ നേതൃത്വത്തിലുള്ള ഇ.എൻ.എഫ്, ബ്രിട്ടനിലെ നൈജൽ ഫറാഷിെൻറ ഫ്രീഡം ആൻഡ് ഡയറക്ട് െഡമോക്രസി തുടങ്ങിയ തീവ്ര വലതുകക്ഷികളെല്ലാംകൂടി നൂറിലധികം സീറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. ഇതിനോടകംതന്നെ പല യൂറോപ്യൻ രാജ്യങ്ങളിലെയും പാർലമെൻറുകളിൽ നിർണായക ശക്തിയായി മാറിയിട്ടുള്ള തീവ്രവലതുപാർട്ടിക്കാർ യൂനിയൻ പാർലമെൻറിലും പിടിമുറുക്കുന്നതോടെ, അത് ഭൂഖണ്ഡത്തിെൻറ രാഷ്ട്രീയ ഭൂപടത്തെ മാറ്റിമറിക്കുമെന്നതിൽ സംശയമില്ല.
2012ൽ സമാധാന നൊബേൽ ലഭിച്ചത് യൂറോപ്യൻ യൂനിയനായിരുന്നു. യൂനിയെൻറ കുടിയേറ്റ-അഭയാർഥിസൗഹൃദ നയങ്ങൾക്കും ആറു പതിറ്റാണ്ടുകളോളം ഉയർത്തിപ്പിടിച്ച മനുഷ്യാവകാശ സംരക്ഷണ യജ്ഞങ്ങൾക്കുമുള്ള അംഗീകാരമായിട്ടാണ് പ്രസ്തുത പുരസ്കാരലബ്ധിയെ ലോകം നോക്കിക്കണ്ടത്. യുദ്ധവും അധിനിവേശവും പ്രകൃതിദുരന്തങ്ങളും മൂലം മാതൃരാജ്യങ്ങളിൽനിന്ന് ആട്ടിയിറക്കപ്പെട്ട പതിനായിരക്കണക്കിന് ആളുകളെ സ്വീകരിച്ച ചരിത്രമാണല്ലോ ഈ സംഘരാഷ്ട്രത്തിേൻറത്. അതിദേശീയതയുടെ വൈകാരികതകൾക്കപ്പുറം, അതിരുകളില്ലാത്ത ലോകെമന്ന സ്വപ്നമായിരുന്നുവല്ലോ യൂറോപ്യൻ യൂനിയൻ മുന്നോട്ടുവെച്ചത്. എന്നാൽ, കുടിയേറ്റക്കാർക്കും അഭയാർഥികൾക്കുമെതിരായ ശബ്ദം ഏറ്റവും ഉയർന്നുകേൾക്കുന്ന മേഖലയായി യൂറോപ്പ് ഇന്ന് മാറിയിരിക്കുകയാണ്; മായ്ച്ചുകളയപ്പെട്ട ആ അതിരുകൾ വീണ്ടും സ്ഥാപിച്ച് സങ്കുചിത ദേശീയതയുടെ മേനാഗതിയിലേക്കും യൂനിയൻ ആഴ്ന്നുപോയിരിക്കുന്നു.
അത്യധികം അപകടകരമായ ഈ മാറ്റത്തിനു പിന്നിൽ പ്രവർത്തിച്ചത് ഓരോ ദേശത്തെയും തീവ്രവലതുപക്ഷ പ്രസ്ഥാനങ്ങളായിരുന്നു. അഭയാർഥി-കുടിയേറ്റസൗഹൃദ നയങ്ങൾ രാജ്യത്ത് തൊഴിലില്ലായ്മയും ഭീകരവാദവും വർധിപ്പിച്ചുവെന്നാണ് ഇവരുടെ വാദം. തികഞ്ഞ വംശീയതയുടെ നിറവും മണവുമുള്ള ഈ വാദത്തിന് നിർഭാഗ്യവശാൽ അംഗീകാരം ലഭിച്ചുകൊണ്ടിരിക്കുകയാണ്. യൂറോപ്യൻ യൂനിയൻ എന്ന ആശയത്തെതന്നെയാണ് ഇവർ ആത്യന്തികമായി എതിർക്കുന്നത്. യൂറോപ്യൻ യൂനിയനിൽനിന്ന് പിൻവാങ്ങാനുള്ള ബ്രിട്ടെൻറ തീരുമാനം (ബ്രെക്സിറ്റ്) അങ്ങനെ സംഭവിച്ചതാണ്. രാജ്യത്തെ രണ്ടു പ്രധാന പാർട്ടികൾ എതിർത്തിട്ടും ൈനജൽ ഫറാഷിെൻറ നേതൃത്വത്തിലുള്ള സംഘത്തിന് ബ്രെക്സിറ്റ് ഫലം അനുകൂലമാക്കാൻ കഴിഞ്ഞത് വംശീയ പാർട്ടികൾ മേഖലയിൽ അത്രമേൽ വേരുറപ്പിച്ചതുകൊണ്ടാണ്.
ഇപ്പോൾ നടന്ന തെരഞ്ഞെടുപ്പിൽ ബ്രിട്ടനിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയിരിക്കുന്നത് നൈജൽ ഫറാഷിെൻറ പാർട്ടിയാണ്. 33 ശതമാനം വോട്ടും 29 സീറ്റും ഫറാഷിെൻറ ഡയറക്ട് ഡെമോക്രസി പാർട്ടി ബ്രിട്ടനിൽ മാത്രം സ്വന്തമാക്കിയിരിക്കുന്നു. ജർമനിയിലും സമാനമാണ് അവസ്ഥ. അവിടെ മെർകലിെൻറ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് പാർട്ടി മേധാവിത്വം നിലനിർത്തിയെങ്കിലും വോട്ടുവിഹിതം എട്ടു ശതമാനം കുറഞ്ഞു. തീവ്രവലതന്മാരായ ആൾട്ടർനേറ്റിവ് പാർട്ടിക്ക് നാലു ശതമാനം കൂടിയിരിക്കുന്നു. ഫ്രാൻസിലാകട്ടെ, മരീൻ ലീ െപൻ നേതൃത്വം നൽകുന്ന നാഷനൽ റാലി എന്ന വംശീയ പാർട്ടി ഭരണകക്ഷിയായ എൻ മാർഷെേയക്കാൾ വോട്ട് നേടി. നെതർലൻഡ്സിലും ഇറ്റലിയിലും മേധാവിത്വം ഈ തീവ്രകക്ഷികൾക്കുതന്നെ. യൂറോപ്യൻ യൂനിയൻ പാർലമെൻറിൽ ഏറ്റവും കൂടുതൽ സീറ്റ് വിഹിതമുള്ള രാഷ്ട്രങ്ങളാണിവയെന്നോർക്കുക.
യൂനിയൻ പാർലമെൻറിലേക്ക് തീവ്രകക്ഷികൾ കടന്നുകയറുന്നതോടെ, ഇക്കാലമത്രയും തുടർന്നുപോന്ന പല നിലപാടുകളിലും ഇ.യു ഭരണാധികാരികൾക്ക് വെള്ളം ചേർക്കേണ്ടിവരും. രണ്ടു വർഷം മുമ്പ് ജർമൻ പാർലമെൻറിലേക്ക് ഇതുപോലൊരു ‘കടന്നുകയറ്റം’ ഉണ്ടായപ്പോഴാണ് മെർകലിന് തെൻറ അഭയാർഥിസൗഹൃദ നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നത്. 2015ൽ മാത്രം ഒമ്പതു ലക്ഷം അഭയാർഥികളെ സ്വീകരിച്ച ജർമനി ഇപ്പോൾ അതിർത്തികൾ ഏതാണ്ട് പൂർണമായും അടച്ചിട്ടിരിക്കുന്നത് കുടിയേറ്റക്കാരെ ഭയന്നല്ല; മറിച്ച്, ആൾട്ടർനേറ്റിവ് പാർട്ടി പോലുള്ളവരുെട വിദ്വേഷപ്രചാരണങ്ങളെയും ഹിംസയെയും പേടിച്ചാണ്.
ഈ അവസ്ഥാവിശേഷം ഭൂഖണ്ഡം മുഴുവനായി വ്യാപിക്കുമെന്നതാണ് ഇൗ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ഇതുവരെയും അതത് രാജ്യങ്ങളിൽ മാത്രം പ്രവർത്തിച്ചിരുന്ന തീവ്രകക്ഷികൾ കഴിഞ്ഞ ഏപ്രിലിൽ ഇറ്റലിയിൽ ചേർന്ന സമ്മേളനത്തിനുശേഷം അനൗദ്യോഗിക സഖ്യമായി മാറുകകൂടി ചെയ്തതോടെ യൂറോപ്യൻ യൂനിയൻ പാർലമെൻറിൽ വംശീയതയിലധിഷ്ഠിതമായ കുടിയേറ്റവിരുദ്ധ ശബ്ദങ്ങൾക്കാകും സാക്ഷ്യംവഹിക്കുക.
അതോടെ, യൂറോപ്യൻ യൂനിയൻ എന്ന ആശയംതന്നെ അപ്രസക്തമാകും. ഉന്മാദദേശീയത മൂലധനമാക്കിയ രാഷ്ട്രീയ പാർട്ടികളുടെ തേർവാഴ്ചക്കാലമാണിപ്പോൾ. ഇന്ത്യയിലടക്കം അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെ സമാനപ്രതിഭാസം ഒരു ഭൂഖണ്ഡത്തെതന്നെ വിഴുങ്ങാനൊരുങ്ങുകയാണ്. ഹിറ്റ്ലറുടെ പ്രേതം യൂറോപ്പിൽതന്നെയുണ്ടെന്ന രാഷ്ട്രീയ നിരീക്ഷണം ശരിയായി ഭവിക്കുകയാണോ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.